കോട്ടയം: താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചു – 39.9 ഡിഗ്രി. ഐഎംഡിയുടെ വടവാതൂര്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഇന്നലെ രണ്ടരയോടെയാണ് സാധാരണ തോതിനേക്കാള്‍ മൂന്നു സെല്‍ഷ്യസ് കൂടുതല്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വടവാതൂരില്‍ രേഖപ്പെടുത്തിയത് 39 ഡിഗ്രിയായിരുന്നു. ഇന്നലെ മാത്രം ഒരു സെല്‍ഷ്യസ് വര്‍ധനയുണ്ടായി. വടവാതൂരിനു പുറമെ പൂഞ്ഞാറിലും കുമരകത്തുമാണ് ജില്ലയില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുള്ളത്. പൂഞ്ഞാറില്‍ 36.9, കുമരകത്ത് 37.3 സെല്‍ഷ്യസായിരുന്നു ഇന്നലെ ഉയര്‍ന്ന താപനില. ഇന്ന് വടവാതൂരില്‍ 40 ഡിഗ്രിയിലെത്തി സംസ്ഥാനത്തെതന്നെ റിക്കാര്‍ഡില്‍ എത്തിയേക്കാം. പുനലൂരിലും പാലക്കാട്ടും മുന്‍പ് രേഖപ്പെടുത്തിയ 41 ഡിഗ്രിയെയും വരുംദിവസങ്ങളില്‍ കോട്ടയം മറികടന്നേക്കാം.മുന്‍പ് മാര്‍ച്ച് മാസത്തിലായിരുന്നു കോട്ടയത്ത് ചൂട് 37 ഡിഗ്രി കടന്നിരുന്നത്. ഫെബ്രുവരിയില്‍ത്തന്നെ ഇത്തരത്തിലുണ്ടായ പ്രതിഭാസം പല തലങ്ങളില്‍ പ്രഖ്യാഘാതമുണ്ടാക്കും. വരള്‍ച്ച, കൃഷിനാശം, രോഗങ്ങള്‍, ജീവജാലങ്ങള്‍ ചത്തൊടുങ്ങാനുള്ള സാധ്യത, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണ്. പുതുപ്പള്ളി റബര്‍…
Read MoreDay: February 28, 2024
ശാന്ത സുന്ദരമായൊഴുകുന്ന ദ്വീപിലെ അതി മനോഹര വില്ല; പക്ഷേ വാങ്ങിയവർ മരണപ്പെട്ടു, നിഗൂഡതകൾ ഒളിപ്പിച്ചു വച്ചൊരു ദ്വീപ്
ടൈറേനിയൻ കടലിലെ തെളിഞ്ഞ ജലാശയത്തിലെ മനോഹരമായ ദ്വീപുകളിലൊന്നാണ് ഗയോള. തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അതി മനോഹരമായ ഒന്നാണ് ഈ ദ്വീപ്. എന്നാൽ വലിയ നിഗൂഡത ഒളിഞ്ഞു കിടക്കുന്ന ഇവിടം ഏവർക്കുമൊരു പേടി സ്വപ്നമാണ്. അതിനാൽ തന്നെ ‘ശപിക്കപ്പെട്ട ദ്വീപ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. 1800-ൽ ലുയിഗി നെഗ്രി എന്ന വ്യക്തിയാണ് ആദ്യമായി ഈ ദ്വീപ് വാങ്ങിയത്. ആദ്യം തന്നെ ഇവിടെ അദ്ദേഹം ഒരു സ്വപ്ന സൗധം പണിതു. അതിപ്പോഴും സാക്ഷിയായി അവിടെത്തന്നെ നിലകൊള്ളുന്നുണ്ട്. പക്ഷേ കുറച്ച് കാലങ്ങൾക്ക് ശേഷം നെഗ്രിയുടെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് അദ്ദേഹം പാപ്പരായി മാറി. അതോടെ ഇയാൾ ദ്വീപ് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 1911-ൽ കപ്പൽ ക്യാപ്റ്റൻ ഗാസ്പേർ അൽബെംഗ ഈ ദ്വീപ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.…
Read Moreമൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ട്രാൻസ്ജെൻഡറിന് വധശിക്ഷ; ഒരു പെൺകുട്ടിയുടെ സുരക്ഷ സമൂഹത്തിന് പരമപ്രധാനമെന്ന് കോടതി
മുംബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാൻസ്ജെൻഡറിന് വധശിക്ഷ. പോക്സോ കേസുകൾ പരിഗണിച്ച പ്രത്യേക ജഡ്ജി അദിതി കദം ആണ് വിധി പറഞ്ഞത്. എന്നാൽ ഒരു കൂട്ടുപ്രതിയെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ വെറുതെ വിട്ടു. 2021 മുംബൈയിലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. 24 കാരനായ പ്രതി ജൂലൈയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ അങ്ങേയറ്റം ക്രൂരതയും അധഃപതനവും പ്രതിഫലിപ്പിക്കുന്നുവെന്ന് കോടതി പരാമർശിച്ചു. ഒരു പെൺകുട്ടിയുടെ സുരക്ഷ സമൂഹത്തിന് പരമപ്രധാനമാണ്. പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പദ്ധതിയിടുകയും അത് കൃത്യമായി നടപ്പിലാക്കുകയുമായിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ചതുപ്പുനിലത്ത് കുഴിച്ചിട്ടതായും ജഡ്ജി നിരീക്ഷിച്ചു.
Read Moreടി.പി. വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് കാരണഭൂതനെ; കുഞ്ഞനന്തൻ ശുദ്ധാത്മാവാണെന്ന് പറയുമ്പോൾ കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ കാരണഭൂതനെപ്പറ്റിയാണ് ഇനി അറിയേണ്ടത്. സുപ്രീം കോടതിയിൽ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകൾ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ചെന്നിത്തല. നിഷ്ഠൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുവെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസിൽ കൂടുതൽ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോൺ കോളുകൾ സർവീസ് പ്രൊവൈഡേഴ്സ് നൽകാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. സർവീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു…
Read Moreഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന ആത്മാവിനെ നമ്മൾ സംരക്ഷിക്കണം; ഇരു രാജ്യങ്ങളും തമ്മിൽ ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണ്; ദ്രൗപതി മുർമു
ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ സുഹൃത്തും പങ്കാളിയുമായതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അയൽ രാജ്യവുമായി വികസന യാത്ര പങ്കിടുന്നത് തുടരുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ബംഗ്ലാദേശ് യൂത്ത് ഡെലിഗേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന “ഈ ആത്മാവിനെ നമ്മൾ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം’. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മൾക്ക് ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോടുള്ള പൊതുവായ സ്നേഹമുണ്ട്. (രബീന്ദ്രനാഥ്) ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനങ്ങൾ അഭിമാനത്തിന്റെ ഉറവിടമാണ്. കാസി നസ്റുൽ ഇസ്ലാമിന്റെ കൃതികൾ നമ്മുടെ ഐക്യവും നാനാത്വവും നമ്മുടെ പങ്കിട്ട പൈതൃകത്തിൽ ആഘോഷിക്കപ്പെടുന്നു. ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ട്. അതിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ബംഗ്ലാദേശും വലിയതും…
Read Moreഅന്യപുരുഷനുമായി അവിഹിതബന്ധം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
ജയ്പുർ: അന്യപുരുഷനുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച്ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ പൂനിയ ഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാജു (32) ഭാര്യ നാനിയെ (30) കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദാൻപൂർ എസ്എച്ച്ഒ രാജ്വീർ സിംഗ് പറഞ്ഞു. ഇതിനുശേഷം രാജു ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടെന്നും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
Read Moreരാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു; ശ്രീലങ്കയിലെത്തി അമ്മയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ശാന്തന്റെ മരണം
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇയാൾ. രോഗിയായ അമ്മയെ കാണാന്‍ ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് ശാന്തന്റെ മരണം. ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ. മോചിതനായ ശേഷം തൃച്ചി ശ്രീലങ്കന്‍ തമിഴ് പുനരധിവാസ ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.
Read More