കോഴിക്കോട്: തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുമ്പിൽ ഫോട്ടോഷൂട്ട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ. തണ്ണീർക്കൊമ്പന്റെ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ കർണാടക സംഘത്തിന്റെ ഡയറക്ടറായ സിസിഎഫിന്റെ നിർദേശപ്രകാരമാണു ഫോട്ടോ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് സന്നിഹിതരായവരെക്കുറിച്ചുള്ള തെളിവിനു വേണ്ടിയാണു പോസ്റ്റ്മോർട്ടത്തിനു മുൻപും ശേഷവും ഫോട്ടോ എടുത്തത്. അവർ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അതു നിഷേധിക്കാൻ സാധിക്കില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനായി എടുത്ത ഫോട്ടോ പുറത്തുപോയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ‘‘തണ്ണീർക്കൊമ്പന് കർണാടകയിൽവച്ചു മരണം സംഭവിച്ചതിനാൽ അവിടുത്തെ വനംവകുപ്പിന്റെ നേതൃത്വത്തിൽ സംയുക്തമായാണു പോസ്റ്റ്മോർട്ടം നടത്തിയത്. അതിന്റെ ഭാഗമായി തെളിവിനു വേണ്ടിയാണു കർണാടക വനംവകുപ്പിന്റെ നിർദേശപ്രകാരം ഫോട്ടോകളും വിഡിയോകളും എടുത്തത്. അല്ലാതെ ഏതെങ്കിലും മാധ്യമങ്ങളിൽ കൊടുത്ത് പ്രശസ്തി നേടാൻ ആയിരുന്നില്ല. ബോധമുള്ള ഒരാളും അത്തരത്തിൽ ചെയ്യുമെന്നും വിശ്വസിക്കുന്നില്ല’ – ഡിഎഫ്ഒ…
Read MoreDay: February 7, 2024
മെഡിസെപ്: ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ് പരിരക്ഷയുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ. പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പദ്ധതി നടപ്പിലാക്കിയ 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും വിശദമായ ചർച്ച നടത്തണമെന്നുമാണ് സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ പുനപരിശോധന നടത്താൻ സർക്കാർ തയാറാകാത്തത് ജീവനക്കാരുടെ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 2022 ജൂലൈയിലാണ് പദ്ധതി നിലവിൽ വന്നത്. മൂന്ന് വർഷക്കാലത്തേക്ക് മാസം തോറും ജീവനക്കാരുടെ ശന്പളത്തിൽ നിന്നും 500 രൂപ വീതം 18000 രൂപയാണ് സർക്കാർ പ്രീമിയമായി പിടിയ്ക്കുന്നത്. അടുത്ത വർഷം മെഡിസെപ്പ് കരാർ അവസാനിക്കും. പ്രതിവർഷം 550 കോടി രൂപയാണ് ഇൻഷുറൻസ് കന്പനിയ്ക്ക് സർക്കാർ നൽകുന്നത്. പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരും 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്നാണ് ധനകാര്യവകുപ്പ് കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ഈ ഉത്തരവ്…
Read Moreഎന്നെ ഒന്നും ചെയ്യല്ലേ… അയാൾ ഞാനല്ല; പിഎസ്സി പരീക്ഷയ്ക്ക് ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടി
തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ പിഎസ്സി പരീക്ഷയ്ക്ക് ആള്‍മാറാട്ട ശ്രമം. ഇന്വിജിലേറ്ററെത്തി ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങിയോടി. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്മാട്ടത്തിന് ശ്രമമുണ്ടായത്. പരീക്ഷാഹാളില്‍ എല്ലാവരുടേയും തിരിച്ചറിയല്‍ കാര്‍ഡും ഹാൾടിക്കറ്റും തമ്മിൽ ഒത്തുനോക്കിയുള്ള വേരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് അതികൃധർ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകുഞ്ഞിനെ അടക്കം ചെയ്തയിടത്ത് ഓടിയെത്തി അമ്മ; കരളലിയിപ്പിക്കുന്ന അമ്മയാനയുടെ ചിത്രം വൈറൽ
സോഷ്യൽ മീഡിയ സജീവമായതോടെ മൃഗങ്ങളുടെ നിരവധി ദൃശ്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ കാണുന്നവരുടെ കണ്ണിനെ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്ന കുഴിമാടത്തിനരികിൽ നിൽക്കുന്ന അമ്മയുടെ ചിത്രമാണ് അത്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം എക്സിൽ പങ്കുവച്ചിരിക്കുന്നത്. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയാന ചെരിഞ്ഞെന്നും സംസ്കരിച്ച കുഞ്ഞിനെ തേടി അമ്മയാന എത്തിയെന്നും സുശാന്ത പറഞ്ഞു. ‘എനിക്ക് കണ്ണുനീർ വന്നു, ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ആനയുടെ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ ആ കുഞ്ഞിനെ തേടി വന്നു. ജീവിതവുമായി മുന്നോട്ട് പോകാനാവുന്നതുവരെ ഇനി ദിവസങ്ങളോളം അവൾ വിഷമിക്കും. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്’എന്നും സുശാന്ത എക്സിൽ കുറിച്ചു. വൈറലായ പോസ്റ്റിന് നിരവധിപേരാണ് കമന്റുമായെത്തിയത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഭക്ഷണം വാങ്ങി മടങ്ങിയ വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; വീഡിയോ കാണാം
വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് അക്രമികളിൽ നിന്ന് ക്രൂരമർദനം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദനമേറ്റത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ ഇന്നലെ രാത്രി ആണ് സംഭവം. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ പതുങ്ങിനിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന് സാരമായി പരിക്കേറ്റു. മോഷണശ്രമം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യാന വെസ്ലി സർവകലാശാലയിലെ മാസ്റ്റേഴ്സ് വിദ്യാർഥിയാണ് സയ്യിദ്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുടുംബം പ്രതികരിച്ചു. വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ടെന്നും വിഷയത്തില്‍ ഇടപെടുമെന്നും എല്ലാ സഹായവും ചെയ്യുമെന്ന് സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകിയതായും കോൺസുലേറ്റ് വ്യക്തമാക്കി. .@DrSJaishankar Sir, One Syed Mazahir Ali…
Read Moreസ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് സുഹൃത്തിന്റെ ഭീഷണി: ഒടുവിൽ സൗഹൃദം കൊലയിൽ അവസാനിച്ചു; യുവതിയും കാമുകനും പിടിയിൽ
ഗുവാഹത്തി: പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ യുവതിയും കാമുകനും പിടിയിൽ. കൃത്യം നടത്തിയ ശേഷം കൊൽക്കത്തയിലേക്ക് വിമാനത്തിൽ പോകുന്നതിന് മുൻപാണ് പോലീസ് ഇവരെ പിടികൂടിയത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് സന്ദീപ് കുമാർ കാംബ്ലെ(44) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലിയും പൂനെ സ്വദേശിയായ കാംബ്ലെയും കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ വച്ചാണ് സൗഹൃദത്തിലാകുന്നത്. എന്നാൽ അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ബികാഷ് അഞ്ജലിയെ വിവാഹത്തിനായി നിർബന്ധിച്ചിരുന്നു. എന്നാൽ, അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ കാംബ്ലെയുടെ കൈയിൽ ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.…
Read Moreകറുത്ത കാലുകൾ എന്റേത്, ഇനിയും കാണിക്കും: അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് സയനോര
വ്യത്യസ്തമായ വേഷവിധാനം കൊണ്ട് തന്റേതായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടുവരുന്ന ഗായികയാണ് സയനോര. നിരവധി തവണ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട് ഗായികയ്ക്ക്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന് നേരെ നിരവധി കമന്റുകളാണ് എത്തിയത്. ഇതിനെതിരേയാണ് സയനോര രംഗത്തെത്തിയത്. തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്നും കാലുകൾ ഇനിയും കാണിക്കുമെന്നും കാണാൻ താൽപര്യമില്ലാത്തവർ പൊയ്ക്കോളൂ എന്നുമാണ് ഗായിക പറഞ്ഞത്. “”ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെ നിന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്നെ…
Read Moreകലാഭവൻ മണി സ്മാരകത്തിനായി ബജറ്റിൽ 3 കോടി; ഇടത് സര്‍ക്കാരിന് മണിയോട് അവഗണന, സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് കുടുംബം
തൃശൂർ: കലാഭവൻ മണിയുടെ സ്മാരകത്തിനായി രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. മണിയോട് ഇടത്പക്ഷ സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്‍എൽവി രാമകൃഷ്ണന് പ്രതികരിച്ചു. നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാൻ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. ചലചിത്ര മേളകളിലും കലാഭവൻ മണിയെയും അദ്ദേഹത്തിന്റെ സിനിമകളേയും അവഗണിക്കുന്നുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. മണി മരിച്ചിട്ട് വരുന്ന മാർച്ച് മാസം എട്ട് വർഷമാവുകയാണ്. എന്നിട്ടും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ അറിയിച്ചു. സ്മാരകം പെട്ടെന്ന് നിര്‍മിക്കുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നത്. ഇത്തരം ഒരു അവഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെതിരേ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഒരു പൊതു സ്വത്താണ് കലാഭവൻ മണി, അദ്ദേഹം പോയപ്പോഴുണ്ടായിരുന്ന എല്ലാവരുടെയും വികാരം നമ്മൾ കണ്ടതാണ്. ആ…
Read Moreശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകി: അശ്ലീല ദൃശ്യങ്ങൾ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചു; ഫാം ഉടമ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ പോലീസ് പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാൾ രണ്ട് വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ്. ഫാമിൽ ജോലി ചെയ്യാനെന്ന പേരിൽ പരിസരത്തുള്ള കുട്ടികളെ ഇയാൾ വിളിച്ചു വരുത്തും. തുടർന്ന് ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയിലും ഫാമിൽ തങ്ങാൻ നിർബന്ധിച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് പീഡന ദൃശ്യങ്ങൾ ബൈജു ഫോണിൽ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെ തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ സമീപിക്കുകയായിരുന്നു. പിന്നാലെ കൗൺസിലിംഗിൽ പീഡന വിവരം…
Read More‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ്’; ഗോഡ്സെ പ്രകീർത്തനം; ഷൈജ ആണ്ടവനെതിരേ പ്രതിഷേധം കടുപ്പിച്ച് യുവജന സംഘടനകൾ
കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരേ പ്രതിഷേധം ശക്തം. കോഴിക്കോട് എൻഐടിയിലേക്ക് ഇന്ന് വിവിധ യുവജന സംഘടനകൾ മാർച്ച് നടത്തും. രാവിലെ 10 നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. 12 ന് യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാർച്ച് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എംഎസ്എഫും എൻഐടി ക്യാമ്പസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഡ്സയെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ കമന്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെ കാമ്പസിൽ നിന്ന് പുറത്താക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ…
Read More