തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിനുശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. വിദഗ്ധ സമിതി ശിപാർശ പ്രകാരമാണ് വില വർധന. നേരത്തെ സാധനങ്ങളുടെ വില കൂട്ടാൻ ഇടതുമുന്നണി യോഗത്തിലും ധാരണയായിരുന്നു. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവര്‍ധനയില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. വിലവര്‍ധന സപ്ലൈക്കോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമാണെന്ന് മന്ത്രി പ്രതികരിച്ചു. കുടിശിക…
Read More