തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തെ തുടർന്നു ജീവനൊടുക്കേണ്ടിവന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ വീടിനു മുന്നിൽ പുതിയ ബോർഡ് സ്ഥാപിച്ച് കെഎസ്യു. സിദ്ധാര്‍ഥനെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് കെഎസ്യു സ്ഥാപിച്ചത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്ന ഫ്ലക്സ് ബോർഡ് സിപിഎം വിദ്യാർഥിയുടെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നു. സിപിഎം,ഡിവൈഎഫ്ഐ ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലായിരുന്നു ബോര്‍ഡ്. എന്നാല്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ഇതിനെതിരേ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങൾ രംഗത്തുവന്നു. അതോടെ സിപിഎം ബോർഡ് അവിടെ നിന്നും മാറ്റി. ഇതിനു പിന്നാലെയാണ് കെഎസ്യു പുതിയ ബോർഡ് സ്ഥാപിച്ചത്. ഇതിനിടെ സിദ്ധാര്‍ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും…
Read MoreDay: March 2, 2024
ലജ്ജയില്ലേ നിങ്ങൾക്ക്..? ഗവർണർ നിങ്ങളെ വിളിക്കുന്ന “ക്രിമിനൽ” എന്ന വിശേഷണം അന്വർഥമാണെന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ നടന്നതെന്തെന്ന് കേരളം ഏതാണ്ട് വ്യക്തമായിത്തന്നെ മനസിലാക്കിക്കഴിഞ്ഞു. സിദ്ധാർഥൻ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതാണോ അതോ കെട്ടിത്തൂക്കിക്കൊന്നതാണോ എന്നു മാത്രമേ ഇനി വെളിപ്പെടാനുള്ളൂ. ആത്മഹത്യയാണെങ്കിൽത്തന്നെ അത് ക്രൂരപീഡനത്തിന്റെ ഫലമായുണ്ടായ മരണമെന്ന നിലയിൽ കൊലപാതകംതന്നെയാണ്. എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്റെ നിഷ്ഠുര ചെയ്തികൾക്കൊണ്ടു മലയാളികളുടെ തല പാതാളത്തോളം താണിരിക്കുന്നു. മനഃസാക്ഷിയെന്ന വികാരമുള്ള ഏതൊരാളുടെയും ഉള്ളുപിടയുന്ന ക്രൂരകൊലപാതകത്തിന്റെ വാർത്ത പക്ഷേ കേരളത്തിന്റെ സാംസ്കാരിക നായകരെന്നു മേനിനടിക്കുന്ന വരേണ്യവർഗം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ല. സിപിഎം പ്രതിസ്ഥാനത്തുള്ള അതിക്രമങ്ങളോട് നിങ്ങൾ പതിവായി കാട്ടുന്ന ഭീരുത്വം നിറഞ്ഞ നിസംഗത ഇവിടെയും നിങ്ങൾ ആവർത്തിക്കുന്നു. ലജ്ജയില്ലേ നിങ്ങൾക്ക്? കേരളത്തിലെന്നല്ല, പലസ്തീനിലടക്കം ലോകത്തെവിടെയും മനുഷ്യാവകാശം ധ്വംസിക്കപ്പെടാൻ അനുവദിക്കാത്ത സമരസംഘടനയാണല്ലോ ഇപ്പോൾ ആർഷോ നയിക്കുന്ന കേരളത്തിലെ എസ്എഫ്ഐ. കഴിഞ്ഞവർഷം ജൂണിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തപ്പോൾ…
Read Moreതലനാരിഴയ്ക്കല്ലെ മരണം മിസ്സായത്..! ബൈക്ക് യാത്രികന്റെ മുന്നിലേക്ക് എടുത്ത് ചാടി പുള്ളിപ്പുലി; വീഡിയോ വൈറൽ
വന്യമൃഗങ്ങൾ കാടിറങ്ങി വരുന്ന വാർത്തകൾ അടുത്തിടയായി പതിവായി നമ്മൾ കേൾക്കാറുണ്ട്. മൃഗങ്ങളുടെ ആക്രമത്തിൽ മരിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വെള്ളിയാഴ്ച മീററ്റിൽ രണ്ട് ചുവടുകൾ മാത്രം അകലെ തന്റെ മുന്നിലൂടെ പുള്ളിപ്പുലി നടക്കുന്നതിന് ബൈക്ക് യാത്രികൻ സാക്ഷ്യം വഹിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നഗരത്തിലെ കങ്കർ ഖേര പ്രദേശത്തുകൂടി കടന്നുപോകുന്ന ഒരു ബൈക്ക് യാത്രികൻ സമീപത്തെ കുറ്റിക്കാട്ടിൽ അലഞ്ഞുതിരിയുന്ന പുള്ളിപ്പുലിയുടെ അടുത്തേക്കാണ് എത്തിയത്. വാഹനത്തിന്റെ കൂർത്ത വെളിച്ചം കണ്ണിൽ പെട്ടതിനെ തുടർന്ന് മൃഗം ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയാൾ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പുള്ളിപ്പുലി വഴി മുറിച്ചുകടന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. അക്ഷയ് താക്കൂർ എന്ന യുവാവാണ് പുലിയെ കണ്ടത്. സംഭവത്തെക്കുറിച്ച് അദ്ദേഹം ഉടൻ തന്നെ കോളനി സെക്രട്ടറിയെ വിവരമറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. വനംവകുപ്പ് സ്ഥലത്തെത്തി പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പരിശോധിച്ചു.…
Read More‘എന്തൊരു വിഡ്ഢിത്തം, പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ സോഷ്യല്‍ മീഡിയ ഓഫാക്കി പഠിക്കൂ, ഒരു വിഡിയോക്കും കമന്റ് ചെയ്യില്ല’ ; വൈറല്‍ ട്രെന്‍ഡിനെതിരേ സിദ്ധാര്‍ഥ്
സൂപ്പർ താരങ്ങൾ കമന്റ് ചെയ്താൽ പഠിക്കുന്ന ഇന്‍സ്റ്റാഗ്രാം റീലിനെതിരേ നടൻ സിദ്ധാർഥ്. അടുത്തിടെയാണ് കമന്റ് വന്നാല്‍ മാത്രമേ പഠിക്കുകയുള്ളു എന്ന തലക്കെട്ടോടെയുള്ള റീലുകൾ സോഷ്യല്‍ മിഡിയിൽ തരംഗമായത്. ഈ ട്രെന്‍ഡ് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. നിരവധി താരങ്ങൾ ഇത്തരം റീൽസുകളോട് കമന്റും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോയ്ക്കെതിരേ വിമർശനവുമായി സിദ്ധാർഥ് രംഗത്തെത്തിയത്. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷയ്ക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. ഇൻസ്റ്റാഗ്രം പേജിലൂടെയാണ് താരത്തിന്റെ വിമർശനം. ഇൻസ്റ്റാഗ്രാമിൽ ഇതുപോലെ നിരവധി മെസേജ് റിക്വസ്റ്റുകളാണ് തനിക്ക് വരുന്നത്. എന്നാൽ ഇതുവരെ അത്തരം വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കു എന്ന് സിദ്ധാർഥ് പറഞ്ഞു.…
Read Moreആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക. പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച…
Read Moreവയറുവേദനയ്ക്ക് ചികിത്സ നൽകിയത് വ്യാജ ഡോക്ടർ; കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ചു
ഷാജഹാൻപൂർ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി കുത്തിവയ്പ്പിന് പിന്നാലെ മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയറുവേദനയെ തുടർന്ന് യുവതിയെ ബന്ധുക്കൾ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും വേദന കുറഞ്ഞില്ലെന്നും തുടർന്ന് ഒരു വ്യാജ ഡോക്ടർ എത്തി കുത്തിവയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ അവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. യുവതിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.കെ. ഗൗതം വ്യക്തമാക്കി. സ്വകാര്യ ക്ലിനിക് അടയ്ക്കുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച; 15 പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളിലുണ്ടായ മഞ്ഞുവീഴ്ചയിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. കന്നുകാലികൾ ഉൾപ്പെടെ പതിനായിരത്തോളം മൃഗങ്ങൾ ചത്തതായാണ് വിവരം. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയെ തുടർന്നു നിരവധി റോഡുകൾ തടസപ്പെട്ടു. ദുരിതബാധിതർക്ക് ഭക്ഷണവും കന്നുകാലികൾക്ക് കാലിത്തീറ്റയും വിതരണം ചെയ്യാനും, മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടവരെ രക്ഷിക്കാനും നടപടികൾ പുരോഗമിക്കുകയാണ്.
Read More‘അയോധ്യയിൽ 90-ാം വയസിൽ രാഗ സേവയുമായി നടി വൈജയന്തിമാല’; കൈയടിച്ച് സോഷ്യൽ മീഡിയ
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളുൾപ്പെടെ രാഗ സേവ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടിയും നർത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. തന്റെ 90-ാം വയസിലാണ് വൈജയന്തിമാല രാമനു മുൻപിൽ നൃത്തച്ചുവടുകൾ വച്ചത്. പ്രായത്തെ തോൽപ്പിക്കുന്ന മനസുമായി താരം നടത്തിയ നൃത്ത പ്രകടനത്തിന് കൈയടികൾ ഏറെയാണ്. വൈജയന്തിമാല അവതരിപ്പിച്ച ഭരതനാട്യത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായിരുന്നു. പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേരത്തേയും താരത്തെ തേടിയെത്തിയിട്ടുണ്ട്.
Read Moreകേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഎം; സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയം കോഴി കോട്ടുവായ ഇടുന്നതുപോലെയെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട്: കേരളത്തിലെ സിപിഎം തുടർഭരണം ബിജെപിയുടെ സംഭാവന. കോഴി കോട്ടുവായ ഇടുന്നതു പോലെയാണ് സിപിഎം ദേശീയ രാഷ്ട്രീയം പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഎം. ഇരുപത് സീറ്റും യുഡിഎഫ് നേടും. കോൺഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. സിപിഎമ്മിനു ചെയ്യുന്ന വോട്ട് ഫലത്തിൽ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വർഗീയതയെ ഇല്ലാതാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇനിയും മോദി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കും സാധാരണക്കാർക്കും നൽകിയ ഗ്യാരന്റി നിറവേറ്റാൻ മോദിക്ക് സാധിച്ചില്ല. രാമക്ഷേത്രം നിർമിച്ചതാണോ നേട്ടമെന്ന് ചോദിച്ച ചെന്നിത്തല എല്ലാ ആരാധനാലയങ്ങളെയും ഒരുപോലെ കാണുന്നവരാണ് കോൺഗ്രസെന്നും വ്യക്തമാക്കി. പത്തു വർഷത്തെ നേട്ടം പറയാതെ രാമക്ഷേത്ര നിർമാണം, സിവിൽ കോഡ്, കാശ്മീർ വിഷയമെല്ലാം മോദി പറയുന്നു. വർഗീയത ആളിക്കത്തിക്കുന്ന കാര്യങ്ങൾ മാത്രം പറയുകയാണ്.…
Read Moreആഭ്യന്തര മന്ത്രിയുടെ ആശങ്ക മരപ്പട്ടിയെക്കുറിച്ച്, ആര്‍ക്കാണ് മരപ്പട്ടി കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്; പരിഹാസവുമായി വി. മുരളീധരൻ
തിരുവനന്തപുരം: എസ്എഫ്ഐ നേതൃത്വം നല്കുന്ന ലഹരി മാഫിയയാണ് പൂക്കോട് കോളജിലെ സിദ്ധാര്‍ഥനെ മർദിച്ച് കൊന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദ്യാർഥിയുടെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളുന്നതിനു പോലീസ് കൂട്ടുനിന്നു എന്നും അദ്ദേഹം പറഞ്ഞു. ഇസ്തിരിയിട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രിയുടെ ആശങ്ക. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. പൂക്കോട് കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. എസ്എഫ്ഐ നേതൃത്വം നല്കുന്ന ലഹരി മാഫിയയാണ് സിദ്ധാർഥനെ മർദിച്ച് കൊന്നത്. സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളാൻ പോലീസ് കൂട്ടുനിന്നു. പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. സിദ്ധാർഥ് വധക്കേസ് പ്രതികളെ ഏതു ‘മുടക്കോഴിമലയിലാണ്’ ഒളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ വെളിപ്പെടുത്തണം എന്നും മുരളീധരൻ പറഞ്ഞു.
Read More