കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. തനിക്ക് പകരം കെ. ജയന്തിനെ മത്സരിപ്പിക്കണമെന്ന നിർദേശവും സുധാകരൻ നേതൃത്വത്തെ അറിയിച്ചതായാണു വിവരം. വി.പി. അബ്ദുൾ റഷീദിന്റെ പേരും പട്ടികയിലുണ്ട്. നേരത്തെയും മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വവും പ്രവർത്തകരും സമ്മർദം ചെലുത്തിയതിനെ തുടർന്ന് സുധാകരൻ പിന്നീടു നിലപാട് മയപ്പെടുത്തി. എന്നാൽ, മത്സരിക്കാൻ താനില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും നേതൃത്വത്തെ അറിയിച്ചെന്നാണ് അറിയുന്നത്. സുധാകരൻ മത്സരിക്കുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം താത്കാലികമെയങ്കിലും മറ്റൊരാൾക്ക് നൽകേണ്ടി വരും. കെപിസിസി പ്രസിഡന്റായി തുടരാനാണ് സുധാകരൻ ആഗ്രഹിക്കുന്നതെന്നതിനാലാണ് മത്സരരംഗം വിടുന്നതെന്നും പറയപ്പെടുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മണ്ഡലത്തിലും എത്തേണ്ടതിനാലും തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാലുമാണ് മത്സരരംഗത്തുനിന്ന് വിട്ടു നിൽക്കുന്നതെന്നാണ് സുധാകരന്റെ വിശദീകരണമെന്ന് അറിയുന്നു.
Read MoreDay: February 29, 2024
പാലാ വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
പാലാ: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നു പുലർച്ചെ അഞ്ചോടെയാണു തീപിടിത്തമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെനിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സിന്റെ നാലോളം യൂണിറ്റ് എത്തി മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണു തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കെട്ടിടം പൂർണമായും കത്തിനശിച്ചു. രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ യൂണിറ്റാണ് അഗ്നിക്കിരയായത്.
Read Moreനീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം: പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു
വെഞ്ഞാറമൂട്: നീന്തൽ പരിശീലത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോലിയക്കോട് സ്വദേശി ദ്രുപിത(15) ആണ് മരിച്ചത്. പിരപ്പന്‍കോട് ക്ഷേത്രകുളത്തില്‍ നീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം അനുഭവപ്പെട്ട് കരയ്ക്ക് കയറി പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത.
Read Moreമോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ബിജെപി ജയിക്കില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ഇത് വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Read More‘ഇന്ത്യ കിടക്കാൻ നല്ലതല്ല’: നഴ്സിനോട് അശ്ലീലമായി സംസാരിച്ച് ആഫ്രിക്കൻ രോഗി; നഴ്സിന്റെ ക്ഷമയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
ഇന്ത്യൻ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ആഫ്രിക്കൻ പൗരനായ രോഗി നഴ്സിനോട് മോശമായി പെരുമാറുന്നതാണ് വീഡിയോ. നഴ്സ് തന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടയിൽ ആഫ്രിക്കക്കാരനായ രോഗി വീഡിയോ റെക്കോർഡ് ചെയ്യുകയാണ്. കൂടാതെ ഇയാൾ അസഭ്യമായി സംസാരിക്കുന്നുമുണ്ട്. വൈറൽ വീഡിയോയിൽ, രോഗി നഴ്സിനോട് സംസാരിക്കുന്നത് കേൾക്കാം, ‘നിങ്ങൾക്ക് ആഫ്രിക്ക ഇഷ്ടപ്പെടണം, ആഫ്രിക്ക നല്ലതാണ്’. ഇല്ല, എനിക്ക് ആഫ്രിക്ക ഇഷ്ടമല്ല എന്ന് നഴ്സ് പെട്ടെന്ന് പ്രതികരിക്കുന്നു. തുടർന്ന് രോഗിയും നഴ്സും തമ്മിലുള്ള സൗഹദ്യ സംഭാഷണം പെട്ടെന്നാണ് മറ്റൊരു തലത്തിലേക്ക് മാറിയത്. കുറച്ച് സമയത്തിന് ശേഷം അവൻ തൻ്റെ വസ്ത്രങ്ങൾ അഴിച്ചാൽ അവൾ ആഫ്രിക്കക്കാരെ സ്നേഹിക്കുമെന്ന് പറയുന്നത് കേൾക്കാം. ഇന്ത്യ, നല്ലതല്ല എന്നും അയാൾ പറയുന്നുണ്ട്. “ഇന്ത്യ നല്ലതല്ലെന്ന് നിങ്ങൾ പറയുന്നു, എന്നാൽ ചികിത്സയ്ക്കായി നിങ്ങൾ ഇന്ത്യയിലേക്ക് വന്നു” എന്ന് പറഞ്ഞ് നഴ്സ് അയാളുടെ പ്രസ്താവനയോട്…
Read Moreകാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം പുറത്തെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്. പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരും ടാങ്കിനുളില്‍ ഇറങ്ങി. ഇന്നലെയാണ് കാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. കാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. തുടർന്ന് ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും ഇന്ന് രാവിലെ സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കും.…
Read Moreഅമ്മയാകാൻ ഒരുങ്ങി ദീപിക പാദുക്കോൺ; സന്തോഷം പങ്കുവച്ച് താരദമ്പതികൾ
ബോളിവുഡ് താരദമ്പതികളായ ദീപിക പാദുക്കോണും രൺവീർ സിംഗും അച്ഛനും അമ്മയും ആകാനൊരുങ്ങുന്നു. ദീപിക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സെപ്റ്റംബർ 2024 എന്നു മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നിലവിൽ മൂന്നുമാസം ഗർഭിണിയാണ് താരം. നിരവധി പേരാണ് താരദന്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ബാഫ്ത അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ ദീപിക ഗർഭിണിയാണെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. താൻ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാൻ ആരംഭിച്ചു എന്ന് കുറച്ചു നാളുകൾക്കു മുൻപ് ദീപിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 2018ൽ ഇറ്റലിയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും ആർഭാട വിവാഹം. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലി ചിത്രം റാം ലീലയുടെ സെറ്റിൽ വച്ചാണ് ദീപികയും രൺവീറും ആദ്യമായി കണ്ടുമുട്ടുന്നത്. റോമിയോ ജൂലിയറ്റ് കഥയുടെ പുനഃരാവിഷ്കാരമായിരുന്നു ഈ…
Read Moreനവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചു മൂടിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു
മലപ്പുറം: താനൂരിൽ അമ്മ കൊലപ്പെടുത്തി കുഴിച്ചു മുടിയ മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റി. മൂന്ന് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ താനൂർ സ്വദേശി ജുമൈലത്ത് കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ വീടിന് അടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ജുമൈലത്ത് താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഫെബ്രുവരി 26ന് ആണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽവച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന്…
Read Moreഅപസ്മാരം വന്ന് അവശനിലയിൽ ആദിവാസി യുവതി; റോഡ് സൗകര്യമില്ല, ആശുപത്രിയിലെത്തിച്ചത് 700 മീറ്റർ സ്ട്രക്ച്ചറിൽ ചുമന്ന്
പാലക്കാട്: അസുഖബാധിതയായ ആദിവാസി യുവതിയെ റോഡ് സൗകര്യമില്ലൈത്തതിനാൽ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. വീടിനടുത്ത് ആംബുലൻസ് എത്താത്തതിനെ തുടർന്ന് ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി(48)യെയാണ് ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതി അപസ്മാര ലക്ഷണത്തോടെ അവശനിലയിലായതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ ആംബുലൻസ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി പോയെങ്കിലും വീടിനടുത്തേക്ക് എത്താനുള്ള റോഡ് സൗകര്യമില്ലായിരുന്നു. തുടർന്ന് ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലയിൽ ചികിത്സയിലാണ്.
Read Moreനഗ്നനാക്കി മർദിച്ചു, ആൾക്കൂട്ട വിചാരണ: സിദ്ധാർഥൻ അതിക്രൂര മർദനത്തിന് ഇരയായി; വെളിപ്പെടുത്തലുമായി വിദ്യാർഥികൾ
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ മരിക്കുന്നതിന് മുൻപ് അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്ന് ദിവസം വരെ പഴക്കമുള്ള പരുക്കുകളാണ് ദേഹത്തുണ്ടായിരുന്നത്. എന്നാൽ സിദ്ധാർഥന്റേത് തൂങ്ങി മരണമാണെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം ആൾക്കൂട്ട വിചാരണയ്ക്ക് സിദ്ധാർഥൻ ഇരയായെന്നും വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർഥനെ പതിനാലാം തിയതി പ്രതികൾ സംഘം ചേർന്ന് ചോദ്യം ചെയ്തെന്നും തുടർന്ന് മർദിച്ചുവെന്നും വിദ്യാർഥികൾ പറഞ്ഞു. പതിനാറിന് കാംമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിന് സമീപവുംവച്ച് മർദിച്ചു. കൂടാതെ തൊട്ടടുത്ത ദിവസം ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചു പരസ്യമായി സിദ്ധാർഥനെ നഗ്നനാക്കി മർദിച്ചുവെന്നും ആൾക്കൂട്ട വിചാരണ ചെയ്തെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പതിനെട്ടാം തിയതി രാവിലെ മർദിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ സിദ്ധാർഥന്റെ ശരീരത്തിൽ നിന്ന് പതിനെട്ടു മുറിവുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം തൂങ്ങിയപ്പോൾ സംഭവിച്ചതാണ്. ഇവയാണ് മരണകാരണവും.…
Read More