നീണ്ട 28 വർഷങ്ങൾക്ക് ശേഷം, മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തയാറായി ഇന്ത്യ. മിസ് വേൾഡിന്റെ ഒദ്യോഗിക എക്സ് പേജിലൂടെയാണ് സംഘാടകർ ഈ വാർത്ത അറിയിച്ചത്. “മിസ് വേൾഡിന്റെ ആതിഥേയ രാജ്യമായി ഇന്ത്യയെ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്പോൾ ആവേശം നിറയുന്നു. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷം നിങ്ങൾക്കായി കാത്തിരിക്കുന്നു. അതിശയകരമായ യാത്രയ്ക്ക് തയ്യാറാകൂ!”എന്നാണ് പോസ്റ്റിന്റെ പൂർണരൂപം. ബെംഗളുരൂവിൽ വെച്ച് 1996-ൽ ആണ് അവസാനമായി ഇന്ത്യയിൽ മിസ് വേള്‍ഡ് മത്സരം നടന്നത്. 1966 -ൽ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. 1994-ൽ ഐശ്വര്യ റായ് ബച്ചനും 1997-ൽ ഡയാന ഹെയ്ഡനും ലോകസുന്ദരിപ്പട്ടം നേടിയിരുന്നു. 1999-ൽ യുക്ത മുഖി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായപ്പോള് പ്രിയങ്ക ചോപ്ര ജോനാസ് 2000-ൽ ലോകസുന്ദരിയായി. 2017-ൽ മാനുഷി ചില്ലറാണ് കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.…
Read More