ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഇന്ത്യാക്കാരൻ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാൻ ചെക്ക് അപ്പീൽ കോടതി അനുമതി നൽകി. ഇപ്പോൾ ചെക് റിപ്പബ്ലിക്കിൽ കസ്റ്റഡിയിൽ കഴിയുകയാണ് നിഖിൽ ഗുപ്ത. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖാലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ 52കാരനായ നിഖിൽ ഗുപ്ത ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്കിന്റെ കൈയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവർ…
Read MoreDay: January 20, 2024
കെഎസ്ആർടിസിയുടെ വരുമാനം 40 കോടിയിലേറെ: ശബരിമലയിലെ സ്പെഷ്യൽ സർവീസുകളിൽ നിന്നു മാത്രം 38.88 കോടി
ചാത്തന്നൂർ: ശബരിമലയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ വരുമാനം 40 കോടിയിലധികമാകുമെന്ന് പ്രതീക്ഷ, ഈ വർഷത്തെ മണ്ഡലം -മകരവിളക്ക് സീസൺ അവസാനിച്ചുവെങ്കിലും ശനിയാഴ്ചയും ഭക്തജന തിരക്കുണ്ട്. 38.88 കോടി രൂപ ശബരിമലയിലെ സ്പെഷ്യൽ സർവീസുകളിൽ നിന്നും നേടാൻ കഴിഞ്ഞുവെന്നാണ്കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ നിന്നാണ് ഏറ്റവുമധികം വരുമാനം. പമ്പയിൽ നിന്നും ദീർഘ ദൂര സർവീസുകളും നടത്തിയിരുന്നു. പമ്പയിൽ നിന്നും ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത് കുമളിയിലേയ്ക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സൗകര്യാർത്ഥമാണ് കുമളി സർവീസുകൾ. 1.37000 പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകളും 34000 ദീർഘ ദൂര സർവീസുകളും പമ്പയിൽ നിന്നും ഓപ്പറേറ്റ് ചെയ്തു. ശബരിമലയിലെ ഭക്ത ജന തിരക്കും പമ്പയിൽ നിന്നുള്ള ബസ് സർവീസുകളും തുടരുകയാണ്. മകരവിളക്ക് സീസൺ പൂർണമാകുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനം 40 കോടി കവിയുമെന്നാണ് അധികൃതർ കരുതുന്നത്. പ്രദീപ്…
Read Moreഇനിയും തുടരണോ കേന്ദ്ര അവഗണന: കാസർഗോഡ് മുതൽ രാജ്ഭവൻ വരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. വൈകുന്നേരം 4.30-നു റിഹേഴ്സൽ നടക്കും. അഞ്ചു മണിക്കു മനുഷ്യച്ചങ്ങല തീർക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം ചങ്ങലയുടെ ആദ്യ കണ്ണിയും തിരുവനന്തപുരത്തു രാജ്ഭവനു മുന്നിൽ ഇടതുമുന്നണി കണ്‍വീനറും ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റുമായ ഇ.പി. ജയരാജൻ അവസാന കണ്ണിയുമാകും. ചങ്ങലയ്ക്കു ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടക്കും. രാജ്ഭവനു മുന്നിലെ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ എന്നിവ മനുഷ്യച്ചഅണിചേരും. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്.
Read Moreമുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ്; റിമാൻഡിലായ യുവാവ് സമാനകേസുകളിലും പ്രതി
വെള്ളൂര്‍: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ ഇറുമ്പയം ഇലവുംചുവട്ടില്‍ അജീഷ് ബി. മാര്‍ക്കോസിനെ(40)യാണു വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ജൂലൈയിൽ പലതവണകളായി മുളക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും ശാഖകളിലുമായി മാലയും വളകളും നല്കി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട്, ബാങ്ക് അധികൃതരുടെ പരിശോധനയില്‍ ഇത് സ്വര്‍ണമല്ലെന്നു തിരിച്ചറിയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.
Read Moreകെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണോ? അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനം. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമാണ് കെ.ബി.ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എംഎല്‍എ വി.കെ.പ്രശാന്തും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിവാദമായത്. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട്…
Read Moreകോട്ടയത്ത് ഡെങ്കിപ്പനി പടരുന്നു; ഈ മാസം രോഗലക്ഷണങ്ങളുമായി ചികിത്സതേടിയത് 39 പേർ
കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ചവരുടെ എണ്ണം കൂടിയതോടെ ജില്ലാ ആരോഗ്യവകുപ്പു പരിശോധനകള്‍ ശക്തമാക്കി. ഈമാസം ഇതുവരെ 39 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി ഇതില്‍ എട്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി നഗരസഭയിലും പരിസരപ്രദേശങ്ങളിലുമാണു കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ചത്. ഈ പ്രദേശങ്ങളിലുള്ളവര്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് പറഞ്ഞു. വീടിനുചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍, വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ, എന്നിവയില്‍നിന്ന് കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കണം. കുടിവെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകളില്‍ കൊതുകു കടക്കാതെ സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നതു രോഗവ്യാപനം തടയും. ആരോഗ്യ വകുപ്പ് കൊതുകുനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍…
Read Moreപത്തനംതിട്ടയിൽ ബിജെപി ബാനറിൽ പി.സി. ജോര്‍ജ്: അനിൽ ആന്റണി കോട്ടയത്തോ ചാലക്കുടിയിലോ മത്സരിച്ചേക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കും. കോട്ടയത്തോ ചാലക്കുടിയിലോ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയാക്കുമെന്ന സൂചനയാണുള്ളത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തു നിന്നുള്ള ആദ്യഘട്ട സ്ഥാനാർഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര നേതൃത്വം ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്. കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് നാല് സ്ത്രീകളും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ശോഭ സുരേന്ദ്രന്, നിവേദിത സുബ്രഹ്മണ്യൻ, പ്രമീള ദേവി എന്നിവരാണ് പരിഗണനയിൽ. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ വി.മുരളീധരന്, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട്ട് സി.കൃഷ്ണകുമാര്‍,വടകരയിൽ പ്രഫുല്‍ കൃഷ്ണന് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനോ പി.സി.ജോര്‍ജിനോ ആണ് സാധ്യത. വയനാട്ടിൽ അബ്ദുള്ള…
Read Moreനഗ്നരാക്കി, തലകീഴായി കെട്ടിത്തൂക്കി: അനാഥാലയത്തിൽ ക്രൂരപീഡനം; പരാതിയുമായി 21 പെൺകുട്ടികൾ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു അനാഥാലയത്തിൽ നിന്ന് നേരിട്ട കൊടും പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21 പെൺകുട്ടികൾ. നഗ്നരാക്കുക, തലകീഴായി കെട്ടിത്തൂക്കുക, പഴുപ്പിച്ച ഇരുമ്പുവടിക്ക് അടിക്കുക, ചുവന്ന മുളക് കത്തിച്ചശേഷം അതിന്റെ പുക ശ്വസിപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങൾക്ക് ഇരയായതായി കുട്ടികൾ ആരോപിക്കുന്നു. ഇൻഡോറിലെ വാത്സല്യപുരത്ത് ഒരു ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 4-16 വയസിന് ഇടയിലുള്ള പെൺകുട്ടികളാണു പീഡനത്തിന് ഇരയായെന്നു പറയുന്നത്. ശിശുക്ഷേമസമിതിയുടെ ഒരു സംഘം ജനുവരി 13ന് നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. സംഭവത്തിൽ നാല് കെയർ ടേക്കർമാർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞു.
Read Moreമുളകുവെള്ളം കുടിപ്പിക്കും, വയർ എരിഞ്ഞ് കരഞ്ഞാലും തുള്ളി വെള്ളം കൊടുക്കില്ല, സിഗരറ്റ് കുത്തി ശരീരമാകെ പൊള്ളിക്കും: ദളിത് പെൺകുട്ടിക്ക് നേരെ പീഡനം; ഡിഎംകെ എംഎൽഎയുടെ മകനും മരുമകൾക്കുമെതിരേ കേസ്
ചെന്നൈ: വീട്ടിൽ ജോലിക്കുനിന്ന ദളിത് പെൺകുട്ടിയെ സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന കേസിൽ ഡിഎംകെ എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരേ കേസ്. തമിഴ്നാട്ടിലെ കല്ലുറിച്ചിയിലാണ് സംഭവം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനു തയാറെടുക്കുന്ന പതിനെട്ടുകാരി കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലിക്കുപോയതു പരിശീലനത്തിനു പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ഇവിടെയാണു ജോലി ചെയ്തിരുന്നത്. പൊങ്കൽ അവധിക്ക് പെൺകുട്ടി ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്കു മടങ്ങി. പിന്നീട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റയും സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണു കാണിക്കുന്നതെന്നും നടപടി വേണമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഏഴ് വർഷമായി മകനും മരുമകളും വേറെയാണ് താമസിക്കുന്നതെന്നും അവരുടെ വീട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നുമാണ് എംഎൽഎ കരുണാനിധിയുടെ പ്രതികരണം.…
Read Moreകുട്ടികളില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; യുവാവ് പിടിയിൽ
ന്യൂഡൽഹി: 11 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആൾ പിടിയിൽ. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ മിശ്ര (39) എന്നയാളാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഡൽഹിയിലെ ജയ്ത്പുരിൽനിന്ന് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ ഭാര്യ കുഞ്ഞിനെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. കുട്ടികളില്ലാത്തതിനാലാണു മറ്റൊരാളുടെ കുട്ടിയെ തട്ടിയടുക്കാൻ ഇയാൾ ശ്രമിച്ചതത്രെ. ഇയാളുടെ പേരിൽ മറ്റ് ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നു പോലീസ് അറിയിച്ചു.
Read More