‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം’- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്സിലെത്തുംവരെയും പതര്‍ച്ചയേതുമില്ലാതെ നിജമെല്ലാം ഉള്ളിലൊളിപ്പിച്ച ഒരു കഥാപാത്രമുണ്ട് ലിജോ ജോസ് സിനിമ മലൈക്കോട്ടൈ വാലിബനില്‍. ‘എന്റെ ലച്ചിയത്തെ നിറവേറ്റേണ്ടവന്’ എന്നും ‘അദ്ഭുതപ്പിറവി’ യെന്നും പലവുരു വാലിബനെ വാഴ്ത്തുന്ന അയ്യനാർതന്നെ നിഗൂഢതകളുടെ ആ സൂക്ഷിപ്പുകാരന്. ‘ഈ സിനിമയുടെ കഥ കൊണ്ടുപോകുന്നതിലും അതിനെ നയിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്ന വളരെ ശക്തമായ കഥാപാത്രം. അഭിനയജീവിതത്തില്‍ കിട്ടിയ കുറേ നല്ല വേഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെ’- അയ്യനാരായി നിറഞ്ഞാടിയ ഹരീഷ് പേരടി രാഷ്്ട്രദീപികയോടു പറഞ്ഞു. ലിജോ ജോസ് സിനിമ ആഗ്രഹിച്ചിരുന്നോ… ഞാന്‍ ആഗ്രഹിച്ചിരുന്ന സംവിധായകരിലൊരാളാണ് ലിജോ. അദ്ദേഹത്തിന്റെ സിനിമകള്‍, പ്രത്യേകിച്ച്…ജെല്ലിക്കെട്ട്, ഈമയൗ, ചുരുളി… കണ്ടപ്പോള്‍ വളരെ വ്യത്യസ്തമായി സിനിമയെ സമീപിക്കുന്ന ഒരാളെന്ന ബോധ്യമുണ്ടായി. എന്റെ ആഗ്രഹമറിഞ്ഞെന്നതുപോലെ അദ്ദേഹത്തിന്റെ കോള്‍ വന്നു. അപ്പോള്‍…
Read MoreDay: February 12, 2024
‘കൊതുങ്കാറ്റ്…’; നഗരസഭയുടെ വാലന്റെെന്‍ സമ്മാനത്തിന് നന്ദിയെന്ന് നഗരവാസി
കൊതുക്; അവ ചെറുപ്രാണി എന്ന് കരുതി ഒരാളും വെറുതേ വിടാറില്ല. കാരണം അത്ര കേമന്മാര് എന്ന് കരുതി ഞെളിഞ്ഞുനടന്ന പലരേയും കുത്തിമലര്‍ത്തി പെട്ടിക്കുള്ളിലാക്കിയ എത്രയയെത്ര കഥകള്‍ അവയ്ക്ക് പറയാനുണ്ട്. കുത്തുന്നതിലും അസഹനീയമാണ് അവയുടെ മൂളല്‍. മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന് ജ്വരം എന്നുവേണ്ടില്ല ഒരു ഡസന്‍ അസുഖങ്ങളുടെ ഹോള്‍സെയില്‍ റീടൈയ്ല് വിതരണക്കാര്‍ കൂടിയാണ് ഇവറ്റകള്. എണ്ണം കുറവാണെങ്കില്‍ പലരും തങ്ങളുടെ കൈകളാണ് ഇവയ്ക്കെതിരായുള്ള ആയുധങ്ങളായി ഉപയോഗിക്കാറുള്ളത്. ഈ ”കൈ ആയുധം’ സ്വന്തം മുഖത്തും അന്യന്റെ മുഖത്തും ആഞ്ഞ് പതിപ്പിച്ച് അബദ്ധത്തിലായ “വീരന്മാരും’ നമുക്കിടയിലുണ്ട്. സാധാണയായി പലതിനെയും പിടകൂടാനാണ് വല വിരിക്കുന്നത്. എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ അത് വരരുതേ എന്ന കാര്യത്തിനാണ്. ഇപ്പോഴിതാ കൊതുകുകളുടെ പെരുക്കം കാട്ടിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ ഉളവാക്കുന്നു. എക്സിത്തിയ വീഡിയോ ആദ്യം കാണുമ്പോള്‍ തോന്നുക എങ്ങോ ചുഴലിക്കാറ്റ് എന്നാണ്. പക്ഷേ…
Read Moreകോൺഗ്രസ് വിടുന്നത് ഭീഷണികൾക്കു വഴങ്ങുന്നവരും സ്ഥാനമോഹികളും: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി വിടുന്നത് ഭീഷണികൾക്ക് വഴങ്ങുന്നവരും സ്ഥാനമോഹികളുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയോട് കൂറുള്ളവർ ഒപ്പം നിൽക്കും. വിട്ടു പോകുന്നതിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദി. നേതാക്കൾ വിട്ടു പോയത് അവരുടെ കുഴപ്പം കൊണ്ടാണ് അതിന് രാഹുലിന്മേൽ പഴി വേണ്ടെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ അനൈക്യമില്ല. എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിലൽ തെറ്റില്ല. സഭയിൽ മോദിയെ വിമർശിക്കുന്നവരിൽ പ്രേമചന്ദ്രൻ മുൻപന്തിയിലാണ്. വിവാദം അനാവശ്യമെന്നും വേണുഗോപാൽ വ്യക്തമാക്കി. താഴെത്തട്ടിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര. ഇന്ത്യ സഖ്യത്തിന് വേണ്ടി പരമാവധി വിട്ടുവീഴ്ചയ്ക്ക് തയാറാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരും. വ്യത്യസ്ത നിലപാടുളവരെ ഒന്നിപ്പിക്കുക എളുപ്പമല്ല. സഖ്യം രൂപീകരിക്കുമ്പോൾ തന്നെ ഇക്കാര്യം കോൺഗ്രസ് അറിഞ്ഞിരുന്നു. ഐക്യത്തിന് കോൺഗ്രസ്…
Read Moreകൊല്ലം തിരിച്ചുപിടിക്കാൻ കൊമ്പനെത്തേടി സിപിഎം; പരിഗണനയിൽ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, പി.കെ. ഗോപൻ എന്നിവർ
കൊല്ലം: കൈവിട്ട് പോയ കൊല്ലം പാർലമെന്റ് സീറ്റ് തിരികെ പിടിക്കാൻ സിപിഎം. അതിന് പറ്റിയ സ്ഥാനാർഥികളെ തെരയുന്ന തിരക്കിലാണ് പാർട്ടി. ഇക്കുറി ഒരു അജണ്ട മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ, ഏത് വിധേനെയും വിജയം ഉറപ്പാക്കണം. ഇതിനായി ജില്ലാ നേതൃത്വത്തിൽ ചില അനൗദ്യോഗിക പർച്ചകൾ പലകുറി നടന്നു. ചില പേരുകൾ സജീവ പരിഗണനയിലാണ്. 16- ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ചയാകും. മുൻ എംപിമാരായ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജും പരിഗണനാ പട്ടികയിൽ ഉണ്ട്. സുരേഷ് കുറുപ്പ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിനായിരിക്കും പ്രഥമ പരിഗണന. സിറ്റിംഗ് എംഎൽഎമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ പി. അയിഷാ…
Read Moreകൊച്ചിയില്‍ ബാറിനു മുന്നില്‍ വെടിവയ്പ്; മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാര്‍ക്കു പരിക്ക്; നാലംഗ അക്രമിസംഘം എത്തിയതു വാടകക്കാറില്‍
കൊച്ചി: എറണാകുളം കതൃക്കടവിലെ ഇടശേരി ബാറിനു മുന്നില്‍ വെടിവയ്പ്. സംഭവത്തില്‍ ബാര്‍ മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട നാലംഗ അക്രമി സംഘത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പ്രതികൾ മൂവാറ്റുപുഴ സ്വദേശികളാണെന്നും സൂചനയുണ്ട്. കസ്റ്റഡിയിലുള്ള ആളെ വിശദമായി ചോദ്യംചെയ്തു വരുന്നു. സംഭവത്തിന് ശേഷം ഇയാളാണ് കാർ ഓടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. വെടിവയ്പ്പില്‍ ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടില്‍ ജിതിന് ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളായ സുജിന്‍ ജോണ്‍ (30), അഖില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുണ്ട സുജിന്റെ വയറിലും അഖിലിന്റെ ഇടതു കാലിന്റെ തുടയിലുമാണ് തറച്ചുകയറിയത്. സംഭവസ്ഥലത്തുനിന്ന്…
Read More60,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടം; ബിജെപിയുടെ പുതിയ സംസ്ഥാനക്കമ്മിറ്റി ഓഫീസിന്റെ പാലുകാച്ചൽ നടന്നു
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാനക്കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ പത്തരയോടെ വിവിധ പൂജകൾക്ക് ശേഷമാണ് പാലുകാച്ചൽ ചടങ്ങ് നടന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബിജെപി നേതാക്കളായ ഒ. രാജഗോപാൽ, സി. ശിവൻകുട്ടി, പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപമാണ് അഞ്ച് നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടം പണിതത്. കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മറ്റൊരു ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും. കേരളീയ വാസ്തു മാതൃകയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കവെയാണ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്.
Read Moreജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ; ബയേണിനു മുകളിൽ ബയേർ
ലെവർകൂസൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ തലപ്പത്തുള്ളവരുടെ പോരാട്ടത്തിൽ ബയേർ ലെവർകൂസനു ജയം. വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെവർകൂസൻ തകർത്തു. ജോസിപ് സ്റ്റാനിസിക് (18’), അലജാൻഡ്രോ ഗ്രിമാൽഡോ (50’), ജെറമി ഫ്രിംപോംഗ് (90+5’) എന്നിവർ ബയേറിനായി ഗോൾ നേടി. ജയത്തോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം ബയേർ ലെവർകൂസൻ അഞ്ചാക്കി ഉയർത്തി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബയേർ. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ 31 മത്സരങ്ങൾ ബയേർ പൂർത്തിയാക്കി. തുടർച്ചയായ 12-ാം ബുണ്ടസ് ലിഗ കിരീടമാണ് ബയേണ്‍ ലക്ഷ്യംവയ്ക്കുന്നതെങ്കിലും ബയേറിൽനിന്നേറ്റ പ്രഹരം ചാന്പ്യന്മാരുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. 21 മത്സരങ്ങളിൽനിന്ന് 55 പോയിന്റാണ് ബയേർ ലെവർകൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണിന് 50 പോയിന്റും. സ്പാനിഷ് മുൻ മിഡ്ഫീൽഡർ സാബി അലോണ്‍സോയാണ് ലെവർകൂസന്റെ പരിശീലകൻ.
Read Moreകുന്നംകുളത്ത് ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു; മറ്റൊരു ആനയുടെ പാപ്പാൻ ഗജേന്ദ്രനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
കുന്നംകുളം: ആനായ്ക്കൽ ചീരംകുളം പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന തിരിച്ചുകൊണ്ടു പോകുന്നതിനിടെ ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു. സംഭവത്തിൽ പരിക്കേറ്റ പാപ്പാൻ വാഴക്കുളം മണിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നുരാവിലെയായിരുന്നു സംഭവം. ഇന്നലെ ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ചെമ്മണ്ണൂരിൽ ഒരു പറമ്പിൽ തളച്ചശേഷം ഒന്നാം പാപ്പാൻ സ്ഥലം വിടുകയായിരുന്നുവത്രേ. പാപ്പാൻ സമയത്ത് എത്താത്തത് കാരണം ഈ ആനയെ ഇന്നലെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്ന് ആറ് ആനകളുമായാണ് ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് തുടങ്ങിയത്. ഇന്ന് രാവിലെ വരെയും ഒന്നാം പാപ്പാൻ എത്താത്തതിനാൽ മറ്റൊരു പാപ്പാൻ മണി ആനയെ അഴിച്ച് വണ്ടിയിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെ ഇടയുകയായിരുന്നു. പ്രകോപിതനായ ആന പാപ്പാനെ കുടഞ്ഞെറിയുകയായിരുന്നെന്ന് പറയുന്നു. ഇയാൾ ആനയുടെ ആക്രമത്തിൽ നിന്ന്…
Read Moreബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാത്തന്നൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് എസ്.എസ് ഭവനിൽ പരേതനായ വിജയന്റെ മകൻ വിഷ്ണു (35) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത ചാത്തന്നൂർ സ്വദേശിയെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ മൈലക്കാട് ഇറക്കത്ത് കഴിഞ്ഞ രാത്രി 11.30നായിരുന്നു അപകടം. വിഷ്ണുവും സുഹൃത്തും കൂടി ബൈക്കിൽ കൊട്ടിയത്തുനിന്നും ഇത്തിക്കരയിലേയ്ക്ക് പോവുകയായിരുന്നു. വിഷ്ണു അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിൽ കൊട്ടിയം പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreസമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിനിടെ കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ മർദിച്ചു
തൃശൂർ: അവിണിശേരിയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരേ സിപിഎം ആക്രമണം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സൂരജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രിയൻ പെരിഞ്ചേരി എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിനിടെ ഇന്നലെ രാത്രിയിലാണു സംഭവം. പിണറായി കുടുംബത്തിന്റെ അഴിമതികൾ തുറന്നു കാണിക്കുന്ന സമരപോരാട്ടത്തിനെതിരെയുള്ള സമരത്തിൽനിന്ന് സിപിഎം ഗുണ്ടായിസം കണ്ടു പേടിച്ചോടില്ലെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.
Read More