അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വെളിപ്പെടുത്തുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പ്രതിമയുടെ കണ്ണുകൾ തുണികൊണ്ടു മൂടിയുള്ള ചിത്രങ്ങൾ വന്നതിനു പിന്നാലെയാണു പൂർണരൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ശ്രീരാമന്റെ അഞ്ചു വയസുള്ള രൂപമായ 51 ഇഞ്ച് ഉയരമുള്ള ‘രാം ലല്ല’ വിഗ്രഹമാണു ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ളതാണു വിഗ്രഹം. വിഗ്രഹം വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു. അതിനു മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. വിഗ്രഹത്തിന്റെ കണ്ണുകൾ തുണികൊണ്ടു മൂടിയശേഷമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കുശേഷം ഈ കെട്ടഴിക്കും. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും. മൈസൂരുവിലെ ശിൽപി…
Read MoreDay: January 20, 2024
ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും ഡ്യൂപ്ലിക്കേറ്റുമാണ്: ഹിമന്ത ബിശ്വ ശർമ
ഡിസ്പുർ: അഴിമതിക്കാരനെന്നു വിളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും ഡ്യൂപ്ലിക്കേറ്റുമാണെന്നു ശർമ പറഞ്ഞു. “ഗാന്ധി കുടുംബക്കാർ അഴിമതിക്കാർ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണ്. അവരുടെ കുടുംബപ്പേര് ഗാന്ധി എന്നല്ല. ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് കൈവശം വച്ചാൽ പിടിക്കാം, പക്ഷേ ഒരാൾ ഡ്യൂപ്ലിക്കേറ്റ് പേര് കൈവശം വച്ചാൽ എന്ത് എന്തു ചെയ്യാനാകും. അതുകൊണ്ടാണ് അവർ യാത്ര നടത്തുന്നത്’ ശർമ പരിഹസിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്നും മറ്റു ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുമായിരുന്നു ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവേ രാഹുലിന്റെ പരാമർശം. മണിപ്പുരിലെ തൗബാൽ ജില്ലയിൽനിന്നു ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ…
Read Moreഇവിടെ മനുഷ്യർ കുറയുന്നു! 2100 ഓടെ ഈ രാജ്യത്ത് പ്രേതനഗരങ്ങൾ വ്യാപകമാകും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
യുഎസ്: അമേരിക്കൻ നഗരങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടു പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. യുഎസിലെ പല നഗരങ്ങളിലെയും ജനസംഖ്യ 12 ശതമാനം മുതല്‍ 23 ശതമാനംവരെ കുറയുമെന്നും 2100 ഓടെ ജനസാന്നിധ്യമില്ലാതെ പ്രേതനഗരങ്ങളായി ചില നഗരങ്ങൾ മാറുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കുകൾ അടിസ്ഥാനമാക്കി നേച്വര്‍ ഡോട്ട് കോമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ജനസംഖ്യ കുറയുന്നതോടെ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളാകും ആദ്യം വിജനമാകുക. ക്രമാനുഗതമായി നഗരംതന്നെ ഉപേക്ഷിക്കപ്പെടാം. അതേസമയം, അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതലുള്ള ചില നഗരങ്ങളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയും ആ നഗരങ്ങൾ വലിയതോതിൽ വികസിക്കുകയും ചെയ്യും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്കു മാത്രമായി അവശ്യസാധനങ്ങളുടെ വിതരണം ഭാവിയിൽ ചുരുക്കപ്പെടാനും സാധ്യതയുണ്ട്. ഗതാഗതം, ശുദ്ധജലം, വൈദ്യുതി, ഇന്റനെറ്റ് ലഭ്യത എന്നിവയെയെല്ലാം ഇതു ബാധിച്ചേക്കാം. നഗരങ്ങളിലെ ജനജീവിതത്തെ സജീവമായി നിര്‍ത്തുന്നതിൽ പ്രാദേശിക സര്‍ക്കാരിനും സിറ്റി പ്ലാനര്‍മാര്‍ക്കും വലിയ പങ്കുണ്ടെന്നു പറയുന്ന…
Read Moreകറു കറു കറുപ്പായി… നീ വെളുത്തത് യെൻ കറുപ്പായി: കറുപ്പിൽ തിളങ്ങി മമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട നടിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് താരം കേരളക്കരയിൽ ശ്രദ്ധിക്കപ്പെടുന്നത്. സഹനായികയായാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്. മമിത മുഖ്യനായികയായി വരുന്ന മലയാള സിനിമയ്ക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മമിത. ജി.വി.പ്രകാശ് കുമാർ നായകനായി വരുന്ന റിബൽ ആണ് താരത്തിന്റെ ആദ്യ കോളിവുഡ് ചിത്രം. ഉടനെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ നായികയായാണ് നടി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിംഗ്സുള്ള യുവനടിയാണ് മമിത. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള താരം മോഡലിങ്ങും ചെയ്യാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. കറുപ്പ് സാരിയിൽതിളങ്ങി നിൽക്കുന്ന മമിതയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അതീവ സുന്ദരിയായാണ് താരം സാരിയിൽ തിളങ്ങിയത്. ഫൂൾ സ്ളീവ് ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. കറുപ്പും ഗോൾഡനും വെള്ളയും കലർന്ന മാലയും ചൂണ്ട് വിരലിൽ…
Read Moreഅധികം അടുപ്പിക്കണ്ട: ആന്റിബയോട്ടിക് ഉപയോഗിക്കാറുണ്ടോ? പിന്നാലെ പണി വരുന്നുണ്ട്
പനി വന്നാൽ പെട്ടന്ന് മാറാൻ ആശ്രയിക്കുന്നത് ആന്റിബയോട്ടിക്കിനെയാണ്. തുടർന്ന് ആന്റിബയോട്ടിക് കഴിക്കുകയും പനി മാറുകയും ചെയ്യും. എന്നാൽ പനി മാറുന്നതിന് പുറമേ ആന്റിബയോട്ടിക് മറ്റൊരു രീതിയിൽ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങും. ഓരോ അവയവത്തിന്റെയും പ്രവർത്തനത്തെപോലും ആന്റിബയോട്ടിക് പ്രതികൂലമായി ബാധിക്കുന്നു. പിന്നീട് ഏത് അസുഖത്തിനും ആന്റിബയോട്ടിക് കഴിച്ചാലും അസുഖത്തെ പ്രതിരോധിക്കാൻ കഴിയാത്തവിധം തളർന്നുപോകുന്നു. നിസാരമായി കഴിക്കുന്ന ഈ ആന്റിബയോട്ടിക്കുകൾക്ക് ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുമെന്നതാണ് വാസ്തവം. ഈ വിധം ആളുകൾ എന്തിനും ഏതിനും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തുടർന്നാൽ 2050 ഓടെ പ്രതിർഷം കോടിക്കണക്കിന് ആൾക്കാർ മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. എന്നാൽ ആരും ഇത് ചെയ്യാറില്ലന്നതാണ് സത്യം. എന്നാൽ ചില ഡോക്ടർമാകർ രോഗിക്ക് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ ആന്റിബയോട്ടിക് നൽകുന്ന രീതിയുമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുമെന്ന് ഓരോരുത്തരും സ്വയം…
Read Moreഭാര്യയുടേയും മകളുടേയും മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിൽ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയുള്ള കൊലക്കുറ്റവും തെളിഞ്ഞു. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തൽ. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ…
Read Moreഎന്താണ് അക്ഷതം? അയോധ്യയിൽ പൂജിച്ച അക്ഷതം എന്താണെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ
അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിക്കുന്ന വാർത്തകൾ വന്നതോടെ അക്ഷതം എന്താണെന്ന ചോദ്യമാണ് ഉയർന്ന് വന്നത്. അക്ഷതമെന്നാൽ ക്ഷതമില്ലാത്തത് പൊട്ടാത്തത് എന്നിങ്ങനെയാണ് അർഥം. ഹിന്ദുക്കളുടെ പല പൂജകൾക്കും അനുഷ്ഠാനങ്ങളിലും അക്ഷതം ഉപയോഗിക്കാറുണ്ട്. ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും, ദിവ്യമെന്നും, ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. വിവാഹങ്ങളിൽ വധൂ വരന്മാരുടെ ശിരസിൽ അക്ഷതം വച്ച് അനുഗ്രഹിക്കുന്ന പതിവുമുണ്ട്. അക്ഷതം കൈയിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്ത ശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. ഏത് തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയാറാക്കാം. എന്നാൽ ഏത് ധാന്യമായാലും പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാനകാര്യം. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യമാണ് അക്ഷതം. കേരളീയ സമ്പ്രദായത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2:1 എന്ന അനുപാദത്തിൽ കൂട്ടിച്ചേർത്താണ് അക്ഷതം തയാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും…
Read Moreഭാഗ്യയുടെ വിവാഹവിരുന്നിലേയ്ക്ക് ഒഴുകിയെത്തി മലയാളസിനിമലോകം; മമ്മൂട്ടിക്കൊപ്പം ദുൽഖറും അമാലും
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിരുന്നിലേയ്ക്ക് ഒഴുകിയെത്തിയത് മലയാളസിനിമ ലോകം. മമ്മൂട്ടി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, അമാൽ, സുറുമി എന്നിവർക്കൊപ്പമാണ് മെഗാസ്റ്റാർ എത്തിയത്. ശ്രീനിവാസൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ഹണി റോസ് തുടങ്ങി വൻതാരനിരയാണ് വിരുന്നിനെത്തിയത്. കുടുംബസമേതമാണ് താരങ്ങളെല്ലാം എത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് ഭാഗ്യയുടെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.
Read Moreമസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര! ആ വൈറൽ ശബ്ദത്തിനുടമ ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ റീലായും ട്രോളായും ഊട്ടി യാത്ര
മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര… അതൊരു വല്ലാത്ത എക്സ്പീരിയൻസാണ്…ഈ ഡയലോഗ് കൊണ്ട് ഇൻസ്റ്റഗ്രാം തുറക്കാൻ പറ്റാത്ത അസ്ഥയാണ്. ഇപ്പോഴത്തെ വൈറൽ റീലാണ് മസനഗുഡി വഴിയുള്ള ഊട്ടി യാത്ര. ഇൻസ്റ്റഗ്രാം റീലിനു പുറമേ ട്രോളൻമാരും ഈ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ്. പരസ്യ കമ്പനികളും ടാഗ് ലൈനായി മസനഗുഡി യാത്രയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഈ ശബ്ദത്തിനുടമ കണ്ണൂർ സ്വദേശിയായ അസ്ലമാണ്. ഒന്നര വർഷത്തിന് മുമ്പ് അസ്ലം ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മസനഗുഡി വഴിയുള്ള മനോഹരമായ യാത്രയെ വർണിക്കുന്ന അസ്ലത്തിന്റെ വാക്കുകളാണിത്. എന്നാൽ ഈ ഡയലോഗ് കേട്ട് മസനഗുഡി വഴി പോയിട്ട് ഈ പറയുന്നത് പോലെ ഒന്നും കണ്ടില്ലന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ. എന്നാൽ തന്റെ യാത്രയിലെ മനോഹരമായ കാഴ്ചകളെയാണ് താൻ വർണിച്ചതെന്നും അസ്ലം പറയുന്നു. ഏതായാലും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള…
Read Moreവിമാനയാത്രയ്ക്കിടെ ശ്വാസതടസം: സഹയാത്രികന്റെ ജീവൻ രക്ഷിച്ച് മലയാളി ഡോക്ടർ; കൈയടിച്ച് സോഷ്യൽ മീഡിയ
യാത്രകൾ ചെയ്യാറുള്ളവരാണ് നമ്മളെല്ലാവരും. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ പെട്ടന്നൊരു ആപത്ത് സംഭവിച്ചാൽ എന്തുണ്ടാകും? ആശുപത്രിയിൽ കൊണ്ടു പോകുമെന്നാകും എല്ലാവരുടേയും മറുപടി. എന്നാൽ അത് ആകാശത്ത് വച്ചാണെങ്കിലോ? വിമാന യാത്രയ്ക്കിടെ അപകടങ്ങൾ സംഭവിച്ചാൽ പലപ്പോഴും നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കു. എന്നാൽ കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സഹയാത്രികന്റെ ജീവൻ രക്ഷിച്ച മലയാളി ഡോക്ടറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആകാശാ എയർ വിമാനത്തിലാണ് സംഭവം. ജനുവരി 14ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് യാത്രികന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഉയർന്ന രക്തസമ്മർദ്ദവും ഓക്സിജന്റെ അളവിലുണ്ടായ വ്യത്യാസവും മൂലം ശ്വാസതടസം നേരിട്ടയാൾക്ക് കൊച്ചി സ്വദേശി ഡോക്ടർ സിറിയക് എബി ഫിലിപ്സിന്റെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരികെ ലഭിച്ചു.സംഭവത്തെ കുറിച്ച് ഡോക്ടർ സിറിയക് എക്സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഡോക്ടറെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .ചിലസമയങ്ങളിൽ ദൈവം മനുഷ്യരുടെ രൂപത്തിൽ…
Read More