ആനയ്ക്കൊപ്പം റീൽസ് ചെയ്യാൻ യുവതി നടത്തിയ ശ്രമങ്ങൾ അപ്രതീക്ഷിത ട്വിസ്റ്റിൽ കലാശിച്ചു. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി ഒരു യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണു വീഡിയോയിൽ ആദ്യം. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. അവിടെ വേറെയും ആനകളുണ്ട്. പെണ്ണാനയുടെ അടുത്തെത്തിയശേഷം കാമറയിൽ നോക്കി എന്തൊക്കെയോ പറയാൻ തുടങ്ങുന്പോഴേക്കും ആന തുന്പിക്കൈ വീശി യുവതിയെ അടിച്ചു നിലത്തിട്ടു. ആനക്കുട്ടിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പെണ്‍കുട്ടി തെറിച്ച് വീഴുകയും അടുത്ത നിമിഷം അവിടെ നിന്ന് എഴുന്നേറ്റ് ഓടുന്നതും വീഡിയോയില്‍ കാണാം. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് നന്നായി വേദനിച്ചെന്ന് വ്യക്തം. റീൽസ് നടന്നില്ലെങ്കിലും ഇതിന്റെ വീഡിയോ വൈറലായി. ഈ യുവതിക്കും കിട്ടി ധാരാളം വിമർശനവും പരിഹാസവും. ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് കണ്ടത്. Girl tries to make friends with an elephant and finds out pic.twitter.com/DD5jGR6qjk…
Read MoreDay: February 28, 2024
ഇങ്ങനെയുമുണ്ടോ ആളുകൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ, ചെലവാക്കിയത് 21 ലക്ഷം
സൗന്ദര്യ വർധനവിനായി പലരും വിവിധങ്ങളായ മാർഗങ്ങൾ തേടാറുണ്ട്. ഇതിനായി ആർടിഫിഷ്യൽ രീതികൾ പലതുമിന്ന് നിലവിലുണ്ട്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നതിന് ലക്ഷങ്ങളും ,കോടികളും മുടക്കുന്നുണ്ട്. അത്തരത്തിൽ ലിപ് ഫില്ലിംഗ് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ. തന്റേതാണ് ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ എന്നാണ് ഇവർ അവകാശപ്പെടുന്നത്. ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഇതുവരെ ഇവനോവ ചെലവഴിച്ചത് 21 ലക്ഷം രൂപയാണ്. ഇപ്പോഴിതാ ആൻഡ്രിയ ലിപ് ഫില്ലിംഗ് നടത്തുന്നതിനു വേണ്ടി ഒറ്റ ദിവസം ആറ് പ്രൊസീജിയറിലൂടെ കടന്നുപോയതാണ് വാർത്തയാകുന്നത്. 81000 രൂപയാണ് അതിനുവേണ്ടി അവൾ ചെലവഴിച്ചത്. ചിൻ ഷേപ്പിംഗ്, എൻലാർജ്മെന്റ് ആൻഡ് ലെംഗ്തനിംഗ്, ജോ ഷേപ്പിംഗ്, ലിപ് ഓഗ്മെന്റേഷൻ ആൻഡ് ചീക്ക്ബോൺ എൻഹാൻസ്മെന്റ് തുടങ്ങിയ ആറ് പ്രക്രിയകളിലൂടെയാണ് അവൾ ഒറ്റദിവസം കടന്നു പോയത്. ഇവർക്ക് ലിപ് ഫില്ലിംഗ് ചെയ്യുന്ന ഡോക്ടർ ഒറ്റദിവസം കൊണ്ട്…
Read Moreടിപി വധക്കേസ് പ്രതിയുടെ വീടിനു സമീപം ബോംബ് പൊട്ടി, വായനശാല തകർത്തു ; കോൺഗ്രസ് പ്രവർത്തകരുടെ വീടിനു മുന്നിൽ റീത്ത്
തലശേരി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിലാണ് സംഭവം. വിചാരണക്കോടതി വെറുതെവിട്ട ജ്യോതി ബാബുവിനെ ഗൂഢാലോചന കുറ്റം ചുമത്തി ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു. സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോതി ബാബുവിന്റെ വീടിന്റെ തൊട്ടടുത്ത പ്രദേശത്തുള്ള ഗ്രാമദീപം വായനശാല രാത്രി തകർക്കപ്പട്ടു. പ്രദേശത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റീത്ത് വച്ച സംഭവവുമുണ്ടായി. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടിപി വധക്കേസ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.കേസിൽ ഒമ്പത് പ്രതികള്‍ക്ക് ഇളവ് അനുവദിക്കാതെ തുടര്‍ച്ചയായി 20…
Read Moreഗാലറിയിൽ മെസി വിളികൾ; അശ്ലീല ആംഗ്യം കാട്ടി റൊണാൾഡോ
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള ‘മെസി മെസി’ വിളികളോട് മോശമായി പ്രതികരിച്ചെന്ന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ ആരോപണം. അൽ ഷബാബിനെതിരേ 3-2ന് വിജയിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ വിവാദമായ പെരുമാറ്റമുണ്ടായത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗോൾ നേടിയ പോർച്ചുഗീസ് താരം ക്ലബ് ഫുട്ബോളിൽ 750 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഗാലറിയിൽനിന്നുള്ള ഒരു വിഭാഗം അൽ ഷബാബ് ആരാധകരുടെ ‘മെസി, മെസി’ വിളികളെ പ്രത്യേകമായ ആംഗ്യത്തോടെയാണ് താരം നേരിട്ടത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇത് അശ്ലീലം നിറഞ്ഞ അംഗവിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. ഈ ദൃശ്യങ്ങൾ ടെലിവിഷൻ കാണിച്ചിരുന്നില്ല. എന്നാൽ കാണികളിൽ ചിലർ ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമത്തിൽ ഇടുകയായിരുന്നു. സംഭവത്തിൽ സൗദി ദേശീയ ഫുട്ബോൾ ഫെഡറേഷൻ (എസ്എഎഫ്എഫ്) അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അശ്റഖ്…
Read More33 പന്തിൽ സെഞ്ചുറിയുമായി ജാൻ നിക്കോൾ
കീർത്തിപുർ (നേപ്പാൾ): അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറിയുടെ റിക്കാർഡ് ഇനി മുതൽ നമീബിയയുടെ ജേൻ നിക്കോൾ ലോഫ്റ്റി ഈറ്റണിന്റെ പേരിൽ. 33 പന്തിൽനിന്നാണ് ലോഫ്റ്റി ഈറ്റണ്‍ ശതകം തികച്ചത്. നേപ്പാളിൽ നടക്കുന്ന ത്രിരാഷ് ട്ര ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരേയാണ് നമീബിയ മധ്യനിര ബാറ്ററുടെ അതിവേഗ സെഞ്ചുറി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരേ നേപ്പാളിന്റെ കൗശൽ മാല 34 പന്തിൽ നേടിയ സെഞ്ചുറിയുടെ റിക്കാർഡാണു ലോഫ്റ്റി ഈറ്റണ്‍ തിരുത്തിയത്. മത്സരത്തിൽ 36 പന്തിൽ 101 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിൽനിന്ന് 11 ഫോറും എട്ട് സിക്സുമാണ് പിറന്നത്. 280.55 ആണ് സ്ട്രൈക് റേറ്റ്. ഈ ഇടങ്കയ്യൻ ബാറ്ററുടെ 92 റണ്‍സും ബൗണ്ടറികളിൽനിന്നായിരുന്നു. 33 അന്താരാഷ്ട്ര ട്വന്റി 20യും 36 അന്താരാഷ് ട്ര ഏകദിനങ്ങളും കളിച്ചിട്ടുള്ള ലോഫ്റ്റി ഈറ്റണിന്റെ ആദ്യ സെഞ്ചുറിയാണു നേപ്പാളിൽ പിറന്നത്. മത്സരത്തിൽ…
Read Moreഎന്ത് സ്നേഹമാണ് ഏട്ടായിക്ക്… കലിപ്പന്റെ ചുണ്ടിനുള്ളിൽ കാന്താരിയുടെ പേര് ടാറ്റൂ ചെയ്തു; വീഡിയോ വൈറൽ
ടാറ്റൂ ചെയ്യുന്നത് ഇന്നൊരു ട്രെന്റായി മാറിയിരിക്കുകയാണ്. കാമുകീ കാമുകൻമാരും ദന്പതികളുമെല്ലാം കപ്പിൾ ടാറ്റൂവും ചെയ്യാറുണ്ട്. കെയിലോ, കാലിലോ, നെഞ്ചിലോ ഒക്കെയാകും പലരും ടാറ്റൂ ചെയ്യുന്നത്. എന്നാൽ ചുണ്ടിനുള്ളിൽ ടാറ്റൂ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ടാറ്റൂ അഭിഷേക് സപ്കൽ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ലവ് എന്ന തലക്കെട്ടോടെ ചുണ്ടിൽ ടാറ്റൂ ചെയ്യുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ സ്റ്റെപ്പുകൾ കാണാൻ സാധിക്കും. അമൃത എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് ഇയാൾ ചുണ്ടിനുള്ളിൽ ടാറ്റൂ ചെയ്തത്. എന്തായാലും ഇതിന്റെ വീഡിയോ വളരെ വേഗത്തിൽ തന്നെ വൈറലായി. എല്ലാവരും യുവാവിന്റെ ആത്മാർഥ പ്രണയത്തെ അഭിനന്ദിക്കും എന്നു കരുതിയ യുവാവിനു പക്ഷേ ഏറ്റുവാങ്ങേണ്ടി വന്നത് കൊടിയ വിമർശനങ്ങളാണ്. ഭൂരിഭാഗം ആളുകളും ഇയാളെ പരിഹസിക്കുകയാണ് ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവാഗ്നർ വിരമിക്കൽ പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പേസ് ബൗളർ നീൽ വാഗ്നർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയോടെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കും. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും 37 കാരനായ നീൽ വാഗ്നർ പറഞ്ഞു. ന്യൂസിലൻഡിനായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളർ എന്ന നേട്ടത്തോടെയാണ് നീൽ ഗ്രൗണ്ടിനോട് വിടപറയുന്നത്. 2019-21 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് നേടിയ ടീമിൽ ഭാഗമായിരുന്നു. “വിരമിക്കുകയാണ്. ടീമിന്റെ ഭാഗമല്ലാതാകുന്നത് വേദനാകരമാണ്. പക്ഷേ, ഇതാണ് യഥാർഥ സമയം. സഹതാരങ്ങൾക്ക് അവസരമൊരുക്കുന്നതിനുകൂടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്’’ – നീൽ വാഗ്നർ വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു. 1986ൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ ജനിച്ച നീൽ വാഗ്്നർ പിന്നീട് മുത്തശിക്കൊപ്പം ന്യൂസിലൻഡിലേക്ക്് കുടിയേറുകയും ക്രിക്കറ്റ് കരിയർ ആരംഭിക്കുകയുമായിരുന്നു. ഇടംകൈയൻ മീഡിയം പേസറായ നീൽ 2012 ലാണ് ന്യൂസിലൻഡിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2024…
Read Moreഇനി ഞാൻ നിങ്ങൾക്കൊരു ശല്യമല്ല, എന്നെ തൂക്കിവിറ്റാൽ കൈ നിറയെ പണംകിട്ടും; റബർ കുരുവിനും പനംകുരുവിനും ഞെട്ടിക്കുന്ന വിലക്കയറ്റം
കോട്ടയം: വിലയില്ലാതെ വെറുതെ പോയിരുന്ന റബര്ക്കുരുവിനും തോട്ടപ്പയര്‍ വിത്തിനും നല്ല കാലം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍കൃഷി വ്യാപിച്ചതോടെ റബര്‍ നഴ്സറികള്‍ക്ക് തൈ കിളിര്പ്പിക്കാന് വിത്തു തികയുന്നില്ല. നന്നായി വിളഞ്ഞു പൊട്ടിവീണ കുരു കിലോയ്ക്ക് 200 രൂപ നിരക്കില്‍ റബര്‍ നഴ്സറികള്‍ സംഭരിക്കുന്നുണ്ട്. തോട്ടങ്ങളില്‍ തൈകള്‍ക്ക് തണുപ്പും വളക്കൂറും നൽകുന്ന നാടന്‍ പടല് എന്ന തോട്ടപ്പയര്‍ വിത്ത് കിലോയ്ക്ക് 1200 രൂപവരെ വിലയുണ്ട്. 450 രൂപയില്‍നിന്നു വില കുത്തനേ ഉയരുകയായിരുന്നു. മുന്‍പ് കര്‍ഷകര്‍ക്ക് ബാധ്യതയായിരുന്ന പനങ്കുരുവിനും ഡിമാന്ഡായി. പനങ്കുരു പരിപ്പ് കിലോയ്ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ വിലയുണ്ട്. വടക്കേ ഇന്ത്യയില്‍ പാന്‍ ഉത്പന്നങ്ങള്‍ നിര്‍മാണത്തിൽ അസംസ്കൃതവസ്തുവായി ഇത് ഉപയോഗിക്കും. കട്ടപ്പന, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വില്പന സജീവമാണ്. മിക്ക ജില്ലകളിലും വ്യാപാരം നടത്തുന്നു. കള്ളിനേക്കാള്‍ വരുമാനം കുരുവില്നിന്ന് ലഭിക്കുമെന്നതിനാല്‍ പനയുള്ളവര് ചെത്താന്‍ കൊടുക്കുന്നില്ല.
Read Moreഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്… യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിത് യുവാവ്; വീഡിയോ കാണാം
എന്തും വൈറലാകുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. പലപ്പോഴും ജീവനു പോലും ഭീഷണി വരുന്ന തരത്തിലുള്ള കാര്യങ്ങൾ ഇക്കൂട്ടർ ചെയ്യാറുണ്ട്. അത്തരത്തിലൊരു വൈറൽ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ബ്യൂട്ടി പാർലറിൽ നിന്നുള്ള വീഡിയോ ആണിത്. ഹെയർസ്റ്റൈലിസ്റ്റ് ഒരു സ്ത്രീക്ക് വേണ്ടി അവരുടെ തലമുടിയില്‍ ഒരു അക്വേറിയം സെറ്റ് ചെയ്യുകയാണ്. ജെല്‍ പോലെയോ മെഴുക് പോലെയോ ഉള്ളൊരു പദാര്‍ത്ഥം ഇയാൾ സ്ത്രീയുടെ തലയിൽ തേച്ച് പിടിപ്പിക്കുന്നു. അകം പൊള്ളയായ ഒരു രൂപമാണ് ഇയാൾ സ്ത്രീയുടെ തലയിൽ പണിയുന്നത്. ഒറ്റ നോട്ടത്തിൽ അതൊരു പാത്രം പോലെ തോന്നിക്കും. അതിലേക്ക് ആദ്യം അയാൾ വെള്ളം നിറക്കുന്നു. ശേഷം ഗോൾഡ് ഫിഷിനേയും ഇടുന്നു. യുവതി ക്യാമറയ്ക്ക് മുന്നില്‍ തന്റെ തലയില്‍ നീന്തുന്ന ഗോള്‍ഡ് ഫിഷുകളെ കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ‘ഹെയർ ആർട്ട്’…
Read Moreവേനൽ കടുക്കുന്നു; കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം
കുമരകം: അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം നാനാവിധ കൃഷികളെ ബാധിക്കാൻ സാധ്യത ഏറെയാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങി എല്ലാ കൃഷികൾക്കും നിലവിലെ കൂടിയ താപം ദോഷം ചെയ്യുമെന്നും അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. വേനൽക്കാല മുന്നറിയിപ്പുകൾചുടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾക്കൊണ്ട് പുതയിടുക.വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബെൽറ്റ് നിർമിക്കുക. കീടങ്ങളുടെആക്രമണം കൂടുന്നുപച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച…
Read More