ചവറ : അഴിമതിയില്‍ സര്‍വകാല റെക്കോഡിട്ട പിണറായി സര്‍ക്കാരിന്റെയും കുടുംബത്തിന്റെയും അഴമതി കഥകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ സംഘിയാക്കുന്നു എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. ചവറയില്‍ ചേര്‍ന്ന യുഡിഎഫ് ചവറ നിയോജ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം മകള്‍ വീണക്കെതിരെയുള്ള അന്വേഷണ വാര്‍ത്തകളും, ജനകീയ വിഷയങ്ങളും പ്രതിഷേധത്തിനു മറയായിട്ടാണ് കൊല്ലം എംപിക്കെതിരെ സംഘി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചീട്ട് വീണ്ടും സിപിഎമ്മിന് മടക്കി പോക്കറ്റില്‍ വയ്ക്കേണ്ടിവരും. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയനും ജനകീയ നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന് . അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ യുഡിഎഫ് തള്ളുന്നുവെന്നും, കേരള ജനത ഈ ജനവഞ്ചന സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി.രാജന്, കണ്വീനര്രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാല്‍, കണ്‍വീനര്‍ ജസ്റ്റിന് ജോണ്‍,…
Read MoreDay: February 15, 2024
എന്‍.കെ. പ്രേമചന്ദ്രനായി മലയോര മേഖലയില്‍ ചുവരെഴുതി യുഡിഎഫ്; മതിൽ ബുക്ക് ചെയ്ത് പേരിനായി കാത്ത് എൽഡിഎഫ്
അഞ്ചല്‍ : തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമോ അടുത്തമാസം ആദ്യ വാരമോ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും. കേരളത്തില്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഔദ്യോഗികമായി ആദ്യം നടന്നതെങ്കില്‍ പ്രഖ്യാപനം വരും മുമ്പേ കൊല്ലത്ത് എന്‍.കെ .പ്രേമചന്ദ്രനായി ചുവരെഴുത്ത് നടത്തി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അഞ്ചല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് സേതുനാഥിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബുക്ക് ചെയ്ത മതിലില്‍ എന്‍.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. ചിഹ്നം ഉള്‍പ്പടെയാണ് ചുവരെഴുത്ത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ കുപ്രചരണങ്ങള്‍ പടച്ചുവിടുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ ശക്തമായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുപടി മുന്നേ ചുവരെഴുത്തുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിചിരിക്കുന്നതെന്ന് കോണ്‍ഗ്രസ്…
Read Moreആലുവയിൽ കാറിടിച്ച് പരിക്കേറ്റ ഏഴ് വയസുകാരൻ വെന്റിലേറ്ററിൽ തുടരുന്നു; അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി
ആലുവ: കുട്ടമശേരിയിൽ കാറിടിച്ച് പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്തിന്റെ(ഏഴ്) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ നിഷികാന്തിന്റെ ശരീരത്തിൽ പിന്നാലെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. അന്വേഷണത്തിൽ കാറിന്റെ ഉടമയേയും സുഹൃത്തിനേയും ഇന്നലെ പിടികൂടി. കാര്‍ ഓടിച്ചത് വാഹനത്തിന്റെ ഉടമയുടെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമ്പാശേരി സ്വദേശി ഷാന്‍ പിടിയിലായി. കാറിന്റെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാര്‍ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിൽ അച്ഛന് പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന നിഷികാന്ത് റോഡിലേക്ക് വീഴുകയായിരുന്നു.…
Read Moreഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നു; കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഇലക്ടറല്‍ ബോണ്ട് പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടനാ ലംഘനമാണ്. സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ലഭിക്കും. ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും. അസോസിയേഷന്…
Read Moreഅനധികൃത കുടിയേറ്റം തടയാൻ നടപടിയെടുത്തില്ല; യുഎസ് ആഭ്യന്തര സെക്രട്ടറിയെ ഇംപീച്ച് ചെയ്തു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ആഭ്യന്തര സെക്രട്ടറി അലഹാന്ദ്രോ മയോർക്കാസിനെ പ്രതിപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. ഒന്നര നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് യുഎസ് കാബിനറ്റംഗം ഇപീച്ച്മെന്റ് നേരിടുന്നത്. മെക്സിക്കൻ അതിർത്തിവഴിയുള്ള അനധികൃത കുടിയേറ്റം തടയാൻ ആഭ്യന്തരസെക്രട്ടറി നടപടി എടുത്തില്ലെന്നാണ് ആരോപണം. അതേസമയം, 213ന് എതിരേ 214 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഇംപീച്ച്മെന്റ് പാസായത്. മൂന്ന് റിപ്പബ്ലിക്കന്മാർ അനുകൂലിക്കാതിരുന്നതാണ് ഭൂരിപക്ഷം കുറയാൻ കാരണം. സെനറ്റിലാണ് ഇംപീച്ച്മെന്റിന്റെ തുടർ നടപടികൾ. ഭരണപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പരാജയപ്പെടും. പ്രസിഡന്റ് ജോ ബൈഡൻ അലഹാന്ദ്രോ മയോർക്കാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2021നുശേഷം 63 ലക്ഷം അനധികൃത കുടിയേറ്റക്കാർ യുഎസിൽ പ്രവേശിച്ചിട്ടുണ്ട്. കുടിയേറ്റനയം നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്നു കരുതുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത കുടിയേറ്റവിരുദ്ധനാണ്.
Read Moreഇപ്പോ, ശബ്ദം വന്നില്ലോ… പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് ക്രൂരമര്‍ദനം; മുൻ ഉപദേശക സമിതി സെക്രട്ടറിക്കെതിരെ പരാതി
കൊല്ലം: പഞ്ചവാദ്യത്തിന് ശബ്ദം പോര, ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ലു കെട്ടി മര്‍ദിച്ചു. ചവറ തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദനമേറ്റത്. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍ദിച്ചത്. വേണുഗോപാലിന്റെ പരാതിയില്‍ തെക്കുംഭാഗം പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ തലയ്ക്കും മുതുകിനും പരിക്കേറ്റു. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ നല്കിയ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപെടുത്തിയത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്.
Read Moreകൊല്ലത്തെ ആയുർവേദ ഡോക്ടറുടെ അടുപ്പിൽ മുള്ളൻപന്നി തയാർ; മണം പുറത്തെത്തിയപ്പോഴേക്കും വനപാലകരും അടുക്കളയിലെത്തി; കറിയും ഡോക്ടറേയും കസ്റ്റഡിയിലെടുത്തു…
കൊല്ലം: വാഹനമിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് കൊന്ന് കറിവച്ച് ആയുര്‍വേദ ഡോക്ടര്‍. വാളകം സ്വദേശി പി. ബാജിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലേക്ക് പോകുമ്പോള്‍ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്തുവച്ചാണ് ഡോക്ടറുടെ വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്. തുടര്‍ന്ന് മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച ഡോക്ടര്‍ കറിവയ്ക്കുകയായിരുന്നു. അഞ്ചൽ വനം റേഞ്ച് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.
Read Moreഅപ്രതീക്ഷിത തീരുമാനം; ഷഹ്ബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: സഖ്യകക്ഷി സർക്കാർ രൂപീകരണത്തിനു ധാരണ പൂർത്തിയായ പാക്കിസ്ഥാനിൽ പ്രധാനമന്ത്രിപദം പിഎംഎൽ-എൻ നേതാവ് ഷഹ്ബാസ് ഷരീഫിന്. ഷഹ്ബാസിന്റെ ജ്യേഷ്ഠനും പിഎംഎൽ-എന്നിന്റെ പരമോന്നത നേതാവുമായ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപ്രതീക്ഷിത തീരുമാനമുണ്ടായത്. നവാസ് തന്നെയാണ് ഷഹ്ബാസിനെ പ്രധാനമന്ത്രിപദത്തിലേക്കു നിർദേശിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നവാസിന്റെ മകൾ മറിയം നവാസിന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിപദം നല്‍കാനും ധാരണയായിട്ടുണ്ട്.എഴുപത്തിരണ്ടുകാരനായ ഷഹ്ബാസ് 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സർക്കാരിനെ അവിശ്വാസത്തിൽ പുറത്താക്കി പ്രധാനമന്ത്രിയായതാണ്. അതിനു മുന്‍പ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ്, അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ സമയത്ത് പിഎംഎൽ-എൻ പാർട്ടിയെ നയിച്ചത് ഷഹ്ബാസ് ആയിരുന്നു. പിപിപി, എംക്യു-എം, പിഎംഎൽ-ക്യു മുതലായ പാർട്ടികൾ ഷഹ്ബാസിന്റെ സർക്കാരിനു പിന്തുണ നല്കുമെന്നറിയിച്ചിട്ടുണ്ട്. ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി സർക്കാരിൽ ചേരാതെ വിഷയാധിഷ്ഠിത പിന്തുണയായിരിക്കും നല്‍കുക. ബിലാവലിന്റെ പിതാവ് ആസിഫ് അലി…
Read Moreപിങ്ക് നിറത്തിലുള്ള സിൽക്ക് മുണ്ടും കുർത്തയും അണിഞ്ഞ് അബുദാബിയിലെ ക്ഷേത്രം ജനങ്ങൾക്കായി തുറന്ന് നരേന്ദ്ര മോദി
അബുദാബി: അബുദാബിയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആത്മീയനേതാക്കളെ സാക്ഷിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പിങ്ക് നിറത്തിലുള്ള സിൽക്ക് മുണ്ടും കുർത്തയും ജാക്കറ്റും ധരിച്ചെത്തിയാണ് ക്ഷേത്രം ജനങ്ങൾക്കു തുറന്നുകൊടുക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി ഭാഗഭാക്കായത്. ഇന്നലെ രാവിലെയായിരുന്നു വിഗ്രഹപ്രതിഷ്ഠ. വൈകുന്നേരം നടന്ന ഉദ്ഘാടനചടങ്ങിലും തുടർന്നുള്ള ഗോപാൽ ആരതിയിലുമാണ് മോദി ഭാഗഭാക്കായത്. ബാപ്സ് എന്നറിയപ്പെടുന്ന ബോച്ചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്ത എന്ന വിഭാഗത്തിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് ക്ഷേത്രം. നേരത്തേ ക്ഷേത്ര നിർമാണത്തിനു സഹകരിച്ച വിവിധ വിഭാഗം ജനങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നേരത്തേ അബുദാബിയിലെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന, അഴിമതിയില്ലാത്ത സർക്കാരുകളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നു വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ജനജീവിതത്തിൽ കഴിയാവുന്നത്ര കുറച്ചുമാത്രമേ സർക്കാരുകൾ ഇടപെടാവൂ.…
Read Moreഭാര്യയ്ക്ക് ജോലിചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിയുമായി അവിഹിതബന്ധം; ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു
കോട: ഭാര്യയ്ക്ക് വിവാഹേതര ബന്ധം ആരോപിച്ച് ഭർത്താവ് കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ കോടയിലാണ് സംഭവം. ടിങ്കു ഭായ് (26) ആണ് ഭർത്താവ് കൈലാഷ് ബഗാറിയുടെ ആക്രമണത്തിൽ മരിച്ചത്. പത്ത് വർഷമായി വിവാഹിതരായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഭാര്യ ജോലിചെയ്തിരുന്ന കടയുടമയുമായി ഇവർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കടയുടമയുമായി ഭാര്യ ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി മാസങ്ങളായി ഇവർക്കിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ഇതേതുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read More