പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന യുവതാര ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രം കണ്ടിറങ്ങിയ എല്ലാവരും മികച്ച അഭിപ്രായമാണ് പറയുന്നത്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം കണ്ട സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഷാജി കൈലാസിന് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഓർക്കാപ്പുറത്ത് ഡാമിന്റെ ആഴങ്ങൾ കവർന്നെടുത്ത സ്വന്തം ജ്യേഷ്ഠന്റെ നീറുന്ന ഓർമകളാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ജീവിതം തൊട്ട സിനിമകാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും…
Read MoreDay: February 26, 2024
റഷ്യൻ ആക്രമണത്തിൽ 31,000 സൈനികർ കൊല്ലപ്പെട്ടു: സെലൻസ്കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ രണ്ടുവർഷത്തിനിടെ യുക്രെയ്ന് 31,000 സൈനികരെ നഷ്ടമായെന്നു പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി. റഷ്യൻ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽനിന്നു യുക്രെയ്നു വാഗ്ദാനം ചെയ്ത സഹായങ്ങളിൽ പകുതിയും വൈകുകയാണെന്നും ഇത് ജീവനും ഭൂപ്രകൃതിയും നഷ്ടപ്പെടാനിടയാക്കുന്നതായും പ്രതിരോധമന്ത്രി റസ്താം ഉമെറോവ് പറഞ്ഞു. യുദ്ധത്തിൽ റഷ്യയ്ക്ക് 40,000ത്തിനും 50,000ത്തിനുമിടയിൽ സൈനികരെ നഷ്ടമായെന്നാണു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Moreഫിഷ് ഫ്രൈ ഓർഡർ ചെയ്തത് തെറ്റായ വിലാസത്തിൽ: സഹായം ചോദിച്ച യുവതിക്ക് സൊമാറ്റോയുടെ മറുപടി ഇങ്ങനെ… ചിരിനിർത്താനാവാതെ സോഷ്യൽ മീഡിയ
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം തെറ്റായ ലൊക്കേഷനിലേക്ക് ഓർഡർ ചെയ്തിട്ടുണ്ടോ? എന്നിട്ട് എന്തുകൊണ്ടാണ് ഭക്ഷണം ഇതുവരെ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിയില്ല എന്ന് ചിന്തിച്ചിരുന്നിട്ടുണ്ടോ? അടുത്തിടെ, റിതിക എന്ന യുവതി സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഡെലിവറിക്ക് തെറ്റായ സ്ഥലം തിരഞ്ഞെടുക്കുകയും പ്രശ്നം പരിഹരിക്കാൻ ചാറ്റ് അധിഷ്ഠിത ഹെൽപ്പ് ലൈനെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇതിന് ലഭിച്ച മറുപടികൾ വളരെ വിചിത്രവും അസാധാരണവുമായിരുന്നു. തെറ്റായ വിലാസത്തിലാണ് താൻ ഓർഡർ നൽകിയതെന്നും സാധ്യമെങ്കിൽ സഹായിക്കണമെന്നുമാണ് യുവതി അയച്ച സന്ദേശം. അല്പ സമയത്തിനുള്ളിൽ തന്നെ സന്ദേശത്തിനോട് പ്രതികരിച്ച് ഓർഡറിൻ്റെ വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് സൊമാറ്റോ ആവശ്യപ്പെട്ടു. ഒരു ഫിഷ് ഫ്രൈ എന്ന് റിതിക പറഞ്ഞപ്പോൾ ‘പാനി മേം ഗയി (വെള്ളത്തിൽ പോയി)’ എന്ന് സൊമാറ്റോ മറുപടി പറഞ്ഞു, തുടർന്ന് റിതിക “ചപ്പക്ക്” എന്ന് പറഞ്ഞു. തുടർന്ന് ഉപഭോക്താവും ഡെലിവറി…
Read Moreഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreകായംകുളത്ത് മകന് അമ്മയെ അടിച്ചുകൊന്നു
ആലപ്പുഴ: കായംകുളത്ത് അമ്മയെ മകന് മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മകന്റെ മർദനമേറ്റ് മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മകന് ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ അയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് പറഞ്ഞു.
Read Moreകോട്ടയത്ത് കലയുടെ ഉത്സവകാലം; എംജി സർവകലാശാല കലോത്സവം ‘വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’യ്ക്ക് ഇന്നു കൊടിയേറും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreവന്‍ കഞ്ചാവ് വേട്ട; 107 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
കാസര്‍ഗോഡ്: ആന്ധ്രയില്‍ നിന്നു പിക്കപ്പ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതോടെ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 12 ഓടെ പെര്‍ള ചെക്ക്പോസ്റ്റിന് സമീപത്തായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിക്കപ്പ് വാനിന്റെ സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗത്തിന് പുറകുഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് ഒരു രഹസ്യഅറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.രണ്ടുകിലോഗ്രാം തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ രണ്ടുപേരും ഡ്രൈവര്‍മാരാണ്. ഏറെ നാളായി കഞ്ചാവ് കടത്താറുണ്ടെന്നാണ് സൂചന. കാസര്‍ഗോട്ടെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Read Moreആദ്യ പൊങ്കാലയുടെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു പത്രോസ്; എന്ത് ആഗ്രഹമാണ് സഫലമാക്കാനുള്ളതെന്ന് സോഷ്യൽ മീഡിയ
തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി മഞ്ജു പത്രോസ് പങ്കുവയ്ക്കാറുണ്ട്. എന്നാൽ താരത്തിന് പ്രശംസയ്ക്കൊപ്പം നിരവധി വിമർശനങ്ങൾക്കും ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ലഭിക്കാറുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച സന്തോഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘ദേവി മഹാമായേ… ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല’ എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. പൊങ്കാല ഇടുന്ന ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ മഞ്ജുവിനെ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്… സുനിലിൽ നിന്നും…
Read Moreകൊച്ചി വിമാനത്താവളത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ഷൂസിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന 340.94 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി രാജേഷ് എന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇന്നലെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ വച്ച് ഒരു യാത്രക്കാരനില്‍ നിന്ന് 51.97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടുന്നുണ്ട്.
Read Moreടി.പി. ചന്ദ്രശേഖരന് കൊലക്കേസ്: ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി
കൊച്ചി: ആര്‍എംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും ഹൈക്കോടതിയില്‍ ഹാജരായി. ശിക്ഷാവിധിയില്‍ വാദം തുടങ്ങി. കേസിലെ പ്രതിയായ ജ്യോതി ബാബു ഹാജരായില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡയാലിസിസ് നടത്താനുണ്ടെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിച്ചു. വിചാരണക്കോടതി വെറുതെവിട്ട 10, 12 പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷന് ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇവരെ കേള്‍ക്കുന്നതിനായിട്ടാണ് ഇന്ന് ഈ പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ പ്രതികളായി കണ്ടെത്തിയ…
Read More