മയാമി: എൻജീൻ തകരാറിലായ സ്വകാര്യ ജറ്റ് ഹൈവേയിലേയ്ക്ക് തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. വെള്ളിയാഴ്ച ഫ്ളോറിഡയിലാണ് സംഭവം. ബോംബര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് തകര്‍ന്നുവീണത്. അഞ്ചു പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര് അപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നേപ്പിള്‍സ് മുനിസിപ്പല്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിന് രണ്ട് മിനിറ്റ് മുമ്പാണ് അപകടം സംഭവിച്ചത്. രണ്ട് എൻജീനുകളും തകരാറിലായതിനാല്‍ അടിയന്തരമായി വിമാനം താഴെയിറക്കണമെന്ന് പൈലറ്റ് അറിയിച്ചിരുന്നു. എന്നാല്‍ വിമാനം റണ്‍വേയില്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹൈവേയില്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് അധികൃതര്‍ അറിയിച്ചു.
Read MoreDay: February 10, 2024
എത്ര നേരമായ് ഞാൻ കാത്ത് കാത്ത് നിൽപ്പൂ… ആദ്യരാത്രിയിൽ മണിയറയിൽ കാത്തിരിക്കുന്ന വധുവിനോട് പറയാതെ വരൻ മുങ്ങി; പിന്നെ പൊങ്ങിയത് മൂന്ന് ദിവസത്തിന് ശേഷം
വിവാഹമെന്നത് പലരുടേയും സ്വപ്നമാണ്. അന്നത്തെ ദിവസം ഫോട്ടോഷൂട്ടും വിവാഹ പാർട്ടിയുമൊക്കെയായി വധൂ വരൻമാർ നല്ല തിരക്കാകും. ഇതെല്ലാം കഴിഞ്ഞ് നന്നേ ക്ഷീണത്തോടെയാണ് റൂമിലേക്കെത്തുന്നത്. എന്നാൽ വധു റൂമിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും തന്റെ പ്രിയതമൻ വരാതായാൽ എന്താകും സ്ഥിതി. ചങ്ക് തകർന്നു പോകില്ലേ… അത്തരത്തിലുള്ളൊരു വാർത്തയാണ് ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നും പുറത്തു വരുന്നത്. ആദിത്യ ഷാഹി എന്ന യുവാവ് വിവാഹദിവസം രാത്രി വധുവിനെ തനിച്ചാക്കി എങ്ങോട്ടോ മുങ്ങി. ഫെബ്രുവരി 4 -ന് വളരെ ആർഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ അന്നേ ദിവസം രാത്രി വരൻ ആരോടും പറയാതെ കടന്നു കളയുകയായിരുന്നു. റൂമിലെത്തിയ വധു മണിക്കൂറുകളായിട്ടും തന്റെ ഭർത്താവിനെ കാണാത്തതിനാൽ വീട്ടുകാരോട് അതിനെ കുറിച്ചു സംസാരിച്ചു. വീട്ടുകരെല്ലാവരും യുവാവിനെ തിരഞ്ഞെങ്കിലും എങ്ങും കാണാൻ സാധിച്ചില്ല. ഫോൺ വിളിച്ചു നോക്കിയെങ്കിലും യുവാവ് അത് എടുക്കുന്നുമില്ല. അതോടെ പരിഭ്രാന്തരായ വീട്ടുകാർ…
Read Moreഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ 20 സീറ്റും നേടാൻ താൻ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ഷൈലജ എതിരാളിയല്ലെന്ന് കെ. സുധാകരന്
കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞത്. എന്നാല്‍ 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ല. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും സുധാകരന് പ്രതികരിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.
Read Moreപാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാന് ഖാന്റെ പാർട്ടിക്ക് മുന്നേറ്റം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തൂക്കു മന്ത്രിസഭ. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളുമായി ഇമ്രാന് ഖാന്റെ പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റക്കക്ഷി. വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ 72 സീറ്റുകളില്‍ വിജയിച്ചു. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 52 സീറ്റുകളും ലഭിച്ചു. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സര്‍ക്കാരുണ്ടാക്കാന്‍ ആരുമായും സഖ്യത്തിന് തയാറെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. എന്നാല്‍, ഇമ്രാന്റെ സ്വതന്ത്രരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. നവാസിനെ പ്രധാനമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാന്‍ തയാറല്ലെന്ന് പിപിപി അറിയിച്ചു.
Read Moreപേപ്പർ രഹിതമാകണം ഇവിടം..! കുടിയൻമാരെ ഊറ്റുന്ന പരിഷ്കാരം; മദ്യം സഞ്ചിയിലാക്കി നൽകി 10 രൂപ ഇടാക്കാനൊരുങ്ങി ബെവ്കോ
തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം തുണി സഞ്ചിയിലിട്ട് നൽകും. മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു. മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വിൽപനശാലകളിൽ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.
Read Moreനായയുടെ ‘ബാലന്‍സിംഗ് ആക്ട്’ ; ലൈക്കിനും കമന്റിനും വേണ്ടി മിണ്ടാപ്രാണിയോട് എന്തീനീ ക്രൂരതയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
മനുഷ്യനുമായി ഏറ്റവും ആദ്യം അടുത്ത മൃഗങ്ങളിലൊന്നാണ് നായകള്‍. വീടിന്റെ കാവൽക്കാരൻ എന്നാണ് നായകൾ അറിയപ്പെടുന്നത്. മനുഷ്യന് ഏറ്റവും വിശ്വസിക്കാവുന്നതും നന്ദിയുള്ളതുമായ മൃഗമായി കണക്കാക്കുന്നതും നായകളെയാണ്. ഇന്ന് പോലീസിനും കസ്റ്റംസിലും വരെ നായകളെ പരിശീലനം നല്കി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു നായയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് ഇതിനു നേരേ ഉയരുന്നത്. വായിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു പലകയുടെ മുകളിൽ ഇരുവശത്തുമായി ഓരോ ഗ്ലാസ് വെള്ളവും തലയിൽ മറ്റൊരു ഗ്ലാസിൽ വെള്ളവുമായി ഒട്ടും ബാലൻസ് തെറ്റാതെ നടന്നു വരുന്ന നായയാണ് വീഡിയോയിൽ ഉള്ളത്. വളരേ വേഗത്തിൽ തന്നെ വീഡിയോ ശ്രദ്ധേയമായി. മിണ്ടാപ്രാണികളെ വെറും ലൈക്കിനും കമന്റിനും വേണ്ടി ഉപദ്രവിക്കരുതെന്നാണ് വീഡിയോ കണ്ട പലരും പറഞ്ഞത്. അവന്റെ കണ്ണുകളില്‍ ഭയം കാണാം എന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്. ചിലര്‍ ഇത് ആനിമല്‍ ലേബര്‍ അബ്യൂസ്…
Read Moreവയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന
വയനാട്: മാനന്തവാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ജനവാസമേഖമേഖലയില് ഇറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവർ അജിയാണ് കൊല്ലപ്പെട്ടത്. വീടിന്റെ മതില് തകര്‍ത്ത് അകത്തു കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ നാലരയോടെയാണ് ആന ജനവാസമേഖലയിൽ എത്തിയത്. ആദ്യം കൊയിലേരി-താന്നിക്കല്‍ പരിസരത്താണ് ആന നിലയുറപ്പിച്ചിരുന്നത്. നിലവില്‍ പടമല ഭാഗത്താണ് ആന ഉള്ളത്. നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്ക്കൊമ്പന് ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.
Read More