കോട്ടയം: യൂട്യൂബാണ് അരുണിന്റെ ഗുരു. എംജി കലോത്സവത്തിൽ അരുൺ മൂന്നാം തവണയാണ് കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡും നേടി. നൃത്തത്തോടുള്ള അടങ്ങാത്ത ആവേശമാണ് അരുണിനെ കലോത്സവ വേദിയിൽ എത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും സമയക്കുറവുമാണ് അരുണിനെ യൂട്യൂബ് നോക്കി കുച്ചിപ്പുടി പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. അരങ്ങില്‍ നിറഞ്ഞാടുമ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത ദിനരാത്രങ്ങളുടെ കഥ പറയാനുണ്ട് അരുണിന്. രണ്ടര വയസില്‍ ബ്ലഡ് കാന്‍സര്‍ പിടിപ്പെടുമ്പോള്‍ എന്താകുമായിരുന്നെന്ന് അച്ഛനായ രാജനും അമ്മയായ അനിതയ്ക്കും അറിയില്ലായിരുന്നു. അവിടുന്നു ആറു വയസുവരെയുള്ള നെട്ടോട്ടം. വെല്ലുവിളിയിലൂടെയുള്ള ജീവിതമായിരുന്നു അരുണിന്റേത്. കൊല്ലം ആഴിക്കല്‍ സ്വദേശിയായ അരുണ്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി അപ്ലൈയ്ഡ് സയന്‍സിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
Read MoreDay: March 1, 2024
പരീക്ഷാപ്പേടി വേണ്ട, ചിരിയുമായി പോലീസ് അരികിലുണ്ട്; കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 9497900200-ൽ വിളിക്കാം
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വാര്‍ഷിക പൊതു പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും. ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 9497900200 ലേക്ക് വിളിക്കൂ. നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് “ചിരി’ ഹെല്പ് ലൈന്‍. ഇന്ന് മുതല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയിരിക്കുകയാണ്. പരീക്ഷയ്ക്കു ദിവസങ്ങള്‍ക്കു മുന്നേതന്നെ പരീക്ഷാപ്പേടിയുമായി ബന്ധപ്പെട്ട് 150 ഫോണ്‍ കോളുകളാണ് ചിരി ഹെല്പ് ലൈനിലേക്ക് എത്തിയത്. ഇതില്‍ 32 കോളുകള്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള…
Read Moreഎംജി കലോത്സവം; എറണാകുളം മുന്നേറുന്നു; ആതിഥേയരായ സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത്
കോട്ടയം: തേവര എസ്എച്ച് കോളജിന്റെ ലാസ്യലയ താളത്തില്‍ ആറാടി എറണാകുളം ജില്ലയുടെ മുന്നേറ്റം തുടരുന്നു. എംജി യൂണിവേഴ്സിറ്റി കലോത്സവം അവസാനിക്കുവാന്‍ രണ്ടുദിനം ബാക്കിനില്‍ക്കെ 50 പോയിന്റുമായി തേവര എസ്എച്ച് കോളജ് തുടക്കം മുതലുള്ള തേരോട്ടം തുടരുകയാണ്. 39 പോയിന്റുമായി സെന്റ് തെരേസാസാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റ് നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്തുണ്ട്. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസ് 23 പോയിന്റുമായി നാലാമതെത്തി. രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മഹാരാജാസിനെ മുന്നോട്ടെത്തിച്ചത്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് എറണാകുളം കോളജുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 16 പോയിന്റുമായി ഏഴാമതുണ്ട്. ആദ്യമായിട്ടാണ് കോട്ടയം സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത് എത്തുന്നത്. കോല്‍ക്കളിയും ആവേശം നിറയുന്ന കളര്‍ ഫുള്‍ മത്സരമായ ഗ്രൂപ്പ് ഡാന്‍സും ഇന്നു വേദിയിലെത്തും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ്…
Read Moreചൂടുകാലമാണേ, സൂക്ഷിക്കണേ… കുടിക്കാം പാനീയങ്ങൾ
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്…പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു… ഇങ്ങനെ പറയാത്തവരായി ആരുണ്ട്. എല്ലാവര്ക്കും പേടി ശരീരത്തെതന്നെയാണ്. കടുത്ത വേനല്‍ ചൂടില്‍ സുന്ദരമായ നമ്മുടെ ശരീരം കരിവാളിക്കുമോ, സൂര്യാതപമേല്‍ക്കുമോ എന്നിങ്ങനെയുള്ള പേടിയാണ് എല്ലാവർക്കും. മഴയാണെങ്കില്‍ വലിയ കുഴപ്പമില്ല… എന്നാൽ വെയില് കൊണ്ടുകൂടാ... മലയാളികളുടെ ഈ ചിന്തയ്ക്ക്് ഒരു മാറ്റവുമില്ല. വേനൽക്കാലത്തിന്റെ തുടക്കമായപ്പോഴേക്കും കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. പുറത്ത് ഇറങ്ങാൻ പോലും മടിക്കുകയാണ് പലരും. ഇതിൽ കാര്യമുണ്ടുതാനും. വേനൽക്കാലത്തെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. എല്ലാം നമ്മുടെ കൈയിലല്ലെങ്കിലും ചില പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം. സണ്‍ സ്ക്രീനുകള്‍ സംരക്ഷിക്കുംവേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കാനാണ് ഏറ്റവും പ്രധാനമായി ഓർത്തിരിക്കേണ്ടത്. വേനൽ ചൂടിൽനിന്നും ശരീരത്തിന് ദോഷകരമായ സൂര്യരശ്മികളിൽനിന്നും സംരക്ഷിക്കാൻ സൺസ്ക്രീനുകൾക്ക് കഴിയും. എസ് പി എഫ് 50 അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സൺസ്ക്രീനുകളിൽ…
Read Moreനാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ കൊച്ചുവേളി വരെ നീട്ടി
കൊല്ലം: നാഗർകോവിൽ-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ( നമ്പർ 06428 ) ഇന്നു മുതൽ കൊച്ചുവേളി വരെ നീട്ടിയതായി റെയിൽവേ അധികൃതർ അറിയിച്ചു. വൈകുന്നേരം 6.20ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.55 ന് തിരുവനന്തപുരത്തും 8.20 ന് കൊച്ചുവേളിയിലും എത്തും. നേരത്തേ ഈ വണ്ടി നാഗർകോവിലിൽ നിന്ന് വൈകുന്നേരം 6.30നാണ് പുറപ്പെട്ടിരുന്നത്. ഇന്നു മുതൽ 10 മിനിട്ട് നേരത്തേ യാത്ര തിരിക്കും. 06433 തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ നാളെ മുതൽ കൊച്ചുവേളിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. കൊച്ചുവേളിയിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന വണ്ടി 6.45 ന് തിരുവനന്തപുരത്ത് എത്തി 6.50 ന് നാഗർകോവിലിന് പോകും. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ നിലവിലെ സമയക്രമത്തിൽ മാറ്റമില്ലന്നും അധികൃതർ വ്യക്തമാക്കി.
Read Moreഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 44 കാരന് 60 വര്‍ഷം കഠിന തടവ്
അടൂര്‍: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പന്തളം തെക്കേക്കര പൊങ്ങലടി വെട്ടുകാല മുരുപ്പേല്‍ സതീഷിന് (44) അറുപതു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. അടൂര്‍ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. നാലാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ 2013 ജനുവരി മുതല്‍ പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലും ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് കേസ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനിടെയാണ് കുട്ടി ഈ സംഭവം വെളിപ്പെടുത്തിയത്. 2021 ല്‍ അടൂര്‍ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി ഹാജരാക്കിയ കേസില്‍ പോസിക്യൂഷന് ഭാഗത്തുനിന്നു 12 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പോസിക്യൂഷന് ഭാഗം നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ്്്. സ്മിത ഏകോപിപ്പിച്ചു. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴതുക അടയ്ക്കുന്ന…
Read Moreകാര്യവട്ടം കാമ്പസിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്നു സംശയം; അസ്ഥികൂടത്തിന് ഏഴു വർഷത്തെ പഴക്കം
തിരുവനന്തപുരം: കാര്യവട്ടം കാന്പസിലെ പഴയ വാട്ടർ ടാങ്കിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടം വർഷങ്ങൾക്ക് മുന്‍പ് കാണാതായ തലശേരി സ്വദേശിയായ യുവാവിന്റേതെന്നു സംശയം. സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് നടപടി തുടങ്ങി. അസ്ഥികൂടത്തിന്റെ സമീപത്തുനിന്നു കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടെക്നോപാർക്ക് ജീവനക്കാരനും തലശേരി സ്വദേശിയുമായ യുവാവിന്റേതാണെന്ന് പോലീസിന് സംശയം ഉണ്ടായത്. 2011 ൽ എടുത്തതാണ് ഡ്രൈവിംഗ് ലൈസൻസ്. തലശേരി മിത്രസദന് എതിർവശം ശ്രീവിലാസിൽ ആനന്ദ് കൃക്ഷ്ണന്റെ മകൻ അവിനാശ് ആനന്ദ് (39) എന്നാണ് ലൈസൻസിലെ വിലാസം. ഈ വിലാസത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ വർഷങ്ങളായി കാണാനില്ലെന്നു വ്യക്തമായി. അവിനാശിന്റെ മാതാപിതാക്കൾ വർഷങ്ങൾക്കു ചെന്നൈയിലേക്കു താമസം മാറിയിരുന്നു. 2017 മുതൽ അവിനാശിനെ കാണാനില്ലെന്ന് അച്ഛൻ എഗ്മോർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകാൻ മാതാപിതാക്കളോടു കഴക്കൂട്ടത്തേക്ക് എത്താൻ പോലീസ്…
Read Moreമകളെ തിരിച്ചു കിട്ടണേയെന്ന പ്രാര്‍ഥനയുമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക്
കൊച്ചി: “എന്റെ കുഞ്ഞിനെ ഒരു നോക്കു കാണണം. വര്‍ഷങ്ങളായി ഞാനതിന് കൊതിക്കുകയാണ്. അവള് അവിടെ തീ തിന്നു കഴിയുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പ് ചോദിക്കണം. എന്റെ അമ്മയെ കാണാന്‍ പ്രേമാമ്മ എപ്പോഴാണ് പോകുന്നതെന്ന് കൊച്ചുമോള് ചിന്നു എന്നും ചോദിക്കും. കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. അതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. എന്റെ കുഞ്ഞിനെ തമ്പുരാന് തിരിച്ചു തരുമെന്ന പ്രതീക്ഷയുണ്ട്.’ യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ഈ മാസം എട്ടിന് യെമനിലേക്കു പുറപ്പെടും. വീസ നടപടികള്‍ പൂര്‍ത്തിയായതോടെ എട്ടിന് മുംബൈയില്‍…
Read Moreലോഡ്ജില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയെയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എളമക്കര പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 130 പേജുള്ള കുറ്റപത്രത്തില്‍ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ 62 സാക്ഷികളാണുള്ളത്. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. സജീവ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കറുകപ്പള്ളിയിലെ ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. ഇയാള്‍ മുമ്പ് നടത്തിയ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ…
Read Moreകുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും; സിദ്ധാർഥിന്റെ മരണത്തിൽ എസ്എഫ്ഐയെ വിമർശിച്ച് ജോയ് മാത്യു
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐയെ രൂക്ഷമായി പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ രൂക്ഷ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ അതിക്രൂരമായി അവർ കൊലയ്ക്ക് കൊടുത്തത് .! ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും ഈയൊരു പ്രാകൃത കാലത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു…
Read More