പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഏഴിന് കടകള്‍ അടച്ച് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനു മുന്പില് ധര്‍ണ നടത്തും.സമരപ്രഖ്യാപന കണ്വന്ഷന് ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഫെഡറേഷന് ദേശീയ സെക്രട്ടറി ജോണ്സന് വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന് നല്‍കണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ജോണ്സന് വിളവിനാല്‍ പറഞ്ഞു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ അസോസിയേഷന് കവിയറ്റ് ഫയല്‍ ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയിട്ടും വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കാതെ ഇരിക്കുന്നതിന് എതിരെ കൂടിയാണ് ഈ കടയടപ്പ് സമരം എന്നും അദ്ദേഹം പറഞ്ഞു. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്…
Read MoreDay: March 2, 2024
ബംഗളൂരു കഫേ സ്ഫോടനത്തിൽ തീവ്രവാദബന്ധം?2022ലെ മംഗളൂരു സ്ഫോടനത്തിനു സമാനം; സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിൽ; അന്വേഷിക്കാൻ എൻഐഎ
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദബന്ധം ശക്തിപ്പെടുന്നു. സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നു സൂചന ലഭിച്ചിട്ടുണ്ട്. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതാണു സംശയത്തിനു കാരണം. 2022 നവംബർ 19നു നടന്ന മംഗളൂരു സ്ഫോടനത്തിനു സമാനമാണു ബംഗളൂരു കഫേയിലെ സ്ഫോടനമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വച്ച കുക്കർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. ബംഗളൂരു സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും ഐബിയും അന്വേഷിക്കും. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഫെയിലെ സ്ഫോടനത്തിനു ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമിച്ച ബോംബ് എന്ത് ഉപയോഗിച്ചാണു പ്രവർത്തിപ്പിച്ചതെന്നു വ്യക്തമായിട്ടില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു…
Read Moreസംസാരിച്ചിട്ട് ഫോണിൽ നോക്കിയപ്പോൾ ദേ വരുന്നൂ പരസ്യം; ഫോണുകൾ നമ്മൾ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ? കേൾക്കുന്നുണ്ട് കേട്ടോ…
ഒരു യാത്ര പോകാൻ കൂട്ടുകാരുമൊത്ത് ആലോചിച്ച് കഴിഞ്ഞ് ഫോൺ ഒന്ന് നോക്കുമ്പോൾ ഇദാ വരുന്നു ഫോണിൽ സ്ഥലങ്ങളുടേയും ഹോട്ടലുകളുടേയും പരസ്യങ്ങൾ. വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, മേക്കപ്പ് സാധനങ്ങൾ എന്നിവയൊക്കെ വാങ്ങാൻ ആലോചിക്കുമ്പോഴും നടക്കുന്നത് ഇതുതന്നെയാണ്. ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടില്ലേ? ഇത് എന്തൊരു അത്ഭുതം എന്ന് നമ്മൾ കരുതും. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ , ടിവി, ലാപ്ടോപ് തുടങ്ങിയ ഗാഡ്ജറ്റുകൾ നാം പറയുന്നതൊക്കെ കേൾക്കുന്നുണ്ടത്രേ. ഇവരുടെ മാർക്കറ്റിംഗ് ടീമാണ് ഇത് നടക്കുമെന്ന് പറയുന്നത്. ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ, സോഷ്യൽ മീഡിയ ഉപയോഗം, കുക്കികൾ എന്നിവയുടെ സംയോജനം പരസ്യദാതാക്കൾക്ക് ഡാറ്റ ട്രാക്കുചെയ്യാനും നിങ്ങളുടെ ജീവിതം മനസ്സിലാക്കാനും സഹായകമാണ്. എന്നാൽ ഗാഡ്ജറ്റുകളിലെ മൈക്രോഫോണിലൂടെയാണ് ഇവിടെ പ്രധാനപ്പെട്ട സംഭാഷണങ്ങളെല്ലാം പിടിച്ചെടുക്കുന്നത്. തുടർന്ന് ഈ സംഭാഷണം പരസ്യ ദാതാക്കൾക്ക് നൽകുകയും ചെയ്യുന്നു. സിഎംജി ലോക്കൽ സൊലൂഷൻ അവരുടെ സൈറ്റിലാണ് ഡിവൈസുകൾ…
Read More‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്നത് ഒരു സർക്കാർ ഉത്പന്നം എന്നു മാറ്റിയില്ലങ്കിൽ സർട്ടിഫിക്കറ്റില്ല; സെൻസർ ബോർഡ്
ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്. സിനിമയുടെ പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലന്ന് സെന്‍സർ ബോർഡ് അറിയിച്ചു. സുഭീഷ് സുബി, ഷെല്ലി, ഗൗരി .ജി. കിഷന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. സർക്കാരിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Read Moreആഭ്യന്തര വനിതാ റെഡ് ബോൾ പോരാട്ടം 29 മുതൽ
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് മോഡലിൽ വനിതകൾക്കും റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് പോരാട്ടം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 29 മുതൽ വനിതാ റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് അരങ്ങേറും. പൂനയിലായിരിക്കും എല്ലാ മത്സരങ്ങളും. ആറ് സോണുകളെയും പ്രതിനിധീകരിച്ച് ഓരോ ടീം വീതം മത്സര രംഗത്തുണ്ടാകും. മാർച്ച് 29ന് രണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും ഏപ്രിൽ അഞ്ചിന് സെമിയും ഒന്‍പതിന് ഫൈനലും അരങ്ങേറും. നേരിട്ട് സെമിയിൽ പ്രവേശിക്കുന്ന രണ്ട് ടീമുകൾ ഏതെല്ലാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
Read Moreസന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം സർവീസസുമായി സമനിലയിൽ പിരിഞ്ഞു
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം കരുത്തരായ സർവീസസുമായി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് ലീഡ് നേടിയശേഷം 1-1നായിരുന്നു കേരളം ടൈ കെട്ടിയത്. 22-ാം മിനിറ്റിൽ ഇ. സജീഷിലൂടെ കേരളം മുന്നിൽ പ്രവേശിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സമീർ മുർമുവിലൂടെ (45+4’) സർവീസസ് സമനിലയിലെത്തി. പിന്നീട് ഇരുടീമും ആക്രമണം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോൾ പിറന്നില്ല. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഗോവയും ആസാമും 3-3 സമനിലയിൽ പിരിഞ്ഞു. 12 മിനിറ്റിനുള്ളിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമായിരുന്നു ഗോവ സമനില വഴങ്ങിയത്. ഗ്രൂപ്പ് എയിൽനിന്ന് സർവീസസ്, ഗോവ, കേരളം, ആസാം എന്നീ ടീമുകൾ നേരത്തേ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതാണ്. ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടത്തോടെ ഗ്രൂപ്പ് നില വ്യക്തമായി. അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി സർവീസസ് ഗ്രൂപ്പ്…
Read Moreപ്രതികാരത്തിന്റെ മദപ്പാടുമായി കൊമ്പന്മാർ; ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ ചവിട്ടിയരയ്ക്കണം
ബംഗളൂരു: ഉള്ളിലെ തീപ്പൊരി കളത്തിൽ വിതറി ശ്രീ കണ്ഠീരവ സ്റ്റേഡിയം ചാന്പലാക്കാൻ കൊന്പന്മാർ ഇന്ന് ബംഗളൂരുവിൽ. പ്രതികാരത്തിന്റെ മദപ്പാടുമായി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കൊന്പന്മാർക്ക് ഇന്ന് ഒരേയൊരു ലക്ഷ്യം, ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ ചവിട്ടിയരയ്ക്കുക. അതെ, 2022-23 സീസണിൽ പ്ലേ ഓഫിൽ വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടശേഷം ഇതാദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വീണ്ടും അതേ മൈതാനത്ത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിന്റെ ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ക്വിക്ക് ഫ്രീകിക്ക് ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഗോൾ അനുവദിച്ചതിനെതിരേ പ്രതിഷേധിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പരാജയപ്പെട്ടതായി ഐഎസ്എൽ വിധിതീർപ്പ് കൽപ്പിക്കുകയായിരുന്നു എന്നത്് ചരിത്രം. അതിനുശേഷം ഈ സീസണിന്റെ തുടക്കത്തിൽ കൊച്ചിയിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് 2-1ന് ബംഗളൂരുവിനെ കീഴടക്കിയിരുന്നു. എന്നാൽ, പ്ലേ…
Read Moreകലർപ്പില്ലാത്ത മനുഷ്യൻ, ശുദ്ധമായ മനസിനുടമ, എങ്ങും പോസിറ്റിവിറ്റി പടർത്തുന്നയാൾ; ഗോപി സുന്ദറിനെക്കുറിച്ച് വാചാലയായി മയോനി
പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ആളുകളിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളാണ് കൂടുതലും. ഗായിക അഭയ ഹിരൺമയിയുമൊത്ത് ദീർഘ കാലമായി ഗോപി ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായൊത്ത് ജീവിക്കാൻ തുടങ്ങി. അമൃതയുമായുള്ള ബന്ധത്തെ തുടർന്നാണ് ഗോപിക്കെതിരേ സൈബർ ആക്രമണം കൂടുതലായും വരാൻ തുടങ്ങിയത്. അമൃതയും ഗോപിയും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇരുവരും ബ്രേക്കപ്പ് ആയി എന്ന തരത്തിൽ പല ഗോസിപ്പുകളും പുറത്തു വരുന്നുണ്ടെങ്കിലും ഇവർ ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മയോനി എന്നപേരിൽ അറിയപ്പെടുന്ന ആർട്ടിസ്റ്റ് പ്രിയ നായർക്ക് ഒപ്പമുള്ള ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ഗോപിയുടെ ജീവിത യാത്ര. ഇതിനിടെ…
Read Moreഈശ്വരനെ വനത്തിൽ കണ്ടു, കത്തിയെടുത്തപ്പോൾ നെഞ്ചിൽ വെടിവച്ചുകൊന്നു; രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കൊലയ്ക്ക് മുൻവൈരാഗ്യം കാരണമായെന്ന് ബന്ധുക്കൾ
കുമളി: തമിഴ്നാട്ടിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു തമിഴ്നാട് വനം ജീവനക്കാരെ തമിഴ്നാട് പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ – (32), കുമളി സ്വദേശി ഗാർഡ് ജോർജ്കുട്ടി (ബെന്നി -55) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ തമിഴ്നാട് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശത്തെത്തുടർന്നാണ് ഗൂഡല്ലൂരിലെ ക്വാർട്ടേഴ്സിൽനിന്ന് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് ഈശ്വരൻ വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്നു വെടിയേറ്റ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. വനത്തിൽ പരിശോധനയ്ക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റർ തിരുമുരുകൻ ഈശ്വരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു. മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വനമേഖലയോടു ചേർന്ന് മരിച്ച ഈശ്വരന് കൃഷിഭൂമിയുണ്ട്.…
Read Moreകോവിഡ് വാക്സിൻ എടുത്തവരാണോ നിങ്ങൾ? വാക്സിനെടുത്ത 99 ദശലക്ഷം ആളുകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 13 വ്യത്യസ്ത രോഗാവസ്ഥകൾ
കോവിഡ് കാലം കഴിഞ്ഞെങ്കിലും ഭീതി ഇപ്പോഴും ആളുകളിൽ നിന്ന് പൂർണമായിട്ടും വിട്ടുമാറിയിട്ടില്ല. നിലവിൽ മനുഷ്യ ജീവിതത്തെ കോവിഡിന് മുൻപും കോവിഡിന് ശേഷവും എന്ന് വേർതിരിക്കാം. സാമ്പത്തികമായും, ആരോഗ്യപരമായും ആളുകൾക്ക് കാര്യമായ മാറ്റങ്ങൾ തന്നെയാണ് വന്നത്. കോവിഡ് കത്തി നിൽക്കുന്ന സമയത്ത് വാക്സിന്റെ കണ്ടുപിടിത്തം ആളുകൾക്ക് വലിയ ആശ്വാസമായി. എന്നാൽ എല്ലാവർക്കും അങ്ങനെയല്ലെന്ന് വേണം പറയാൻ. കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ മറ്റ് അസുഖങ്ങൾ മൂർച്ഛിച്ചത് മുതൽ മരണം സംഭവിച്ചവർ വരെയുണ്ട്. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കോവിഡ് വാക്സിൻ എടുത്തവരിൽ നാഡി- ഹൃദയ-രക്ത സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതായി തെളിയിക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലോബൽ വാക്സിൻ ഡാറ്റാ നെറ്റ്വർക്കിലെ ഗവേഷകരാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 8 രാജ്യങ്ങളിലെ 99 ദശലക്ഷം ആളുകളെ പഠനവിധേയമാക്കിയതിൽ നിന്നാണ് 13 വ്യത്യസ്ത രോഗാവസ്ഥങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഗ്ലോബൽ…
Read More