ഗാസ: വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ ഇസ്രയേൽ കമാൻഡോ ആക്രമണം നടത്തി. ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ മൂന്നു പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയിൽ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേർ ഇസ് ലാമിക് ജിഹാദിൻറെയും. കൊല്ലപ്പെട്ട ബസേൽ അൽ ഗവാസി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയിൽ താത്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കി. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Read MoreDay: January 31, 2024
എപിപി ജീവനൊടുക്കിയ സംഭവം: രണ്ട് അന്വേഷണവും പുരോഗമിക്കുന്നു; ബന്ധുക്കളുടെ മൊഴിയെടുക്കൽ പൂർത്തിയായി
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും പുരോഗമിക്കുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം രണ്ട് ദിവസമായി തുടരുകയാണ്. എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അനീഷ്യയുടെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കുന്നത് പൂർത്തിയാക്കി. പരവൂർ പോലീസ് കൈമാറിയ അനീഷ്യയുടെ ഡയറി കുറിപ്പുകളും വാട്സ് ആപ്പ് സന്ദേശങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനകൾക്ക് അയക്കും. അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവരിൽ നിന്നും ഉദ്യോഗസ്ഥർ മൊഴികൾ ശേഖരിക്കും. സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ നിർദേശാനുസരണം ആയിരിക്കും ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ നിന്ന് സംഘം മൊഴിയെടുക്കുക. അസ്വാഭാവിക മരണത്തിനാണ് പരവൂർ പോലീസ് കേസ് എടുത്തിരുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നത്. ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ഉൾക്കൊള്ളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിർദേശാനുസരണം ഡെപ്യൂട്ടി…
Read Moreപാക്കിസ്ഥാനിൽ ഭീകരാക്രമണം: നാല് സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു; മൂന്നു ചാവേറുകളും മരിച്ചു
കറാച്ചി: പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ നാല് സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ ബലോചിസ്ഥാനിലാണു സംഭവം. മാച്ച് ആന്റ് കോൽപുർ കോംപ്ലക്സിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ചാവേറുകളും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. ബലോച് ലിബറേഷൻ ആർമി എന്ന വിഘടനവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്തതായി അധികൃതർ വ്യക്തമാക്കി. അതേസമയം ബലൂചിസ്ഥാനിൽ കൂടുതൽ ആക്രമണസാധ്യത കണക്കിലെടുത്തു കനത്ത ജാഗ്രത പുലർത്തുകയാണെന്നു സൈന്യം അറിയിച്ചു. പർവതമേഖലയായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. എന്നാൽ, ഇവിടെ ജനസംഖ്യ കുറവാണ്. ധാതുസന്പന്നമായ ബലൂചിസ്ഥാനിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബലോച് ലിബറേഷൻ ആർമിയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രദേശം പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖല കൂടിയാണ്. സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളാൽ സമ്പന്നമാണ് അറബിക്കടലിന്റെ തീരപ്രദേശമായ ബലൂചിസ്ഥാൻ. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ (സിപിഇസി)…
Read Moreപോലീസ് നടപടികൾ പൊതുജനങ്ങൾക്കു കാമറയിലാക്കാം; പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; സർക്കുലർ ഇറക്കി ഡിജിപി
തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തനങ്ങൾ ഓഡിയോ/വീഡിയോ വഴി പൊതുജനങ്ങള്‍ ചിത്രീകരിക്കുന്നത് തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പോലീസിനും പൊതുജനങ്ങള്‍ക്കും പോലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ പോലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിലുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ സർക്കുലർ വീണ്ടും പുറത്തിറക്കിയത്. പോലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുന്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി സർക്കുലറിൽ പറയുന്നു.
Read Moreസൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം: സ്ത്രീകൾ പർദ്ദ അല്ലെങ്കിൽ പാന്റ് ധരിക്കണം
റിയാദ്: സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയിൽ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കിൽ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കിൽ കറുത്ത പാന്റും ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകൾക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കിൽ കറുത്ത നീളമുള്ള പാന്റും കറുത്ത ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറൽ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നൽകിയത്.…
Read Moreകൊതിയോടെ ഭക്ഷണം കഴിക്കാൻ വായ തുറന്നു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ മൂത്രം: കാരണം കേട്ടാൽ ചിരി നിർത്തില്ല
ബെയ്ജിംഗ്: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തിക്കുന്ന ഡെലിവറി ഡ്രൈവർമാരെക്കുറിച്ചു പരാതികൾ ഉണ്ടാകാറുണ്ട്. അതിൽ പലതിലും കഴമ്പുമുണ്ട്. എന്നാൽ, ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിൽ നടന്ന സംഭവത്തിൽ ഡെലിവറി ഡ്രൈവർ നിരപരാധിയായിരുന്നിട്ടും അദ്ദേഹം ചീത്ത കേൾക്കേണ്ടിവന്നു. സംഭവത്തിലെ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ആളുകൾക്കു ചിരിയടക്കാനും പറ്റിയില്ല. ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ട്രാവലറായ യുവതിയാണ് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തത്. മൊബൈലിൽ ഭക്ഷണമെത്തിയെന്ന നോട്ടിഫിക്കേഷൻ വന്നപ്പോൾ യുവതി വാതിൽ തുറന്നു. ഭക്ഷണപായ്ക്കറ്റ് മുറിക്കു പുറത്തുവച്ചശേഷം ഡെലിവറി ഡ്രൈവർ അപ്പോഴേക്കും പോയിരുന്നു. ഭക്ഷണം കൈയിലെടുത്തപ്പോഴാകട്ടെ അത് മൂത്രത്തിൽ കുതിർന്നിരിക്കുന്നു! പ്രകോപിതയായ യുവതി അതിന്റെ ചിത്രമെടുത്ത് ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. “നിങ്ങൾക്കു യാതൊരു മര്യാദയുമില്ല’ എന്ന മെസേജും അയച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മെസേജ് വഴി വാഗ്വാദം നടന്നു. ഡെലിവറി ഡ്രൈവർ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അയാളെ…
Read Moreയഥാർഥ ഭക്തർ മലചവിട്ടി, പമ്പയിലെത്തി മടങ്ങിയത് കപടഭക്തർ; 30 കോടി ശബരിമലയ്ക്കായി ഈ വർഷം ചെലവാക്കിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയും തേങ്ങ ഉടച്ചും മടങ്ങിപ്പോയവർ കപടഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. യഥാർത്ഥ ഭക്തർ ആരും തന്നെ ദർശനം നടത്താതെ മടങ്ങിപ്പോയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പതിനായിരകണക്കിന് ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിൽ രണ്ടോ മൂന്നോ പേർ മടങ്ങിപ്പോയത് ഉയർത്തി പ്രശ്നം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്ന പ്രചാരവേലയാണ് ചിലർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപക്ഷത്തെ എം. വിൻസന്റ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നുവെന്നും അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും എം.വിൻസന്റ് പറഞ്ഞു. യഥാർഥ ഭക്തരാരും ദർശനം നടത്താതെ…
Read Moreപോലീസ് സ്റ്റേഷനിലെത്തിയ പുള്ളിപ്പുലി: ഭയന്ന് വിറച്ച് പോലീസുകാർ; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; വൈറലായി വീഡിയോ
സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല തരത്തിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. അവയിൽ ചിലത് നമ്മെ ഭയപ്പെടുത്തുന്നതാകാം. ചിലത് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. മറ്റ് ചിലതാകട്ടെ കരയിപ്പിക്കുന്നതുമാകാം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. നായയെ വേട്ടയാടുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പോലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് പുലി നായകളെ വേട്ടയാടുന്നത്. സ്റ്റേഷനിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഭയപ്പെടുത്തുന്ന ഈ രംഗങ്ങൾ പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനുള്ളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതാണ് വീഡിയോയുടെ തുടക്കം. അവിടെ നിന്നു പുറത്തേക്ക് പോകുന്ന നായകൾ പെട്ടെന്ന് തന്നെ ഓടി സ്റ്റേഷനുള്ളിലേക്ക് വരുന്നതും വീഡിയോയിൽ കാണാം. എന്തോ കണ്ട് ഭയന്നാണ് നായകൾ ഓടുന്നതെന്നു മനസിലാക്കാം. തൊട്ടുപിന്നാലെതന്നെ പുള്ളിപ്പുലി സ്റ്റേഷന്റെ അകത്തേക്ക് കയറി വരുന്നു. പുലി സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് പേടിയോടെ നായകൾ നാലുപാടും…
Read Moreഎന്തിന് ഡേറ്റ് ചെയ്യണമെന്ന് ചോദിച്ച യുവതിക്ക് മറുപടിയുമായി യുവാവ്: വൈറലായി ട്വീറ്റ്
പണ്ടൊക്കെ നേരിട്ട് കാണാത്ത ഒരാളുമായി ചങ്ങാത്തം കൂടാനോ മിണ്ടാനോ പോലും ഭയമായിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലം വളരെയേറെ മുന്നോട്ട് പോയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സൗഹൃദം കൂടുന്നതിന് നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. അത്തരം ആപ്പുകൾ വഴി പരസ്പരം സംസാരിച്ച് ഉറ്റ സുഹൃത്തുക്കൾ ആയി മാറിയശേഷമാകും ഇന്നത്തകാലത്ത് ഒന്നു നേരിൽ കാണുന്നതു പോലും. അത്തരത്തിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരാളോട് ഒരു യുവതി ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തമന്ന എന്ന യുവതിയാണ് തന്റെ സുഹൃത്തിനോട് ഇക്കാര്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. “എന്റെ ടിൻഡർ മാച്ചിനോട് ഞാൻ എന്തിനാണ് ഡേറ്റ് ചെയ്യേണ്ടത് എന്ന് ചോദിച്ചു, അദ്ദേഹം എനിക്ക് ഈ പിപിടിയുടെ ഒരു ലിങ്ക് അയച്ചു.” എന്ന കുറിപ്പോടെ തമന്നയ്ക്ക് കിട്ടിയ മറുപടി പങ്കുവച്ചിരിക്കുകയാണ്.…
Read More‘നിയമം വളഞ്ഞില്ല’… ശാന്തമായി വളച്ചെടുത്ത മതിൽ പൊളിക്കേണ്ടിവന്നു; ശാന്തൻപാറയിൽ പുറമ്പോക്ക് കൈയേറി നിർമിച്ച പാർട്ടി ഓഫീസിന്റെ മതിൽ ഒടുവിൽ പൊളിച്ചടുക്കി…
രാജകുമാരി: വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ മതിൽ പൊളിച്ചുനീക്കി. റോഡ് പുറമ്പോക്ക് കൈയേറിയാണ് മതിൽ കെട്ടിയിരിക്കുന്നതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് സംരക്ഷണഭിത്തി പൊളിച്ചുനീക്കിയത്. പാർട്ടിയുടെ നേതൃത്വത്തിലാണ് സംരക്ഷണഭിത്തി നീക്കം ചെയ്തത്. താലൂക്ക് സർവേയർ നേരിട്ടെത്തി അടയാളപ്പെടുത്തി നൽകിയ 10 മീറ്ററോളം ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൊളിച്ചു മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഓഫീസ് നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് റവന്യു വകുപ്പിസ്റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണം നടത്തുന്നതായി കോടതിയിൽ പരാതി ലഭിച്ചത്. തുടർന്ന് നിർമാണം നിർത്തിവയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, അന്നു രാത്രിതന്നെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും കോടതി ഇടപെടുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്നും വീണ്ടും നിർമാണം നടത്തിയാൽ ഈ…
Read More