തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപനത്തിൽ ദേശീയഗാനം തെറ്റിച്ചു ആലപിച്ച പാലോട് രവിയെ തടഞ്ഞ് ടി.സിദ്ധിഖ്. പാടല്ലേ സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകുന്നേരം അഞ്ചിന് നടന്ന സമാപന സമ്മേളനത്തിലായിരുന്നു സംഭവം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം സമരാഗ്നി സമാപന വേദിയില്‍ നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അതൃപ്തി പ്രകടിപ്പിച്ചു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന് ചോദിച്ചു.
Read MoreDay: March 1, 2024
ബംഗ്ലാദേശിൽ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 43 മരണം; പരിക്കേറ്റ നിരവധിപേർ ആശുപത്രിയിൽ
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 43 പേർ മരിച്ചു. നാൽപതിലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴ് നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.
Read Moreസമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്; സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ് മുദൂർ
മലപ്പുറം: കോൺഗ്രസിന്റെ സമരാഗ്നി വേദിയിൽ ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടാവണമെന്നും, നേതാക്കളുടെ ജാഗ്രതക്കുറവിന് കനത്ത വിലയാണ് നൽകേണ്ടി വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്. ശ്രീനിവാസൻ പറയുന്നത് പോലെ എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ…
Read More