കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തില്‍ ആളുകള്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ വനംവകുപ്പില്‍നിന്നു മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു. കര്‍ഷകരുടെ രക്ഷയ്ക്കു നടപടിയെടുക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുെവന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വയനാട്ടില്‍നിന്നുള്ള എംഎല്‍എയായ ടി. സിദ്ദീഖ് അടക്കമുള്ളവരും പ്രതിപക്ഷ േനതാവും ശശീന്ദ്രന്റെ രാജീ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശശീന്ദ്രന് വനം വകുപ്പു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. വയനാട്ടില്‍ ഒരാഴ്ചയ്ക്കകം രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. രണ്ടു കുടുംബത്തിന്റെ അത്താണികള്‍ പൊലിഞ്ഞിട്ടും അവരോട് ഐക്യദാര്‍ഡ്യം പ്രകടപ്പിക്കാന്‍ മന്ത്രി എന്ന നിലയ്ക്കു ശശീന്ദ്രനു കഴിയാത്തത് നാണേക്കടുണ്ടാക്കിയതായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ പോലും പറയുന്ന സാഹചര്യമുണ്ടായി. എന്‍സിപിയിലും ശശീന്ദ്രനെതിരേ വികാരം ശക്തമാണ്. കാട്ടാനയെ തടയാന്‍ മന്ത്രിക്കു സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കമ്പിവേലികള്‍ കെട്ടിയും കിടങ്ങുകള്‍ കുഴിച്ചും കാട്ടാനകള്‍ ജനവാസ…
Read MoreDay: February 17, 2024
സംഭവിച്ചത് എന്ത്? യുവതിയെ നായയായി വേഷം കെട്ടിച്ചു തെരുവിലൂടെ വലിച്ചിഴച്ചു
പ്രണയദിനത്തിൽ മുംബൈ നഗരം വിചിത്രമായ ഒരു കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്നു! നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നു. ബെൽറ്റിന്റെ ഒരറ്റം യജമാനത്തിയുടെ കൈയിൽ. നായയെ കൊണ്ടുപോകുന്ന അതേരീതിയിലാണു യുവതിയെയും കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ അനുസരണ പഠിപ്പിക്കുംപോലെ അവർ എന്തൊക്കെയോ പറയുന്നു. നടക്കാൻ കൂട്ടാക്കാത്ത യുവതിയെ പലതവണ വലിച്ചിഴച്ചു. എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ആളുകൾ ആ ദൃശ്യങ്ങൾ കണ്ടു പകച്ചുനിന്നു. “മുംബൈയ്ക്ക് ഇതെന്തു സംഭവിച്ചു? എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ച ഇതിന്റെ വീഡിയോ ശരവേഗത്തിൽ വൈറലായി. “സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിമാത്രം ആളുകൾ ഇങ്ങനെ തരംതാഴാമോ…?’ എന്ന ചോദ്യവും ഇരുവർക്കുമെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും വീഡിയോ പങ്കുവച്ചയാൾ ഉന്നയിച്ചു. അതേസമയം, ഈ ഡ്രാമ ഒരുക്കിയ യുവതികളുടെ ലക്ഷ്യമെന്നു വ്യക്തമായിട്ടില്ല. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ ബോധവത്കരണം നടത്തിയതായിരിക്കാമെന്നായിരുന്നു ചിലരുടെ വിലയിരുത്തൽ. പരാതിയില്ലാത്തതുകൊണ്ടോ…
Read Moreസർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യും; ഏഴരപ്പൊന്നാന ദർശനത്തിനൊരുങ്ങി ആസ്ഥാനമണ്ഡപം
ഏറ്റുമാനൂർ: ആസ്ഥാന മണ്ഡപമൊരുങ്ങി. ഭക്തജന സഹസ്രങ്ങളെ വരവേൽക്കാൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രവും. നാളെയാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12നാണ്. ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം നടക്കുന്നത്. കമനീയമായി അലങ്കരിച്ച് ദീപപ്രഭയിൽ വെട്ടിത്തിളങ്ങുന്ന ആസ്ഥാന മണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളെയും മധ്യത്തിലായി ഏറ്റുമാനൂരപ്പന്റെ തിടമ്പും പ്രതിഷ്ഠിക്കും. ഭക്തജനങ്ങൾ ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം വലിയ കാണിക്കയർപ്പിച്ചാകും മടക്കം. ക്ഷേത്രത്തിലെ അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമേ പുറത്തെടുക്കാറുള്ളു.ആറാട്ടിനുശേഷം മടങ്ങിയെത്തുന്ന ഏറ്റുമാനൂരപ്പനെ പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ എതിരേൽക്കുന്നത് ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണ്. ഏഴാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം കാഴ്ചശ്രീബലിക്ക് അയിലൂർ അനന്തനാരായണനും സംഘവും അവതരിപ്പിക്കുന്ന സ്പെഷൽ പഞ്ചവാദ്യം അകമ്പടിയേകും. തിരുവരങ്ങിൽ ഇന്ന് രാത്രി 9.15ന് ഗംഗാ ശശിധരന്റെ വയലിൻ നാദവിസ്മയവും 11ന് മീനടം ബാബുവിന്റെ കഥാപ്രസംഗവും…
Read Moreസ്വന്തം കുഞ്ഞിനോട് മാനസികമായി അടുപ്പമില്ല, ജീവിതരീതിയിലെ മാറ്റങ്ങളിൽ അസ്വസ്ഥരായി മാതാപിതാക്കൾ; ഒടുവിൽ മകളെ ദത്ത് നൽകാൽ തീരുമാനം
കുട്ടികൾ ഉണ്ടാകുമ്പോൾ ദമ്പിതകളുടെ ജീവിത രീതിയിൽ മാറ്റങ്ങൾ വരുന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മാതാപിതാക്കളായ ആദ്യനാളുകളിൽ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇത്തരത്തിലുള്ള അവസ്ഥ മറികിടക്കാൻ സ്വന്തം കുഞ്ഞിനെ ആരെങ്കിലും ദത്ത് നൽകുമോ? എന്നാൽ അത്തരത്തിലൊരു മാർഗം തിരഞ്ഞെടുത്ത ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അച്ഛൻ തന്നെയാണ് കുഞ്ഞിനെ ദത്ത് നൽകാനുള്ള തീരുമാനമെടുത്തത്. തന്റെ ഭാര്യ കാതറിന് കുഞ്ഞിനോട് ഒട്ടും അടുപ്പമില്ലന്നും, കുഞ്ഞ് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഭാര്യ ജോലിക്ക് പോയെന്നും അയാൾ പറഞ്ഞു. ഈ സമയത്ത് അമ്മായിയമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. കാതറിൻ അടുത്തുള്ള സമയങ്ങളിലും കുഞ്ഞിനെ ശ്രദ്ധിക്കാറില്ല. ആദ്യമൊക്കെ കുഞ്ഞ് കരയുമ്പോൾ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ കുഞ്ഞ് വെറുതെ കരയുകയാണെന്ന് മനസിലാക്കിയതിന് പിന്നാലെ വെറുതെ കരഞ്ഞാലും ആവശ്യത്തിന് കരഞ്ഞാലും അവൾ നോക്കാതെ ആയി. തന്റെ അവധി ദിവസങ്ങളെല്ലാം കുഞ്ഞ് കാരണം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നില്ലെന്ന…
Read More‘ഓസ്കറില് കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല, അഭിനയം കൊണ്ട് അദ്ദേഹം സിനിമാലോകത്തെ ഭ്രമിപ്പിച്ചു’: സന്ദീപാനന്ദഗിരി
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് സന്ദീപാനന്ദഗിരി. ഭ്രമയുഗത്തിലെ അഭിനയം കൊണ്ട് സിനിമാലോകത്തെതന്നെ മമ്മുട്ടി ഭ്രമിപ്പിക്കുകയാണ്. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽപെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിലെ ചതുർ യുഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. ഭ്രമയുഗം ഒരു…
Read Moreകടന്നു വരൂ…കടന്നു വരൂ…കടന്നു വരൂ… വാഗ്ദാനം വന്‍ ലാഭം: തട്ടിപ്പ് കൂടുതലും ടെലഗ്രാം വഴി
കൊച്ചി: വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമമായ ടെലഗ്രാം വഴിയെന്ന് പോലീസ്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. എന്നാല്‍ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്ന തെളിയിക്കാന്‍ സ്ക്രീന്‍ഷോട്ടുകളും പങ്കുവയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ പുതുതായി ചേര്‍ന്ന ആള് ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആളുകളാണെന്ന വിവരം ഇര ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടര്‍ന്ന് ഏതെങ്കിലും വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍…
Read Moreകോട്ടയത്ത് ജയിക്കുന്നയാൾ വേണമെന്ന് കോൺഗ്രസ്; കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയാക്കി കേരള കോൺഗ്രസ്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ്, വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങി പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപന വേദിയില്‍ സന്നിഹിതരായിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എം.പി. ജോസഫ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരുത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തുകയായിരുന്നു. കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്കാന്…
Read Moreരാജ്യത്ത് ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകള്‍; ജോലിഭാരത്താല്‍ വലഞ്ഞ് ജീവനക്കാര്‍
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം. 2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ രാജ്യത്തുള്ളത്. 1,28,793 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 1,12,420 ലോക്കോ പൈലറ്റുമാര്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം 5,696 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 60 വനിതകള്‍ ഉള്‍പ്പെടെ 1291 ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 718 പേരും പാലക്കാട് 573 പേരും 1291 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഇപ്പോൾ 1118 പേർ മാത്രമേ ജോലി ചെയ്യുവാനുള്ളൂ. ഗുഡ്സ്, പാസഞ്ചര്‍, എക്സ്പ്രസ്, യാഡുകളില്‍ ഷണ്ടിംഗ് ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് ഷണ്ടിംഗ് വിഭാഗങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.…
Read Moreപിഎസ്ജിയോട് ബൈ പറയാൻ എംബപ്പെ
പാരീസ്: ഈ സീസണിൽ കരാർ അവസാനിക്കുന്നതോടെ പാരീസ് സെന്റ് ജെർമയിൻ വിടുമെന്ന് ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ ക്ലബ് അധികൃതരോട് അറിയിച്ചതായി റിപ്പോർട്ട്. ഇതോടെ എംബപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള ചുവട്മാറ്റത്തിന് വഴിതെളിഞ്ഞു. റയലിൽ ചേരുമെന്ന് എംബപ്പെ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, റയലിന്റെ ഓഫറിനോട് എംബപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ക്ലബ്ബിനുള്ള മറുപടി ഉടനടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ മോണക്കോയിൽനിന്നാണ് ഇരുപത്തഞ്ചുകാരനായ താരം പിഎസ്ജിയിലെത്തുന്നത്. 2022ൽ കരാർ 2024 വരെ നീട്ടി. എന്നാൽ, ഒരു വർഷം കൂടി പാരീസിൽ തുടരാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ല. ഫ്രീ ട്രാൻസ്ഫറിലൂടെയാകും ഫ്രഞ്ച് താരം സ്പാനിഷ് ക്ലബ്ബിൽ ചേരുക. ഏഴു സീസണിൽ പിഎസ്ജിക്കായി പന്തു തട്ടിയ എംബപ്പെ, 274 ഗോളുമായി ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്.
Read Moreഇത് പണം കായ്ക്കുന്ന മരമല്ലേ? നാണയങ്ങൾ മരത്തിൽ നിന്ന് കുത്തിയെടുക്കുന്ന വീഡിയോ വൈറൽ
ഒരു മരത്തിൽ നിന്ന് എന്തൊക്കെ ലഭിക്കും? പൂവ്, കായ്, ഫലങ്ങൾ എന്നിവ മരത്തിൽ നിന്നും കിട്ടുന്നവയാണ്. ഇവയ്ക്ക് പുറമെ പണം ലഭിച്ചാലോ. നിന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? ഈ പ്രയോഗം പല സന്ദർഭങ്ങളിലും നമ്മൾ കേട്ടിട്ടുള്ളതാണ്. ധൂർത്തടിച്ച് പണം ചെലവാക്കുമ്പോൾ ഒരിക്കൽ എങ്കിലും ഇത് കേൾക്കാത്തവർ കുറവായിരിക്കും. അങ്ങനെയൊരു മരമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ രാജ്ഗിരിയിൽ ഒരു മരം നിറയെ നാണയങ്ങൾ ഇരിക്കുന്ന വീഡിയോയാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളിൽ മരത്തിൽ നാണയങ്ങൾ തറച്ചിരിക്കുന്നത് വ്യക്തമാണ്. ഇത് ആളുകൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നതും ചെയ്യുന്നുണ്ട്.അതേസമയം, മരം നിൽക്കുന്നത് പണ്ട് പുണ്യസ്ഥലമായി കണ്ടയിടത്താണെന്നും, അന്ന് മരത്തിൽ നാണയങ്ങൾ എറിഞ്ഞ് ആളുകൾ പ്രാർഥിച്ചിരുന്നെന്നും ഈ നാണയങ്ങളാണ് കാലക്രമേണ മരത്തിൽ മൂടപ്പെട്ടതെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. വീഡിയോ കാണാൻ…
Read More