പറവൂർ: കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി ഒറീസ സ്വദേശി രഞ്ജിത്ത് പ്രദാനെ (38) രണ്ടു വർഷം കഠിന തടവിന് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടത ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചു. 25,000 രൂപ പിഴയുമൊടുക്കണം. 2018 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി മനക്കപ്പടി കവലയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഇയാളെ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസാണ് പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി
Read MoreDay: January 31, 2024
തിയറ്റർ രംഗത്തെ പ്രമുഖന് കെ.ഒ. ജോസഫ് തിയറ്ററിൽ കാൽവഴുതി വീണു മരിച്ചു
മുക്കം(കോഴിക്കോട്): തിയറ്റർ രംഗത്തെ പ്രമുഖനും സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് കിഴക്കരക്കാട്ട് (അഭിലാഷ് കുഞ്ഞേട്ടൻ -73) തൃശൂരിലെ തിയറ്ററിൽനിന്ന് കാൽവഴുതി വീണ് മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. എറണാകുളത്ത് തിയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിന്റെ തിയറ്റര്‍ കെട്ടിടം കാണാനായി ഇറങ്ങിയിരുന്നു. ഇവര്‍ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റർ സ്ഥാപിച്ചാണ് തിയറ്റർ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്സ് തിയറ്റർ, റോസ് തീയറ്ററുകൾ എന്നിവയിലായി എട്ടോളം സ്ക്രീനുകൾ കെ.ഒ. ജോസഫിന്റെതാണ്. 3ഡി 4കെ, ഡോൾബി അറ്റ്മോസ് സിനിമകൾ പൂർണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ…
Read More13.175 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതികള്‍ കഞ്ചാവ് എത്തിച്ചത് മൂര്‍ഷിദാബാദില്‍നിന്ന്
കൊച്ചി: വില്പനക്കെത്തിച്ച 13.175 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ കഞ്ചാവ് എത്തിച്ചത് മൂര്‍ഷിദാബാദില്‍നിന്ന്. കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മാണിക് സേഖ്(23), സരിഫുള്‍ സേഖ്(28), നുറിസ്ലാം(21) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ചിറ്റേത്തുകരയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇരുടെ പക്കല്‍നിന്നും 13.175 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിവിധ പാക്കറ്റുകളിലായി കാക്കനാട് ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസീരിയൽ കണ്ടിട്ടാണോ വാലിബനിലേയ്ക്ക് എടുത്തേ, അയ്യേ എന്നാണ് പലരുടെയും ഭാവം: സുചിത്ര
മലൈക്കോട്ടൈ വാലിബൻ സിനിമയിൽ കൂടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി സുചിത്ര നായർ. ചിത്രത്തിലെ സുചിത്ര അവതരിപ്പിച്ച മാതംഗിയുടെ വേഷം ഏറെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ താൻ ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞപ്പോൾ പലരുടെയും മുഖത്തെ ഭാവങ്ങൾ മാറിയെന്നു തുറന്നു പറയുകയാണ് താരം. ലിജോ ജോസ് സീരിയലിൽ നിന്നാണോ എടുത്തതെന്നും അയ്യേ എന്നാണ് ഭാവമെന്നും സുചിത്ര പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇപ്പോഴും പല ആളുകള്‍ക്കും സീരിയലില്‍ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. സീരിയലില്‍ നിന്ന് എടുത്തോ എന്നൊക്കെയാണ് ഫേക്ക് അക്കൗണ്ടില്‍ നിന്നും കമന്റുകൾ വരുന്നത്. ലിജോ സാര്‍ സീരിയലില്‍ നിന്നെടുത്തതാണോ’അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. അയ്യേ എന്നാണ് അവരുടെ ഭാവം. സീരിയലില്‍ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാര് ആണെന്നുള്ള പരിഗണന നൽകുക. നിങ്ങള്‍ അങ്ങനെ ചിന്തിക്കാതിരിക്കുക. എല്ലാവര്ക്കും അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ…
Read Moreനിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനു പോലീസില്‍ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി.ജി. മനു പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. മനുവിനെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ഇന്നലെ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരേ പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെണ്‍കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം…
Read Moreഅടുത്ത ജൻമത്തിൽ ഷംനയുടെ മകനായി ജനിക്കണമെന്ന് മിഷ്കിൻ; പൊട്ടിക്കരഞ്ഞ് താരം
വരും ജൻമത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകൻ മിഷ്കിൻ. മരണം വരെ ഷംന അഭിനയിക്കണമെന്നാണ് തന്റെ ആഗ്രമെന്നും തനിക്ക് അത്രയ്ക്ക് സ്നേഹമുള്ള നടിയാണ് ഷംനയെന്നും മിഷ്കിൻ പറയുന്നു. മിഷ്കിന്റെ സഹോദരന് ജി.ആര്. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു ഷംനയെ പ്രശംസിച്ച് മിഷ്കിൻ എത്തിയത്. എന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില് എനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. പൂര്‍ണ(ഷംന) മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ല. എന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകും. അവർ അത്രയ്ക്ക് സ്നേഹമുള്ള നടിയാണ്. കല്യാണം നടന്നപ്പോളും എനിക്കൊരുപാട് സന്തോഷമായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചു കഴിഞ്ഞുപോരെ വിവാഹമെന്നും ഞാൻ ചോദിച്ചിരുന്നു. ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷം. വിവാഹത്തിനുശേഷം ഇപ്പോൾ ദുബായിലാണ് പൂർണ താമസിക്കുന്നത്. മിഷ്കിൻ…
Read Moreമാവോയിസ്റ്റുകളെ തേടി പോയവർക്കു വഴിതെറ്റി; അട്ടപ്പാടി വനത്തിൽ കുടുങ്ങിയ 15 അംഗ സംഘത്തെ രക്ഷപ്പെടുത്തി
പാലക്കാട്: ഒരു രാത്രി മുഴുവൻ കാടിനുള്ളിൽ കുടുങ്ങിയ പോലീസുകാരെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി. മാവോയിസ്റ്റുകളെ തെരയുന്നതിനായി കാട്ടിലേക്ക് പോയ പോലീസ് സംഘമാണ് അട്ടപ്പാടി വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയത്. ആന്റി നക്സൽ സ്ക്വാഡ് അടക്കം 15 അംഗ പോലീസ് സംഘമാണ് കാടിനകത്ത് കുടുങ്ങിയത്. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പുതൂർ എസ്ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ റെസ്ക്യൂ ടീമാണ് കണ്ടെത്തിയത്.വനത്തിലെ പരിശോധനയ്ക്കുശേഷം മടങ്ങിയപ്പോൾ വഴിതെറ്റിയതാണെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നുവെന്നും കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു. തെരച്ചിൽ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. ഇന്നലെ രാത്രിതന്നെ വനത്തിൽ കുടുങ്ങിയ പോലീസുകാരുമായി ഫോണിൽ ബന്ധപ്പെടാൻ തെരച്ചിൽ സംഘത്തിന് സാധിച്ചിരുന്നു. ഉൾവനത്തിലേക്ക് പോവുന്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്നും ആശങ്ക വേണ്ടെന്നും പാലക്കാട് ജില്ല പോലീസ് മേധാവിയും ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. രാത്രി പന്ത്രണ്ടോടെ ഇവരെയെല്ലാം കണ്ടെത്താൻ…
Read Moreബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകും; പ്രതിപക്ഷശബ്ദം പ്രതിഷേധത്തിനു മാത്രമാകാതെ ക്രിയാത്മക നിർദേശങ്ങൾക്ക് ഉയരണമെന്ന് മോദി
ന്യൂഡൽഹി: വനിതാസംവരണ ബിൽ അവതരിപ്പിച്ചതു ചരിത്രനീക്കമായെന്നും ഈ പാർലമെന്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകുമെന്നും മോദി സൂചിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷശബ്ദം പ്രതിഷേധത്തിനു മാത്രമാകാതെ ക്രിയാത്മക നിർദേശങ്ങൾക്കും ഉയരണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. മാന്യതയില്ലാത്ത പെരുമാറ്റവും പ്രകടനവും ഒരു തരത്തിലും അനുവദിക്കില്ല. ബജറ്റ് സമ്മേളനം തെറ്റു തിരുത്താനുള്ള അവസരമാണെന്നും നല്ല മുദ്രപതിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ടസംഭവങ്ങൾ എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പിനുശേഷം പൂർണ ബജറ്റുമായി കാണാമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം, രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധനയോടെ ചെയ്തതോടെയാണു സഭാനടപടികൾക്കു തുടക്കമായത്. രാജ്യം വികസനപാതയിലാണെന്നു പറഞ്ഞ അവർ വികസനനേട്ടങ്ങൾ എണ്ണിയെണ്ണി അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ…
Read Moreഇസ്രയേലിലേക്ക് 5,617 ഇന്ത്യാക്കാർക്ക് സെലക്ഷൻ: കാത്തിരിക്കുന്നത് വമ്പൻ ശമ്പളം
ന്യൂഡൽഹി: ഇസ്രയേലിലെ നിർമാണമേഖലയിലേക്ക് ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നായി 5617 പേർക്ക് സെലക്ഷൻ ലഭിച്ചു. ഹരിയാനയിൽ ജനുവരി 16 മുതൽ 20വരെയായിരുന്നു റിക്രൂട്ടിംഗ് ടെസ്റ്റ്. മൊത്തം 1370 പേർ പങ്കെടുത്തപ്പോൾ 530 പേർക്ക് സെലക്ഷൻ ലഭിച്ചു. യുപിയിൽ സെലക്ഷൻ നടപടികൾ ചൊവ്വാഴ്ച വരെ നീണ്ടു. 7182 പേർ ട്രയൽസിന് എത്തിയപ്പോൾ 5087 പേരെ തെരഞ്ഞെടുത്തു. 15 അംഗ ഇസ്രയേലി സംഘമാണ് റിക്രൂട്ടിംഗിന് നേതൃത്വം നൽകിയത്. ആകർഷകമായ ശമ്പള വ്യവസ്ഥകളാണ് ഇസ്രയേലിലേക്ക് ജോലിക്കാരെ ആകർഷിക്കുന്നത്. 1.37 ലക്ഷം വരെ ശമ്പളം, മെഡിക്കൽ ഇൻഷ്വറൻസ്, താമസം, ഭക്ഷണം എന്നിവയാണ് വാഗ്ദാനം. പുറമെ, 16,515 രൂപ പ്രതിമാസം ബോണസായും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർ അഞ്ച് വർഷം ഇസ്രയേലിൽ ജോലി ചെയ്യും. ഇതിലൂടെ ഇന്ത്യക്ക് 5000 കോടിയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇസ്രയേൽ-പലസ്തീൻ സംഘർഷമുണ്ടായതിനുശേഷം ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്നു രൂക്ഷമായ തൊഴിലാളി ക്ഷാമമാണു രാജ്യം…
Read Moreറബറിന്റെ താങ്ങുവില: കേന്ദ്രത്തിന്റെ രാജ്യാന്തര കരാറുകൾ റബറിന്റെ വിലയിടിവിന് കാരണമായെന്ന് കൃഷി മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: റബറിന്റെ താങ്ങുവില ഉയർത്താത്തത് കേന്ദ്രസർക്കാരിന്റെ നിലപാട് മൂലമെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സംസ്ഥാന സർക്കാർ. താങ്ങുവില 250 രൂപയാക്കാൻ കേന്ദ്രത്തെസമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിന്റെ രാജ്യാന്തര കരാറുകളാണ് റബറിന്റെ വിലയിടിവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ കരാറുകളാണ് റബര്‍ വില തകര്‍ച്ചക്കുള്ള കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ നിവേദനം നൽകുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച് കൊണ്ടുള്ള പ്രസംഗത്തിലാണ്…
Read More