കഴിഞ്ഞകുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗത്തിനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. പൂർണമായി ബ്ലാക്ക് അൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ്. ചിത്രത്തിന്റെ നിർമാണ ചെലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സർക്കാസം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് കൊണ്ട് അധികം പണം മുടക്കേണ്ടി വന്നിട്ടില്ലെന്നും, കോസ്റ്റ്യൂം വിഭാഗത്തിൽ 12 വെള്ള മുണ്ടുകൾ വാങ്ങാനുള്ള പണം മാത്രമേ ആയിട്ടുള്ളു എന്നൊക്കെയാണ് പുറത്തുവന്ന ട്രോളുകൾ. 2.5 കോടി രൂപമാത്രമാണ് ചിത്രത്തിന് ആകെ ചെലവ് വന്നിട്ടുള്ളതെന്നും, ഒടിടി റൈറ്റിലൂടെ ഇതിനോടകം ടേബിൾ പ്രോഫിറ്റ് ലഭിച്ചുവെന്നും ചിലർ പറഞ്ഞു. എന്നാൽ മറ്റു ചിലരാകട്ടെ ചിത്രത്തിന് 35 കോടി രൂപയാണ് ചെലവായതെന്നാണ് പറഞ്ഞത്. ഇപ്പോഴിതാ ഊഹാപോഹങ്ങൾക്ക് മറുപടിയായി ചിത്രത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര നേരിട്ടെത്തിയിരിക്കുകയാണ്. ചിത്രത്തിന് പബ്ലിസിറ്റി…
Read MoreDay: February 6, 2024
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കോഹ്ലിയെ മറികടന്ന് രോഹിത് ഒന്നാമത്
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററായി രോഹിത് മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 27 റണ്‍സ് നേടിയതോടെയാണ് താരം കോഹ്ലിയെ മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 48.73 ശരാശരിയിൽ 2242 റണ്‍സ് ആണ് രോഹിത് നേടിയത്. വിരാട് കോഹ്ലി 36 മത്സരങ്ങളില്‍ നിന്ന് 39.21 ശരാശരിയിൽ 2235 റണ്‍സ് ആണ് നേടിയത്. ചേതശ്വേര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ഇരുവരുടെയും തൊട്ടുപിന്നില്‍. പൂജാര 35 മത്സരങ്ങളില്‍ നിന്ന് 1769 റണ്‍സ് ആണ് നേടിയത്. 29 മത്സരങ്ങളില്‍ നിന്ന് 1589 റണ്‍സ് ആണ് അജിങ്ക്യ രഹാനെയുടെ സമ്പാദ്യം.
Read Moreഇനി ട്രാൻസ്ജെൻഡർ വിഭാഗത്തിനും ബസ് യാത്ര സൗജന്യം; പുതിയ പ്രഖ്യാപനവുമായി ഡൽഹി സർക്കാർ
ഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാർ അധികാരമേറ്റ നാൾ മുതൽ പലവിധത്തിലുള്ള സൗജന്യങ്ങൾ വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാൾ സർക്കാർ ഇപ്പോഴിതാ ഒരു പുതിയ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ്. സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഡൽഹിയിൽ സൗജന്യ ബസ് യാത്രയാണ് കെജ്രിവാൾ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്രിവാൾ പറഞ്ഞു.
Read Moreകൈവിടാതിങ്ങു ഞങ്ങളെ… മൈക്രോഫിനാൻസ് കേസിൽ വെളളാപ്പള്ളിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്; പരാതിക്കാരൻ വി.എസ് അച്യുതാനന്ദനോട് നിലപാടറിയിക്കാൻ നോട്ടീസ് അയച്ച് കോടതി
തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദന് നല്കിയ പരാതിയിലായിരുന്നു അന്വേഷണം നടത്തിയത്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു. എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നാക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ, വലിയ പലിശ നിരക്കില്‍ താഴേക്ക് നല്കിയ തട്ടിപ്പു നടത്തിയെന്നും വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
Read Moreചാള്‍സ് രാജാവിന് കാന്‍സര്‍; ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് ഒഴിവാക്കി
ബ്രിട്ടൺ: ചാള്‍സ് മൂന്നാമന് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികില്‍സയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ബക്കിങ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ രോഗവിവരം പുറത്തുവിട്ടു. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. A statement from Buckingham Palace: https://t.co/zmYuaWBKw6 📷 Samir Hussein pic.twitter.com/xypBLHHQJb — The Royal Family (@RoyalFamily) February 5, 2024 ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75-കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്. അദ്ദേഹത്തിന് സുഖംപ്രാപിക്കാനായി എല്ലാ പ്രാർഥനയും നേരുന്നതായി വാർത്ത പുറത്ത് വന്നതിനു…
Read Moreഡിവൈഎഫ്ഐ നേതാവ് എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം നൽകി 9 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലത്തെ നേതാവ് പണ്ടേ പ്രശ്നക്കാരൻ…
കൊല്ലം: എസ്എഫ്ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ പടിഞ്ഞാറേ കല്ലട കോയിക്കൽ സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബറിൽ എസ്എഫ്ഐ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നവമാധ്യമങ്ങളിലൂടെ ബന്ധം തുടർന്നതോടെ പ്രണയത്തിലായി. ബന്ധം മുതലെടുത്ത് ഇയാൾ പെൺകുട്ടിയിൽ നിന്നും പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു. പ്രതിയുടെ ഇരുചക്ര വാഹനത്തിന്റെ സിസി ഉൾപ്പടെ പെൺകുട്ടിയാണ് അടച്ചിരുന്നത്. മാതാവിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയായാണ് പെൺകുട്ടി പണം നൽകിയിരുന്നത്. ഇതു കൂടാതെ നേരിട്ട് മൂന്ന് ലക്ഷം രൂപ ഇയാൾക്ക് നൽകിയെന്നും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതോടെയാണ്…
Read Moreപ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ജോയൽ ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് കേസിൽ ഇന്നലെ അറസ്റ്റിലായത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കുട്ടിയുമായി കൂടുതല്‍ പേര് സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാം വഴിയാണന്നാണ് പോലീസ് പറയുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. സൈബര്‍ പോലീസിന്റെ…
Read Moreവിമാനത്തില്‍വച്ച് ദേഹാസ്വാസ്ഥ്യം; ബഹ്റൈനിൽ നിന്നെത്തിയ കോട്ടയം സ്വദേശി മരിച്ചു
കൊച്ചി: വിമാനത്തില്‍വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജ് ആണ് മരിച്ചത്. ബഹ്റൈനില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് സംഭവം. വിമാനത്തിന് അകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈകാതെ ബന്ധുക്കളെത്തി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
Read More‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം സുനിശ്ചിതം, തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’: പി.സി. ജോർജ്
പത്തനംതിട്ട: സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പി. സി. ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും തന്നോട് ഉന്നയിച്ചു, മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ ജയം സുനിശ്ചിതമാണ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോൾതന്നെ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി. സി. ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്. പി.സി. ജോർജിന് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തന്നെയാണ് പിസിയുടെ നോട്ടം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് അദ്ദേഹത്തിന്റെ വലിയൊരു പ്രതീക്ഷ.
Read More