തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും. യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കും. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വി.എസ്.സുനിൽ കുമാറിനും…
Read MoreDay: February 10, 2024
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാന്യൻ ആയിരുന്നു; വി.ഡി. സതീശന്റെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്രയ്ക്ക് പോരെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്റെ നേട്ടമെന്നും വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനം പ്രതീക്ഷയ്ക്ക് ഉയരുന്നില്ല. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാന്യൻ ആയിരുന്നു. കിറ്റും പെൻഷനും കാരണമാണ് പിണറായി സർക്കാരിനെ വീണ്ടും ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ ഇപ്പോൾ പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന്റെ കൈയിൽ പണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്ക് കരിമണൽ കർത്തയുടെ കന്പനിയുമായി ഇടപാടുള്ള കാര്യം തനിക്കറിയാം. കർത്ത തന്നോട് പറഞ്ഞിട്ടുണ്ട്. കന്പ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾ തെറ്റ് ചെയ്തിട്ടുണ്ടൊയെന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read Moreമോഹപലിശയിൽ ഇത്തവണയും മലയാളി വീണു; ഗോപാലകൃഷ്ണന് നായരും കുടുംബവും മുങ്ങിയത് 300 കോടിയുടെ നിക്ഷേപവുമായി
പത്തനംതിട്ട: പുല്ലാട് ആസ്ഥാനമായ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനംകൂടി പൂട്ടുന്നു. സ്ഥാപനത്തിനെതിരേ നൂറ്റന്പതോളം പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയതോടെ പുല്ലാട് ആസ്ഥാനമായ ജി ആന്‍ഡ് ജി ഫൈനാന്‍സ് ഉടമകളാണ് കുടുംബസമേതം മുങ്ങി. മുന്നൂറു കോടി കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് ലഭിക്കുന്ന കണക്കുകൾ. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരാണ് പണം തിരികെ ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിച്ചത്. തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സിന്റെ ഉടമ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന് ഗോവിന്ദ് ജി. നായര്‍, മരുമകള്‍ ലക്ഷ്മി നായർ എന്നിവർക്കെതിരേ കോയിപ്രം പോലീസ് സ്റ്റേഷനിലടക്കം കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് കോയിപ്രം എസ്എച്ച്ഒ പറഞ്ഞു. കോയിപ്രം സ്റ്റേഷനിൽ മാത്രം 90 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി…
Read Moreഡൽഹിയിൽ വെടിവയ്പ്; സലൂണിനുള്ളിൽ രണ്ട് പേർ വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണു സംഭവം നടന്നത്. സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ സലൂണിൽ എത്തിയ പോലീസ് രണ്ടു പേരെ വെടിയേറ്റനിലയിൽ കാണുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവയ്പിനു പിന്നലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreബ്രോക്കർമാർക്ക് വെല്ലുവിളിയോ… ഭാവിവധുവിനെ കണ്ടെത്താൻ ചാറ്റ് ജിപിടി
നിർമിതബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണു ചാറ്റ് ജിപിടി. ഇതുപയോഗിച്ചു കവിതയും നോവലും എഴുതാൻവരെ സാധിക്കും. ലോകമെമ്പാടും വളരെവേഗം സ്വീകരിക്കപ്പെട്ട ചാറ്റ് ജിപിടിയുടെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് അലക്സാണ്ടർ സാദാൻ എന്ന റഷ്യൻ യുവാവ്. ഐടി പ്രൊഫഷണലായ 23 കാരനായ ഇയാൾ തന്റെ വധുവിനെ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. വധുവിനെക്കുറിച്ചുള്ള തന്റെ സങ്കൽപങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കിയശേഷം പെൺകുട്ടികളുടെ പ്രൊഫൈലുകൾ പരിശോധിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചെന്ന് അലക്സാണ്ടർ പറയുന്നു. തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് 5,239 പെണ്കുട്ടികളില്നിന്നു തനിക്കു ചേർന്ന ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഡേറ്റിംഗ് സൈറ്റുകളിൽ വ്യക്തികള്‍ ചെയ്യുന്നതുപോലെ സ്ത്രീകളുമായി ചാറ്റ് ജിപിടി ചാറ്റ് ചെയ്യുകയും അതുവഴി അലക്സാണ്ടറിന് അനുയോജ്യയായ കരീന ഇമ്രാനോവ്ന എന്ന യുവതിയെ തെരഞ്ഞെടുക്കുകയുമായിരുന്നു. പങ്കാളിയെ തേടി ഒരുവർഷത്തോളം അലഞ്ഞെന്നും ജോലിത്തിരക്കു കാരണം ഒടുവിൽ ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിക്കുകയായിരുന്നെന്നും അലക്സാണ്ടര്‍ പറയുന്നു. ചാറ്റ്…
Read Moreകുടിയൻമാർ സ്റ്റെപ്പ് ബാക്ക്; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം; രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമുള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്. ഈ മാസം 24ന് വൈകിട്ട് 6 മുതൽ അടുത്ത ദിവസം വൈകിട്ട് 6 വരെയാണ് നിരോധനം. ഫെബ്രുവരി 25നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഈ മാസം 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും. ക്ഷേത്ര ട്രസ്റ്റിന്റേയും, വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read Moreപിടിതരാതെ താറാവുമുട്ട വില കുതിക്കുന്നു; മലയാളിക്ക് ഓംലറ്റടിക്കാൻ മുട്ട അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തണം; ഞെട്ടിക്കുന്ന വിലയിങ്ങനെ…
കോട്ടയം: താറാവുമുട്ട വില 15 രൂപ കടന്നു. നാട്ടില്‍ താറാവുകൃഷി കുറഞ്ഞതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് മുട്ട എത്തുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വേനലില്‍ പക്ഷിപ്പനി പതിവായതോടെ താറാവുകൃഷി പാലക്കാട്ടേക്കും തമിഴ്നാട്ടിലേക്കും കുടിയേറി. കൂടാതെ തീറ്റവില താങ്ങാനാവുന്നതുമില്ല. കായലും തോടും മലിനമായതാണ് വേനലില്‍ പകര്‍ച്ചവ്യാധിക്കു കാരണമെന്നതിനാലാണ് താറാവുകളെ ലോറിയില്‍ കയറ്റി കര്‍ഷകര്‍ മറ്റിടങ്ങളിലേക്കു പോകുന്നത്. പാലക്കാടന്‍ പാടങ്ങളിലും ജലശേഖരങ്ങളിലും തീറ്റ സുലഭമാണ്. മുന്‍വര്‍ഷങ്ങളില്‍ രോഗം ബാധിച്ചു ചത്തതും കൊന്നൊടുക്കിയതുമായ താറാവുകള്‍ക്ക് നയാപൈസ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. താറാവു മുട്ടവില വര്‍ധിച്ചതോടെ മുട്ടക്കറിക്കും ഓംലറ്റിനും വില ഉയര്‍ന്നു.
Read Moreകെറ്റിൽ ചിക്കൻ സൂപ്പറാ… ഹോസ്റ്റലിൽ ഉണ്ടാക്കിയ ചിക്കന്‍ കറി വൈറൽ
അമ്മയുണ്ടാക്കുന്ന രുചി വേറെ എവിടെ ചെന്നാലും കിട്ടില്ല. അമ്മയുടെ കറികൂട്ടിനൊപ്പം സ്നേഹം കൂടി ചാലിക്കുന്പോൾ അതിന്റെ സ്വാദ് ഒന്നു വേറെതന്നെയാണ്. അമ്മയുടെ ഭക്ഷണം ഏറ്റവും മിസ് ചെയ്യുന്നത് ഹോസ്റ്റലിൽ താമസിക്കുന്പോഴാണ്. ഹോസ്റ്റൽ താമസിക്കുന്നവരോട് അവിടുള്ള ഭക്ഷണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… പിന്നെ കൂട്ടുകാരൊന്നിച്ച് കൂടി അത് മറ്റൊരു വൈബാക്കി മാറ്റും. ഇല്ലായ്മയേയും സ്നേഹിച്ച് തുടങ്ങുന്നത് ഹോസ്റ്റലിൽ ജീവിക്കുന്പോഴാണ്. ഇപ്പോഴിതാ തനുശ്രീ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടിലൂടെ ‘ഹോസ്റ്റല്‍ ജീവിതം’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. നാല് ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒരു കോഴിക്കറി ഉണ്ടാക്കുന്നതാണ് വീഡിയോ. ഇല്ക്ട്രിക്ക് കെറ്റില്‍ ചൂടാക്കി അതിലേക്ക് ഉള്ളിയും, മുളകും, ഇഞ്ചിയും, ഉരുളക്കിഴങ്ങും അരിഞ്ഞ് നിക്ഷേപിക്കുന്നു. പിന്നാലെ കഴുകി വൃത്തിയാക്കിയ ചിക്കനും ഇടുന്നു. തുടര്‍ന്ന് കറി തിളച്ച് വരുമ്പോള്‍ മറ്റ് മസാല കൂട്ടുകള്‍…
Read Moreഎംജി സർവകലാശാല ക്രോസ് കൺട്രി; കോതമംഗലം എംഎ കോളജ് പുരുഷ-വനിതാ ചാമ്പ്യന്മാർ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോതമംഗലം എംഎ കോളജ് ജേതാക്കളായി. പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ് രണ്ടാം സ്ഥാനവും ആതിഥേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എം. അനന്തകൃഷ്ണ (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും എസ്. ജിജിൽ (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി) രണ്ടാം സ്ഥാനവും ആർ.എസ്. മനോജ് (എംഎ കോളജ്, കോതമംഗലം) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ എൻ. പൗർണമി (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും കെ. സ്വേത (എംഎ കോളജ്, കോതമംഗലം) രണ്ടാം സ്ഥാനവും കെ.എസ്. ശില്പ…
Read Moreനരേന്ദ്രമോദി യുഎഇയിലേക്ക്; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും
അബുദാബി: ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന “അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയും യുഎയും തമ്മിലുള്ള വ്യാപാര – ബാങ്കിംഗ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
Read More