തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍തന്നെയെന്ന് അനില്‍ ആന്റണി. പി.സി.ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. ഇത് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പാണ്- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം കേരളവും വളരണം. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഞാൻതന്നെയെന്നതില് സംശയമൊന്നുമില്ല. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും- അനിൽ ആന്റണി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനായ അനില്‍…
Read MoreDay: March 4, 2024
മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ
മംഗളൂരു: കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എംബിഎ വിദ്യാർഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. മംഗളുരു കടബയിലെ സർക്കാർ പിയു കോളജിൽ രാവിലെ 10 നാണ് ആക്രമണം നടന്നത്. മുഖം മറച്ചെത്തിയ യുവാവ് പരീക്ഷയ്ക്കായി കോളജ് വരാന്തയിൽ തയാറെടുത്തു കൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളും മലയാളികളാണെന്നാണ് സൂചന. ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനികളെ വിദഗ്ധ…
Read Moreഅഞ്ച് വർഷം കൊണ്ട് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ചെലവഴിച്ചത് 1734 കോടി രൂപ; ഇവിടുത്തെ ജനഹൃദയങ്ങളിൽ എന്നും ഞാനുണ്ട്, ഉണ്ടായിരിക്കും; രമ്യ ഹരിദാസ്
പാലക്കാട്: കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നു എന്ന് രമ്യ ഹരിദാസ് എംപി. അഞ്ച് വർഷം കൊണ്ട് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ചെലവഴിച്ചത് 1734 കോടി രൂപയാണ്. തിരിഞ്ഞു നോക്കുമ്പോൾ ഇക്കാലയളവിൽ ആലത്തൂരിന്റെ വികസന കുതിപ്പിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കേരളത്തിന്റെ, വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാനുണ്ടായിരുന്നു.കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്. വനിതാ ബില്ലിലും…
Read Moreനാടോടികുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിക്കപ്പെടാതിരിക്കാൻ പ്രതി രൂപം മാറ്റി; കൂട്ടിയെ കടത്തിക്കൊണ്ടുപോയത് ലൈംഗീകമായി ഉപയോഗിക്കാൻ
തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയായ അയിരൂർ സ്വദേശി കബീർ എന്ന ഹസൻ കുട്ടിയ്ക്കെതിരെ പോക്സോ, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും. അതേസമയം പിടിക്കപ്പെടാതിരിക്കാൻ പ്രതി രൂപമാറ്റം വരുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയിൽ പോയ ഇയാൾ തല മൊട്ടയടിച്ചു. പിന്നീട് ഇയാൾ ആലുവയിൽ എത്തി തട്ടുകടയിൽ പണിയെടുത്തു. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസന്‍കുട്ടിയുടെ മൊഴി. ഇയാൾ ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്. മോഷണ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. മുൻപ് കൊല്ലത്ത് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചു. പൊലീസ് എത്തിയപ്പോൾ കേസില്ല എന്ന് പറഞ്ഞതോടെ…
Read Moreകൊയിലാണ്ടിയില്‍ എസ്എഫ്ഐക്ക് ‘ഇടിവീട്’; മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്തു
കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കോളജിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ വച്ച് മര്‍ദിച്ചത്. എസ്എഫ്ഐയുടെ ഇടിമുറിയായാണ് ഇത് അറിയപ്പെടുന്നത്. ഈ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി അമലിനെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് മർദിക്കുകയായിരുന്നുവെന്ന് അമലും പിതാവും കൊയിലാണ്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കോളജിലെ മറ്റൊരു വിദ്യാർഥിയെ…
Read Moreമുദ്രപത്രങ്ങള്‍ക്കും സ്റ്റാമ്പുകള്‍ക്കും ക്ഷാമം; ആവശ്യക്കാര്‍ വലയുന്നു
കോട്ടയം: മുദ്രപത്രങ്ങള്‍ക്കും റവന്യൂ സ്റ്റാമ്പുകള്‍ക്കും കനത്ത ക്ഷാമമെന്നു പരാതി. മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യൂ, താലൂക്ക്, മരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ക്കും കുറഞ്ഞ തുകയുടെ സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിര്‍ബന്ധമാണ്. എന്നാല്‍ ആഴ്ചകളായി ജില്ലയിലെ വിവിധ നഗരങ്ങളിലും പഞ്ചായത്തുകളിലും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിര്‍ബന്ധമാണെന്നിരിക്കെ ഇവ കിട്ടാനില്ലാത്തത് ആവശ്യക്കാരെ വലക്കുകയാണ്. വിവിധ കരാറുകള്‍, വാടക ചീട്ടുകള്‍, ബാധ്യതകള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെണ്ടര്‍മാരുടെ കൈവശവും 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്. ട്രഷറികളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നതായി അവര്‍ പറയുന്നു. കൂടാതെ 2, 5, 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പുകളും കിട്ടാനില്ല. മുദ്രപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ സേവനങ്ങള്‍ ഇനി മുതല്‍…
Read Moreറെയിൽവേ സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നെന്ന് വ്യാപക പരാതി
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം പകൽ സമയത്തു വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്നതു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമാണങ്ങൾ പുരോഗമിക്കുന്നതിനാൽ പാർക്കിംഗിനു സ്ഥലപരിമിതിയുണ്ട്. സ്റ്റേഷനിലേക്കുള്ള വഴിയിലും പരിസരങ്ങളിലും യാത്രക്കാർക്കു വാഹനങ്ങൾ പാർക്കു ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യം മോഷ്ടാക്കൾ മുതലെടുക്കുകയാണ്. പഴയ റെയിൽവെ സ്റ്റേഷനും പരിസരവും കാടുകയറിയ നിലയിലാണ്. വിജനമായ ഇവിടം രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ…
Read Moreകാമുകന് മറ്റൊരാളുമായി ബന്ധം, വീട് മുഴുവനും ‘നാറ്റിച്ച്’ യുവതി ഇറങ്ങിപ്പോയി; തേക്കുന്നവർക്ക് ഇതൊരു പാഠമാകട്ടേയെന്ന് സോഷ്യൽ മീഡിയ
ജീവനോളം സ്നേഹിച്ച പങ്കാളി ചതിക്കുന്നത് പലപ്പോഴും മനുഷ്യനെ തളർത്തിക്കളയാറുണ്ട്. ചിലർ അതിൽ നിന്നും വേഗത്തിൽ കരകയറാറുണ്ട്. മറ്റു ചിലരാകട്ടെ നിരാശയുടെ കൊടുമുടിയിലേക്ക് വീഴാറുമുണ്ട്. എന്നാൽ തന്നെ ചതിച്ച പ്രതിശ്രുതവരന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ജാമി എന്ന യുവതി. നിരാശാ കാമുകി ആയി നടക്കാനൊന്നും തന്നെക്കിട്ടില്ലെന്നാണ് യുവതിയുടെ ഭാഗം. ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആൾ ചതിച്ച കാര്യം ജാമി പറഞ്ഞത്. എന്നാൽ, തന്നെ തേച്ചിട്ട് പോയവനോട് വളരെ വ്യത്യസ്തമായ രീതിയിലാണ് പകരം ചോദിച്ചതെന്നും യുവതി പറഞ്ഞു. പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. എന്നാൽ, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തിൽ അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനോ ജാമിക്ക് താൽപര്യം ഇല്ലായിരുന്നു. അതിനു പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് ജാമി ചെയ്തത്. തന്റെ പങ്കാളി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ നിമിഷം അയാൾക്കൊപ്പം താമസിച്ചിരുന്ന…
Read Moreതിരിച്ചെത്തിയെ… നൂറ് വർഷത്തെ പാരമ്പര്യമായി ഗോലി സോഡ വീണ്ടും സജീവമാകുന്നു
ഒരു സമയത്ത് ശീതള പാനീയത്തിന്റെ പര്യായമായിരുന്ന ഗോലി സോഡ ഇന്ത്യയിലെത്തിയിട്ട് ഇത് നൂറാമത്തെ വർഷമാണ്. വിദേശത്ത് നിന്നുള്ള ശീതള പാനീയ ബ്രാൻഡുകളുടെ കടന്നുവരവോടെ ഇവ വിപണിയിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ തമിഴ്നാട്ടിലെ ഒട്ടുമിക്ക കടകളിലും ഗോലി സോഡ ലഭ്യമാണ്. ആകർഷകമായ കുപ്പിയിലെ സോഡയ്ക്ക് തമിഴ്നാട്ടിൽ ഇന്ന് ആവശ്യക്കാർ ഏറെയാണ്. ചില്ലു കുപ്പിക്ക് പുറമേ പ്ലാസ്റ്റിക് ബോട്ടിലുകളിലും ഗോലിസോഡ ലഭ്യമാണ്. 1872 ൽ ബ്രിട്ടനിലാണ് ഗോലി സോഡയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1924 ൽ മദ്രാസ് പ്രസിഡൻസിയിലാണ് ഇന്ത്യയിൽ ആദ്യമായി ഗോലി സോഡ എത്തുന്നത്. വെല്ലൂരിൽ എസ്.വി. കണ്ണുസാമി മുതലിയാറിന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ സോഡയിറക്കയത്. ഗോലി സോഡയുടെ വില്പന ജർമ്മനിയിൽ നിന്നും കുപ്പി ഇറക്കുമതി ചെയ്തായിരുന്നു. വളരെ വേഗന്ന് തന്നെ ഇത് പ്രചരിച്ചിരുന്നു. ബസ് യാത്രികർക്കും വരിയോര യാത്രക്കാർക്കും ഗോലി സോഡ പ്രിയപ്പെട്ടതായി മാറി. …
Read Moreസിദ്ധാർഥന്റെ മരണം; പ്രതികള്‍ പലതും മറയ്ക്കുന്നതായി പോലീസ്; അന്വേഷണം കൊലപാതകസാധ്യതയിലേക്ക്; ഫോറൻസിക് പരിശോധനാഫലം നിർണായകം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ കൊലപാതകസാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസ്.ഫോറൻസിക് പരിശോധനാഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തുവരികയാണ്.’ നിലവില്‍ കൊലപാതകസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. എന്നാല്‍ മുഖ്യപ്രതിയ സിന്‍ജോ ജോണ്സണ് ഉള്‍പ്പെടെ ചിലകാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണു മറുപടി നല്‍കുന്നത്. കേസില്‍ ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ നിയമോപദേശവും മറ്റും തേടിയിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. കേസ് അന്വേഷണത്തില്‍ തുടക്കത്തില്‍ വന്ന മെല്ലെപ്പോക്ക് പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയാറാകാനുള്ള സമയം നല്‍കിയെന്ന ആക്ഷേപം പോലീസിനു മേലുണ്ട്. ഇന്നലെ സിൻജോ ജോൺസണുമായി സർവകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയതു നിർണായക തെളിവുകളാണ്. സിദ്ധാര്‍ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ്…
Read More