സന്തോഷം വരുമ്പോൾ മഴയത്ത് നൃത്തം ചെയ്യുന്നവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഫ്രഞ്ച് ഇൻഫ്ലുവൻസർ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് എന്തെന്നാൽ തന്റെ ജോലി ഉപേക്ഷിച്ചതിന് ശേഷം എല്ലാ ആശങ്കകളും മറന്നാണ് ഇയാൾ നൃത്തം ചെയ്യുന്നത്. ഫാബ്രിസിയോ വില്ലാരി മൊറോണി തൻ്റെ രാജി അയച്ച ഉടൻ മഴയത്ത് സന്തോഷത്തോടെ ചാടുന്നത് വീഡിയോയിൽ കാണിക്കുന്നു. അദ്ദേഹം തൻ്റെ അനുയായികൾക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പും എഴുതി, അതിൽ തൻ്റെ ഡെസ്ക് ജോലിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിക്കുകയാണ്. “എല്ലായിടത്തും ഒരേസമയം ഹാജരാകാനും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തുല്യമായി കാണിക്കാനുമുള്ള എൻ്റെ കഴിവിനെ ഞാൻ അമിതമായി വിലയിരുത്തി,” അദ്ദേഹം എഴുതി. തൻ്റെ അഭിനിവേശവും ജോലിയും നിയന്ത്രിക്കാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, ജോലി …
Read MoreDay: March 2, 2024
ഇത് താൻ ടാ പോലീസ്… കാണാതായ കുട്ടിയെ ഉടനടി തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്
കോട്ടയം: വീട്ടില്‍നിന്നിറങ്ങി വഴിതെറ്റിയ നാലു വയസുകാരനെ മണിക്കൂറുകൾക്കകം വീട്ടില്‍ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്നലെ രാവിലെ ഒന്‍പതിനാണു സംഭവം. കോട്ടയം റബര്‍ ബോര്‍ഡിനു സമീപം താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകനാണു വീട്ടില്‍ നിന്നിറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്കു നടന്നത്. ഇറഞ്ഞാല്‍, പൊന്‍പള്ളി ഭാഗത്തേക്കു നടന്ന കുട്ടി പിന്നീടു വഴിയറിയാതെ റോഡില്‍ കരഞ്ഞുനില്ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻതന്നെ ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണെന്നു മനസിലാക്കിയ പോലീസ് സമീപപ്രദേശങ്ങളിലെ നിരവധി വീടുകൾ കയറിയിറങ്ങി. ഇതിനിടയില്‍, മാതാപിതാക്കളും കുട്ടിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. പരാതി നല്കാന് തുടങ്ങുന്നതിനിടെ കുട്ടിയുമായി പോലീസ് ഇവരുടെ വീട്ടിലെത്തുകയായിരുന്നു. കോട്ടയം ഈസ്റ്റ് എസ്ഐ നെല്‍സണ്‍, സിപിഓമാരായ പ്രതീഷ് രാജ്, അനികുട്ടന്, രമേശന് ചെട്ടിയാര്‍, അജിത്ത് ബാബു, സുരമ്യ എന്നിവർ ചേർന്നാണു കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയത്.
Read Moreചവറ്റുകുട്ടയിൽനിന്നു കിട്ടിയ കുഞ്ഞിനെ ദത്തെടുത്ത് യുഎസ് ദമ്പതികൾ
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ടൗണിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു. 2023 ജൂൺ 16നാണു ചവറ്റുകുട്ടയിൽനിന്നു കുഞ്ഞിനെ ലഭിച്ചത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കുഞ്ഞിനെ ഹസാരിബാഗിലെ ശിശുക്ഷേമ വകുപ്പിന് കൈമാറി. ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റിയുടെ പോർട്ടൽ വഴി ദത്തെടുക്കൽ അറിയിപ്പു നൽകിയപ്പോൾ കുഞ്ഞിനെ ദത്തെടുക്കാമെന്ന് അറിയിച്ച് അമേരിക്കൻ ദമ്പതികൾ രംഗത്തെത്തുകയായിരുന്നു. കുഞ്ഞിനെ ദമ്പതികൾക്കു കൈമാറി.
Read More50 മിനിറ്റിനുള്ളിൽ ഹൃദയമിടിപ്പ് നിലച്ചത് 2 വട്ടം: ഒടുവിൽ ജീവിതത്തിലേക്ക് തിരികെ എത്തി; യുവാവിന്റെ ഈ മടങ്ങി വരവ് ഒരു അത്ഭുതമാണ്
ഇനി രക്ഷപ്പെടണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. നമ്മൾ ഈ വാക്കുകൾ സിനിമകളിൽ ഡോക്ടർമാർ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. എന്നാൽ അതേപോലെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ബെൻ വിൽസൺ(31) എന്ന യുവാവ് രണ്ട് ഹൃദയസ്തംഭനങ്ങൾക്ക് ശേഷം തിരിച്ചെത്തിയ വാർത്തയാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ ആകർഷിക്കുന്നത്. യുവാവിന്റെ ഹൃദയമിടിപ്പ് 50 മിനിറ്റിനുള്ളിൽ രണ്ടുതവണയാണ് നിലച്ചത്. തുടർന്ന് അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ പാരാമെഡിക്കുകൾക്ക് 17 തവണ ഡിഫിബ്രിലേറ്റർ ഉപയോഗിക്കേണ്ടി വന്നു. പിന്നാലെ ഇയാൾ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം സുഖം പ്രാപിച്ചാലും ഗുരുതരമായ ദീർഘകാല പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. എന്നിരുന്നാലും, തൻ്റെ ശക്തിയുടെയും പ്രതിരോധശേഷിയുടെയും തെളിവായി, വിൽസൺ ആ പ്രവചനങ്ങളെ ധിക്കരിച്ച് ഉയർത്തെഴുന്നേറ്റു. അഞ്ചാഴ്ച കോമയിൽ കഴിഞ്ഞ അദ്ദേഹം ക്രമേണ നടക്കാനും സംസാരിക്കാനുമുള്ള കഴിവ് വീണ്ടെടുത്തു. തൻ്റെ പങ്കാളിയായ റെബേക്ക ഹോംസിനോട് അദ്ദേഹം അടുത്തിടെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. “ഞാൻ അവനെ…
Read Moreഎആര്‍ ക്യാമ്പിലെ ആക്രി കടത്തി; നടപടി വേണമെന്ന് ആവശ്യം
കോട്ടയം: എആര്‍ ക്യാമ്പില്‍നിന്നു വന്‍തോതില്‍ ആക്രിസാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി വില്പന നടത്തുന്നുവെന്ന ആരോപണം ശക്തം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ നാലുദിവസമായി എആര്‍ ക്യാമ്പില്‍നിന്നും ടാറ്റാ 407 ലോറിയില്‍ അഞ്ചു ലോഡ് ആക്രി സാധനങ്ങളാണ് പുറത്തേക്കു പോയത്. മുന്‍കാലങ്ങളില്‍ ക്യാമ്പില്‍ ആക്രിസാധനങ്ങള്‍ വന്‍തോതില്‍ കുമിഞ്ഞുകൂടി കഴിയുമ്പോള്‍ ജില്ലാ പോലീസ് ചീഫിനു റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നു ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം ഓരോ സാധനങ്ങള്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചു നോട്ടീസ് പതിപ്പിക്കും. ഒന്നിലധികം ആളുകള്‍ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട് ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിച്ചേര്‍ന്നാല്‍ നിശ്ചിത ദിവസം ലേലം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീട് ഏറ്റവും കൂടിയ വിലയ്ക്കു ലേലം വിളിക്കുന്നവര്‍ക്കായിരിക്കും സാധനങ്ങള്‍ നല്‍കുക. ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എആര്‍ ക്യാമ്പിലെ ബന്ധപ്പെട്ട അധികൃതര്‍ സാധനങ്ങള്‍ കടത്തിപുറത്തു കൊണ്ടുപോയി വിൽക്കുന്നത്. കെഎപി കോമ്പൗണ്ടിനുള്ളില്‍ ലോറി എത്തിച്ചാണ് ആക്രിസാധനങ്ങള്‍ കയറ്റുന്നത്. അഞ്ചു ലോഡ് സാധനങ്ങള്‍…
Read Moreപ്രമേഹം; ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ചികിത്സയിൽ സ്വീകരിക്കുന്ന സമീപനങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും വേണം. ആഹാരക്രമംരോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവും ആയ ആഹാരക്രമമാണ് ഡോക്ടർമാർ പ്രമേഹം ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം. പഞ്ചസാര ഒഴിവാക്കണം* പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗം പ്രമേഹം ഉള്ളവർ ഒഴിവാക്കണം. * വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്. * ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്. * മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.* ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം.…
Read Moreസിദ്ധാർഥന്റെ മരണം;പ്രതികൾക്കു സംരക്ഷണവുമായി സിപിഎം നേതാക്കൾ കോടതിയിൽ; മജിസ്ട്രേറ്റിനെതിരേ തട്ടിക്കയറിയ നേതാവിനെ കോടതിയിൽനിന്ന് ഇറക്കിവിട്ടു
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച് മരണത്തിലേക്കു നയിച്ച കേസിലെ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോള്‍ മുതിര്‍ന്ന സിപിഎം നേതാക്കളും എത്തി. രണ്ടു നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അവർക്കു സംരക്ഷണവുമായി എത്തിയത്. ഇതിൽ ഒരാൾ പോലീസ് തടഞ്ഞിട്ടും മജിസ്ട്രേറ്റിന്റെ മുറിയിലേക്കു തള്ളിക്കയറി. പ്രതികളെ ഹാജരാക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തിയെന്ന പരാമര്‍ശവുമായി എത്തിയ നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടു. കേസില്‍ പ്രതികള്‍ക്കുവേണ്ടി സിപിഎം നേതൃത്വം ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ ബുധനാഴ്ച രാത്രി കല്‍പ്പറ്റ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയിത്. വസതിയിലെ ഓഫീസിലേക്ക് പോലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിൻവാങ്ങിയില്ല. ആരാണ് തടയാൻ എന്നു ജീവനക്കാരോടു കയര്‍ത്തു ചോദിച്ച നേതാവ് പോലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. ആറു പ്രതികളെയും…
Read Moreമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
ചേർത്തല: മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. ബിപിഎൽ ലിസ്റ്റിൽ നിന്നു പുറത്താക്കപ്പെട്ട തീരദേശമത്സ്യതൊഴിലാളികളെ അണിനിരത്തി ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയുടെ ചേർത്തല ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ പ്രതികളായ കെപിസിസി സെക്രട്ടറി എസ്.ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി വിമൽ, നേതാക്കളായ ബാബു ആന്റണി, കെ.എസ്. തങ്കച്ചൻ, ഹെർബിൻ പീറ്റർ, സിബി പൊള്ളയിൽ എന്നിവരെയാണ് ചേർത്തല ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ് കോടതി വെറുതെ വിട്ടത്. 2017 ഓഗസ്റ് മാസം നടത്തിയ സമരത്തിൽ തീരദേശത്തു നിന്നും നൂറോളം സ്ത്രീകളും പങ്കെടുക്കുകയും മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ടുവർഷത്തോളം നടന്ന നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കുവേണ്ടി അഡ്വ.സി.ഡി ശങ്കർ കോടതിയില്‍ ഹാജരായി.
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; കലാശക്കൊട്ട്, കപ്പിനരികെ കൊച്ചിക്കാര്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു നാളെ കൊടിയിറക്കം. അക്ഷരനഗരിക്ക് ഉറങ്ങാത്ത രാവ് ഇന്നു മാത്രം. കളര്‍ഫുള്ളായ കാമ്പസുകളും ആവേശം നിറഞ്ഞ വേദികളും രാത്രിയെ പകലാക്കി മാറ്റുകയാണ്. കലോത്സവം തുടങ്ങിയതു മുതല്‍ കൊച്ചി കോളജുകള്‍ സമ്പൂര്‍ണ ആധിപത്യം തുടരുകയാണ്. 55 പോയിന്റുമായി തേവര എസ്എച്ച് കോളജ് ആണ് മുന്നിൽ. 53 പോയിന്റുമായി ആര്എല്വിക കോളജ് തൃപ്പുണിത്തുറ തൊട്ടുപിന്നിലുണ്ട്. നാലാം സ്ഥാനത്തായിരുന്ന മഹാരാജസ് കോളജ് 49 പോയിന്റുമായി മൂന്നാമതെത്തി. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസിനെ രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മുന്നോട്ടെത്തിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെന്റ് തെരാസാസ് നാലാം സ്ഥാനത്തൊണ്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് 17 പോയിന്റുമായി ഏഴാമതുണ്ട്. തിരുനക്കര മൈതാനിയിലെ വേദിയില്‍ ഇന്നു വൈകുന്നേരം നാലിന് ആവേശം നിറയുന്ന മാര്‍ഗംകളി അരങ്ങേറും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ് കലോത്സവത്തെ സംഘാടകര്‍…
Read Moreപ്രിയങ്ക തിരിച്ചുവരുന്നു? ആരാധകർക്കു സൂചന നൽകി ചിത്രം
ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ടുകൾ. ഗ്ലോബൽ താരമായ പ്രിയങ്ക ചോപ്ര കുറച്ചുനാളുകളായി കുടുംബത്തിന് മാത്രം സമയം നൽകി അഭിനയത്തിൽനിന്ന് ഇടവേളഎടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചു വരാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. താരം പങ്കിട്ട വർക്ക് ഔട്ട് ചിത്രം പങ്കിട്ടാണ് മടങ്ങിവരുന്നതായുള്ള സൂചന ആരാധകർക്കു നൽകിയത്. മോഡലിംഗിലൂടെയാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. ലോകസുന്ദരി പട്ടം കിട്ടിയതിനുശേഷം ബോളിവുഡില്‍ താരം തിളങ്ങി. വന്‍ സ്വീകാര്യതയാണ് താരത്തിന് പിന്നീട് ഹോളിവുഡിലും ലഭിച്ചത്. ഹോളിവുഡ് യാത്രയ്ക്കിടെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ച അമേരിക്കന്‍ പോപ്പ് ഗായകന് നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക തന്റെ ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ടാണ് ഗ്ലോബല്‍ താരമായി ഉയര്‍ന്നത്. വാടകഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും മാള്‍ട്ടി മാലതി ചോപ്ര എന്ന പെണ്കുഞ്ഞിനെയും അവരുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു. അതിനുശേഷം താരം കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ഇടവേളയ്ക്ക്…
Read More