അടുത്തിടെ റെഡ്ഡിറ്റിൽ യുഎസ്സിലെ ഒരു പ്രധാന എയർലൈൻസിലെ ജീവനക്കാരൻ ഒരു പോസ്റ്റിട്ടു.’നിങ്ങൾക്ക് അറിയാൻ തോന്നുന്നതെല്ലാം എന്നോട് ചോദിക്കൂ, ഞാൻ അതിന് ഉത്തരം തരാം’ എന്നതായിരുന്നു പോസ്റ്റ്. 25 വർഷമായി താൻ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി നോക്കുന്നുണ്ട് എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് മറുപടിയുമായെത്തിയത്. ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിനിടെ വിമാനത്തിൽ വച്ചുണ്ടായ വളരെ വിചിത്രമായ മോശപ്പെട്ട അനുഭവങ്ങളും അയാൾ പങ്കുവച്ചു. ‘വിമാനത്തിൽ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു’ എന്നാണ് ഒരാൾ ഇയാളോട് ചോദിച്ചത്. ‘അത് ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടമാണ്’ എന്നാണ് അയാൾ നൽകിയ മറുപടി. അതുപോലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉപയോഗിച്ച അടിവസ്ത്രങ്ങൾ, ടാംപണുകൾ എന്നിവയും വിമാനത്തിൽ കണ്ടിട്ടുണ്ട് എന്നും ഇതൊക്കെയാണ് ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചകളിൽ ചിലത് എന്നും ഇയാൾ കൂട്ടിച്ചേർത്തു. വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര…
Read MoreDay: February 6, 2024
‘നാണംകെട്ടവൻ, റബറിനു പത്ത് രൂപ വർധിപ്പിച്ചത് മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ’: ധനമന്ത്രി ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി. ജോർജ്
പത്തനംതിട്ട: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് ആക്ഷേപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് അടൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് പി. സി. ജോർജിന്റെ അധിക്ഷേപ പരാമർശം. ‘കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബറിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റിൽ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്റെ അപ്പന് കൊണ്ട് കൊടുക്കട്ടെ’ എന്നാണ് പി.സി. ജോർജ് പറഞ്ഞത്. തിങ്കളാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം…
Read Moreഇങ്ങനെയും വിശ്വാസമോ! ആശുപത്രിക്ക് മുന്നിലെ ഭാഗ്യപ്രതിമകൾ രോഗികൾക്ക് ദോഷമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; ഒടുവിൽ പ്രതിമക്ക് സ്ഥാന ചലനം
കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈനയിലെ ചില അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ യുഷൗ സെക്കൻഡ് പീപ്പിൾസ് ഹോസ്പിറ്റലിലുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ ആശുപത്രിയുടെ വാതില്ക്കല് രണ്ട് പതിറ്റാണ്ടായി ഉണ്ടായിരുന്ന ഭാഗ്യ ചിഹ്നമായ പ്രതിമ കഴിഞ്ഞ ദിവസം എടുത്ത് മാറ്റി. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഭാഗ്യ പ്രതിമയ്ക്ക് സ്ഥാനചലനമുണ്ടായത്. പിക്സിയു എന്ന ഭാഗ്യചിഹ്നം ഒരു ചൈനീസ് ഐതിഹ്യ മൃഗമാണ്. ഡ്രാഗൺ, ഫീനിക്സ്, ആമ, ക്വിലിൻ എന്നിവയ്ക്കൊപ്പം അഞ്ച് ശുഭകരമായ ചൈനീസ് പുരാണ ജീവികളിൽ ഒന്നാണ് ‘പിക്സിയു’ എന്ന് അറിയപ്പെടുന്ന ഭാഗ്യമൃഗം. ഇതിന്റെ ഭാഗ്യപ്രതിമയ്ക്ക് സമ്പത്ത് ആകർഷിക്കാനും അവ പുറത്ത് പോകാതെ നിലനിര്‍ത്താനും കഴിയുമെന്ന് ചൈനയിലെ ഫെങ് ഷൂയി വിശ്വാസം അവകാശപ്പെടുന്നു. ഈ മൃഗത്തിന് വലിയ വാ ഉണ്ട്.…
Read Moreഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് കാറോടിച്ചു കയറ്റി; കേസെടുക്കാതെ പിഴയിട്ട് ഒതുക്കി പോലീസ്
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പോലീസ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന് ജൂലിയസ് നികാസിനെതിരായ നടപടി പോലീസ് പിഴയില്‍ ഒതുക്കുകയായിരുന്നു. കസബ പോലീസാണ് ഇയാളില്‍നിന്ന് ആയിരം രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിൽ അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലായിരുന്നു സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പോലീസ് സുരക്ഷാ വാഹനം നിർത്തി. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പോലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു…
Read Moreഗൂഗിൾ മാപ്പ് നോക്കിവന്നാൽ പെട്ടതുതന്നെ; കുണ്ടുംകുഴിയും നിറഞ്ഞ പാമ്പാടുംപാറ റോഡിൽ വാഴ നട്ട് നാട്ടുകാർ
നെടുങ്കണ്ടം: പാമ്പാടുംപാറയെയും വലിയതോവാളയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ മൂന്നു കിലോമീറ്ററോളം തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുര്‍ഘടമായി. പരാതികള്‍ അധികാരികള്‍ അവഗണിച്ചതോടെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് ആസ്ഥാനമായ പാമ്പാടുംപാറയിലേക്കു വലിയതോവാള, മന്നാക്കുടി എന്നിവിടങ്ങളില്‍നിന്നു ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിച്ചെത്തുന്നത്. പാമ്പാടുംപാറയില്‍ നിന്നു കട്ടപ്പന ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴിയും ഇതാണ്. ഇതിനാല്‍ സ്കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ മുഴുവന്‍ ഭാഗവും ടാറിംഗ് ഇല്ലാത്ത നിലയിലാണ്. കുത്തനെയുള്ള ഇറക്കവും കൊടും വളവും നിറഞ്ഞതാണ് റോഡ്. ഇതിനാല്‍ത്തന്നെ തകര്‍ന്നുകിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപകടത്തില്‍ പെടുന്നതും പതിവാണ്. ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴിയായി കാണിക്കുന്ന ഈ റോഡിലൂടെ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇവര്‍ അപകടത്തില്‍ പെടുന്നതും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. 2022 ല്‍ റോഡ് പൂര്‍ണമായും…
Read Moreപാതിരാത്രി ഡെലിവറി ചെയ്ത ഭക്ഷണത്തിന് ടിപ്പ്; സ്ക്രീൻഷോട്ട് പങ്കുവച്ച യുവതിക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ഏത് സമയത്ത് ഓർഡർ ചെയ്താലും ഭക്ഷണം പെട്ടന്ന് തന്നെ അരികിലെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകതയും. സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ ഫുഡ് ഡെലിവെറി രംഗത്ത് പ്രശസ്തമാണ്. സമൂഹ മാധ്യമങ്ങളിലാകട്ടെ ഇത്തരത്തിൽ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും ആളുകൾ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണം താമസിച്ചെത്തുന്നതും, ഓർഡർ ചെയ്തതിന് പകരം മാറ്റി ഭക്ഷണം നൽകുന്നതും, മോശപ്പെട്ട ഭക്ഷണം കൊടുക്കുന്നതുമൊക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ പരാതിയായി പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനിടെയാണ് പാതിരാത്രിയില്‍ ഭക്ഷണം കൊണ്ടുവന്ന ഫുഡ് ഡെലിവെറി ഏജന്റ് ടിപ്പ് ചോദിച്ചതിന്റെ സ്ക്രീന്‍ ഷോട്ടുമായി ഒരു യുവതി എത്തിയത്. പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ യുവതിക്ക് നേരെ തിരിഞ്ഞു. ‘ഇത് വിചിത്രമാണ് ബ്രോ’, pri എന്ന എക്സ് ഉപയോക്ത സൊമാറ്റോ ഡെലിവറിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. എന്നാല്‍ സോഷ്യൽ…
Read Moreകോഴി പ്രേമികൾക്കായി പുതിയ സംരംഭം; സ്പൈസി മെനുവിനൊപ്പം ഹോട്ട് ഫോട്ടോയും; ചിക്ക ലോക്കയിൽ വൈവിധ്യ രുചി വിളമ്പി സണ്ണി ലിയോൺ
പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോൺ പുതിയ റസ്റ്റോറന്റ് തുടങ്ങിയ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. ചിക്ക ലോക്ക എന്നാണ് റെസ്റ്റോറന്റിന് പേരിട്ടിരിക്കുന്നത്. ജനുവരി 2നാണ് ചിക്ക ലോക്ക ഭക്ഷണ പ്രേമികൾക്കായി തുറന്നത്. ഭർത്താവ് ഡാനിയേൽ വേബറിനൊപ്പമാണ് ചിക്ക ലോക്കയുടെ ഉദ്ഘാടനത്തിന് താരം എത്തിയത്. നോയിഡയിലാണ് താരം പുതിയ റസ്റ്റോറന്റ് തുടങ്ങിയിട്ടുള്ളത്. ഇവിടുത്തെ വിഭവങ്ങളേറെയും കോഴി പ്രേമികളെ ഉദ്ദേശിട്ടുള്ളവയാണ്. നല്ല എരിവിൽ കിട്ടുന്ന ബേസിൽ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ കീമ, പാർസി മട്ടൻ, മട്ടൻ മെഷ്വി കബാബ് അങ്ങനെ പോകുന്നു ചിക്ക ലോക്കയിലെ മെനു. സണ്ണി ലിയോണിന്റെ ഹോട്ട് ചിത്രങ്ങളാണ് സ്പൈസി മെനു കാർഡിലും കൊടുത്തിട്ടുള്ളത്. വൻ ആരാധക വൃന്ദങ്ങളുള്ളത് സണ്ണി ലിയോണിന് ബിസിനസിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Read Moreഐസിസി അണ്ടർ 19 സെമി ഇന്നു മുതൽ
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് സെമി ഫൈനൽ ഇന്നു മുതൽ. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലാണ് മറ്റൊരു സെമി. വ്യാഴാഴ്ചയാണ് പാക്കിസ്ഥാൻ x ഓസ്ട്രേലിയ സെമി ഫൈനൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ ഫോർ സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ കൗമാരക്കാർ സെമിയിൽ എത്തിയത്. സൂപ്പർ സിക്സിലെ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനു തോൽപ്പിച്ച് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു പാക്കിസ്ഥാന്റെ സെമി പ്രവേശം. 155 റണ്‍സിന് തങ്ങളെ പുറത്താക്കിയ ബംഗ്ലാദേശിനെ 150ൽ പാക്കിസ്ഥാൻ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും എട്ട് പോയിന്റ് വീതമാണ്. എന്നാൽ, റണ്‍റേറ്റിൽ ഇന്ത്യക്കാണ് മുൻതൂക്കം. സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ടിൽ ഒന്നാം…
Read Moreഗ്രാമി അവാർഡ് വേദിയിൽ തർക്കവും വഴക്കും; മൂന്ന് അവാർഡ് സ്വന്തമാക്കിയ റാപ്പർ അറസ്റ്റിൽ
ലോസ് ആഞ്ചലസ്: ഗ്രാമി പുരസ്കാരവിതരണ വേദിയിൽ കശപിശയും അറസ്റ്റും. മൂന്ന് അവാർഡുകൾ നേടിയ റാപ്പർ കില്ലർ മൈക്ക് (മൈക്കിൾ റെൻഡർ) ആണ് അറസ്റ്റിലായത്. അവാർഡ് വിതരണം നടന്ന ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട് കോം അറീനയിലുണ്ടായ വഴക്കുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. പോലീസ് കില്ലർ മൈക്കിനെ വിലങ്ങണിയിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. പിന്നീട് മോചിതനായ അദ്ദേഹത്തോട് മാസാവസാനം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച റാപ് സോംഗ്, മികച്ച റാപ് പ്രകടനം, മികച്ച റാപ് ആൽബം എന്നിവയ്ക്കുള്ള അവാർഡാണ് മൈക്കിനു ലഭിച്ചത്.
Read Moreഅപൂർവമായ സാഹചര്യം കേസിൽ ഇല്ല; ഡോ.വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി
എറണാകുളം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ഉണ്ടാവില്ല. വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി തള്ളിയ ഹൈക്കോടതി കേസിൽ അപൂർവമായ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലുകളൊന്നും ഇല്ല, കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ, അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. പൊതുജനങ്ങളെ പ്രതികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി…
Read More