കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കേസില്‍ മുഖ്യ പ്രതി ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന് ലാല്ജുവാ (40)ണ് ഇന്നലെ കുത്തേറ്റു മരിച്ചത്. ഇയാളുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോജി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് നടപടികള്‍ക്കു ശേഷം ലാല്‍ജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 2021ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ ആന്റണി കൊലപാതകത്തിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. ഈ കേസുമായി ബന്ധപ്പെട്ട് പള്ളുരുത്തി, തോപ്പുംപടി സ്വദേശികളുമായി…
Read MoreDay: February 28, 2024
വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച സംഭവം; സാദിഖ് പാഷയെയും കൂട്ടാളികളെയും പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ എൻഐഎ കേസിലെ പ്രതി സാദിഖ് പാഷയെയും കൂട്ടാളികളെയും സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സാദിഖ് പാഷ, നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഐഎസ്, അൽ ക്വയ്ദ എന്നീ തീവ്രവാദ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്ത കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന സാദിഖ് പാഷ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ പോലീസുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാദിഖ് പാഷ വട്ടിയൂർക്കാവിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത്.ഭാര്യയുമായുള്ള പിണക്കം ഒത്തുതീർപ്പാക്കാനും ഭാര്യയെ കൂട്ടിക്കൊണ്ട് പോകാനുമാണ് സാദിഖും സംഘവും കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെത്തിയത്. എന്നാൽ ഭാര്യ…
Read Moreഅഞ്ചലില്‍ കത്തിക്കുത്ത്: സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
അഞ്ചല്‍: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാ രൻ മരിച്ചു. നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുരുവിക്കോണം സര്‍ക്കാര്‍ മദ്യവില്പനശാലയുള്പ്പെടുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാസിയുടെ മകനും സുഹൃത്തും എത്തി ബാലചന്ദ്ര പണിക്കരെ മര്‍ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യവില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസി, മകന് മനോജ്, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പിടിവലിക്കിടയിൽ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റു പരിക്ക് സംഭവിച്ച മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ…
Read Moreടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ നിയമപോരാട്ടം തുടരും; മുഖ്യമന്ത്രി രക്തദാഹിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഹൈക്കോടതി വിധി ആശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികുടും വരെ പോരാട്ടം തുടരും. കൊലയിൽ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു. കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കൾ ഇപ്പോഴും സിപിഎമ്മിൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി രക്തദാഹിയാണെന്നും സുധാകരൻ പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreവെന്തുരുകി കേരളം; കൊടുംചൂടിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: കൊടും ചൂടിൽ വശംകെട്ട് ജനം. നാളെ വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്ക്കുന്നു. നാളെ വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,…
Read Moreചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്; ഗണപതി
ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് ഗണപതി. ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാൻഡ് സ്റ്റുഡിയോയിൽ വരുമായിരുന്നു. അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല. അങ്ങനെ ചിദു അതുവിട്ടു. ചിദു കാരണമാണ് ഞാൻ നടനാകുന്നത്. ചിദു എന്നെക്കാൾ മുമ്പ് നടനാണ്. ആലിപ്പഴം എന്ന സീരിയലിൽ ഒരു മുഴുനീള വേഷം ചിദു ചെയ്തിട്ടുണ്ട്. അതുപോലെ ആ സമയത്ത് ചിദുവിന് സെറ്റിൽ നിന്നു ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടുമായിരുന്നു. അത് അവൻ ഇടയ്ക്ക് എനിക്കും തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായി. അങ്ങനെ ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നെ…
Read Moreസാരിയിൽ ക്ലാസിക് ലുക്കിൽ അന്ന ബെൻ; ചിത്രങ്ങൾ കാണാം
വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെൻ. സാരിയില്‍ ക്ലാസിക്ക് ലുക്കിൽ എത്തിയ അന്ന ബെൻ ആണ് സോഷ്യൽ മീഡിയയിൽ തരംഗം. താരത്തിന്റെ പുതിയ ചിത്രങ്ങൾ പെയിന്റിംഗ് പോലെയുണ്ടല്ലോയെന്ന് ആരാധകര്‍. നീല നിറത്തിലുള്ള സാരിയണിഞ്ഞുള്ള ഫോട്ടോസാണ് അന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സാരിയുടെ ബോര്ഡറില് ഗോള്‍ഡന്‍ നിറത്തിലുള്ള ചെറിയ ബോര്ഡറാണുള്ളത്. ഫോട്ടോകള്‍ ആരാധകരേറ്റെടുത്തു കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഈ രംഗത്തു തന്റേതായൊരിടം കണ്ടെത്താന്‍ താരത്തിനു കഴിഞ്ഞു. പോസ്റ്റ്കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഓഫ് റോഡ് ടൈറ്റിൽ പോസ്റ്റർ എത്തി; കാത്തിരിപ്പോടെ ആരാധകർ
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ. ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ഹരികൃഷ്ണൻ, സഞ്ജു മധു, അരുൺ പുനലൂർ, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, എന്നീ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി, നിയാസ് ബക്കർ, ഗണേഷ് രംഗൻ, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു. റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്,സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവഹിക്കുന്നു. ഷാജി സ്റ്റീഫൻ, കരിമ്പുംകാലയിൽ തോമസ്, സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ്…
Read Moreകാട്ടരുവിയിൽ നിന്നുള്ള ‘ഹോട്ട്’ചിത്രങ്ങൾ; സാമന്തയ്ക്കെതിരേ വിമർശനം
കുറച്ചു വർഷങ്ങളായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയാണ് സാമന്ത. ആദ്യകാലത്ത് വിമര്‍ശനങ്ങളോ ഗോസിപ്പുകളോ ഒന്നുമില്ലാതെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാമന്ത ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് സാമന്തയ്ക്കെതിരേ വലിയതോതിൽ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്. വിവാഹമോചനത്തിനു പിന്നാലെ തെലുങ്ക് സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സില്‍ അഭിനയിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. ഇതോടെയാണ് താരത്തിനെതിരേയുള്ള വിമർശനങ്ങൾക്കു ശക്തി കൂടിയത്. കുറച്ച് ദിവസങ്ങളായി കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ താമസിക്കുകയാണ് നടി. അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാല്‍ കാടിന് നടുവിലുള്ള അരുവിയിൽ കുളിക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രത്തില്‍ നടി ബിക്കിനിയാണു ധരിച്ചിരിക്കുന്നത്. ഇതിനെതിരേ വിമര്‍ശനാത്മകമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഇതൊക്കെ കണ്ട് നാഗചൈതന്യ കരയുന്നുണ്ടാവും, വന്നുവന്ന്…
Read Moreതലശേരി പൈതൃക നഗരിയിലെ സർവീസിന് പഴഞ്ചൻ ഡബിൾ ഡെക്കർ ബസ്
കണ്ണൂർ: തലശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി കെഎസ്ആർടിസി ഓടിക്കുന്നത് പഴഞ്ചൻ ഡബിൾ ഡെക്കർ ബസ്. നേരത്തെ തിരുവനന്തപുരം നഗരത്തിൽ ടൂറിസ്റ്റുകൾക്കായി സർവീസ് നടത്തിയിരുന്ന 32 വർഷം പഴക്കമുള്ള രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 1991 മോഡൽ റൂഫ്ലെസ് ഡബിൾ ഡെക്കർ ബസാണ് തലശേരിയിലെത്തിച്ച് സർവീസ് നടത്തുന്നത്. കെഎൽ 15-0587 എന്ന നന്പർ ഡബിൾ ഡെക്കറിന്റെ രജിസ്ട്രേഷൻ കാലാവധി 2020 ഫെബ്രുവരി 12ന് തീർന്നതായാണ് മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകളിലുള്ളത്. കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കാൻ നിർദേശിക്കുന്നുണ്ട്. ഈ നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ തന്നെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കി വരികയാണ്. അതിനിടെയാണ് കെഎസ്ആആർടിസി കാലപരിധി പരിഗണിക്കാതെ 1991 മോഡൽ ബസ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്. കേന്ദ്രനിയമമനുസരിച്ച് വാഹനങ്ങൾക്ക് 15 വർഷം കാലാവധി നിശ്ചയിച്ച സാഹചര്യത്തിൽ…
Read More