ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് വഴി സംഗീത സംവിധായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. തെലുങ്ക് സിനിമ കീട കോളയുടെ നിർമാതാക്കൾക്ക് എസ്. പി. ബിയുടെ കുടുംബം വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കീഡ കോള സിനിമയുടെ നിർമ്മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് 2024 ജനുവരി 18നാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എസ്.പി.ബിയുടെ മകൻ എസ്.പി കല്യാൺ ചരണാണ് നോട്ടീസ് അയച്ചത്. അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കുന്നതിൽ നിരാശരാണെന്ന് എസ്.പി.ബിയുടെ കുടുംബം പറഞ്ഞു. എസ്.പി.ബിയുടെ ശബ്ദം കുടുംബത്തിന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതില്‍ കുടുംബം…
Read MoreDay: February 17, 2024
കോളജിൽ സാരി ധരിക്കാത്ത സരസ്വതി വിഗ്രഹം: ഭാരതീയ സംസ്കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തി; വിഗ്രഹത്തെ സാരി പുതപ്പിച്ച് എബിവിപി പ്രവർത്തകർ
അഗർത്തല: ത്രിപുര ഗവൺമെന്റ് കോളജിന് മുന്നിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന്റെ പേരിൽ വിവാദം. കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ വസന്ത പൗർണമി ദിനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങൾക്ക് കാരണമായത്. കാംപസിൽ പരമ്പരാഗത സാരി ധരിക്കാതെയാണ് വിഗ്രഹം എത്തിച്ചതെന്ന് ആരോപിച്ച് ബിജെപി വിദ്യാർഥി സംഘടനയായ എബിവിപി പ്രവർത്തകർ പൂജ തടഞ്ഞു. ഭാരതീയ സംസ്കാരത്തെയും മതവികാരത്തെയും വിഗ്രഹം വ്രണപ്പെടുത്തുന്നതാണെന്നും പൂജ നടത്താൻ അനുവദിക്കില്ലെന്നും ആരോപിച്ചാണ് പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായി സരസ്വതി വിഗ്രഹത്തെ സാരി പുതപ്പിക്കുകയും ചെയ്തു. സരസ്വതി ദേവിയുടെ അശ്ലീല വിഗ്രഹം പ്രദർശിപ്പിച്ച് ദേവിയെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും, ഇതിനെതിരെ ശക്തമായി പോരാടുമെന്നും എബിവിപി ജോയിന്റ് സെക്രട്ടറി ദിബാകർ ആചാരി പ്രതികരിച്ചു. അതേസമയം, അശ്ലീലമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇത് ചെയ്തതെന്നുമാണ് സംഭവത്തിൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
Read More