കോഴിക്കോട്: ഇത്തവണ നൈസായി മദ്യപരെ ഒഴിവാക്കിയെങ്കിലും സമീപഭാവിയില്‍തന്നെ കീശ കാലിയാക്കുമെന്ന മുന്നറിയിപ്പ് മദ്യപര്‍ക്ക് നല്കി സര്‍ക്കാര്‍. നിലവില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ട ആവശ്യമില്ല. മദ്യ വില്പനയിലൂടെ ബെവ്ക്കോയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നു സര്‍ക്കാരിന് നല്കുന്ന ഒരു വിഹിതമായ ഗാലനേജ് ഫീസാണ് ഇപ്പോള്‍ അഞ്ചില്‍ നിന്നു പത്ത് രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് പണികിട്ടിയത് ബെവ്കോയ്ക്കാണ്. എന്നാല്‍ ഇതുവഴിയുള്ള വരുമാനനഷ്ടം ചൂണ്ടിക്കാട്ടി മദ്യത്തിന് വിലവര്‍ധിപ്പിക്കാന്‍ ബെവ്കോ ശിപാര്‍ശ നല്കിയാല് അത് മദ്യത്തിന് വിലകുട്ടാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കാം. അതായത് സാമ്പത്തിക പ്രതിസന്ധിയില്‍ ആശാന് ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും ഒന്നെന്ന രീതിയിലാകും കാര്യങ്ങള്‍. ഇതിലേക്കുള്ള കുറുക്കുവഴിയായാണ് ഗാനലേജ് ഫീസ് കൂട്ടല്‍ എന്നാണു കരുതപ്പെടുന്നത്. ബെവ്കോയുടെ 272 ഷോപ്പുകളിലും വെയര്‍ ഹൗസില്‍ നിന്നുമാണ് ഇപ്പോള്‍ വിറ്റുവരുമാനമുള്ളത്. പൂട്ടിപ്പോയ 60ലധികം ഷോപ്പുകള്‍ തുറക്കാനുള്ള നീക്കവും പല തടസങ്ങള്‍ കാരണം ബെവ്കോയ്ക്ക് നടന്നില്ല. ഇങ്ങനെ…
Read MoreDay: February 6, 2024
ജൂനിയർ ജഗദീഷിനെ ഹിറ്റാക്കിയ മട്ടാഞ്ചേരി പയ്യൻ!
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റിലെത്തിയപ്പോള്‍ നീ കൊള്ളാം, സെന്ററില്‍ നില്ക്കെന്നു ഡയറക്ടര്‍. അഭിനയമോഹം പരസ്യമായി, ശിവരാജിന് മോട്ടിവേഷനായി. പ്ലസ്ടുവിലെത്തിയപ്പോഴേക്കും ഒന്നു തീര്‍ച്ചപ്പെടുത്തി… എങ്ങനെയെങ്കിലും നടനാകണം. പതിറ്റാണ്ടിനിപ്പുറം മിഥുന് മാനുവലിന്റെ ഓസ്ലറില് ജഗദീഷിന്റെ ചെറുപ്പം സൂപ്പറാക്കിയ പകിട്ടില്‍ ശിവരാജ് പുതുതാരനിരയില്. ശിവരാജ് രാഷ്ട്രദീപികയോടു സംസാരിക്കുന്നു. ആക്ട് ലാബ് സിനിമയോടുള്ള ആഗ്രഹം ആളിക്കത്തിച്ചത് സജീവ് നമ്പിയത്തിന്റെ ആക്ട് ലാബാണ്. അവിടെ നാടകങ്ങള്‍ ചെയ്തപ്പോള്‍ അഭിനയം സീരിയസായി. കഥാപാത്രത്തിലൂടെ എങ്ങനെ കടക്കാമെന്നു പഠിച്ചു. പല കഥാപാത്രങ്ങളിലൂടെ നടന്റെ വേര്‍ഷന്‍സ് തിരിച്ചറിഞ്ഞു. അഭിനയത്തിന്റെ സുഖമറിഞ്ഞു. സിനിമ എന്നെക്കൊണ്ടു പറ്റും, ഇറങ്ങിത്തിരിക്കാമെന്നായി. ഓഡിഷനിലൂടെ ‘എന്നു നിന്റെ മൊയ്തീനി’ല്‍ ചെറിയ വേഷം. പൃഥ്വിരാജിന്റെ ടീമില്‍ ഒരാളായി. സാജന് കെ. മാത്യുവിന്റെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’യില്‍ അസി.ഡയറക്ടറായി. എ.കെ. വിനോദ് സംവിധാനം…
Read Moreഗോ… ഗോ… ഗോബി; ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന് ‘ഔട്ട്’
കോഴിക്കോട്: വെജ് പ്രിയരാകട്ടെ, അല്ലാത്തവരാകട്ടെ ഗോബി മഞ്ചൂരിയന് എന്ന് കേട്ടാല്‍ നാവില്‍ കൊതിയൂറും. വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന ഫ്ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ചൂരിയന് മുന്നിലെത്തുന്നത്. രുചിയിലും ആരോഗ്യത്തിലും മുന്പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന് ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം. സ്റ്റാളുകളിലും വിരുന്നുകളിലുമാണ് ഗോബി മഞ്ചൂരിയന് വിലക്കിയിരിക്കുന്നത്. ആദ്യമായല്ല ഒരു പ്രാദേശിക ഭരണകൂടം ഗോബി മഞ്ചൂരിയനെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നത്. 2022ല്‍, ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്കോ സപ്താഹ മേളയില്‍ ഗോബി മഞ്ചൂരിയന് വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് മോര്‍മുഗാവോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിരുന്നു. പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ…
Read Moreതള്ള് തള്ള് തള്ള് തള്ള് പോലീസ് വണ്ടി…പ്രതികളാണെന്നതു ശരി, പക്ഷേ ഇങ്ങനെ തള്ളിക്കാമോ ഏമാൻമാരേ!
ഭഗൽപുർ: ബിഹാർ പോലീസ് സേനയെ നാണംകെടുത്തിയ സംഭവം കഴിഞ്ഞദിവസം ഭഗൽപുരിലെ കച്ചഹാരി ചൗക്കിലുണ്ടായി. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണു പോലീസിനെ വിവാദത്തിലാക്കിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു വാഹനം തള്ളിച്ചത്. വിലങ്ങണിയിച്ചിരുന്ന പ്രതികളെ കയർകൊണ്ടു കൂട്ടിക്കെട്ടിയശേഷമാണു പോലീസുകാർ ജീപ്പ് തള്ളാൻ ആവശ്യപ്പെട്ടത്. ബന്ധനാവസ്ഥയിൽ വളരെ പ്രയാസപ്പെട്ടാണു പ്രതികൾ വാഹനം തള്ളിയത്. 500 മീറ്ററിലേറെ ഈവിധം വാഹനം തള്ളി. ഇതിന്റെ വീഡിയോ ആയിരക്കണക്കിനാളുകളാണു കണ്ടത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം ഉപയോഗിച്ചു എന്ന കേസിലാണു നാലുപേരും അറസ്റ്റിലായത്. 2016 മുതൽ ബിഹാറിൽ സന്പൂർണമദ്യനിരോധനമാണ്. പ്രതികളെക്കൊണ്ടു വാഹനം തള്ളിച്ച സംഭവത്തിൽ പോലീസിനെതിരേ വിമർശനങ്ങളും പരാതികളും ഉയർന്നതോടെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണു ഉന്നത പോലീസ് ഉദ്യോഗസ്ഥർ.
Read Moreചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; ക്രമക്കേടുമായി ബന്ധപ്പെട്ട പുതിയ വീഡിയോ പുറത്ത്
ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച വിവാദത്തിന് പിന്നാലെ റിട്ടേണിംഗ് ഓഫീസറുടെ പുതിയ വീഡിയോ പുറത്ത്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ ഒപ്പിടുന്നത് കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ബാലറ്റ് പേപ്പറുകൾ ടിക്ക് ചെയ്യുന്നത് വീഡിയോയിൽ കാണാം. ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് എഎപി-കോൺഗ്രസ് സഖ്യം ആരോപിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയും രംഗത്തെത്തി. വോട്ടെടുപ്പിനുശേഷം പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് നടത്തിയെന്നും ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപറേഷന്റെ ആദ്യയോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. रंगे…
Read Moreഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവ്
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. 20 പേരെ നിയമിച്ച് കൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ആറ് പേരെ ഡെപ്യൂട്ടേഷനിലാണ് പേഴ്സണൽ സ്റ്റാഫംഗങ്ങളായി നിയമിച്ചിരിക്കുന്നത്. മുൻ ഗതാഗതമന്ത്രി ആന്റണി രാജു 21 പേരെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല.
Read Moreനടൻ സിദ്ദിഖ് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമോ? കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ
തിരുവനന്തപുരം: നടൻ സിദ്ദിഖിനെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മത്സരരംഗത്തേക്കില്ലെന്ന സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്സഭ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ ലക്ഷ്യത്തോടെ നടൻ സിദ്ദിഖ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നുവെന്നാണ് അഭ്യൂഹം.
Read Moreബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ അവഗണിച്ചുവെന്ന് പരാതി; മുന്നണിയിൽ ഉന്നയിക്കും
തിരുവനന്തപുരം: സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചുവെന്ന് പരാതി ഇടതുമുന്നണിയിൽ ഉന്നയിക്കാൻ ഒരുങ്ങി സിപിഐ നേതൃത്വം. ബജറ്റിൽ അവഗണിച്ചതിന്റെ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. കഴിഞ്ഞതവണ അനുവദിച്ചതിന്റെ പകുതി പണംപോലും ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചില്ലെന്നാണ് സിപിഐയുടെ പരാതി. മുന്നണി മര്യാദ ലംഘിച്ചെന്നും അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ലെന്നും വിമർശനമുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി. അതേസമയം പ്രശ്നം വഷളാക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. സിപിഐ മന്ത്രിമാരുടെ അതൃപ്തി പരിഹരിക്കണമെന്നും സിപിഎമ്മിൽ അഭിപ്രായമുയർന്നിട്ടുണ്ട്. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കാനും സാധ്യതയുണ്ട്. ഭക്ഷ്യവകുപ്പിന് ബജറ്റിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതി കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ. അനിൽ ഉന്നയിച്ചിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. ബജറ്റിലെ…
Read Moreസോണിയയെ തെലങ്കാനയിൽ മത്സരിക്കാൻ ക്ഷണിച്ച് രേവന്ത് റെഡ്ഢി
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽനിന്നു മത്സരിക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ക്ഷണിച്ചു. സോണിയ ഗാന്ധിയെ ഡൽഹിയിൽ നേരിട്ടു കണ്ടാണ് രേവന്ത് ആവശ്യമുന്നയിച്ചത്. ഡെപ്യൂട്ടി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഢി എന്നിവരും രേവന്തിനോടൊപ്പമുണ്ടായിരുന്നു. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഭ്യർഥിച്ചിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന ഘടകം ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയോട് പറഞ്ഞു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർഥന നടത്തിയതെന്നും രേവന്ത് പറഞ്ഞു. ആകെയുള്ള 17 സീറ്റുകളിൽ പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ്. അതേസമയം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നു സോണിയ പ്രതികരിച്ചു. 2004 മുതൽ റായ്ബറേലി മണ്ഡലത്തിലാണ് സോണിയാ മത്സരിക്കുന്നത്.
Read Moreവൈകിയാലും ഇന്റർസിറ്റിക്ക് പച്ചക്കൊടി: വഴിയാധാരമായി വഞ്ചിനാട് എക്സ്പ്രസ്
കൊല്ലം: സ്ഥിരമായി വൈകി ഓടുന്ന ഇന്റർസിറ്റി എക്സ്പ്രസിനെ കടത്തിവിടാനായി വഞ്ചിനാട് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു.രാവിലത്തെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് മിക്ക ദിവസവും അര മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. അതേസമയം കൃത്യമായി ഓടുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിനെ പല സ്റ്റേഷനിലും പിടിച്ചിട്ട ശേഷം ഇന്റർസിറ്റി കടത്തി വിടുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. വഞ്ചിനാടിലെ യാത്രക്കാർ പല സ്റ്റേഷനുകളിലും വണ്ടി പുറപ്പെടുന്നതും കാത്തുകിടക്കേണ്ട അവസ്ഥയാണ്. ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവിഷണൽ റെയിൽവേ മാനേജർക്ക് അടക്കം നിവേദനം നൽകിയെങ്കിലും അനുകൂലമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല. മിക്ക ദിവസവും വഞ്ചിനാട് എക്സ്പ്രസ് രാവിലെ കൃത്യസമയത്തും ഏതാനും മിനിട്ടുകൾക്ക് മുമ്പും കായംകുളം സ്റ്റേഷനിൽ എത്താറുണ്ട്. പിന്നീട് ഇന്റർസിറ്റി എക്സ്പ്രസ് കടന്നു പേകാനായി അര മണിക്കൂറോളം വഞ്ചിനാട് കായംകുളത്ത് നിർത്തിയിടുകയാണ് പതിവ്. റെയിൽവേയുടെ…
Read More