ഏറെക്കാലമായുള്ള പ്രണയം തുറന്നു പറഞ്ഞ് സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ജീവിതത്തിൽ കണ്ടെത്തിയ ഏറ്റവും അമൂല്യമായ സമ്മാനമാണിതെന്നും തന്റെ സൂര്യകിരണമാണ് അദ്ദേഹമെന്നും പൂജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിനീത് എന്നാണ് പൂജയുടെ സുഹൃത്തിന്റെ പേര്. നിസ്വാർഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന് എന്റെ സൂര്യകിരണമാണ്. എന്റെ പാർടണർ ഇൻ ക്രൈം, ഇപ്പോള്‍ എന്റെ പങ്കാളി. പൂജ കണ്ണൻ വീഡിയോയ്ക്കൊപ്പം കുറിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. ശേഷം…
Read MoreDay: January 20, 2024
ഭാഗ്യയുടെ വിവാഹനിമിഷം മൊബൈലിൽ പകർത്തി മോഹൻലാലും മമ്മൂട്ടിയും; വിവാഹ വീഡിയോ
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവീഡിയോ പുറത്തിറക്കി. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഹൈലൈറ്റ് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. മാജിക് മോഷന്‍ മീഡിയയാണ് അവരുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്തത്. ഗുരുവായൂർ അന്പലത്തിൽ നടന്ന വിവാഹത്തിന്റെയും തുടർന്നു നടന്ന വിരുന്നിന്റെയും ഭാഗങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിന്റെ മനോഹരദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും വീഡിയോയിൽ കാണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് ഭാഗ്യയുടെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചത്. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ…
Read Moreദാഹിക്കുന്നോ? പ്ലാസ്റ്റിക്ക് കുപ്പിവെള്ളം വാങ്ങി കുടിക്കാൻ വരട്ടെ; പുതിയ പഠനങ്ങൾക്ക് ചിലത് പറയാനുണ്ട്
വേനൽകാലമാണ് വരുന്നത്. ധാരാളം വെള്ളം കുടിക്കണ്ട സമയം. തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് നമ്മൾ ചെറുപ്പം മുതലേ കേൾക്കുന്നതാണ്. എന്നാൽ ഇത് ഭൂരിപക്ഷം ആളുകളും പിന്തുടരാറില്ല. ചൂട് കൂടിവരുമ്പോൾ കടയിൽ നിന്ന് ശീതളപാനീയങ്ങളോ അല്ലെങ്കിൽ തണുത്ത കുപ്പിവെള്ളമോ ആണ് എല്ലാവരും കുടിക്കുന്നത്. ഇനി ശീതളപാനീയങ്ങൾ വാങ്ങി കുടിച്ചാൽ തന്നെ ദാഹം മാറിയില്ലെങ്കിൽ ഉടൻ തന്നെ തണുത്ത കുപ്പിവെള്ളത്തെ ആണ് ആശ്രയിക്കുന്നത്. എന്നാൽ നമ്മൾ വാങ്ങി കുടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ശുദ്ധമാണോ? പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ നമ്മൾ ഒരിക്കൽപോലും പ്രതീക്ഷിക്കാത്ത അളവിലുള്ള പ്ലാസ്റ്റിക്കിന്റെ അംശമാണ് ഉള്ളതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഒരു ലിറ്റർ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ 24,0000 ഓളം പ്ലാസ്റ്റിക്ക് കണങ്ങളാണ് അടങ്ങിയിരിക്കുന്നത്. നാഷണൽ അക്കാഡമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇവ നാനോ പ്ലാസ്റ്റിക്ക് ആയതിനാലാണ് നേരത്തെ നടത്തിയ ഗവേഷണങ്ങളിലും കണ്ടുപിടിക്കാൻ സാധിക്കാഞ്ഞത്.…
Read Moreരജത ജൂബിലി ആഘോഷത്തിനിടെ വിസ്റ്റെക്സിനെ തേടി വന്ന അപ്രതീക്ഷിത ദുരന്തം: ഇരുമ്പ് കൂട്ടിൽ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒ ചങ്ങല പൊട്ടിവീണ് മരിച്ചു; വിഡിയോ കാണാം
ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയിൽ യുഎസ് സോഫ്റ്റ്വെയര് കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ സ്ഥാപനമായ വിസ്റ്റെക്സിന്റെ സിഇഒ സഞ്ജയ് ഷാ ആണ് മരിച്ചത്. അപകടത്തിൽ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജു ദാറ്റ്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇരുവരും സ്റ്റേജിലേക്ക് വരുന്പോഴാണ് അപകടം ഉണ്ടായത്. സ്റ്റേജിനു മുകളിൽ നിന്ന് താഴേക്ക് ഒരു ഇരുന്പ് കൂട് വഴി ഇറങ്ങുന്നതിനിടയിലാണ് അപകടം. ഇരുവരും കയറി നിന്ന കൂടിനെ താങ്ങിനിർത്തുന്ന ഇരുമ്പ് ചങ്ങലയുടെ ഒരു വശം പൊട്ടി പോയതിനെത്തുടർന്ന് ഇരുമ്പ് കൂട് ചരിഞ്ഞു. ഇതോടെ 15 അടി ഉയരത്തില്‍നിന്ന് ഇരുവരും കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുകയായിരുന്നു. രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിസ്റ്റെക്സ് കമ്പനി ആസൂത്രണം ചെയ്തത്. ഇതിനായി രാമോജി ഫിലിം സിറ്റിയിൽ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തു. ആഘോഷങ്ങൾ തകൃധിയായി…
Read Moreപോലീസിന് കോടാലിയായില്ല! കുഴൽപ്പണ സംഘങ്ങളുടെ പേടി സ്വപ്നം; പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ അറസ്റ്റിൽ
തൃശൂര്‍: കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തലവന് കോടാലി ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പ്രതി പോലീസ് കസ്റ്റഡിയിലാവുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായി 36ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. വെള്ളിയാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രതി സഞ്ചരിക്കുന്ന വാഹനത്തിനെ കുറിച്ച് പോലീസിന് ലഭിച്ച സൂചന കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. പിടികൂടാനെത്തിയ പോലീസിന് നേരെ ഇയാൾ തോക്ക് ചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴടക്കുകയായിരുന്നു കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി കുഴല്‍പ്പണ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ശ്രീധരൻ. കര്‍ണാടക പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Read Moreയുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവം: ഭർതൃപിതാവ് അറസ്റ്റിൽ; ഗാർഹിക പീഡനമെന്ന് ആരോപണം
മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. വെള്ളില സ്വദേശിനി തഹ്ദില(ചിഞ്ചു–25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് തഹ്ദിലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തഹ്ദിലയുടെ ബന്ധുക്കളെ ഭർത്താവിന്റെ വീട്ടുകാർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടൻ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാണ്ടിക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിദേശത്തുള്ള ഭർത്താവ് നിസാർ നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ.
Read Moreആർഒസിയുടെ ചോദ്യങ്ങൾക്ക് മറുപടി അവ്യക്തം: ദുരൂഹത മാറാതെ എക്സാലോജിക്; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഷെൽ കമ്പനിയോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് ഷെൽ കന്പനിയാണോ എന്നു പരിശോധിക്കാൻ എറണാകുളം രജിസ്ട്രാർ ഓഫ് കന്പനീസ് (ആർഒസി) നിർദേശം. ഇതു സംബന്ധിച്ചു വിശദ പരിശോധന വേണമെന്നും ശിപാർശ ചെയ്യുന്നു. മാസപ്പടി ഇടപാടുകൾ സംബന്ധിച്ച് ആർഒസി ഉന്നയിച്ച ചോദ്യങ്ങൾക്കു കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ മറുപടി അവ്യക്തമാണ്. എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) കണക്കു പുസ്തകങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിഎംആർഎല്ലിൽ 13.4 ശതമാനം ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎല്ലിനെ പരോക്ഷമായും നിയന്ത്രിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള ഇടപാടിലും വിശദ അന്വേഷണം ആവശ്യമാണ്. എക്സാലോജിക്- സിഎംആർഎൽ ഇടപാടിന്റെ കാലത്തു പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി.
Read More