കോട്ടയം: പൊളളുന്ന വെയിലും ചൂടും മത്സരാര്ഥികളെയും വലയ്ക്കുന്നു. താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചത്. 39.9 ഡിഗ്രിയാണ്. മണിക്കൂറുകളോളം കാത്തിരിക്കുന്ന മത്സരാര്‍ഥികള്‍ പലരും തളര്‍ന്നുവീഴുന്ന സ്ഥതിയാണ്. പല വേദികളോടും ചേര്‍ന്നുള്ള ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ല. ചിലരാകട്ടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് എസിയുള്ള വാഹത്തിലെത്തി വേദിക്കരികില്‍ പാര്‍ക്ക് ചെയ്യുകയാണ്. മത്സരം തുടങ്ങാന്‍ ചെസ് നമ്പര്‍ വിളിക്കുമ്പോഴാണ് വേദിയിലെത്തുന്നത്.ചൂടിന്റെ കാഠിന്യത്തില്‍ മത്സരങ്ങള്‍ കാണുന്നതിനും പകല്‍ ആളുകള്‍ കുറവാണ്. രാത്രിയിലാണു കുറുച്ചു കാണികളെങ്കിലും എത്തുന്നത്.
Read MoreDay: February 28, 2024
വേദനയോട് “ഗുഡ്ബൈ’ നൃത്തവേദിയിൽ ദേവിക എത്തി
കോട്ടയം: രോഗത്തോട് ബൈ പറഞ്ഞ് ദേവിക കലോത്സവവേദിയില്‍ എത്തി. വിറ്റാമിന്‍ ഡിയുടെ അഭാവം ദേവികയെ തളര്‍ത്തിയെങ്കിലും കലയോടുള്ള മോഹം ദേവിക കൈവിട്ടില്ല. വേദനകള്‍ കടിച്ചമര്‍ത്തി ഒരോ വേദികളിലെത്തുമ്പോഴും വീണുപോകരുതെന്നു മാത്രമാണ് നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം വര്‍ഷ ബിഎസ്സി മൈക്രോ ബയോളജി വിദ്യാര്ഥിനിദേവിക രാമചന്ദ്രന്റെ പ്രാര്‍ഥന. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണു വിറ്റമിന്‍ ഡിയുടെ അഭാവവും നട്ടെല്ലിനു ചെറിയൊരു വളവും ഉണ്ടെന്ന് തിരിച്ചറിയുന്നത്. അടുത്ത വര്‍ഷം ജില്ലാ കലോത്സവത്തിനിടെ വേദിയില്‍ തളര്‍ന്നു വീണതോടെ കലാജീവിതം പ്രതിസന്ധിയായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളംനീണ്ട വിശ്രമം. എന്നാല്‍ ആഗ്രഹങ്ങള്‍ മാത്രം തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന എംജി കലോത്സവത്തിലൂടെ വീണ്ടും കലോത്സവവേദികളിലേക്ക്. പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. ഇക്കുറി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ്…
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; വിജയാഹ്ലാദങ്ങളിൽ എറണാകുളം താരങ്ങള്‍
കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം. നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്. ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.
Read Moreനേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കുക….ഇങ്ങനെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തുന്നത് ഉചിതം. നേരത്തേ തന്നെ രോഗം കണ്ടെത്താനും ശരിയായ രീതിയിലുള്ള ചികിത്സ ആരംഭിക്കാനും അത് സഹായകം. ഇരുപത്തഞ്ചിലും!വിദേശ രാജ്യങ്ങളിൽ നാൽപത് വയസ് കഴിഞ്ഞവരിലാണ് പ്രമേഹം കൂടുതലായി കാണുന്നത്. ഇന്ത്യയിൽ പ്രമേഹം ഏറെപ്പേരിൽ യൗവനത്തിൽ തന്നെ ആരംഭിക്കും എന്നാണ് പുതിയ വിവരം. അതായത് ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ. മുപ്പത്തിയഞ്ച് വയസിൽ ഏറെപ്പേർ പ്രമേഹ രോഗികളായി മാറുന്നുണ്ട്.പ്രമേഹപാരന്പര്യം ഉള്ളവർ…എല്ലാവരും തന്നെ ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിൽ ആദ്യത്തെ പരിശോധന നടത്തുകയാണു നല്ലത്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവർ ആണെങ്കിൽ ഇരുപത് വയസിനു മുമ്പുതന്നെ പരിശോധന നടത്തണം. കാരണം, അങ്ങനെയുള്ളവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ, അച്ഛനും അമ്മയ്ക്കും പ്രമേഹം ഇല്ലാതിരിക്കുകയും രണ്ട് തലമുറ മുമ്പുള്ളവർക്ക് രോഗം…
Read Moreടി.പി വധക്കേസ് വിധി; മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎമ്മിന്റെ ‘വടകരമോഹം’ കരിയുമോ?
കോഴിക്കോട്: കോവിഡ് കാലത്ത് ജനത്തെ ചേര്‍ത്തുപിടിച്ചു നടത്തിയ പോരാട്ടത്തിലൂടെ സ്റ്റാറായ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയിലൂടെ വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്കു ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധി തിരിച്ചടിയായേക്കുമെന്നു വിലയിരുത്തൽ. ടി.പിയുടെ ഭാര്യ കെ.കെ. രമ നടത്തിയ നിയമപോരാട്ടം വിജയം കാണുമ്പോള്‍ അത് വടകരയില്‍ തീര്‍ക്കുന്ന മാറ്റൊലി ചില്ലറയല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന വിശേഷണമുള്ള ശൈലജയ്ക്ക് നേരിടാനുള്ളത് കെ. മുരളീധരന് എന്ന പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുള്ള ജനപ്രിയ േനതാവിനെ മാത്രമല്ല ‘ടിപി ഇഫക്ട്’ കൂടിയാണ്. ടി.പി രൂപം കൊടുത്ത ആര്‍എംപിഐ എന്ന പാര്‍ട്ടി തീര്‍ക്കുന്ന രാഷ്ട്രീയ കോട്ടയെയും മുരളീധരന്റെ രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധങ്ങളെയും മറികടന്നുവേണം ശൈലജയ്ക്ക് വിജയക്കൊടി പാറിക്കാന്‍. അതില്‍ വിജയിച്ചാല്‍ കേരളത്തിലെ സിപിഎമ്മിലെ മുന്‍ നിരനേതാക്കളുടെ ഗണത്തിലേക്കും ഭാവി മുഖ്യമന്ത്രി എന്ന വിശേഷണം അരക്കിട്ടുറപ്പിക്കാനും അവര്‍ക്കു കഴിയും. ഇല്ലെങ്കില്‍…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; രാജ്യത്തെയാകെ ‘പതഞ്ജലി’ പറ്റിച്ചെന്നു സുപ്രീം കോടതി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ പതഞ്ജലി ആയുർവേദിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ പതഞ്ജലി പറ്റിച്ചെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, രോഗങ്ങളോ മറ്റ് മെഡിക്കൽ അവസ്ഥകളോ സംബന്ധിച്ച ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതിൽനിന്നു കമ്പനിയെ വിലക്കുകയും ചെയ്തു. പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസും അയച്ചു. നോട്ടീസിനു മറുപടി നൽകാൻ പതഞ്ജലിക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണു നടപടി. പ്രമേഹവും ആസ്ത്മയും ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ് നിയമം ലംഘിച്ച് പരസ്യം നൽകിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പിഎസ് പട്വാലിയ വാദിച്ചു.
Read Moreസുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്ഷന്; സമയം നീട്ടി നല്കി എറണാകുളം ആര്‍ടി ഓഫീസ്
കൊച്ചി: സുരാജ് വെഞ്ഞാറമൂടിന്റെ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ നടന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ സമയം നീട്ടി നല്കി എറണാകുളം ആര്‍ടി ഓഫീസ്. കഴിഞ്ഞ ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നല്കിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിക്കൊരുങ്ങുകയായിരുന്നു എംവിഡി. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് കുറച്ചു ദിവസം കൂടി സമയം നല്‍കിയിരിക്കുന്നത്. അതേസമയം, വാഹനാപകടത്തില്‍ പോലീസ് എഫ്ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിക്കുകയുണ്ടായി. കഴിഞ്ഞ ജൂലൈ 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം മലപ്പുറം സ്വദേശി ശരത്തി(31)ന്റെ ബൈക്കില്‍ ഇടിച്ചത്. ശരത്തിന്റെ വലതുകാലിലെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാകുകയും നാല്…
Read Moreമൂന്നാർ കാട്ടാന ആക്രമണം: ഡീൻ കുര്യാക്കോസ് എംപിയുടെ നിരാഹാരസമരം തുടരുന്നു
ഇടുക്കി: മൂന്നാർ മേഖലയിലെ കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ആരംഭിച്ച നിരാഹാരസമരം തുടരുന്നു. മൂന്നാർ ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് എംപി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. മൂന്നാറിൽ സ്പെഷൽ ആർആർടിയെ നിയോഗിക്കുക, ജനവാസമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കുക, വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് എംപിയുടെ സമരം. നേതാക്കളും കോണ്‍ഗ്രസ് പ്രവർത്തകരും അദ്ദേഹത്തോടൊപ്പം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ഇതിനിടെ ഡീൻ കുര്യാക്കോസിന്റെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് സിപിഎം ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന് അടിയന്തര നഷ്ടപരിഹാരം കൈമാറിയതിനു ശേഷം എംപി പെട്ടെന്ന് സമരമാരംഭിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വനം…
Read Moreചേച്ചി പെണ്ണിന് ഇത്രയും ധൈര്യമോ? ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച സംഭവം; പ്രതി യുവതി; ഞെട്ടിയത് നാട്ടുകാർ
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്ന കേസിൽ പിടിയിലായ പർദധാരി യുവതിയാണെന്നറിഞ്ഞതോടെ ഞെട്ടിയത് നാട്ടുകാർ. കഴിഞ്ഞ 21ന് രാവിലെയാണ് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനയുടമ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോനെ (75) പർദ്ദ ധരിച്ചു വന്ന അക്രമി സ്ഥാപനത്തിനകത്തു വച്ച് മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തിയ മിശ്രിതം ഒഴിച്ച് ആക്രമിച്ച് 3 പവന്റെ സ്വർണ്ണമാലയും പതിനായിരം രൂപയുമായി കടന്നു കളഞ്ഞത്. അക്രമിയുടെ കായികമായ ശേഷി കാരണം പുരുഷൻ പർദ ധരിച്ചു വന്ന് ആക്രമിച്ചതാണെന്നാണ് ഭൂരിഭാഗമാളുകളും കരുതിയത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ പാലക്കാട് നിന്നും കേസിലെ പ്രതിയായ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (35) യെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാരും സുകുമാരമേനോനും…
Read Moreകണ്ണൂർ സർവകലാശാല മുൻ വിസിക്കായി കോടികൾ ധൂർത്തടിച്ചു; തെളിവുകളുമായി കെഎസ്യു നേതാവ്
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ.ഗോപിനാഥ് രവീന്ദ്രന് വേണ്ടി സർവകലാശാല വഴിവിട്ട് ധൂർത്തായി ചെലവഴിച്ചത് കോടികളെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്. പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി 59,69,805 രൂപയും നൽകി. ഇതേ കാലയളവിൽ യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്. അതുപോലെതന്നെ പുനർനിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തിൽ നൽകിയത് 15,87398 രൂപയാണ്. ഇതിന് പുറമെ ചട്ടവിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി 70,111 രൂപയും നൽകി. വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി 11,80,063 രൂപയും നൽകിയിട്ടുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപ മാനദണ്ഡങ്ങൾ പാലിക്കാതെ…
Read More