പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ വിവാഹ വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. സാനിയ മിർസയ്ക്ക് ശേഷം മാലിക്ക് വിവാഹം കഴിച്ച സനാ ജാവേദ് എന്ന പെൺകുട്ടി ആരെന്നു അറിയാനുള്ള ചർച്ചയായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം നടന്നത്. മൂന്നാം വിവാഹത്തിനായി മാലിക്കിന്റെ ഹൃദയം കീഴടക്കിയ ആ സുന്ദരിയെ തിരഞ്ഞായിരുന്നു പിന്നീട് സൈബർ ഇടങ്ങളിലെ പല വാർത്തകളും. പാക്കിസ്ഥാൻ ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായ നടിയാണ് സനാ ജാവേദ്. 30 വയസുകാരിയായ സനയുടെയും രണ്ടാം വിവാഹമാണിത്. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന ഗായകനായ ഉമൈർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. 2020 വിവാഹിതരായ ഇവർ 2023 നവംബർ 28ന് വിവാഹമോചിതരായി. തുടർന്ന് ഒന്നര മാസത്തിനിപ്പുറം മാലിക്കിനെ വിവാഹം കഴിച്ചു. നേരത്തെ തന്നെ മാലിക്കും സനായും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ സാനിയ മിർസയുമായുള്ള വിവാഹമോചനത്തെ കുറിച്ച് സ്ഥിരീകരണമില്ലാത്തതും ഔദ്യോഗികമായി പ്രണയം വെളിപ്പെടുത്താതെ…
Read MoreDay: January 22, 2024
ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി; പിന്നാലെയെത്തിയ ഭർത്താവ് ജീപ്പ് വീട്ടിലേക്ക് ഇടിച്ചു കയറ്റി; പിന്നീട് സംഭവിച്ചത്
മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് യുവാവ് വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള വീട്ടിലാണ് യുവാവ് അതിക്രമം നടത്തിയത്. സംഭവത്തിൽ പതിപ്പള്ളി സ്വദേശി സൂര്യകുന്നേൽ പ്രേംജിത്തിനെ(കണ്ണൻ- 37) പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് കണ്ണന്റെ മർദ്ദനത്തിൽ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളിൽ കയറി കതകടച്ചു. ഇതിൽ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നു മുതിർന്നവരും കണ്ണന്റെയും ഭാര്യാ സഹോദരിയുടേയും ഉൾപ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയൽവാസികളുടെ വീട്ടിൽ അഭയം പ്രാപിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുത്തു.
Read Moreഅപൂർവ സംഗമം: മഞ്ഞും മണലും കടലിനെ പുണർന്ന്…ബീച്ചിൽ നിന്നും അവിശ്വസിനീയമായൊരു കാഴ്ച
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില ചിത്രങ്ങൾ കണ്ടാൽ അവ സത്യമാണെന്ന് നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജപ്പാനിലെ ഹോക്കൈഡോ ബീച്ചിൽ നിന്നുള്ള ചിത്രമാണിത്. മഞ്ഞും മണലും കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന സവിശേഷമായ കാഴ്ചയാണ് ഈ ബീച്ചിന്റെ പ്രത്യേകത. ഫോട്ടോയിൽ, വലതുവശത്ത് മഞ്ഞും, ഇടത് വശത്ത് കടലും, മധ്യ ഭാഗത്തായുള്ള മണൽ തിട്ടയിലൂടെ ഒരാൾ നടക്കുന്നതും കാണാം. ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് സാനിൻ കൈഗൻ ജിയോപാർക്കിൽ ഫോട്ടോഗ്രാഫർ ഹിസയാണ് ചിത്രം പകർത്തിയത്. ‘വെൽത്ത്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “സമുദ്രം മണലും മഞ്ഞുമായി കണ്ടുമുട്ടുന്ന ലോകത്തിലെ ഏറ്റവും സവിശേഷമായ സ്ഥലങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഹോക്കൈഡോ ബീച്ച്!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം 658,826 ലൈക്കുകളും ലഭിച്ചു. സാനിൻ കൈഗൻ ജിയോപാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്…
Read Moreമക്കളുപേക്ഷിച്ച അന്നക്കുട്ടിക്ക് നാട് വിട നൽകി; കാഴ്ചക്കാരനായി മകൻ എത്തി; ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ച് കുമളി പോലീസ്
കുമളി: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിതത്തിൽനിന്നു വിടപറഞ്ഞ കുമളി സ്വദേശിനി അന്നക്കുട്ടി(76)ക്ക് നാട് കണ്ണീരോടെ യാത്രൊമൊഴി ചൊല്ലി. ചടങ്ങിനെത്തിയ മകൻ കാഴ്ചക്കാരനായി അന്ത്യാഞ്ജലി നടത്തി മടങ്ങി. അന്നക്കുട്ടിയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോന പള്ളിയിലാണ് നടന്നത്. ജില്ലാ കളക്ടർ ഷീബാ ജോർജ് , സബ് കളക്ടർ അരുണ്‍.എസ്. നായർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് പുഷ്പചക്രവും ആദരാഞ്ജലിയും അർപ്പിച്ചു. കുമളി പോലീസാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുമളി ബസ് സ്റ്റാൻഡിൽ ഭൗതികശരീരം പൊതു ദർശനത്തിനുവച്ചു. പോലീസിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ധിക്, വാർഡ് മെംബർ ജയമോൾ , പൊതുപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്. പള്ളിയിലെ സംസ്കാരച്ചടങ്ങുകൾക്ക് ഫാ. ജോർജ് കളപ്പുരക്കൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ,…
Read Moreരാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനേയും അപഹരിച്ചു, ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണവിഷയം മാത്രമാക്കി മാറ്റി: എം. സ്വരാജ്
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണവിഷയം മാത്രമാക്കി മാറ്റി എന്ന് എം. സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… അപഹരിക്കപ്പെട്ട ദൈവം .. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു.. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനേയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി. – എം. സ്വരാജ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരേയാണ് എം. സ്വരാജിന്റെ വിമർശനം. അതേസമയം, പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് രാമജന്മഭൂമിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തിങ്കൾ ഉച്ചയ്ക്ക് 12.20 നും 12.45നും…
Read More‘ക്ഷ’ വരപ്പിക്കും..! എച്ച് അത്രപോരാഞ്ഞിട്ടോ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെസ്റ്റുകൾ കാഠിന്യമേറിയതാക്കാനാണ് തീരുമാനം. പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചതായി മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റുകളിൽ പോരായ്മകളുണ്ട്. അപകടങ്ങൾ വർധിക്കുന്നതിന് ഒരു കാരണം ഇതാണ്. ഗതാഗത വകുപ്പിൽ വരുത്തേണ്ട സമഗ്ര മാറ്റത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറാണ് സമിതിയുടെ അധ്യക്ഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലട്രോണിക് ബസുകളിലെ ടിക്കറ്റ് നിരക്കിൽ വർധനയും പരിഗണനയിലുണ്ട്. ലാഭകരമല്ലാത്ത റൂട്ടുകൾ കണ്ടെത്താൻ എല്ലാ ബസുകളുടെയും കോസ്റ്റ് ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Read Moreആദ്യ ശസ്ത്രക്രിയ ഏഴാം വയസിൽ; ലോകത്തിലെ പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ധൻ ഈ ഇന്ത്യക്കാരൻ
അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള കൊച്ചുകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണാറുള്ളതാണ്. അതിശയിപ്പിക്കുന്ന ഓർമശക്തിയും ബുദ്ധികൂർമതയുമുള്ള ഇവർ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ്. എന്നാൽ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അക്രിത് പ്രാണ്‍ ജസ്വാള് എന്ന കുട്ടിയാണ് ഇപ്പോൾ തന്റെ കഴിവുകൊണ്ട് തരംഗമായ കൊച്ചുമിടുക്കൻ. തന്റെ ഏഴാം വയസില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അക്രിത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ദന് എന്ന പേരും അക്രിത് സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയാണ് അക്രിത് പ്രാണ്‍ ജസ്വാള്. രണ്ട് വയസ് തികഞ്ഞപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങിയെന്നും അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചു തുടങ്ങിയെന്നും അക്രിതിന്റെ കുടുംബം പറഞ്ഞു. തുടർന്ന് ഏഴാം വയസിലാണ് സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. പൊള്ളലേറ്റ ഒരു എട്ട് വയസുകാരന്റെ കൈകളിലാണ് ആദ്യമായി അക്രിത് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ഇന്ത്യയിലെ…
Read Moreഭാര്യയുടേയും മകളുടേയും മുന്നിലിട്ട് കരുണയില്ലാതെ തലങ്ങും വിലങ്ങുമിട്ട് കുത്തി കൊലപ്പെടുത്തി: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്നറിയാം
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നറിയാം. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കൊലപാതകത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരേ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം,…
Read Moreപൂർത്തിയാവാത്ത രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പോലെ; കടുത്ത പരിഹാസവുമായി എം.വി. ഗോവിന്ദൻ
മലപ്പുറം: എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ കാണുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ഉണ്ടാകരുത്, പാർട്ടി പ്രവർത്തകരും നേതാക്കളും തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും, പാർട്ടിയെ പടുത്ത ഭൂതകാലം പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന പി.എ. മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. ബിജെപി സർക്കാരിന് നേരെയും എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത് പോലെയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങെന്നും അദ്ദേഹം പരിഹസിച്ചു. 2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുകയാണ്. ഇതാണ് വർഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…
Read Moreചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം മേ.. മേ.. എന്ന് കരഞ്ഞവളാണ് ഈ നിൽക്കുന്നത്: വിവാഹ റിസപ്ഷനിൽ മകളെ ട്രോളി സുരേഷ് ഗോപി; വീഡിയോ വൈറൽ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യയുടേയും ശ്രേയസ് മോഹന്റേയും വിവാഹം നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവാഹ റിസപ്ഷനുകള്‍ നടന്നിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സിനിമാക്കാർക്കും വേണ്ടിയുള്ള വിവാഹ റിസപ്ഷന് തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്നു. നിരവധി ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. റിസപ്ഷനിൽ മകൾ ഭാഗ്യയെ ട്രോളി സംസാരിച്ച സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നവദമ്പതികളെ അനുഗ്രഹിക്കുന്നതിന് ചാക്കോച്ചനും കുടുംബവും വേദിയിലേക്ക് വന്നപ്പോഴായിരുന്നു സുരേഷ് ഗോപി മകളെ ട്രോളിയത്. ഭാഗ്യയുടെ കുട്ടിക്കാലത്തെ സെലിബ്രറ്റി ക്രെഷ് കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. ‘കുഞ്ചാക്കോ ബോബന്റെ വിവാഹം കഴിഞ്ഞപ്പോൾ മേ.. മേ.. എന്ന് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ഈ വേദിയിൽ നിൽക്കുന്നത്’ എന്നു പറഞ്ഞാണ് സുരേഷ് ഗോപി…
Read More