കോട്ടയം: നാഗമ്പടം മൈതാനിയിൽ ജംബോ സർക്കസ്…ദിവസേന മൂന്നു ഷോകൾ… കോട്ടയം രാജയുടെ അനൗൺസ്മെന്റിൽ സർക്കസ് കൂടാരമുണർന്നു. സഹാസിക പ്രകടനങ്ങളുമായി താരങ്ങളും എത്തി. കൂടാരം വിസ്മയപ്രകടനങ്ങളുടെ മഹോത്സവമായി. ആഫ്രിക്കൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളാണ് സർക്കസിന്റെ സവിശേഷത. കായികപ്രകടനങ്ങൾക്കു പുറമെ പുതിയ ഇനങ്ങളായ റോളർ ആക്ട്, ലാഡർ അക്രോബാറ്റ്, റഷ്യൻ സ്റ്റാച്യു ആക്ട്, ഡബിൾ റിംഗ് ആക്ട്, ഡബിൾ സാരി ആക്ട് ഷോയിലെ മുഖ്യ ആകർഷണമാണ്. നാലിനു തുടങ്ങിയ സർക്കസ് ഒരു മാസത്തോളം നീണ്ടുനിൽക്കും. ഉച്ചയ്ക്ക് ഒന്നിന്, വൈകുന്നേരം നാലിന്, രാത്രി ഏഴിന് എന്നിങ്ങനെയാണു ഷോ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ 28 മുതൽ 30 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.
Read MoreDay: February 10, 2024
വ്യാപാരിദ്രോഹ നടപടികൾ തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും: രാജു അപ്സര
കായംകുളം: വ്യാപാര സംരക്ഷണയാത്ര കേരളത്തിലെ ജനങ്ങളുടെ സംരക്ഷണയാത്രയായി മാറിയെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടികൾ തിരുത്തി വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. വ്യാപാര സംരക്ഷണയാത്രയുടെ ആലപ്പുഴ ജില്ലയിലെ സ്വീകരണ പര്യടനത്തിന് സമാപനം കുറിച്ച് ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ ഏതറ്റംവരെ പൊരുതാനും വ്യാപാരി വ്യവസായി ഏകോപന സമിതി സമരമുഖത്ത് ഉണ്ടാകുമെന്നും രാജു അപ്സര പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെ കായംകുളത്ത് എത്തിച്ചേർന്ന വ്യാപാര സംരക്ഷണയാത്രയ്ക്ക് ഉജ്വല സ്വീകരണമാണു നൽകിയത്. തോട്ടപ്പള്ളിയിൽനിന്നു നൂറുകണക്കിനു വ്യാപാരികൾ അണിചേർന്ന ബൈക്ക് റാലിയുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്രയെ കായംകുളത്തേക്ക് വരവേറ്റത്. രാജു അപ്സരയുടെ ജന്മനാട്ടിൽ നടന്ന സ്വീകരണമായതിനാൽ മാവേലിക്കര, ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളിലെ മുപ്പതോളം യൂണിറ്റുകളിൽനിന്നു നൂറുകണക്കിന് വ്യാപാരികൾ സമ്മേളന…
Read Moreബാർ ജീവനക്കാരന് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം; തല്ലല്ലേന്ന് കരഞ്ഞ് പറഞ്ഞിട്ടും കാലുകൊണ്ടു മുഖത്തു ചവിട്ടി അരച്ചു; വസ്ത്രം മാറ്റി പരിശോധിച്ചു
കടുത്തുരുത്തി: ബാർ ജീവനക്കാരന് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. സോഡിയാക്ക് ബാറിലെ ജനറല്‍ മാനേജര്‍ ബാബു ജോസഫിന്റെ നേതൃത്വത്തിലാണു ജീവനക്കാരനെ മര്‍ദിച്ചത്. കായംകുളം സ്വദേശി അനീഷി(40) നാണു മര്‍ദനമേറ്റത്. അനീഷിന്റെ വസ്ത്രം മാറ്റി പരിശോധിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ബാബു ജോസഫ് ജീവനക്കാരനെ ചീത്തവിളിക്കുകയും ഇടക്കിടെ കൈകൊണ്ട് മുഖത്തടിക്കുകയും കാലുകൊണ്ടു മുഖത്തു ചവിട്ടുകയും ചെയ്യുന്നതു ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങിയത്. സംഭവം നടന്നതു മൂന്നാഴ്ചകൾക്കു മുമ്പാണ്. നിലവിൽ കേസെടുത്തട്ടില്ല. അനീഷിനെ ഫോണില്‍ ബന്ധപ്പെട്ടെന്നും മൊഴി നൽകിയാൽ കേസെടുക്കുമെന്നും എസ്എച്ച്ഒ ധനപാലന് പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപെട്ടു മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും ഉള്‍പ്പെടെ സാമൂഹ്യപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreസാമൂഹ്യവിരുദ്ധരുടെ ശല്യത്താൽ പൊറുതിമുട്ടി; ഫിഷറീസ് ആശുപത്രി കൗണ്ടർ കല്ലെറിഞ്ഞു തകർത്തു; വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരിയെടുത്ത് നശിപ്പിച്ചു
ഉദയംപേരൂർ: ഉദയംപേരൂർ ഫിഷറീസ് ആശുപത്രിയുടെ രജിസ്ട്രേഷൻ കൗണ്ടർ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രജിസ്ട്രേഷൻ കൗണ്ടറിന്റെ മുൻഭാഗത്തെ ഗ്ലാസ് കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് എറിഞ്ഞു തകർത്തത്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഗ്ലാസ് തകർന്നു കിടക്കുന്നതു കണ്ടത്. രജിസ്ട്രേഷൻ കൗണ്ടറിൽ ഗ്ലാസ് ചില്ലുകൾ നിറഞ്ഞു കിടന്നതിനാൽ രോഗികളുടെ രജിസ്ട്രേഷൻ പുറത്ത് പ്രത്യേക സംവിധാനമൊരുക്കിയാണ് നടത്തിയത്. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് ഉദയംപേരൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരിയെടുത്ത് നശിപ്പിച്ചശേഷം സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Read Moreസ്ത്രീകളെ കുവൈറ്റിലേക്ക് കടത്താൻ ശ്രമം; മലപ്പുറം സ്വദേശിയായ ഏജന്റ് പിടിയിൽ
ആലുവ: പാസ്പോർട്ടിൽ പേജ് തുന്നിപ്പിടിപ്പിച്ച് കൃത്രിമം കാട്ടി വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഏജന്റ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി(53)യെ എയർപോർട്ട് പരിസരത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നെടുമ്പാശേരി വിമാനത്താവളം വഴി അഞ്ച് സ്ത്രീകളെ കുവൈത്തിലേക്ക് ടൂറിസ്റ്റ് വിസയിൽ വീട്ടുജോലിക്ക് കൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അത് മറികടക്കാൻ ടൂറിസ്റ്റ് വിസയിൽ മസ്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എമിഗ്രേഷൻ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പോലീസിനു കൈമാറുകയായിരുന്നു. പരിശോധനയിൽ പാസ്പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിച്ചേർത്തതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഡിവൈഎസ് പി. ഗിൽസൺ മാത്യു, എസ്ഐ കെ.ജെ.…
Read Moreപോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ
പോത്തൻകോട്ട് : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് നേതാജിപുരം എഎസ് ഭവനിൽ അജയകുമാർ (35) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അജയകുമാറിന്റെ ഭാര്യ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് തിരികെ വീട്ടിൽ വന്നപ്പോൾ വീടിനകത്ത് തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. അഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് ജോലിയ്ക്ക് ഇന്നലെ തിരികെ കയറേണ്ടതായിരുന്നു.തൃശൂർ ഐആർ ബി ബറ്റാലിയനിലെ ഹവിൽദാറാണ് അജയകുമാർ. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.പോത്തൻകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ സംഗീത മകൻ : ആദി ( അഞ്ച് വയസ്) അച്ചൻ :ഭൂവന ചന്ദ്രൻ നായർ ,അമ്മ സുശീല
Read Moreകാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നു; നിസഹായരായി വനം വകുപ്പ്; പ്രസ്താവനകളല്ലാതെ മന്ത്രിയുടെ ഭാഗത്ത് നിന്നും ക്രിയാത്മക നടപടികൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ
കോഴിക്കോട്: വയനാട്ടില്‍ കാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുമ്പോഴും നിസഹായരായി വനം വകുപ്പ്. കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ കഴിയതെ വനം വകുപ്പ് തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനകളല്ലാതെ യാതൊരു ക്രിയാത്മക നടപടികളും ഉണ്ടാകുന്നില്ലെന്നതാണ് കര്‍ഷകരുടെ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ പിടിയില്‍ അമര്‍ന്ന വനംവകുപ്പില്‍ യാതൊരു ഇടടെപലും നടത്താന്‍ മന്ത്രിക്കു കഴിയുന്നില്ല.ഇന്നു രാവിലെ മാനന്തവാടിയില്‍ ഒരാളുെട ജീവനെടുത്ത ആന ഇന്നലെ വൈകിട്ടു മുതല്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി ഈ പ്രദേത്തെ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നാട്ടുകാര്‍ വനംവകുപ്പിനെയും ഇക്കാര്യം അറിയിച്ചിരുന്നു.എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. തണ്ണീര്‍ കൊമ്പനു പുറമേ മറ്റൊരു കര്‍ണാടക ആന കൂടി വയനാട്ടില്‍ എത്തിയതായി ഉത്തരമേഖലാ സിസിഎഫ് കെ.എസ്. ദീപ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനംനടത്തി അറിയിച്ചിരുന്നു. ഒരു മാസം മുമ്പാണ് വയനാട് വന്യജീവി സങ്കേതത്തില്‍ ആനയുെട സാന്നിധ്യം മനസിലായിരുന്നത്. മൂന്നു…
Read Moreഎക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ: സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനെന്ന് സിപിഐഎം രേഖ. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെയുള്ള ഇടപാടാണ് നടന്നതെന്നും രേഖയിൽ പറയുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സിപിഎം വിമർശിക്കുന്നു. അതേസമയം എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് എസ്എഫ്ഐഒ വീണ വിജയന്റെ കന്പനിക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.
Read Moreപിഎസ്സി പരീക്ഷയിലെ ആൾമാറാട്ടം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനാണ് പോലീസ് അപേക്ഷ നൽകിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും. പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ നടന്ന പിഎസ് സി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ബയോമെട്രിക് സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെയാണ് പരീക്ഷയെഴുതാൻ എത്തിയ ആൾ ഹാളിൽ നിന്നിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടത്. അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആൾമാറാട്ടം പിടിയ്ക്കപ്പെടുമെന്നായപ്പോൾ മതിൽ ചാടികടന്നെത്തിയ അഖിൽ ജിത്തിനെ റോഡിൽ ബൈക്കിൽ കാത്ത് നിന്ന അമൽജിത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുതൽ കാര്യങ്ങൾ ഇരുവരെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമെ അറിയാൻ സാധിക്കുകയുള്ളുവെന്നാണ്…
Read Moreസഹായിക്കണമെന്ന ആവശ്യവുമായെത്തി ജ്വല്ലറി ഉടമയുടെ ആറര ലക്ഷം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽനിന്നു പണയ സ്വർണമെടുക്കാനായി കൂട്ടിക്കൊണ്ട് വന്ന് ജ്വല്ലറി ഉടമയായ വയോധികന്റെ ലക്ഷങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ രണ്ടംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി അഷറഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി പാപ്പിനിശേരി സ്വദേശി മൻസൂർ ഒളിവിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. മൻസൂറിനെ പരാതിക്കാരനായ തളിപ്പറമ്പിലെ ജ്വല്ലറി ഉടമ കീഴാറ്റൂർ സ്വദേശി കെ.എം. അഗസ്റ്റിന് മുൻ പരിചയം ഉണ്ടായിരുന്നു. മുമ്പ് മൻസൂറിന് പണയാഭരണങ്ങൾ എടുക്കാൻ അഗസ്റ്റിൻ സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം മൻസൂർ അഗസ്റ്റിനെ സമീപിച്ച് തന്റെ സുഹൃത്തായ അഷറഫിന്റെ 97 ഗ്രാം സ്വർണാഭരങ്ങൾ പണയത്തിലാണെന്നും ഇതെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പാപ്പിനിശേരിയിലാണ് പണയം വച്ചിരിക്കുന്നതെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു. ഇന്നലെ ഉച്ചയോടെ മൻസൂർ തന്റെ സ്കൂട്ടറിൽ അഗസ്റ്റിനെയും കൂട്ടി പാപ്പിനിശേരിയിൽ എത്തിയപ്പോൾ പ്രതിയുടെ സുഹൃത്തായ അഷറഫും വന്നു.…
Read More