അയര്‍ക്കുന്നം: യുവാവിനെ വീട്ടില്‍കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതില്‍ പ്രവീണ്‍ പി. രാജുവി (പുട്ടാലു-31) നെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 12നു വൈകുന്നേരം 5.30നാണ് അയര്‍ക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ബിയര്‍ കുപ്പിയും ഹെല്‍മെറ്റും ഉപയോഗിച്ച് മര്‍ദിക്കുകയും വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച് വീണ്ടും ഇല്ലിമുള, ഹെല്‍മെറ്റ്, കസേര തുടങ്ങിയ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രവീണിന് യുവാവിനോട് മുന്വൈര്യാഗമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെരച്ചിലിനൊടുവില്‍ മുഖ്യപ്രതിയായ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ മണര്‍കാട്, കോട്ടയം ഈസ്റ്റ്, പാമ്പാടി, പാലാ, വൈക്കം, റാന്നി,…
Read MoreDay: February 17, 2024
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്; എല്ലാ ജനങ്ങളും മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണ്; കെ. സുരേന്ദ്രന്
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻഡിഎയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. അതിനെകുറിച്ചുള്ള ചർച്ചകൾ പരിസമാപ്തിയിൽ എത്തിയിരിക്കുകയാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ കൗൺസിൽ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡൽഹിയിലേക്ക് കൈമാറും. എല്ലാ മണ്ഡലത്തിലേക്കും മികച്ച സ്ഥാനാർഥികളെയാണ് പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച്, അവർ മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.
Read Moreമുഖംമൂടി സംഘം അതിക്രമിച്ച് വീട്ടിൽ കയറി: കൈയിൽ കിട്ടിയതെല്ലാം അടിച്ചു തകർത്തു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: ചവറയിൽ വീട്ടിൽ കയറി അതിക്രമം നടത്തി മുഖംമൂടി സംഘം. മടപ്പള്ളി സ്വദേശി അനിലിന്റെ വീട്ടിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് അനിലിന്റെ വീട്ടിലെത്തിയത്. തുടർന്ന് അസഭ്യം പറഞ്ഞ് കൈയിൽ കിട്ടിയതെല്ലാം ഇവർ നശിപ്പിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ജനലും കസേരകളും നശിപ്പിച്ചു. ഈ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെന്ന് മനസിലായിട്ടും സംഘം അക്രമം തുടരുകയായിരുന്നു. ഈ അക്രമ ദൃശ്യങ്ങൾ അനിൽ തന്നെയാണ് മൊബൈലിൽ പകർത്തിയത്. അനിലിന്റെ കാർ ഒന്നര വർഷം മുൻപ് പ്രദേശവാസിയുടെ ബൈക്കിൽ തട്ടിയിരുന്നു. ഇത് കേസാവുകയും ചെയ്തു. ഒടുവിൽ പരാതിക്കാരന് 5000 രൂപ നൽകിയാണ് ഒത്തുതീർപ്പാക്കിയത്. എന്നാൽ പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. ഇത് നൽകാൻ അനിൽ തയാറായില്ലായിരുന്നു. ഇതിന്റെ പേരിൽ തർക്കമുണ്ടായെന്നും പിന്നാലെയാണ്…
Read Moreഇതൊരു ധൂർത്താണോ..! പട്ടിണിയിലും മുണ്ടുമുറുക്കി പതിനേഴ് ലക്ഷത്തിന്റെ മുഖാമുഖം പരിപാടിയുമായി മന്ത്രി ആർ. ബിന്ദു
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കോഴിക്കോട് വിദ്യാർഥികളുമായി നടത്തുന്ന സർക്കാർതല മുഖാമുഖം പരിപാടിയുടെ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയാറാക്കുന്നതിനു ചിലവ് ലക്ഷങ്ങൾ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്ന പോകുന്നതെന്ന് ധനമന്ത്രി തന്നെ ആവർത്തിച്ചു പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിനു കുറവില്ല. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 18ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായാണ് മന്ത്രി സംവദിക്കുന്നത്. പന്തൽ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിനായാണ് ലക്ഷങ്ങൾ പൊടിക്കുന്നത്. പന്തലിന് 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 17,03,490 രൂപയാണ് എസ്റ്റിമേറ്റ്. കൂടാതെ ആർച്ച്, ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ ചെലവിനായി ഒരു ലക്ഷവുമാണ്. തുക അനുവദിക്കണമെന്ന് കാണിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. തുക സ്റ്റുഡന്റ് സപ്പോർട്ട് വെൽഫെയർ ആൻഡ് ഔട്ട് റീച്ച് എന്ന ശീർഷകത്തിൽ വഹിക്കേണ്ടതാണ് എന്നു സൂചിപ്പിച്ചു കൊണ്ടാണ്…
Read More100 സ്വർണവളകൾ അണിഞ്ഞ് വധു: ചടങ്ങിൽ വിളമ്പിയത് 1.7 കോടിയിലധികം വിലയുള്ള മദ്യം, ആകെ ചെലവ് 249 കോടി രൂപ; അത്യാഡംബര വിവാഹം കൊട്ടാര തുല്യമായ മണ്ഡപത്തിൽ
ഒരു ആഡംബര വിവാഹത്തിന്റെ ചർച്ചകളാണ് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്നത്. കണക്കുകൾ പറയുന്നതനുസരിച്ച് വിവാഹ ചെലവ് ഒന്നും രണ്ടുമല്ല 249 കോടി ഇന്ത്യൻ രൂപയാണ്. 100 സ്വർണവളകൾ അണിഞ്ഞാണ് കൊട്ടാര തുല്യമായ മണ്ഡപത്തിൽ വധു എത്തിയത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയനിൽ ഫെബ്രുവരി ആദ്യം നടന്ന ഈ വിവാഹം ‘യേ കുടുംബത്തിന്റെ വിവാഹ സത്കാരം’ (Ye Family’s Wedding Feast) എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ അത്യാഡംബര വിവാഹാഘോഷം വരന്റെ കുടുംബത്തിന്റെ തന്നെ ആഡംബര കൊട്ടാരമായ ‘മാർബിൾ ഹൗസി’ൽ വച്ചാണ് നടന്നാണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ചൈനീസ് പരമ്പരാഗത ശൈലിയിൽ നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. 100 ഓളം സ്വർണ്ണ വളകൾ കൊണ്ട് അലങ്കരിച്ച മാല ധരിച്ചാണ് വധു വിവാഹ വേദിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയിൽ മാലയുടെ ഭാരത്താൽ വധു നടക്കാൻ ബുദ്ധിമുട്ടുന്നത്…
Read Moreനിർദേശങ്ങൾ പറഞ്ഞോളൂ, നിമിഷങ്ങൾക്കുള്ളിൽ വിഡിയോ ആക്കും; ലോകത്തെ അമ്പരപ്പിച്ച് ഓപ്പണ്‍ എഐയുടെ ‘സോറ’
ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. നിർദേശങ്ങൾക്കനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ ഇനി ജനമനസുകൾ കീഴടക്കും. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള ഞെട്ടിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്. ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് സാധിക്കുമെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. സോറ വിപണിയിലെത്തിക്കുന്നതിന് മുമ്പായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉപയോക്താക്കളോട് നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ സാം ആൾട്ടമാൻ ആവശ്യപ്പെടുകയും സോറ നിർമ്മിച്ച വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. നിലവില്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ദോഷകരമായ ഉള്ളടക്കങ്ങള്‍ ഇത് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധാനാഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുത്ത ഡിസൈനര്‍മാര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്ര നിര്‍മാതാക്കള്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണത്തിന് വേണ്ടിയും ഈ പ്ലാറ്റ്ഫോം ലഭ്യമാക്കിയിട്ടുണ്ട്. https://t.co/rmk9zI0oqO pic.twitter.com/WanFKOzdIw —…
Read Moreമാലിന്യകുപ്പി സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കുപ്പികള്‍ പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത
കോട്ടയം: സ്കൂള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കുപ്പികള്പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതത. രണ്ടു വിദ്യാര്‍ഥികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ചാലുകുന്ന് ലിഗോറിയന്‍ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ വളപ്പിന് സമീപത്തെ സമീപവാസിയുടെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ മാലിന്യക്കുപ്പികള് സ്കൂള്‍ വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ആസിഡ് ഉള്‍പ്പെടയുള്ള രാസപദാര്ഥങ്ങളായിരുന്നു കുപ്പിയുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. സ്കൂളിലെത്തിയ കുട്ടികള്‍ക്ക് കണ്ണ് നീറ്റലും ചിലര്‍ക്ക് തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടു. രൂക്ഷഗന്ധവും ഉണ്ടായിരുന്നു. എല്‍കെജി, യുകെജി ക്ലാസിന് സമീപത്താണ് കുപ്പികള്‍ ഇട്ടിരുന്നത്. ഇതോടെ സ്കൂളിന് അവധി നല്കി. ലാബുകളില്‍ ഉപയോഗിക്കുന്ന കുപ്പികളാണ് പൊട്ടിക്കിടന്നിരുന്നത്. ഇതില്‍നിന്ന് പുറത്തേക്ക് വമിച്ച രാസപദാര്ഥമാകാം അസ്വസ്ഥത സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി.
Read Moreഎന്ത് വിധിയിത്… വല്ലാത്ത ചതിയിത്… കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന് എംപിയുടെ ബില്‍ബോര്‍ഡുകള്‍ മാറ്റി; നടപടി സിപിഎം നേതാവിന്റെ പരാതിയിൽ
കൊച്ചി: ഹൈബി ഈഡന് എംപിയുടെ ബില്‍ബോര്‍ഡുകള്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് നീക്കം ചെയ്തു. കച്ചേരിപ്പടി ഭാഗത്തുള്ള മെട്രോ തൂണുകളില്‍ ഹൈബി ഈഡന് എംപിയുടെ ചിത്രമുള്ള ബില്‍ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നാരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്. അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇത് നീക്കം ചെയ്തത്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദർശിപ്പിക്കില്ലെന്ന മെട്രോയുടെ നയത്തിനു വിരുദ്ധമായാണ് ബിൽബോർഡുകൾ എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡിൽ ഹൈബി ഈഡന്റെ ചിത്രത്തിനൊപ്പം നാടിന്റെ ഹൃദയാക്ഷരങ്ങള്‍, കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി മുതലായ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഹൈബി ഈഡനുവേണ്ടി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
Read Moreഞങ്ങൾ സെപ്പറേറ്റഡ് ആണ്, വിവാഹ മോചിതരായി; ഗോസിപ്പുകളോട് പ്രതികരിച്ച് ജിഷിൻ മോഹൻ
ടെലിവിഷൻ സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പലവട്ടം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരണം അറിയിച്ചിട്ടില്ലായിരുന്നു. ഈ വിഷയം സ്വകാര്യമാണെന്നും എന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു ജിഷിന്റെയും വരദയുടെയും പ്രതികരണം. ഇതിന് പിന്നാലെ വരദ മകനൊപ്പം പുതിയ ഫ്ലാറ്റില്‍ക്ക് മാറി താമസിച്ചതും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹമോചിതരായി എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’ എന്ന് ജിഷിൻ വ്യക്തമാക്കിയത്. എന്നാൽ ഇതിന്റെ കാരണത്തെ കുറിച്ച് നടൻ സംസാരിച്ചിട്ടില്ല. വേർപിരിഞ്ഞെങ്കിലും തമ്മിൽ കോണ്ടാക്ടുണ്ടോ മകന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകൻ ചോദിച്ചപ്പോൾ, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ജിഷിൻ പറഞ്ഞത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന…
Read Moreരാഷ്ട്രീയപ്രവർത്തനത്തിനിടെ പ്രണയംമൊട്ടിട്ടു; പിന്നീട് ഡിവൈഎഫ്ഐ നേതാവിൽ നിന്ന് നേരിട്ടത് കൊടിയമർദനം; മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് പെൺകുട്ടി
മങ്കൊമ്പ്: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവായ പ്രതിശ്രുതവരൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും കാവാലം രണ്ടരപ്പറ തിലകന്റെ മകൾ ആതിര തിലക് (25) മരിച്ച സംഭവത്തിൽ കാവാലം പത്തിൽച്ചിറ അനന്തുവാ (26) ണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കൈനടി പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നതിനെത്തുടർന്ന രണ്ടു വർഷം മുൻപ് ഇവരുടെ മോതിരം മാറ്റച്ചടങ്ങ് നടത്തിയിരുന്നു. സംഭവ ദിവസമായ കഴിഞ്ഞ ജനുവരി അഞ്ചിന് അനന്തു ആതിരയുടെ വീട്ടിലെത്തിയിരുന്നു. മുറിയിൽ വച്ച് പ്രതി ആതിരയുമായി വഴക്കിടുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് കൈനടി പോലീസ് പറയുന്നത്. കുറ്റാരോപിതനായ അനന്തുവിനെതിരേ കേസെടുക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസും പിന്നീട് ബിജെപിയും സമരങ്ങളുമായി രംഗത്തുവന്നിരുന്നു. കൈനടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എ.ജെ. ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനൊടുവിൽ…
Read More