ധരംശാല: ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ കളിക്കില്ല. നാലാം മത്സരത്തിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, രഞ്ജി ട്രോഫി മത്സരത്തിനായി ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിനെ റിലീസ് ചെയ്തു. മുംബൈക്കെതിരേയുള്ള രഞ്ജി സെമിഫൈനലിൽ തമിഴ്നാടിനുവേണ്ടി സുന്ദർ കളിക്കും. പരന്പര 3-1ന് ഇന്ത്യ ഉറപ്പാക്കിയ സാഹചര്യത്തിൽ സമ്മർദങ്ങളില്ലാതെയാണ് ടീം ഇറങ്ങുന്നത്. നാലാം മത്സരം നഷ്ടമായെങ്കിലും മൂന്നു മത്സരങ്ങളിൽനിന്ന് 13.64 ശരാശരിയിൽ 17 വിക്കറ്റുമായി മുന്നിൽനിന്നു നയിക്കുന്ന ബുംറയുടെ വരവ് ഇംഗ്ലീഷ് ബാറ്റർമാർക്ക് വെല്ലുവിളിയാകും. കെ.എൽ. രാഹുലിനെ ലണ്ടനിൽ വിദഗ്ധ ചികിത്സയ്ക്കായി അയച്ചിരിക്കുകയാണ്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ ആദ്യ മത്സരങ്ങൾ അദേഹത്തിനു നഷ്ടമാകുമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് ഏഴിന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇന്ത്യൻ…
Read MoreDay: March 1, 2024
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹന ഉടമ
ബംഗളൂരു: ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്ടായിരുന്നു. ട്രാഫിക് പോലീസുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകവാർത്ത കൂടി ബംഗളൂരുവിൽനിന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുനിരാജ എന്ന വാഹനമുടമയാണ് ഈ സംഭവത്തിലെ കഥാനായകൻ. പലവിധ ട്രാഫിക് നിയമലംഘനങ്ങൾക്കായി ഇയാൾ പിഴയിനത്തിൽ 49,000 രൂപ ഒടുക്കാനുണ്ടായിരുന്നു. ട്രാഫിക് പോലീസ് പിടികൂടിയപ്പോൾ ഇയാൾ എതിർക്കാനൊന്നും പോയില്ലെന്നു മാത്രമല്ല, മുഴുവൻ തുകയും അപ്പോൾത്തന്നെ പിഴയൊടുക്കുകയും പോലീസുകാർക്കൊപ്പം രസീതും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ബംഗളൂരു പോലീസ് ഈ ചിത്രം എക്സിൽ ഷെയർ ചെയ്തു. നിമയലംഘകരിൽനിന്നു പിഴ ഈടാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞതായും പണം നൽകാൻ തയാറാത്തവർക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.
Read Moreസന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ കേരളം
ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച ആവേശത്തിലാണ് കേരളം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽനിന്ന് ക്വാർട്ടർ ഉറപ്പിച്ച കേരളം, ഗ്രൂപ്പ് ചാന്പ്യന്മാരാകാനുള്ള ശ്രമവുമായി ഇന്ന് കളത്തിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് കരുത്തരായ സർവീസസിനെ നേരിടും. രാവിലെ 10.00നാണ് കിക്കോഫ്. ഗ്രൂപ്പ് എ ചാന്പ്യന്മാരാകുകയാണെങ്കിൽ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. നിർണായക മത്സരത്തിൽ അരുണാചൽപ്രദേശിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കിയാണ് കേരളം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. സാധ്യത ഇങ്ങനെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇന്ന് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ അരങ്ങേറുക. കേരളം x സർവീസസ് (10.00 am), ഗോവ x ആസാം (2.30 pm), അരുണാചൽപ്രദേശ് x മേഘാലയ (7.00 pm) എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഇന്ന് നടക്കും. ഇതിൽ കേരളം,…
Read Moreകശേരുക്കളില്ലാത്ത ദ്വിലിംഗജീവി; പുതിയതായി കണ്ടെത്തിയ കടല്‍ ഒച്ചിന് രാഷ്ട്രപതിയുടെ പേര്
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞർ ബംഗാൾ ഉൾക്കടലിൽ നിന്ന് തലയില്‍ ആവരണമുള്ള പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തി. ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും അതിര്‍ത്തി തീരമായ ഉദയ്പൂർ, ദിഘ തീരത്ത് നിന്നാണ് പുതിയ ഇനം ഒച്ചിനെ കണ്ടെത്തിയത്. ‘മെലനോക്ലാമിസ് ദ്രൗപതി’ എന്നാണ് ഈ ഒച്ചിന്റെ പേര്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ബഹുമാര്ഥമാണ് ഈ ഒച്ചിന് പേര് നൽകിയിരിക്കുന്നത്. സാധാരണയായി വേലിയേറ്റമുള്ള മണല്‍ നിറഞ്ഞ ബീച്ചുകളിലാണ് ഇത്തരം ഒച്ചുകൾ കാണപ്പെടുന്നത്. ഏഴ് മില്ലീമീറ്ററോളം നീളമുള്ള തവിട്ട് കലർന്ന കറുപ്പ് നിറവും, പിൻഭാഗത്ത് ചുവന്ന നിറത്തോടെയുള്ള പൊട്ടും, ശരീരത്തില്‍ പുറന്തോടുമുള്ള, കശേരുക്കളില്ലാത്ത ഒച്ചുകളാണ് ഇവ. റിബൺ വേംസ്, കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ മുതലായവയാണ് ഇത്തരം ഒച്ചുകളുടെ ഭക്ഷണം. നവംബർ ജനുവരി മാസങ്ങൾക്കിടയിലാണ് ഇവയുടെ പുനരുൽപാദനം നടക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ…
Read Moreകുട്ടനാട്ടിലെ സ്ത്രീകൾ വരുമാന മാർഗത്തിനായി കേറ്ററിംഗ് സ്ഥാപനം ആരംഭിച്ചു; കൂട്ടായ്മയെക്കുറിച്ച് അറിഞ്ഞ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ച് ആദരിച്ചു
ചെറുകര: കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷകത്തൊഴിലാളി വീട്ടമ്മമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വക സ്വീകരണം. ഇന്നലെ രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. കുട്ടനാട്ടിൽനിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്. കുട്ടനാട്ടിൽ കാർഷിക മേഖലയല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്ത സ്ത്രീകൾ ഒത്തുചേർന്ന് 2020 ഫെബ്രുവരിയിൽ കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ജീവിതമാർഗം ഉണ്ടാക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഇടയാക്കിയ കാറ്ററിംഗ് സംഘത്തെക്കുറിച്ചറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവരെ രാജ്ഭവനിലേക്കു ക്ഷണിച്ച് അനുമോദിക്കുകയായിരുന്നു.
Read More‘പുന്നപ്ര വയലാർ സമരഭൂമിയാണിത്, പണി കിട്ടും’; ആരോഗ്യവകുപ്പിലെ സാമ്പത്തിക ക്രമക്കേട് മറയ്ക്കാൻ കൂട്ടുനിന്നില്ല; മേലുദ്യോഗസ്ഥന് സഖാവിന്റെ ഭീഷണി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ മേലുദ്യോഗസ്ഥനെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ‘പുന്നപ്ര വയലാർ സമരഭൂമിയാണിത്, സൂക്ഷിച്ചു ജോലി ചെയ്തോ ഇല്ലെങ്കിൽ പണി കിട്ടു’മെന്നാണ് ഭീഷണിപ്പെടുത്തൽ. ആരോഗ്യവകുപ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ യൂണിയൻ നേതാവിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടിയുടെ ഭാഗമായി പോലീസിന് റിപ്പോർട്ട് നൽകരുതെന്നാവശ്യപ്പെട്ടാണ് നേതാവ് മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നത്. കോളജിലെ ഭരണ-പ്രതിപക്ഷ സംഘടനകളിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിൽ വ്യാപകമായ പരാതി ഉയർന്നിട്ടുള്ളയാളാണ് നേതാവ്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ സീനിയർ ക്ലർക്ക് സുജിത്തിനെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജീവനക്കാരൻ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജുകളിൽ നിന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ഇവർ നടത്തിയ ഓഡിറ്റിംഗിൽ 82,000 രൂപയുടെ ക്രമക്കേട്…
Read Moreഎന്റെ രാജകുമാരി; വധുവായി അണിഞ്ഞൊരുങ്ങി മകള്‍, സന്തോഷമടക്കാൻ സാധിക്കാതെ അച്ഛന്; വീഡിയോ കാണാം
മക്കളെ വിവാഹ വേഷത്തിൽ കാണുന്ന മാതാപിതാക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ വേഷത്തിലെത്തിയ മകളെ അവളുടെ അച്ഛനും അമ്മയും കാണുന്നു. തൊട്ടടുത്ത നിമിഷം തന്നെ അവളുടെ അച്ഛൻ സന്തോഷത്താൽ മകളെ ബ്യൂട്ടിഫുൾ, മിസ് വേൾഡ്, മിസ് യൂണിവേഴ്സ് എന്നൊക്കെ വിളിക്കുന്നു. ആ അച്ഛന്റെ സന്തോഷം കണ്ടാൽ മനസിലാകും അദ്ദേഹത്തിന്റെ രാജകുമാരിയാണ് മകളെന്ന്. ഒപ്പം നിൽക്കുന്ന അമ്മയ്ക്കും സന്തോഷമടക്കാൻ സാധിക്കുന്നില്ല. ഇതിന്റെ വീഡിയോ വളരേ വേഗത്തിൽ തന്നെ വൈറലായി. മേക്കപ്പ് ബൈ റിതിക എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഇത്രയും ഭാഗ്യമുള്ള മകളാണിവൾ എന്നാണ് പലരും വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഇരു വശവും ഇടിഞ്ഞ് പൊളിഞ്ഞ് വീണ പാലം; അതിലൂടെ ഓടിപ്പോകുന്ന കുഞ്ഞ്, ഭയത്തോടെയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല
ഇടിഞ്ഞ് വീണ ഒരു പാലത്തിന്റെ നടുവിലൂടെയുള്ള ഭീമില്‍ കൂടി ഒരു കൊച്ചു കുട്ടി ഓടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പേടിയോടെ അല്ലാതെ ആർക്കും ആ വീഡിയോ കണ്ടു തീർക്കുന്നതിനു സാധിക്കില്ലായിരുന്നു. പാലത്തിന്റെ രണ്ടു വശവും ഏതോ ആക്രമണത്തിലോ മറ്റോ ഇടിഞ്ഞു വീണതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. അതിലൂടെയാണ് കുഞ്ഞ് ഓടിപ്പോകുന്നത്. കുട്ടിക്ക് പുറകിലൂടെ ക്യാമറയുമായി പോകുന്നയാള്‍ ഇടയ്ക്ക് കുട്ടിയെ ‘ലുലു ലുലു വിളിക്കുന്നു. പേര് കേട്ട് കുട്ടി പെട്ടെന്ന് തിരിഞ്ഞ് നോക്കുന്നത് വീഡിയോയിൽ കാണാം. അതോടെ വീഡിയോ അവസാനിക്കുന്നു. കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന പേടി നമ്മുടെ ഉള്ളിലേക്ക് സ്വാഭാവികമായും ഉണ്ടാകും. ബസ്ര ക്രിയേറ്റീവ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനകം മൂന്നരക്കോടിയോളം ആളുകളാണ് വീഡിയോ കണ്ടത്. മുപ്പത് മില്യണ്‍ കാഴ്ചക്കാര്‍! ലുലു ഭയമില്ലാത്തവളാണ്. ദയവായി ഭയപ്പെടുത്തരുത് അവൾ സുരക്ഷിതയാണ്. പിന്നെ ഇത് എഡിറ്റ് ചെയ്ത…
Read Moreകലയുടെ കോട്ടയായി അക്ഷരനഗരി; പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടിൽ എം.ജി കലോത്സവം; അണിഞ്ഞൊരുങ്ങി കലാലയ മുത്തശ്ശിയായ സിഎംഎസ് കോളജ്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവം നാലു പകലും രാവും പിന്നിടുമ്പോള്‍ യുവതയുടെ ഉത്സവമായി മാറിയിരിക്കുകയാണ്. കലയുടെ ലഹരിയിൽ നിറഞ്ഞാടുകയാണ് അക്ഷരനഗരിയും കാമ്പസുകളും യുവതയും. നിറങ്ങളുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവം കൂടിയാണ് യൂണിവേഴ്സിറ്റി കലോത്സവം. നാലു ജില്ലകളില്‍ നിന്നെത്തുന്ന വ്യത്യസ്തരായ യുവതി-യുവാക്കള്‍, അവരുടെ വേഷവിധാനങ്ങള്‍, വേദികള്‍. പലയിടങ്ങളില്നിന്നുമെത്തുന്ന യുവത്വം കലയുടെ മാത്രമല്ല സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആശയ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടുകളാണ് കലയുടെ കോട്ടയായി മാറിയ അക്ഷരനഗരിയുടെ ഹൃദയഭിത്തികളില്‍ വരച്ചുചേര്‍ത്തു മടങ്ങുന്നത്. കൊച്ചിയിലെ ന്യൂജെന്‍ പിള്ളേര്, ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മലയോരത്തു നിന്നെത്തിയവര്‍, തമിഴ് കലർന്ന മലയാളം പറയുന്ന മൂന്നാര്‍ കോളജില്നിന്നുള്ളവര്, മുടിനീട്ടി വളര്‍ത്തിയവര്‍, തലമൊട്ടയടിച്ചവര്, പട്ടുപാവാട മുതല്‍ ന്യൂ ജെന്‍ വേഷവിധാങ്ങളിലെത്തുന്നവർ എല്ലാവരും അക്ഷരനഗരിയില്‍ കലയില്‍ ഒന്നാവുകയാണ്. കലോത്സവത്തിലെ പ്രധാനവേദികളായ തിരുനക്കര മൈതാനത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്നില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ആയിരങ്ങളാണ് എത്തുന്നത്. രാത്രിയും…
Read Moreലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദിച്ചു; അവതാരകന്റെ കരണത്തടിച്ച് പാക് ഗായിക, വീഡിയോ കാണാം
ലൈവ് ഷോയിൽ സഹ അവതാരകന്റെ കരണം അടിച്ച് പുകച്ച് പാക് ഗായിക ഷാസിയ. ഇതിനു പിന്നിലെ കാരണം കേട്ടാൽ ആർക്കായാലും ഒന്നല്ല രണ്ടെണ്ണം കൊടുക്കാൻ തോന്നിപ്പോകും. ഹണിമൂണിനെ കുറിച്ചാണ് സഹ അവതാരകൻ ഷാസിയയോട് ചോദിച്ചത്. ഇവർ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് സഹ അവതാരകനും ഹാസ്യനടനുമായ ഷെറി നൻഹ ഹണിമൂണിനെ കുറിച്ച് ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഷാസിയ മന്‍സൂറിനെ ചൊടിപ്പിച്ചു. ഉടൻ തന്നെ ഇവർ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഷെറി നൻഹയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘ഷാസിയ, വിവാഹശേഷം ഹണിമൂണിന് ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് കൊണ്ടുപോകും. ഏത് ക്ലാസിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയാമോ?’ എന്നായിരുന്നു നൻഹ പരിഹാസത്തോടെ ഷാസിയ മൻസൂറിനോട് ചോദിച്ചത്. ഇത് കേട്ട ഷാസിയയ്ക്ക് ദേഷ്യം…
Read More