നാഗ്പുർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ച് ചേതേശ്വർ പൂജാര. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കുവേണ്ടി വിദർഭയ്ക്കെതിരേ രണ്ട് ഇന്നിംഗ്സിലുമായി 109 റണ്‍സ് നേടിയതോടെയാണ് പൂജാര ഫസ്റ്റ് ക്ലാസിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ചത്. ആദ്യ ഇന്നിംഗ്സിൽ 105 പന്തിൽ 43 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ 137 പന്തിൽ 66ഉം ആയിരുന്നു പൂജാരയുടെ സ്കോർ. രണ്ടാം ഇന്നിംഗ്സിൽ 53ൽ എത്തിയപ്പോഴാണ് 20,000 റണ്‍സ് പൂജാര തികച്ചത്. ഫസ്റ്റ് ക്ലാസിൽ 260 മത്സരങ്ങളിൽനിന്ന് 20,013 റണ്‍സായി പൂജാരയ്ക്കിപ്പോൾ. വിദർഭയ്ക്കെതിരായ മത്സരത്തിൽ സൗരാഷ്ട്ര 238 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി. സ്കോർ: സൗരാഷ്ട്ര 206, 244. വിദർഭ 78, 134. ആദ്യ ഇന്നിംഗ്സിൽ 14 റണ്‍സിന് നാലും രണ്ടാം ഇന്നിംഗ്സിൽ 51 റണ്‍സിന് അഞ്ചും വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ ചിരാഗ് ജാനിയാണ് പ്ലെയർ ഓഫ് ദ മാച്ച്.…
Read MoreDay: January 22, 2024
ബിൽക്കിസ് ബാനു കേസ്: സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 11 കുറ്റവാളികൾ ജയിലിൽ കീഴടങ്ങി
ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലിൽ കീഴടങ്ങി. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. സുപ്രീം കോടതി നല്കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനിൽക്കെയാണ് ഞായറാഴ്ച രാത്രി 11.45ന് ഗുജറാത്തിലെ പഞ്ചമഹലിലെ ഗോധ്ര സബ് ജയിലിൽ പ്രതികൾ കീഴടങ്ങിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്. 15 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് പതിനഞ്ചിന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും ജയിൽമോചിതരായ 11 പ്രതികളും ജനുവരി 22നകം കീഴടങ്ങണമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. ആരോഗ്യകാരണങ്ങൾ…
Read Moreജര്‍മനി ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി; പൗരത്വത്തിന് അപേക്ഷിക്കാൻ ഇനി 5 വർഷം
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി. ഇതോടെ രാജ്യം ഇരട്ട പൗരത്വം അംഗീകരിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. പാര്‍ലമെന്റില്‍ വോട്ടിനിട്ടാണു നിയമനിര്‍മാണം അംഗീകരിച്ചത്. പുതിയ നിയമപ്രകാരം നിയമപരമായി ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് നിലവിലെ എട്ടു വര്‍ഷ പൗരത്വത്തിനു പകരം അഞ്ചു വര്‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കും. അതേസമയം അവര്‍ കാരുണ്യ, ചാരിറ്റി, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച് സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിക്കുകയാണെങ്കില്‍ ഇത് വെറും മൂന്നു വര്‍ഷമായി ചുരുക്കും. കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ അഞ്ചോ അതിലധികമോ വര്‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ജര്‍മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും. 67 വയസിനു മുകളിലുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മന്‍ ഭാഷയുടെ എഴുത്തുപരീക്ഷയ്ക്കു പകരം വാക്കാലുള്ള പരീക്ഷ മതിയാകും. അതേസമയം, ജര്‍മനിയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം അനുവദിക്കാത്ത…
Read Moreനഖത്തിൽ രാമക്ഷേത്രത്തിന്റെ ചിത്രം വരച്ച് ഭക്തൻ; വൈറലായി വീഡിയോ
ശ്രീരാമനോടുള്ള ഭക്തിയും ആദരവും പ്രകടിപ്പിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള ഒരു കലാകാരൻ, അയോധ്യ രാമക്ഷേത്രം തന്റെ നഖത്തിൽ വരച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാമക്ഷേത്രത്തിന്റെ മഹത്വം തന്റെ പെരുവിരലിൽ പകർത്താൻ ബ്രഷും കറുപ്പ് നിറവുമാണ് ഇയാൾ ഉപയോഗിച്ചത്. “മഹാ രാമക്ഷേത്രം വളരെ മനോഹരമാണ്. ഞാൻ എന്റെ നഖത്തിൽ രാമക്ഷേത്രം വരച്ചിട്ടുണ്ട്. ബ്രഷ്, പേന, വെള്ളം, കറുപ്പ് എന്നിവ ഉപയോഗിച്ചാണ് ഞാൻ ഇത് നിർമിച്ചത്’ എന്നും ഷാ വ്യക്തമാക്കി. Ram Mandir की प्राण प्रतिष्ठा को लेकर लोगों में दीवानगी, शख्स ने नाखून पर उतारी मंदिर की प्रतिकृति#AyodhyaRamMandir #AaRaheHainRam #MereRamAayeHain #PranPratishtha pic.twitter.com/sSKm8gLfvd — India TV (@indiatvnews) January 22, 2024 ജനുവരി 16 ന് ആരംഭിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ സരയൂ നദിയിൽ നിന്ന് ആരംഭിച്ച്…
Read Moreകൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ: അമ്മയെ വെട്ടുന്നതുകണ്ട് തടയാനെത്തിയ രണ്ടു മക്കൾക്കും വെട്ടേറ്റു
കൊരട്ടി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്മയെ വെട്ടുന്നതുകണ്ട് തടയാനെത്തിയ രണ്ടു മക്കൾക്കും വെട്ടേറ്റു. കൊരട്ടി ഖന്ന നഗറില്‍ കൊഴുപ്പിള്ളി ബിനുവിന്റെ ഭാര്യ ഷീജയാണ് (39) വെട്ടേറ്റു മരിച്ചത്. വെട്ടിയശേഷം സ്ഥലത്തുനിന്നു ഓടിപ്പോയ ഭർത്താവ് ബിനുവിന്റെ (38) മൃതദേഹം കൊരട്ടി പഞ്ചായത്തുഹാളിനു പിന്നിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. അച്ഛൻ അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കളായ അഭിനവ് (10), അനുഗ്രഹ (നാല് ) എന്നിവർക്കും വെട്ടേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഭിനവിന്റെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ അഞ്ചോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സാന്പത്തിക ബാധ്യതയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിനു കാരണമായതെന്നാണ് സൂചന. അയൽവാസികളായ ബിനുവും ഷീജയും പ്രണയിച്ചു വിവാഹിതരായരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട…
Read Moreഅഫ്ഗാനിൽ ആറു പേരുമായി റഷ്യൻ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചു
ന്യൂഡൽഹി: തായ്ലൻഡിൽനിന്നു റഷ്യക്കാരിയായ രോഗിയും ഭർത്താവുമായി റഷ്യയിലേക്കു പറന്ന എയർ ആംബുലൻസ് ജെറ്റ് വിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണു. വിവാദമായ റഫാൽ വിമാനം നിർമിക്കുന്ന ഫ്രഞ്ച് കന്പനിയായ ദസോയുടെ 1978ൽ നിർമിച്ച സ്വകാര്യ റഷ്യൻ വിമാനമാണ് നാലു ജീവനക്കാരുൾപ്പെടെ ആറുപേരുമായി തകർന്നുവീണത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായും നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടതായും താലിബാൻ വക്താവ് വെളിപ്പെടുത്തി. ബദക്ഷാൻ പ്രവിശ്യയിലെ കഫ്ആബ് ജില്ലയിലെ ആരുസ് കൊ പർവതത്തിനു സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ വിമാനം കണ്ടെത്തിയതെന്നും താലിബാൻ വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചൈന, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽപ്പെട്ട സെബാക് ജില്ലയിൽനിന്നാണു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. റഷ്യയിലേക്കുള്ള യാത്രാമധ്യേ ബിഹാറിലെ ഗയ വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയർന്നതായിരുന്നു വിമാനം. അത്ലറ്റിക് ഗ്രൂപ്പ് എന്ന കന്പനിയുടെയും സ്വകാര്യവ്യക്തിയുടെയും ഉടമസ്ഥതയിലുള്ള രണ്ട് എൻജിനുകളുള്ള ബിസിനസ് ജെറ്റ്…
Read Moreമത്സ്യകന്യകയെ പോലെ മാളവിക; അതിസുന്ദരിയെന്ന് ആരാധകർ
മത്സ്യകന്യകയെ പോലെ അതിസുന്ദരിയായി എത്തിയ നടി മാളവിക മേനോന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ഗ്ലിറ്ററി ബ്ലൂ നിറത്തിൽ ബോഡി കോൺ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണാണ് പെയർ ചെയ്തത്. സിംപിൾ മേക്കപ്പ് ലുക്കിനൊപ്പം കണ്ണുകൾക്ക് കൂടുതൽ ആകർഷമാക്കുന്ന തരത്തിലാണ് ഐ മേക്കപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലൂ സ്റ്റോൺ ഡയമണ്ട് നെക്ലേസാണ് ഗൗണിനൊപ്പം ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ഹണി റോസിനോടും ചിലർ മാളവികയെ ഉപമിക്കുന്നുണ്ട്. ബെലീസ സ്റ്റുഡിയായോണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. മാജിക് മേക്കോവറിന്റേതാണ് ഹെയർ സ്റ്റൈൽ. മാളവികയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിംഗ് ആകാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ് അവസാനമായി റിലീസ്…
Read Moreയുക്രെയ്നിലെ റഷ്യൻ സൈന്യത്തിൽ 200 നേപ്പാളികൾ, 12 പേർ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: യുക്രെയ്നിൽ യുദ്ധം ചെയ്യാനായി നേപ്പാളി യുവാക്കളെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നു. ഇതുവരെ 200 നേപ്പാളികൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു. നേപ്പാളി യുവാക്കളെ സൈന്യത്തിൽ ചേർക്കുന്നത് ഉടൻ നിർത്തണമെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ മോസ്കോയോട് ആവശ്യപ്പെട്ടു. ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളുടെ സൈന്യത്തിൽ ചേരാൻ മാത്രമാണ് നേപ്പാളികൾക്ക് അനുമതിയുള്ളുവെന്ന് പ്രചണ്ഡ ചൂണ്ടിക്കാട്ടി. കംപാലയിൽ 19-ാം ‘നാം’ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. നേപ്പാളി യുവാക്കളെ സൈന്യത്തിലെടുക്കരുതെന്ന് നേപ്പാളീസ് വിദേശകാര്യ മന്ത്രി എൻ.പി. സൗദ് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി വെർഷിനിൻ സെർഗെയ് വാസിലേവിച്ചിനോട് ആവശ്യപ്പെട്ടതായി പ്രചണ്ഡ പറഞ്ഞു.
Read Moreആടുവിളന്താൻകുടിയിൽ റാഗി കൃഷിയിൽ നൂറുമേനി
രാജകുമാരി: അന്യംനിന്നുപോയ റാഗി കൃഷിയിലൂടെ മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുകയാണ് ശാന്തൻപാറ ആടുവിളന്താൻ കുടിയിലെ ഗോത്ര വിഭാഗം കർഷകർ. പത്ത് ഏക്കറിലാണ് ഇവിടെ റാഗികൃഷി ചെയ്തു വരുന്നത്. തരിശായി കിടന്ന ആടുവിളന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചകളാണ് ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത്. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശമായ ബോഡിമെട്ടിൽ ദേശിയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്വരയിൽ ആട് വിളന്താൻ മലനിരകളിലായി വ്യാപിച്ചു കിടക്കുകയാണ് റാഗി കൃഷി. കുടിയിലെ മുതുവാൻ ആദിവാസി സമുദായമാണ് മലനിരകളിൽ പത്ത് ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് പരന്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്തുവരുന്നത്. ഗോത്രസമൂഹത്തിന്റെ പ്രധാന ഭക്ഷ്യോത്പന്നങ്ങളിൽ ഒന്നാണ് റാഗി. എസ്.പി. വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് വീണ്ടും പുനർജീവൻ നൽകിയത്. നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി,ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് ഇവിടെ സംരക്ഷിച്ച് കൃഷിചെയ്തുവരുന്നത്.…
Read Moreമാധുരി മുതൽ ആലിയ വരെ; അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തി ബോളിവുഡ് സുന്ദരികൾ
രാമപ്രതിഷ്ഠാ ചടങ്ങ് നടക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ അയോധ്യയിലെത്തി. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, മാധുരി ദീക്ഷിത്, രൺബീർ കപൂർ, ആലിയ ഭട്ട്, സംവിധായകൻ രാജ്കുമാർ ഹിരാനി, കത്രീന കൈഫ്, വിക്കി കൗശൽ, ആയുഷ്മാൻ ഖുറാന, ചലച്ചിത്ര നിർമ്മാതാവ് രോഹിത് ഷെട്ടി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഗായകൻ സോനു നിഗവും നടൻ വിവേക് ഒബ്റോയിയും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യ രാമക്ഷേത്രത്തിലെത്തി. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും കുടുംബസമേതം അയോധ്യയിൽ എത്തി. പ്രതിഷ്ഠാ മഹോത്സവത്തിന് ഇന്ന് രാജ്യം മുഴുവൻ ഒത്തുചേരുകയാണ്. അമിതാഭ് ബച്ചൻ ചടങ്ങിനെത്തി എല്ലാവർക്കും ആശംസകൾ നേരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായുരുന്നു. VIDEO | Actors @SrBachchan, @juniorbachchan, BJP leader @rsprasad, industrialist Anil Ambani reach Ayodhya Ram Mandir to…
Read More