അന്യഗ്രഹജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ടെങ്കിലും അവ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അമേരിക്കയിലെ മിയാമിയിലുള്ള മാളിനു മുന്നിലൂടെ അന്യഗ്രഹജീവി നടന്നുപോകുന്നതിന്റെയും വിമാനയാത്രയ്ക്കിടെ ആകാശത്ത് അന്യഗ്രഹപേടകം കണ്ടതിന്റെയും വീഡിയോ അടുത്തിടെ പുറത്തുവന്നെങ്കിലും അത് വിശ്വസനീയമായി ആർക്കും തോന്നിയില്ല. അതിനിടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണു ഒരു യുവതി. കൗമാരകാലത്തു തന്റെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു യുവതി പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അവർ തന്റെ അമ്മയുടെയും സുഹൃത്തിന്റെയും അനുഭവം പങ്കിട്ടത്. തന്റെ അമ്മയും അവരുടെ കൂട്ടുകാരിയും ഒരുദിവസം വീടിന്റെ ടെറസിലിരിക്കുന്പോൾ ആകാശത്ത് പ്രകാശവലയങ്ങൾ കണ്ടു. ആ പ്രകാശം പിന്നീട് അവരുടെ സമീപത്തേക്കെത്തി. കുറേ കഴിഞ്ഞപ്പോൾ വെളിച്ചം പോയി. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇരുവർക്കും പരിസരബോധമുണ്ടായത്. എന്നാൽ, യഥാർഥത്തിൽ മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു.…
Read MoreDay: January 22, 2024
ഇലക്ട്രിക് ബസ്: കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം ചേരും; ബസിന്റെ വരവു ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് കെ.ബി. ഗണേഷ് കുമാറിന് സമർപ്പിക്കും
തിരുവനന്തപുരം: ഇലക്ട്രിക് ബസിന്റെ വരവു ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് കെഎസ്ആർടിസി സമർപ്പിക്കും. കെഎസ്ആർടിസി എംഡി. ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്റ് എംഡിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇലക്ട്രിക് ബസിലെ ഓരോ റൂട്ടിലെയും വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ നൽകണമെന്ന് മന്ത്രി കഴിഞ്ഞയാഴ്ച കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ച് ചേർത്തിട്ടുണ്ട്. ഇലക്ട്രിക് ബസുകൾ പുതുതായി വാങ്ങില്ലെന്ന് മന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഒരു ബസിന് ചെലവാകുന്ന 93 ലക്ഷം രൂപയുണ്ടെങ്കിൽ നാല് ഡീസൽ ബസ് വാങ്ങാമെന്നും ഇലക്ട്രിക് ബസ് നഷ്ടമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഭരണപക്ഷ എംഎൽഎ വി.കെ. പ്രശാന്തും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ മാസ്റ്ററും മന്ത്രിയുടെ നിലപാടിനെ തള്ളികളഞ്ഞിരുന്നു. കിഫ്ബി വഴിയും സ്മാർട്ട് സിറ്റി…
Read Moreരഞ്ജിയിൽ തോൽവി ഇരന്നുവാങ്ങി കേരളം; മുംബൈയ്ക്ക് കൂറ്റൻ ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരേ പോരാടാതെ കേരളം കീഴടങ്ങി. അവസാനദിനം 327 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം 33 ഓവറിൽ 94 റൺസിനു ഓൾഔട്ടായി. മുംബൈയ്ക്ക് 232 റൺസിന്റെ കൂറ്റൻ ജയം. 44 റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് കേരളത്തിനെ ബാറ്റിംഗ് നിരയെ തകർത്തത്. വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നൈറ്റ് വാച്ച്മാൻ ജലജ് സക്സേനയെ (16) നഷ്ടമായി. പിന്നാലെ സ്കോർ ബോർഡിൽ 50 റൺസ് കടക്കുന്നതിനു മുമ്പേ കൃഷ്ണപ്രസാദും (നാല്) രോഹൻ കുന്നുമ്മലും (26) പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളത്തിന്റെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്. സമനിലയ്ക്കു വേണ്ടി പിടിച്ചുനില്ക്കാൻ പോലും ശ്രമിക്കാതെ രോഹൻ പ്രേം (11), സച്ചിൻ ബേബി (12), വിഷ്ണു വിനോദ് (ആറ്),…
Read Moreഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ ആക്രമണം: കോണ്‍ഗ്രസ് പ്രതിഷേധം ശക്തം: ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം
തിരുവനന്തപുരം: അസമില്‍വെച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്ന് കാട്ടിയത് മുതല്‍ പ്രതികാര നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധിയുടെ വാഹന…
Read Moreഓൾഡ് ഈസ് ഗോൾഡ്…! 27 വർഷം പഴക്കമുള്ള ജാം; അടിപൊളി രുചിയെന്ന് ജർമൻ യുവതി
പഴകും തോറും വീഞ്ഞിനു വീരം കൂടുമെന്നാണു പറയുന്നത്. വിവിധതരം മദ്യത്തിന്റെ കാര്യത്തിലും ഇങ്ങനെ പറയാറുണ്ട്. എന്നാൽ, ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ഇതു നേരേ തിരിച്ചാണ്. പഴകിയതു മാത്രമല്ല, തണുത്ത ഭക്ഷണംപോലും കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ തറപ്പിച്ചു പറയും. ഭക്ഷണം പഴകിയാൽ അരുചിയും ദുർഗന്ധവും കാരണം വായിൽ വയ്ക്കാൻ പറ്റില്ലെന്നതു മറ്റൊരു കാര്യം. എന്നാൽ, ജർമൻകാരിയായ ജോർജിയാന എന്ന യുവതി ഇത് അതേപടി അംഗീകരിക്കാൻ തയാറല്ല. 27 വർഷം പഴക്കമുള്ള ജാം കഴിച്ചുനോക്കിയ ഇവർ പറഞ്ഞത് അടിപൊളി രുചിയാണെന്നാണ്. മുത്തശിയുടെ വീടിന്റെ നിലവറയിൽനിന്നാണ് ഇവർക്കു രണ്ടര പതിറ്റാണ്ടിലധികം പഴക്കമുള്ള ജാം കിട്ടിയത്. നന്നായി അടച്ചുവച്ച ഭരണിയിലായിരുന്നു ജാം. 1996ലാണ് ഈ ജാം ഉണ്ടാക്കിയത്. അന്നു ജോർജിയാനയ്ക്കു രണ്ടു വയസായിരുന്നു പ്രായം. രണ്ട് സഹോദരങ്ങൾക്കൊപ്പമാണു ജോർജിയാന ജാം തിന്നുനോക്കിയത്. ജാമിന്റെ പാത്രം തുറക്കുന്നതിന്റെയും ജാം തിന്നു നോക്കുന്നതിന്റെയും വീഡിയോ ലോകമെങ്ങും വൈറലായി. ജാമിനു…
Read Moreഅയോധ്യ പ്രാണപ്രതിഷ്ഠ: രമാദേവിക്ഷേത്രിൽ തൊഴു കൈയോടെ ഗവർണർ
തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വഴുതക്കാട് രമാദേവി ക്ഷേത്ര കമ്മിറ്റിയും ഹൈന്ദവ സംഘടനകളും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണം ഭക്തജനങ്ങൾക്ക് കാണാൻ ക്രമീകരണമൊരുക്കിയിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിമുതൽ ആരംഭിച്ച ചടങ്ങുകൾ നേരിൽ കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ രമാദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭാരതത്തിലെന്പാടും നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് വഴുതക്കാട്ടെ ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് വേണ്ടി തൽസമയ സംപ്രേഷണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ മുതൽ ക്ഷേത്രദർശനത്തിനും തൽസമയ സംപ്രേഷണം കാണാനും നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ബി ജെ…
Read Moreനയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ ഷംസീർ നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ…
Read Moreവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ബിജെപി നേതാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാണെന്ന് പോലീസ്
കായംകുളം: അധ്യാപികയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രാദേശിക ബിജെപി നേതാവ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചതായി പോലീസ്. ബിജെപി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി. കെ സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജിയുടെ കൈയിൽ കത്തി പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കുത്തേറ്റതാണ് ബിനുവിന്റെ മരണത്തിന് കാരണമെന്നും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് സജി ജീവനൊടുക്കിയതെന്നും കണ്ടെത്തി.വീട്ടിൽ നിന്നു ലഭിച്ച കത്തിൽ കുടുംബപ്രശ്ങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് പറഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും. ബിജെ പി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറിയായ സജി കുറച്ചുനാളായി പാർട്ടിയിൽ സജീവമല്ലെന്ന്…
Read Moreരണ്ട് മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിമരിച്ച സംഭവം: പോസ്റ്റ്മോര്‍ട്ടം നടത്തും
വടകര: തിരുവള്ളൂരില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അമ്മയുടേയും രണ്ട് മക്കളുടേയും പോ്സ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടക്കും. ചിറമുക്കിലെ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ദലക്ഷ്മി (അഖില 32), മക്കളായ കശ്യപ് (06), വൈഭവ് (ആറ് മാസം) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്. ഇന്നലെ പുലര്‍ച്ചെ പൂജയ്ക്ക് പോയ നിധീഷ് നമ്പൂതിരി അഖിലയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് തിരിച്ചെത്തി തെരച്ചില്‍ നടത്തുന്നതിനിടയില്‍ കിണറ്റില്‍ കാണപ്പെടുകയായിരുന്നെന്ന് പറയുന്നു. മക്കളെ ദേഹത്ത് കെട്ടിവച്ച് കിണറ്റില്‍ ചാടിയെന്നാണ് അനുമാനം. ഓടിക്കൂടിയ നാട്ടുകാര്‍ വൈഭവിനെ കരക്കെത്തിച്ച് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തിയാണ് മറ്റ് രണ്ട് പേരേയും കരക്കെത്തിച്ചത്. പാലക്കാട് നെന്മാറ ഐലൂര്‍ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടേയും മകളാണ് അഖില. സഹോദരന് സുന്ദരം. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നാണ് അഖില എഴുതി വെച്ച…
Read Moreഅയോധ്യയിൽ രാമമന്ത്ര ധ്വനിയിൽ പ്രാണപ്രതിഷ്ഠ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി; ചടങ്ങിന് സാക്ഷികളായി ഏഴായിരത്തോളം പേർ
അയോധ്യ: നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനുശേഷം കോടിക്കണക്കിനു ഹൈന്ദവർക്കു സ്വപ്നസാഫല്യം. മന്ത്രധ്വനികളും പ്രാർത്ഥനകളും ജയ് ശ്രീറാം വിളികളും മുഴങ്ങവെ അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. പ്രധാന പ്രതിഷ്ഠാ ചടങ്ങുകൾ 12.29:08 മുതൽ 12.30:32 വരെ 84 സെക്കൻഡ് നേരത്തേക്കായിരുന്നു. ഭാരതീയ പാരന്പര്യത്തിലെ 125 ശാഖകളിൽനിന്നുള്ള സന്യാസിമാരും ഏഴായിരത്തോളം പ്രത്യേക ക്ഷണിതാക്കളും ചടങ്ങിനു സാക്ഷികളാകാനെത്തിയിരുന്നു. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നിർത്യഗോപാൽ ദാസ് മഹാരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചലച്ചിത്ര, കായിക ലോകത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സുവർണനിമിഷങ്ങൾക്കു സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാവിലെ 10.30ന് അയോധ്യയിൽ എത്തി. പ്രതിഷ്ഠാചടങ്ങിനുശേഷം ഉച്ചയ്ക്ക് 1.15 ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More