കാസര്‍ഗോഡ്: സ്വത്ത് സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ സഹോദരന്റെ വെടിയേറ്റ യുവാവ് രക്തംവാര്‍ന്നു മരിച്ചു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്തിലെ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ (45)ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണന് നായരെ (60) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബാലകൃഷ്ണൻ സ്വത്ത് സംബന്ധിച്ച് അശോകനുമായി വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇടതുകാലിന്റെ തുടയോടടുത്ത ഭാഗത്ത് വെടിയേറ്റ അശോകനെ രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ അശോകന്റെ ഭാര്യ ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ സഹായത്തിനായി പലവഴിക്കും ബന്ധപ്പെട്ടെങ്കിലും വാഹനം കിട്ടാന്‍ ഒരു മണിക്കൂറിലേറെ വൈകി. വീണ്ടും ഒരു മണിക്കൂറോളം യാത്രചെയ്ത് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട അശോകന് മക്കളില്ല. ബാലകൃഷ്ണന് നായര്‍ അവിവാഹിതനാണ്.
Read MoreDay: March 4, 2024
സിദ്ധാർഥന്റെ മരണം; ‘ആരും ഒന്നും പുറത്തു പറയരുത്’, അനുശോചനയോഗത്തിലെ ഡീനിന്റെ പ്രസംഗം പുറത്ത്
കോഴിക്കോട്: പരസ്യ വിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനു ഹോസ്റ്റലിൽ നേരിട്ട ക്രൂരമര്‍ദനം ഒളിച്ചുവയ്ക്കാന്‍ ഡീന്‍ എം.കെ. നാരായണന് ശ്രമിച്ചുവെന്നു സംശയിക്കുന്ന തെളിവുകള്‍ പുറത്ത്. ഫെബ്രുവരി 22ന് കോളജില്‍ നടന്ന അനുശോചന യോഗത്തിലെ ഡീനിന്റെ പ്രസംഗത്തിന്റേതെന്നു പറയുന്ന വീഡിയോ ആണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നു. പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍: ‘വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1.45നാണ്. ജീവന് രക്ഷിക്കാനാണ് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാര്‍ഗം ഇല്ല. പോലീസിനെ വിവരം അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിനു പിന്നാലെ 22 ബാച്ചില്‍…
Read Moreഇനി പോരാട്ടത്തിന്റെ നാളുകൾ; തൃശൂർ എടുക്കാൻ സുരേഷ് ഗോപി ഇറങ്ങി; വൈകിട്ട് നഗരത്തില്‍ റോഡ് ഷോ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ തൃശൂർ പോരാട്ടച്ചൂടിലേക്ക്. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ നിറഞ്ഞുനിൽക്കുന്ന തൃശൂരിൽ ഇന്നു വൈകിട്ട് അഞ്ചിന് റോഡ്ഷോയോടെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സജീവമാകും. തശൂർ നഗരത്തിലാണ് റോഡ് ഷോ. ബിജെപി ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ രണ്ടാംവട്ടമാണു സുരേഷ് ഗോപി ഇറങ്ങുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ സ്ഥാനാർഥിയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി വി.എസ്. സുനിൽകുമാറും യുഡിഎഫിന്റെ സ്ഥാനാർഥിയായി ടി.എൻ. പ്രതാപനും പ്രചാരണത്തിൽ ഏറെ മുന്നിലാണ്. വി.എസ്. സുനിൽ കുമാർ മണ്ഡലത്തിലെ പ്രധാനപ്പെട്ടയിടങ്ങളില്ലെല്ലാം റോഡ് ഷോകൾ പൂർത്തിയാക്കി. പ്രമുഖരുടെ പിന്തുണ തേടി വീടുകളിലെത്തിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും സജീവമാണ്. സിപിഐ ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലംകൂടിയാണു തൃശൂർ. ടി.എൻ. പ്രതാപൻ വിവിധ മണ്ഡലങ്ങളിൽ സ്നേഹസന്ദേശ യാത്ര നടത്തി. ഔദ്യോഗിക പ്രഖ്യാപനം വൈകിയതു സുരേഷ് ഗോപിയുടെ പ്രചാരണത്തെ ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read Moreദൈവമേ കൈതൊഴാം…!
ദൈവമേ കൈതൊഴാം…! എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി പ്രാർഥിക്കുന്ന വിദ്യാർഥിനി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം – ടി.സി.ഷിജുമോൻ
Read Moreപൃഥ്വിയുമായി മത്സരം വേണ്ട; റിലീസ് തിയതി മാറ്റാനൊരുങ്ങി മോഹൻലാലിന്റെ ‘ബറോസ്’
താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ റിലീസ് മാറ്റുന്നു. മാർച്ച് 28 നായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിരുന്നത്. എന്നാൽ മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനം. മോഹൻലാലിന്റെ ജന്മദിന സമ്മാനമായി ആരാധകർക്ക് സിനിമ നൽകാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മെയ് 21 നാണ് താരത്തിന്റെ ജന്മദിനം. ഏപ്രിൽ 10 ന് നിരവധി ചിത്രങ്ങൾ റിലീസിനുള്ളതുകൊണ്ട് പ്രിത്വിരാജ് നായകനായി എത്തുന്ന ആടുജീവിതത്തിന്റെ റിലീസ് ഏപ്രിൽ പത്തിൽ നിന്ന് മാർച്ച് 28 ലേക്ക് മാറ്റിയിരുന്നു. ആടുജീവിതത്തിന് പരമാവധി സ്ക്രീൻ ലഭിക്കുന്നതിനായിട്ടാണ് ബറോസിന്റെ റിലീസ് മെയ് 16 ലേക്ക് മാറ്റിയത്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ബറോസ്’ ഒരുക്കിയത്. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
Read Moreവീട്ടിലിരുന്ന് കൂടുതല്‍ പണം: ചെറിയ ടാസ്കില് തുടക്കം; തട്ടിയെടുക്കുന്നത് വലിയ തുക
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങള്‍ ഉടായിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടാസ്ക് പൂർത്തിയാക്കിയാൽ പണം മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്ന വാഗ്ദാനം ചെയ്യും. എന്നാൽല് ടാസ്ക് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാകാതെ പലരും തുടര്‍ന്നും പണം നല്‍കും. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരിക്കും. 1930 ല്‍ പരാതിപ്പെടാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ പോലീസില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ…
Read Moreസന്തോഷ് ട്രോഫി ക്വാർട്ടർ ഇന്ന്
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നു നടക്കുന്ന ആദ്യ ക്വാർട്ടറിൽ സർവീസസ് റെയിൽവേസുമായി ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. രണ്ടാം ക്വാർട്ടർ ഗോവയും ഡൽഹിയും തമ്മിലാണ്. കേരളവും മിസോറവും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം നാളെ രാത്രി ഏഴിനാണ്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് സർവീസസ്. അഞ്ച് മത്സരങ്ങളിൽ 10 പോയിന്റുമായാണ് സർവീസസ് ഗ്രൂപ്പ് ചാന്പ്യന്മാരായത്. ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാരാണ് റെയിൽവേസ്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റാണ് അവർ നേടിയത്. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് ഗോവയുടെ ക്വാർട്ടർ പ്രവേശം. ഡൽഹിയാകട്ടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാരായും അവസാന എട്ടിലെത്തി.
Read Moreമെസി, സുവാരസ് ഡബിൾ
ഫ്ളോറിഡ: അമേരിക്ക മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) സുഹൃത്തുക്കളായ ലയണൽ മെസിക്കും ലൂയിസ് സുവാരസിനും ഇരട്ട ഗോൾ. ഒർലാന്റൊ സിറ്റിക്ക് എതിരായ മത്സരത്തിൽ മെസിയും സുവാരസും ഇരട്ട ഗോൾ നേടിയപ്പോൽ ഇന്റർ മയാമി ആധികാരിക ജയം സ്വന്തമാക്കി (5-0). നാല്, 11 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോൾ. 57, 62 മിനിറ്റുകളിൽ മെസിയും വലകുലുക്കി. റോബർട്ട് ടെയ്ലറിന്റെ (29’) വകയായിരുന്നു ഇന്റർ മയാമിയുടെ മറ്റൊരു ഗോൾ. രണ്ട് ഗോൾ നേടിയതിനൊപ്പം മെസിയുടെയും ടെയ്ലറിന്റെയും ഗോളിന് അസിസ്റ്റ് നടത്തിയും സുവാരസായിരുന്നു. ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു.
Read Moreഗോകുലത്തിന് ഇഞ്ചുറി
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ഗോകുലം 2-3ന് മുഹമ്മദൻ എസ്സിയോട് പരാജയപ്പെട്ടു. ഇഞ്ചുറി ടൈം ഗോളിലായിരുന്നു ഗോകുലം വീണത്. കഴിഞ്ഞ മത്സരത്തിൽ നാംധാരിയോടും ഇഞ്ചുറി ടൈം ഗോളിൽ ഗോകുലം കേരള പരാജയപ്പെട്ടിരുന്നു. 16-ാം മിനിറ്റിൽ എഡ്ഡി ഹെർണാണ്ടസിലൂടെ കോൽക്കത്തൻ ക്ലബ് ലീഡ് നേടി. അലക്സിസ് ഗോമസ് (23’) ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ നൗഫലിലൂടെ (45+1’) ഗോകുലം ഒരു ഗോൾ മടക്കി. 65-ാം മിനിറ്റിൽ നിധിൻ കൃഷ്ണയിലൂടെ ഗോകുലം 2-2ൽ എത്തി. എന്നാൽ, 90+7-ാം മിനിറ്റിൽ ഡേവിഡ് ലാൽലൻസംഗയുടെ ഗോളിൽ മുഹമ്മദൻ വെന്നിക്കൊടി പാറിച്ചു. 17 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി മുഹമ്മദനാണ് ലീഗിന്റെ തലപ്പത്ത്. ഗോകുലം (32) മൂന്നാം സ്ഥാനത്ത് തുടരുന്നു.
Read More30 കൊല്ലക്കാലം മുമ്പ് കുപ്പിയിലടച്ച് കടലിലൊഴുക്കിയ ആ സന്ദേശം ഒടുവിൽ തീരത്ത് ; പിന്നാലെ നടന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ
ഒരു വിദ്യാർഥി 30 വർഷം മുമ്പ് കുപ്പിയിലാക്കി കടലിലൊഴുക്കിയ ഒരു സന്ദേശം ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിൽ ചെന്നെത്തിയതാണ് വൈറലാകുന്നത്. ഈ സന്ദേശം കിട്ടിയത് സതാംപ്ടൺ തീരത്തുനിന്നും ആഡം ട്രാവിസ് എന്ന വ്യക്തിക്കാണ്. പച്ച കുപ്പിയിലടച്ച ഒരു സന്ദേശമായിരുന്നു അത്. തീരത്ത് വച്ച് തന്നെ കുപ്പി തുറന്ന് സന്ദേശം പുറത്തെടുക്കാൻ ആഡം ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. പിന്നാലെ, ഇയാൾ വീട്ടിൽ ചെന്ന് കുപ്പി തകർത്ത് സന്ദേശം പുറത്തെടുത്തു. 1992 ഒക്ടോബറിൽ എഴുതിയതായിരുന്നു കുറിപ്പ്. പെൻസിൽ വച്ചായിരുന്നു അതെഴുതിയത്. അധ്യാപകനായ റിച്ചാർഡ് ഇ ബ്രൂക്സ് നൽകിയ അസൈൻമെന്റിന്റെ ഭാഗമായി രണ്ട് വിദ്യാർത്ഥികളാണ് കുറിപ്പ് എഴുതിയത്. ഈ അസൈൻമെൻ്റിൽ, സമുദ്ര പ്രവാഹങ്ങളെക്കുറിച്ച് പഠിക്കാൻ വേണ്ടി വിദ്യാർഥികളോട് സന്ദേശങ്ങളെഴുതി കുപ്പിയിലടച്ച് ഒഴുക്കി വിടാൻ ആവശ്യപ്പെടുകയായിരുന്നു അധ്യാപകൻ. അതിനുള്ളിലെ സന്ദേശം ഇങ്ങനെയായിരുന്നു: “ഈ കത്ത് കണ്ടെത്തുന്ന പ്രിയപ്പെട്ടവരേ, ഒമ്പതാം ക്ലാസിലെ ഒരു ഭൗമശാസ്ത്ര…
Read More