പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ആടുജീവിതത്തിന് ആശംസയുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിജീവനത്തിന്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക. സംവിധായകൻ ബ്ലെസി ആൻഡ് ടീം, പൃഥ്വിരാജ്, എ. ആർ. റഹ്മാൻ സാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ – എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. മാർച്ച് 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നജീബായി വേഷപ്പകർന്നാട്ടത്തിലൂടെ പൃഥ്വിരാജ് വിസ്മയിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ, അപർണ ബാലമുരളി, എന്നിവരാണ്…
Read MoreDay: March 26, 2024
ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി; തേജാലക്ഷ്മി
നിരവധി ആരാധകരുള്ള നടിയാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല താരത്തിന് ആരാധകരുള്ളത്. നടിയായും വില്ലത്തിയായും സഹനടിയായും ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഉർവശി കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് ഈ അടുത്തകാലത്താണ് കൂടുതൽ കേട്ടത് എങ്കിലും പുതിയ തലമുറ അവിടെയും പറയുന്നു ലേഡീ സൂപ്പർ സ്റ്റാർ..അത് ഉർവശി തന്നെ. കാലമെത്ര കഴിഞ്ഞാലും ഓർത്തിരിക്കാൻ പാകത്തിനുള്ള ശക്തമായ കഥാപാത്രങ്ങളാണ് ഉർവശി സമ്മാനിച്ചത്. സഹപ്രവർത്തകർക്കിടയിലും ആരാധകരെ സൃഷ്ടിക്കാൻ ഉർവശിയുടെ അഭിനയ മികവിന് സാധിച്ചു. ഉർവശിയുടെ മകൾ തേജാലക്ഷ്മി അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനുള്ള തയാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. ഒരു തമിഴ് മീഡിയയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അഭിമുഖത്തില്‍ ഇവർ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തേക്ക് വരാനുള്ള തീരുമാനത്തെക്കുറിച്ച് തേജാലക്ഷ്മി…
Read Moreവീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമംഒരുക്കി മുൻ കോൺഗ്രസ് നേതാവ്
മട്ടന്നൂർ: വീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമം ഒരുക്കി മുൻ കോൺഗ്രസ് നേതാവായ ചാവശേരിയിലെ വയനാൻ പുരുഷോത്തമൻ. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഡയാലിസിസ് രോഗിയായ പുരുഷോത്തമന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു സാമൂഹിക രാഷ്ട്രീയ സൗഹൃദങ്ങൾക്കിടയിലെ സർവമതരെയും ഉൾപ്പെടുത്തി ഒരു സമൂഹ നോമ്പ് തുറ സംഘടിപ്പിക്കണമെന്ന്. ഭാര്യയോടും മക്കളോടും ഈ കാര്യം പറഞ്ഞതോടെ പൂർണ പിന്തുണയോടെ കുടുംബങ്ങളും പുരുഷോത്തമന്റെ ആഗ്രഹത്തിന് ഒന്നിച്ചു നിൽക്കുകയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറ്റും ക്ഷണിച്ച് സംഗമം സംഘടിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുകയായിരുന്നു. നൂറോളം പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. വീട്ടുമുറ്റത്ത് നടത്തിയ സംഗമത്തിൽ വി. പുരുഷോത്തമൻ അനുഭവങ്ങൾ പങ്കുവച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ്,…
Read Moreപാക്കിസ്ഥാനിൽ വ്യോമത്താവളത്തിനുനേരേ ആക്രമണം
ഇസ് ലമാബാദ്: ബലൂചിസ്ഥാനിൽ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ വ്യോമത്താവളത്തിനുനേരേ ആക്രമണം. ബലൂചിസ്ഥാനിലെ ടർബത്തിൽ സ്ഥിതി ചെയ്യുന്ന പിഎൻഎസ് സിദ്ദിഖി നേവൽ എയർ സ്റ്റേഷനിലാണ് സായുധ പോരാളികൾ ആക്രമണം നടത്തിയത്. സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ-ലിബറേഷൻ-ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബിഎൽഎ മജീദ് ബ്രിഗേഡിന്റെ ഈ ആഴ്ചയിലെ രണ്ടാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും ആക്രമണമാണ് ടർബത്തിൽ നടന്നത്. ജനുവരി 29ന് ഗ്വാദറിലെ മിലിട്ടറി ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ചിരുന്നു. മാർച്ച് 20ന് ബലൂച് പോരാളികൾ വീണ്ടും ആക്രമണം നടത്തി. ഗ്വാദർ പോർട്ട് അഥോറിറ്റി കോംപ്ലക്സിൽ നടന്ന വെടിവയ്പിൽ രണ്ടു സൈനികർ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനയുടെ നിക്ഷേപത്തെ മജീദ് ബ്രിഗേഡ് എതിർത്തു വരികയാണ്. ചൈനയും പാക്കിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി ആരോപിക്കുകയും ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്…
Read Moreമോനെ അത് ലോക്കാ ഇങ്ങ് പോര്… മൊബൈൽ മോഷ്ടിച്ചു കടന്നു കളഞ്ഞു; പിന്നാലെ പോലീസെത്തി പിടികൂടി
കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. ഇടുക്കി സ്വദേശിയായ അഫ്സൽ എന്നയാളാണ് പിടിയിലായത്. തിരുവനന്തപുരം എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂർ സ്വദേശിയുടെ ഐഫോൺ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോട്ടയം എസ്എച്ച്ഒ റെജി. പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Moreബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ മനഃപാഠം; ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ മൂന്നരവയസുകാരി എഡ്രിയേൽ
തൃശൂർ: ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരു പറഞ്ഞു മൂന്നര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. യുഎഇയിൽ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിന്റെയും ജെനിറ്റയുടെയും മകൾ എഡ്രിയേൽ ആൻ റിഷിനാണ് അപൂർവ നേട്ടം. യുഎഇയിൽ സ്ഥിരതാമസമാക്കിയ കുടുംബം എഡ്രിയേലിനു മൂന്നു വയസുള്ളപ്പോൾ തലോർ ജെറുസലെം ധ്യാനകേന്ദ്രത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള ബൈബിൾ ഗ്രാമം പരിപാടിയിൽ ഓണ്‍ലൈനായി പങ്കെടുപ്പിച്ചിരുന്നു. ഓരോ ദിവസവും ചെറിയ ബൈബിൾ വചനങ്ങൾ പഠിക്കാൻ തുടങ്ങി. ആഴ്ചകൾ പിന്നിട്ടപ്പോൾ നാൽപതിലേറെ ബൈബിൾ വചനങ്ങൾ ഹൃദിസ്ഥമാക്കി. മകളുടെ മികവു തിരിച്ചറിഞ്ഞാണു ഈ രംഗത്തെ വിവിധ റിക്കാഡുകളെക്കുറിച്ച് സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞത്. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഒരു കൈ നോക്കിയത്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേൽ ആൻ റിഷിൻ കരസ്ഥമാക്കിയത്. അമ്മ…
Read Moreഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കല്ലറയിൽ പൂക്കളർപ്പിച്ച് ചാലക്കുടിയിലെ സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട: നടൻ ഇന്നസെൻറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു വലതു പക്ഷ സ്ഥാനാർഥികളായ സി. രവീന്ദ്രനാഥുംബെന്നി ബഹന്നാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്റിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി. ഇന്നുരാവിലെയാണ് ഇരുവരും ഇന്നസെന്റിന്റെ കല്ലറയിൽ സ്മരണാഞ്ജലിയർപിക്കാൻ എത്തിയത്. നിങ്ങള്‍ വല്യ പ്രഫസറല്ലേ…നമുക്ക് വിദ്യാഭ്യാസൊന്നും ഇല്ലല്ലോ… ഇന്നസെന്റിന്റെ ഓർമകളിൽ സി.രവീന്ദ്രനാഥ് പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്റിന്റെ സവിശേഷത. ഇന്നസെന്റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നത് വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു.വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെൻറ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്‍പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഉൗടും പാവും നെയ്ത കലാകാരനായിരുന്നു അദ്ദേഹം.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി…
Read Moreദേ ചേട്ടൻ പിന്നെയും; യുവതിക്കൊപ്പം പുതിയ ഫോട്ടോയുമായി ഗോപി സുന്ദർ; ഇതാരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഗോപിയുടെ പാട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ചര്‍ച്ചാവിഷയമാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഏവർക്കും ഹോളി ആശംസകൾ അറിയിച്ചുകൊണ്ടാണ് പുതിയ ഫോട്ടോ താരം പങ്കുവച്ചത്. ആ ഫോട്ടോയിൽ ഗോപിക്കൊപ്പം ഒരു പെൺകുട്ടി കൂടിയുണ്ട്. എന്നാൽ അത് ആരാണെന്ന് ഗോപി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോപി സുന്ദർ പുതിയതായി പങ്കുവച്ച ചിത്രത്തിലെ പെൺകുട്ടി അദ്വൈത പത്മകുമാർ ആണെന്നും അവരൊരു നർത്തകിയും ഗായികയും ആണെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. ഗായിക അഭയ ഹിരണ്മയിയുമൊത്ത് പത്ത് വര്‍ഷത്തോളം ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. എന്നാൽ ആ ബന്ധം വേര്‍പിരിഞ്ഞ് ഗായിക അമൃത സുരേഷുമൊത്ത് ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. പിന്നീട് ഇവര്‍ വേർ പിരിഞ്ഞ വാർത്തയും പ്രചരിച്ചു. അതിനു ശേഷം ഗോപി സുന്ദര്‍…
Read Moreതെരഞ്ഞെടുപ്പ് ചട്ടലംഘനം; യുഡിഎഫ് പരാതിയില്‍ തോമസ് ഐസക് വിശദീകരണം നല്കി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് യുഡിഎഫ് നല്കിയ പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് വിശദീകരണം നല്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ നല്കിയ പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടര്‍ ഐസക്കില്‍ നിന്നു വിശദീകരണം തേടിയിരുന്നു. മൂന്നുദിവസത്തിനകം മറുപടി നല്‍കാനാണ ്കളക്ടര് നിര്‍ദേശിച്ചത്. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക്കിനുള്ളത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുത്ത് വോട്ട് തേടിയിട്ടില്ലെന്ന് ഐസക്ക് വിശദീകരിച്ചു. കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളായി ബന്ധമുള്ളതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടിട്ടുണ്ടാകാം. ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടാകാമെന്നും പറയുന്ന തോമസ് ഐസക്് ഇതു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗപ്പെടുത്തിയെന്ന ആരോപണം തള്ളി.തൊഴില്‍ദായക പദ്ധതിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ സംഘാടകനായി താനുണ്ടായിരുന്നു. വിജ്ഞാന…
Read Moreഞാൻ അവളെ വഞ്ചിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും
സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു. ‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി. ‘അഞ്ജലിയുമായുള്ള എന്റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ…
Read More