കൊ​ട​ക​ര​യി​ൽ ലോ​റി​യി​ലി​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യി​ടി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് വേ​ളാ​ങ്ക​ണ്ണി- ച​ങ്ങ​നാ​ശേ​രി ബ​സ്

കൊ​ട​ക​ര: കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യിൽ കെഎ​സ്ആ​ർ​ടി​സി എ​ക്പ്ര​സ് ബ​സ് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക്. അപകടത്തിൽ പ​രി​ക്കേ​റ്റ​ ബ​സ് ക​ണ്ട​ക്ട​ർ കോ​ട്ട​യം സ്വ​ദേ​ശി പ്ര​താ​പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ബ​സ് ഡ്രൈ​വ​ർ കോ​ട്ട​യം സ്വ​ദേ​ശി മ​നോ​ജ്, യാ​ത്ര​ക്കാ​രാ​യ പെ​രു​മ്പാവൂ​ർ സ്വ​ദേ​ശി വ​ർ​ക്കി, ആ​ലു​വ സ്വ​ദേ​ശി ജോ​യി, വ​യ​നാ​ട് സ്വ​ദേ​ശി​നി സ​ജീ​ഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​രു​മാ​ൾ, മാ​രി​മു​ത്തു, ര​ത്നം എ​ന്നി​വ​രെ കൊ​ട​ക​ര​യി​ലും ക​റു​കു​റ്റി​യി​ലു​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​പു​ല​ർ​ച്ചെ നാ​ലി​ന് കൊടകര ഉ​ളു​മ്പ​ത്തു​കു​ന്നി​നു സ​മീ​പമാണ് അ​പ​ക​ടം നടന്നത്. വേ​ളാ​ങ്ക​ണ്ണി​യി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​പോകുകയായിരുന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്, മു​ന്നി​ൽ​പോ​യ ച​ര​ക്കു​ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി​ക്കു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നി​ൽ​നിന്നുവ​ന്ന മ​റ്റൊ​ര ച​ര​ക്കു​ലോ​റി ബ​സി​നു പി​ന്നി​ലി​ടി​ച്ചു. അപകടത്തിൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും പി​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. മു​ൻ സീ​റ്റി​ലും പി​ൻ​സീ​റ്റി​ലും ഇ​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്ക്. ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു.അ​രി​ ക​യ​റ്റി​പ്പോ​യ ച​ര​ക്കു​ലോ​റി​ക്കു പി​ന്നി​ലാ​ണു ബ​സി​ടി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ൽ​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്കളു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു…

Read More

പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം: ദ​യാ​വ​ധ​ത്തി​നു ത​യാ​ര്‍; ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ദ​മ്പ​തി​ക​ള്‍

അ​ടി​മാ​ലി: പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി ജീ​വി​തം വ​ഴി മു​ട്ടി​യ വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍ ദ​യാ​വ​ധ​ത്തി​ന് ത​യാ​ര്‍ എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ല്‍. അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി​യി​ല്‍ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന വി​ക​ലാം​ഗ​യാ​യ ഓ​മ​ന(73)​യും ഭ​ര്‍​ത്താ​വ് ശി​വ​ദാ​സു(82)​മാ​ണ് പെ​ട്ടി​ക്ക​ട​യ്ക്ക് മു​ന്നി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. അ​ഞ്ചു മാ​സ​മാ​യി ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​തം ദു​രി​ത പൂ​ര്‍​ണ​മാ​യെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പെ​ട്ടി​ക്ക​ട​യ്ക്കു മു​ന്നി​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ഇ​വ​ര്‍ പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ച​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​ള​മാം​കു​ഴി​ക്കു​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ശി​വ​ദാ​സ​നും ഭാ​ര്യ ഓ​മ​ന​യ്ക്കും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​ല്‍ നി​ന്നാ​ണ് കാ​ട്ടു വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വ​ന​ത്തി​ല്‍ പോ​യി വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് വ​ന്യ​മൃ​ഗ ശ​ല്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മൂ​ലം സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കൃ​ഷി​സ്ഥ​ലം ഉ​ണ്ടെ​ങ്കി​ലും വി​ല​യി​ട​വും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും കാ​ര​ണം ഇ​തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍ മാ​ത്ര​മാ​യി​രു​ന്നു അ​ടു​ത്ത കാ​ല​ത്തെ ഏ​ക ആ​ശ്ര​യം.…

Read More

മ​ങ്കി​ക്യാ​പ് ധ​രി​ച്ച ഉ​യ​രം കു​റ​ഞ്ഞ​യാ​ൾ; നാ​ട്ട​ക​ത്ത് നാ​ല് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം; വി​ര​ള​ട​യാ​ള​വും  സി​സി​ടി​വി ദൃ​ശ്യ​വും ശേ​ഖ​രി​ച്ച് പോ​ലീ​സ്

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് നാ​ല് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നി​നും 5.30നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​ക്കും ചെ​ട്ടി​ക്കു​ന്നി​നും ഇ​ട​യ്ക്കു​ള്ള വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. അ​ശ്വ​തി നി​വാ​സി​ല്‍ പി.​കെ. സ​ജി​മോ​ള്‍, ആ​ശാ​ല​യം വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍, തോ​ട്ടു​ങ്ക​ല്‍ ജ​യ​കു​മാ​ര്‍, ചേ​രി​ക്ക​ല്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ക​ത​ക് തു​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ ശ​ബ്ദം കേ​ട്ടും അ​ക​ത്ത് ക​ട​ന്ന് അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​മാ​ണ് വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്. സ​ജി​മോ​ളു​ടെ വീ​ട്ടി​ല്‍ അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍ന്ന​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് മോ​ഷ്ടാ​വ് ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ട്ടു. ര​വീ​ന്ദ്ര​ന്‍റെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ കൊ​ച്ചു​മ​ക​ള്‍ കി​ട​ന്നി​രു​ന്ന മു​റി​യി​ല്‍ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് കു​ട്ടി ഉ​റ​ക്ക​മു​ണ​ര്‍ന്ന് ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച് വീ​ട്ടു​കാ​രെ…

Read More

ദാ…ഇവിടെയുണ്ട്; വൈ​റ​ലാ​യ ആ സൊമാ​റ്റോ​ക്കാ​ര​ന്‍

‘ദൈ​വ​മേ ക​ഴി​ഞ്ഞോ ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍… ഇ​തി​നൊ​രു അ​വ​സാ​നം ഇ​ല്ലേ… ഒ​ന്ന് അ​വ​സാ​നി​പ്പി​ച്ചൂ കൂ​ടെ’ എ​ന്ന് ഞാ​ന്‍ പ​ല​പ്പോ​ഴും ദൈ​വ​ത്തോ​ട് ചോ​ദി​ക്കാ​റു​ണ്ട്. അ​ഖി​ലേ, നീ ​പ​ഠി​ക്ക്. ന​മു​ക്ക് എ​ന്തെ​ങ്കി​ലും ഒ​രു വ​ഴി​യു​ണ്ടാ​കും എ​ന്ന് ഞാ​ന്‍ എ​ന്നോ​ട് ത​ന്നെ എ​പ്പോ​ഴും പ​റ​യാ​റു​മു​ണ്ട്’ ഹൈ​ക്കോ​ര്‍​ട്ട് ജം​ഗ്ഷ​നി​ലെ ത​ണ​ല്‍​മ​ര​ത്തി​ന​ടു​ത്താ​യി ബൈ​ക്കി​ല്‍ ചാ​രി​യി​രു​ന്ന് ഇ​തു പ​റ​യു​മ്പോ​ള്‍ അ​ഖി​ല്‍ ശി​വ​ദാ​സ​ന്‍ എ​ന്ന 24കാ​ര​ന്‍റെ വാ​ക്കു​ക​ളി​ല്‍ ന​ല്ല നി​ശ്ച​യ​ദാ​ര്‍​ഢ്യം നി​ഴ​ലി​ച്ചി​രു​ന്നു. ഇ​ന്ന് കേ​ര​ള​ത്തി​ലും മ​റു​നാ​ട്ടി​ലു​മൊ​ക്കെ പാ​ല​ക്കാ​ട് നെ​ന്മാ​റ​ക്കാ​ര​നാ​യ അ​ഖി​ല്‍ ശി​വ​ദാ​സ​ന്‍ താ​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​സ്രു എ​ന്ന വ്‌​ളോ​ഗ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണ് അ​ഖി​ലി​നെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. വ​രാ​പ്പു​ഴ മു​ട്ടാ​ര്‍ പാ​ല​ത്തി​ന​ടു​ത്ത് തെ​രു​വു​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലി​രു​ന്ന് പ​ഠി​ക്കു​ന്ന സൊ​മാ​റ്റോ ജീ​വ​ന​ക്കാ​ര​ന്‍റെ ആ ​വൈ​റ​ല്‍ വീ​ഡി​യോ ഇ​തി​ന​കം എ​ട്ട് മി​ല്യ​ണ്‍ വ്യൂ​വേ​ഴ്‌​സാ​ണ് കണ്ട​ത്. ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യി​ട്ടും പ​ഠ​ന​ത്തി​ല്‍ പി​ന്നാക്കം പോ​കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കു മു​ന്നി​ല്‍ അ​ഖി​ല്‍ ശി​വ​ദാ​സ്…

Read More

വേനൽ കനക്കുന്നു, കി​ണ​ർവെ​ള്ള​ത്തി​ന് പ​ച്ച​നി​റം; ആ​ശ​ങ്ക​യി​ൽ ആ​ന​ത്താ​നം നി​വാ​സി​ക​ൾ

കോ​ട്ട​യം: കി​ണ​ർ വെ​ള്ള​ത്തി​ന് പ​ച്ച നി​റം. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ ആ​ന​ത്താ​നം താ​ഴ്‌​വ​ര പ്ര​ദേ​ശ​ത്തെ ആ​റ് കി​ണ​റു​ക​ളി​ലാ​ണ് നി​ല​വി​ൽ അ​സാ​ധാ​ര​ണ​മാ​കും വി​ധം ക​ടും​പ​ച്ച നി​റ​ത്തി​ൽ വെ​ള്ളം കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു.രാ​വി​ലെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ടാ​ങ്കു​ക​ളി​ൽ അ​ടി​ച്ചി​ട്ട വെ​ള്ള​ത്തി​നു നി​റ​ഭേ​ദം ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ച്ച​യ്ക്കു​ശേ​ഷം കി​ണ​റ്റി​ലെ വെ​ള്ളം ശേ​ഖ​രി​ച്ച​വ​ർ നി​റ​ഭേ​ദം തി​രി​ച്ച​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി വി​വ​രം പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് മ​റ്റു കി​ണ​റു​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ നി​റ​ഭേ​ദം തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ള​ത്തി​ന് നി​റ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു​ള്ള​തും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. നി​റവ്യ​ത്യാ​സ​മു​ള്ള വെ​ള്ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഭൂ​ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്നു രാ​വി​ലെ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

അച്ഛന് പ്രായം 52, മകന് പ്രായം 24; സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യായി പെരുമാറൽ, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം ഉൾപ്പെടെ കുറ്റകൃത്യത്തിൽ സമൻമാർ; ഒടുവിൽ…

കാ​ഞ്ഞി​ര​പ്പ​ള്ളി: വളർന്നപ്പോൾ മകൻ അച്ഛനെ കണ്ട് പഠിച്ചത് അതോപോലെ നടപ്പാക്കി. ഇപ്പോൾ നാട്ടിലെ ശല്യക്കാരായി ഇരുവരും. ഒടുവിൽ പോലീസ് ഇടപെട്ടു.  ജി​ല്ല​യി​ലെ സ്ഥിരം കു​റ്റ​വാ​ളി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി.​ കാ​ഞ്ഞി​ര​പ്പ​ള്ളി വ​ണ്ട​ന്‍​പാ​റ കു​ന്നേ​ല്‍ ഷി​ബു (52), ഇ​യാ​ളു​ടെ മ​ക​ന്‍ അ​രു​ണ്‍ (24) എ​ന്നി​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. സ്ഥിരം കു​റ്റ​വാ​ളി​ക​ളാ​യ ഇ​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് ചീഫ് കെ. ​കാ​ര്‍​ത്തി​ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രും കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം, സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന സ്ഥിരം കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും തു​ട​ര്‍​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ കാ​പ്പ പോ​ലു​ള്ള ശ​ക്ത​മാ​യ നി​യ​മന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.

Read More

ജ​ന​ൽ തു​റ​ക്കു​ന്ന​തി​ന് ത​ർ​ക്കം: ബ​സി​ൽ യു​വ​തി​ക​ൾ ത​മ്മി​ൽ ചെ​രു​പ്പ് കൊ​ണ്ട് ത​ല്ല് ; ഇ​റ​ക്കി​വി​ട്ട് ക​ണ്ട​ക്ട​ർ

സ്ത്രീ​ക​ൾ ത​മ്മി​ൽ ബ​സി​ലും ട്രെ​യി​നി​ലും സീ​റ്റി​നെ ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്ന​തും ഒ​ടു​വി​ൽ അ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​യു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടയ്​ക്കി​ടെ കാ​ണാ​റു​ള്ള​താ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​തും. ബ​സി​ന്‍റെ ജ​ന​ൽ തു​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള യു​വ​തി​ക​ളു​ടെ ത​ർ​ക്കം അ​വ​സാ​നം ചെ​രു​പ്പ് കൊ​ണ്ട് പ​ര​സ്പ​രം അ​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ എ​ത്തി. ക​ർ​ണാ​ട​ക​യി​ലെ ബെം​ഗ​ളു​രു​വി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. മു​ന്‍ സീ​റ്റി​ലി​രു​ന്ന യു​വ​തി ജ​ന​ൽ തു​റക്കുന്നതിന്​ പി​ൻ സീ​റ്റി​ലി​രു​ന്ന യു​വ​തിയെ എ​തി​ർ​ത്തി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​വു​ക​യും മു​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി ഷൂ​സ് അ​ഴി​ച്ച് പി​ൻ സീ​റ്റി​ലെ യു​വ​തി​യെ അ​ടി​ക്കു​ക​യുമാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി​യും തി​രി​കെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി. ബ​സി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ത​മ്മി​ൽ ത​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. അവസാനം ത​ല്ല് കൈ ​വി​ട്ട് പോ​കു​മെ​ന്ന​താ​യ​തോ​ടെ ക​ണ്ട​ക്ട​ർ ര​ണ്ട് പേ​രെ​യും ബ​സി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടാ​ണ് ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. Women slipper…

Read More

ഐ​എ​എ​സ് പ​രീ​ക്ഷ ജ​യി​ച്ചു: തെ​ളി​വി​നാ​യി വ്യാ​ജ പ​ത്ര​വാ​ർ​ത്ത​യും; ക​ള്ളം പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ച്ച​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി യു​വാ​വ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​പി​എ​സ്‌​സി മെ​യി​ൻ പ​രീ​ക്ഷ പാ​സാ​യെ​ന്നും അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്നും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് പ​റ്റി​ച്ചാ​ണ് യു​വാ​വ് വി​വാ​ഹം ന​ട​ത്തി​യ​ത്. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പാ​സാ​യ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യാ​ണ് വി​ജ​യ് സിം​ഗ് എ​ന്ന​യാ​ൾ വി​വാ​ഹം ചെ​യ്ത​ത്. വ​ധു​വി​നേ​യും വീ​ട്ടു​കാ​രേ​യും വി​ശ്വ​സി​പ്പി​ക്കാ​നാ​യി ഇ​യാ​ൾ വ്യാ​ജ പ​ത്ര​വാ​ർ​ത്ത​യും സൃ​ഷ്ടി​ച്ചി​രു​ന്നു. അ​വ​സാ​നം വി​ജ​യ് സിം​ഗി​ന്‍റെ ക​ള്ള​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ഭാ​ര്യ​ങ്ങ​ൾ സ​ത്യാ​വ​സ്ഥ​യെ കു​റി​ച്ച് ഇ​യാ​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യ് സിം​ഗി​നെ​തി​രെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രു​ടെ വി​വാ​ഹം 2023ൽ ​ആ​യി​രു​ന്നു. വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.    

Read More

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ൽ; ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ഓ​സ്ട്രേ​ലി​യ

ബ്ലൂം​ഫോ​ണ്ടെ​യ്ൻ: ഐ​സി​സി അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ഓ​സ്ട്രേ​ലി​യ. പാ​ക്കി​സ്ഥാ​നെ ഒ​രു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ഓ​സ്ട്രേ​ലി​യ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ആ​ദ്യ സെ​മി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ജ​യം. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 179 (48.5). ഓ​സ്ട്രേ​ലി​യ 181/9 (49.1). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​നെ അ​സാ​ൻ ഓ​വൈ​സി​ന്‍റെ​യും (52) അ​റ​ഫാ​ത്ത് മി​ൻ​ഹാ​സി​ന്‍റെ​യും (52) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ക​ര​ക​യ​റ്റി​യ​ത്. ഇ​വ​ർ​ക്കു പു​റ​മേ ഓ​പ്പ​ണ​ർ ഷാ​മി​ൽ ഹു​സൈ​നും (17) മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. ഓ​സീ​സി​ന്‍റെ ടോം ​സ്ട്രാ​ക്ക​റു​ടെ ആ​റ് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ ത​രി​പ്പ​ണ​മാ​ക്കി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​നാ​യി ഓ​പ്പ​ണ​ർ ഹാ​രി ഡി​ക്സ​ണ്‍ (50) അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ഒ​ലി​വ​ർ പീ​ക്കും (49) മി​ക​ച്ച പ്ര​ക​ട​നം…

Read More

പോ​ലീ​സ് ജീ​പ്പി​ടി​ച്ച് യു​വ​ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം; വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ 5 മീ​റ്റ​റോ​ളം  ദൂ​രം നി​ര​ക്കി​ക്കൊ​ണ്ടു​പോ​യി; ന​ടു​ക്കു​ന്ന കാ​ഴ്ച​യെ​ന്ന് നാ​ട്ടു​കാ​ർ

എ​ട​ത്വ: പോ​ലീ​സ് വാ​ഹ​നമി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രികനാ​യ യു​വ ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. എ​ട​ത്വ ഇ​രു​പ​തി​ല്‍​ചി​റ ബേ​ബി വ​ര്‍​ഗീ​സ്-സു​നി​ ദന്പതികളുടെ മ​ക​ന്‍ ബി. സാ​നിയാ​ണ് (29) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​പ​ച്ച ലൂ​ര്‍​ദ് മാ​താ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാണ് ​അ​പ​ക​ടം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നുവ​ന്ന പോ​ലീ​സ് ജീ​പ്പും പ​ച്ച​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സാ​നി​യു​ടെ സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ല്‍​പ്പെട്ട സ്‌​കൂ​ട്ട​റും സാ​നി​യും 5 മീ​റ്റ​റോ​ളം നി​ര​ങ്ങി നി​ങ്ങി​യ ശേ​ഷ​മാ​ണ് നി​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സാ​നി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ സി​ഐ​യു​ടെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ലപ്പെട്ട​ത്. മാ​താ​വ്. സു​നി. സ​ഹോ​ദ​ര​ങ്ങ​ള്‍. സോ​ബി​ച്ച​ന്‍, സി​ബി​ച്ച​ന്‍.

Read More