മൂന്നാർ: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്. പൂപ്പാറ സ്വദേശികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി കഠിന തടവ് വിധിച്ചത്. കേസിലെ ആറു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ കേസ് തൊടുപുഴ കോടതിയിലേക്കു മാറ്റി. 2022 മേയിലാണ് സംഭവം. ഇടുക്കി പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയിലത്തോട്ടത്തിൽ എത്തിയ പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നയാളെ ക്രൂരമായി മർദിച്ചശേഷമായിരുന്നു പീഡനം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. കൃത്യത്തിന് സഹായം ചെയ്ത നാലാം പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്ക് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എ. സിറാജുദീനാണ്…
Read MoreDay: January 31, 2024
ഇത് രാമന്റെ പേരിലുള്ള കൊള്ള: അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 240 രൂപ; പരിഹസിച്ച് സോഷ്യൽ മീഡിയ
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിൽ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പല ദേശത്തു നിന്നും നിരവധി ആളുകളാണ് അയോധ്യയിൽ ദിവസവും എത്തിച്ചേരുന്നത്. എന്നാൽ എണ്ണമറ്റാത്ത വിശ്വാസികളുടെ വരവിനെ മുതലെടുക്കുകയാണ് അവിടുത്തെ ഹോട്ടലുകൾ. അമിത വിലയാണ് ഹോട്ടലുകളിൽ ഭക്ഷണത്തിനു ഈടാക്കുന്നത്. ഒരു ചായയും ടോസ്റ്റഡ് ബ്രഡും കഴിച്ച ഒരു ഭക്തന് വന്ന ബില്ല് 240 രൂപ. ഗോവിന്ദ് പ്രതാപ് സിംഗ് എന്ന എക്സ് ഉപയോക്താവാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ബില്ലിന്റെ ചിത്രം പങ്കുവച്ചത്. തൊട്ടുപിന്നാലെതന്നെ ബില്ല് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘അയോധ്യ ശബരി കിച്ചണ്‍. ഒരു ചായ 55 രൂപ, ഒരു ടോസ്റ്റ് 65 രൂപ. ഇത് രാമന്റെ പേരിലുള്ള കൊള്ള, കഴിയുമെങ്കിൽ കൊള്ളയടിക്കുക.’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി. അതോടെ അയോധ്യ ഡവലപ്മെന്റ് അഥോറിറ്റി…
Read Moreപങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി: ആര്യ
നടിയും ടെലിവിഷൻ അവതാരകയായും തിളങ്ങി പ്രേക്ഷകർക്കിടയിൽ തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും കടുത്ത വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ചും ആര്യ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു. തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വെടിവച്ച് കൊല്ലാനാണ് തോന്നിയതെന്നും ഇപ്പോൾ അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് താൻ ആയിരിക്കുമെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു. ഇന്ന് ചിന്തിക്കുമ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ട്. കാരണം ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തിൽ കൊണ്ടു വിടുന്നത് പോലും ആളാണ്. അത്രയും ദിവസം ആരുമായി ബന്ധമില്ല. ആ സമയം…
Read Moreരാത്രിയിൽ വീട് വിട്ടിറങ്ങിയ യുവതി കടൽത്തീരത്ത് മരിച്ച നിലയിൽ; നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
അമ്പലപ്പുഴ: യുവതിയുടെ മൃതദേഹം കടൽത്തീരത്തടിഞ്ഞു. ആലപ്പുഴ വാടക്കൽ തെക്കേ പാലക്കൽ വീട്ടിൽ ബെൻഡിയർ-ജസീന്ത ദമ്പതികളുടെ മകൾ അലീന(20)യുടെ മൃതദേഹമാണ് നീർക്കുന്നം മാധവമുക്കിനു സമീപത്തെ തീരത്തടിഞ്ഞത്. തിങ്കളാഴ്ച രാത്രി 11ന് വീട്ടിൽ നിന്ന് ഇറങ്ങിയ അലീനയെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും സൗത്ത് പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ…അൽപം ഉപ്പിട്ട് നോക്കൂ, രുചി കൂടുമെന്ന് വിദഗ്ധർ
ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവാണ്. ചിലർക്ക് രാവിലേയും വൈകുന്നേരവും ഒരു കപ്പ് ചായ കിട്ടിയില്ലെങ്കിൽ തലവേദന പോലും വരാറുണ്ട്. മധുരമിട്ടും ഇടാതെയും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ മധുരത്തിനു പകരം ഉപ്പ് ഇട്ട് ചായ കുടിക്കാമെന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ… അമേരിക്കൻ രസതന്ത്രജ്ഞനായ ഡോ. മിഷേൽ ഫ്രാങ്കിയാണ് ഇത്തരത്തിൽ ഒരു അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. ഉപ്പ് ചേർത്താൽ ചായയുടെ രുചി വർദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചായയുടെ രുചി കൂട്ടാൻ മറ്റ് ചില പൊടിക്കൈകൾ കൂടി അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. ചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്നും, ഇങ്ങനെ ചെയ്താൽ ചായയ്ക്ക് കൂടുതൽ രുചി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പ് ചൂടാക്കുന്പോൾ അതിലെ ആന്റിഓക്സിഡന്റുകളുടേയും കഫീന്റെയും അളവ് കൂടുകയും ചെയ്യുമെന്നാണ് ഡോ. മിഷേലിന്റെ വാദം. ചായയുടെ രുചി കൂട്ടാൻ അല്പം ഉപ്പ് ആകാമെന്ന ഡോക്ടർ മിഷേലിന്റെ പ്രസ്താവന ഇപ്പോൾ…
Read More