പെഷവാർ: പാക്കിസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി.പെഷവാർ ജില്ലയിലെ ഷെയ്ഖ് മുഹമ്മദി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ ഭർത്താവ് വാഹിദ് അക്ബറും സഹോദരന്മാരായ വസീമും കമലും ചേർന്ന് യുവതിയെ മുറിക്കുള്ളിൽവച്ചും സുഹൃത്ത് ദൗദിനെ വീടിന് പുറത്തുവച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് അഞ്ച് കുട്ടികളുണ്ട്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവർഷം 1,000 സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത്. ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ മിക്കപ്പോഴും കുടുംബാംഗങ്ങളാണ്.
Read MoreDay: March 26, 2024
മാടായിപ്പാറയിൽ മയക്കുമരുന്നുമായി രണ്ടംഗസംഘം അറസ്റ്റിൽ
പഴയങ്ങാടി: ലഹരിമരുന്നുമായി രണ്ടംഗസംഘത്തെ മാടായിപ്പാറയിൽ വച്ച് പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ പി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. 717 മില്ലിഗ്രാം മെത്താഫിറ്റമിൻ ഇവരിൽ നിന്നും പിടികൂടി. മാടായി മാടവളപ്പിലെ എം.വി. നജീബിന്റെ (26) കൈയിൽ നിന്ന് 317 മില്ലിഗ്രാം മെത്താഫിറ്റമിനും എരിപുരം പാളയംനഗറിലെ സിനാസിന്റെ (32) പക്കൽ നിന്നും 400 മില്ലിഗ്രാം മെത്താഫിറ്റമിനുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന്-കഞ്ചാവു കേസുകളിലെ പ്രതികളായ ഇരുവരും മാടായിപാറ പരിസരത്തുള്ള സ്കൂൾ-കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വില്പന. ഞ്ഞിമംഗലം, പിലാത്തറ, പഴയങ്ങാടി, മാടായിപ്പാറ ഭാഗങ്ങളിൽ മെത്താഫിറ്റമിൻ വില്പന നടത്തുന്ന പ്രധാന കണ്ണികളാണ് ഇവരെന്നും എക്സൈസ്സംഘം പറഞ്ഞു. മാടായിപാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രികരിച്ചാണ് ഇവർ വില്പന നടത്തുന്നത്. പ്രതികളെ പിടികൂടിയ സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് തുണോളി, സജിത്ത് കുമാർ, ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ എം.കെ.ജനാർദ്ദനൻ, പി.യേശുദാസൻ, പി.പി.രജിരാഗ്, വി.പി.ശ്രീകുമാർ, ഡ്രൈവർ…
Read Moreഅടിയോടടി… തോമസ് ഐസക്കിന്റെ പ്രചാരണത്തിലെ പോരായ്മകളെച്ചൊല്ലി വാക്പോരും തമ്മിലടിയും
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ സംസ്ഥാന നേതൃത്വം ഇടപെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ പ്രചാരണത്തിലെ പോരായ്മകളെച്ചൊല്ലിയാണ് ഇന്നലെ രാത്രി നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്പോരും തമ്മിലടിയുമുണ്ടായത്. സംഘർഷത്തിനിടെ മുന്‍ എംഎല്‍എ കൂടിയായ ആറന്മുളയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളി. സംഭവത്തിൽ പ്രതിഷേധിച്ചു പത്മകുമാർ പ്രചാരണച്ചുമതലകള് ഒഴിഞ്ഞു. മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിനു മാനക്കേടായ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനത്തിനായാണ് ഇന്നലെ രാത്രി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ആറന്മുള മണ്ഡലത്തിന്റെ പ്രചാരണച്ചുമതലയുള്ള മുന്‍ എംഎല്‍എ പദ്മകുമാര്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ചിരുന്നു. ഈ നിലയില്‍ പോയാല്‍ തോമസ് ഐസക് പരാജയപ്പെടുമെന്നും സെക്രട്ടേറിയറ്റിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെ…
Read Moreഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന് ചെന്നൈയിൽ
ചെന്നൈ: ഒരു വ്യാഴവട്ടത്തിനുശേഷം ഐപിഎൽ കലാശപ്പോരാട്ടം ചെന്നൈയിലേക്കു മടങ്ങിയെത്തുന്നു. പ്രസിദ്ധമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മേയ് 26 നാണ് ആവേശക്കിരീടം ലക്ഷ്യമിട്ടുള്ള പോര്. 2011ലും 2012ലും ഫൈനൽമത്സരത്തിന് ആതിഥ്യം വഹിച്ചത് ചെന്നൈ ആയിരുന്നു. അഞ്ചുതവണ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിൽത്തന്നെയാണ് രണ്ടാം ക്വാളിഫയറും, മേയ് 24ന്. ആദ്യ ക്വാളിഫയർ 21ന് അഹമ്മദാബാദിലാണ്. പിറ്റേന്ന് ഇതേ വേദിയിൽ എലിമിനേറ്ററും നടത്തുമെന്ന് രണ്ടാംപാദ മത്സരക്രമങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ അറിയിച്ചു. ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ കോൽക്കത്തയിൽ ഏറ്റുമുട്ടുന്നതോടെ രണ്ടാംപാദ മത്സരങ്ങൾ തുടങ്ങും. മാർച്ച് 22 നു തുടങ്ങി ഏപ്രിൽ എഴുവരെയുള്ള ആദ്യഘട്ട മത്സരക്രമം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രണ്ടു ഘട്ടങ്ങളിലായി മത്സരക്രമം നിശ്ചയിച്ചത്.
Read Moreസ്കൂട്ടറില്‍ ഇരുന്ന് റൊമാന്‍സ്…പുലിവാല് പിടിച്ച് പെൺകുട്ടികൾ
സ്കൂട്ടറിൽ ഇരുന്ന് റൊമാൻഡിക് വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പെൺകുട്ടികൾക്ക് പിഴ ചുമത്തി നോയിഡ പോലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്. പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറിനിന്ന് പോകുന്നതും പിന്നീട് സ്കൂട്ടറിൽനിന്ന് വീഴുന്നതും വീഡിയോയിൽ കാണാം. ഹെൽമറ്റ് ധരിക്കാത്തതിനും മൂന്നുപേർ ഒരേസമയം സഞ്ചരിച്ചതിനുമാണ് പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡൽഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് യുവതികൾ ഡൽഹി മെട്രോയിൽ അശ്ലീല പ്രവൃത്തികൾ കാണിച്ചുകൊണ്ട് ഹോളി ആഘോഷിച്ചത് വലിയ വിവാദമായിരുന്നു.
Read Moreടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഗോഹട്ടി: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ച്. യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. മൂന്നാം റൗണ്ടിലെത്തിയാൽ 2027 എഎഫ്സി ഏഷ്യൻ കപ്പിനു നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യയെ മൂന്നാം റൗണ്ടിൽ എത്തിച്ചില്ലെങ്കിൽ, അഞ്ചുവർഷത്തെ അധ്വാനത്തിൽ ഇവിടെ ചെയ്ത എല്ലാ കാര്യങ്ങളിലും അന്തസോടെ, അഭിമാനത്തോടെ ഞാൻ പോകും. ഞാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് വിട്ടുകൊടുക്കും. മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യക്ക് ഇനിയും അവസരമുണ്ട്. ഇന്നത്തെ മത്സരം ജയിക്കണം. അഫ്ഗാനെതിരേ എവേ മത്സരം സമനിലയിൽ പിരിയേണ്ടിവന്നതാണ് ഇന്ത്യക്കു ക്ഷീണമായത്. 2019ൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ സ്റ്റിമാച്ചിന്റെ കരാർ കഴിഞ്ഞ വർഷം 2026 വരെ നീട്ടിയിരുന്നു.
Read Moreഅവൾ കാമായനി; ട്രെയിനിൽ പിറന്ന കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രെയിനിന്റെ പേരുതന്നെ നൽകി, “കാമായനി’. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മധ്യപ്രദേശിലെ സത്നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രെയിൻ വിദിഷ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Read Moreസുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ഗോഹട്ടി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി 150-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ന് ഗോഹട്ടിയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതയിൽ അഫ്ഗാനിസ്ഥാനെതിരേയുള്ള രണ്ടാംപാദ മത്സരത്തിൽ ഇറങ്ങുന്നതോടെയാണ് ഛേത്രി പേര് പുതിയ നാഴികക്കല്ലിൽ കുറിക്കുക. ഇന്ത്യക്കായി 150 മത്സരങ്ങളിൽ ഇറങ്ങുന്ന ആദ്യത്തെയാളെന്ന റിക്കാർഡിലാണ് ഛേത്രി. രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്ഗാനെതിരേ സൗദിയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. 117-ാം റാങ്കിലുള്ള ഇന്ത്യയെക്കാൾ റാങ്കിംഗിൽ താഴെയുള്ള അഫ്ഗാനിസ്ഥാനെതിരേ ഗോൾ നേടാൻ കഴിയാത്തത് ടീമിന്റെ മുന്നേറ്റത്തെ ഉലച്ചിരിക്കുകയാണ്. പുതിയ നാഴികക്കല്ല് കുറിക്കുന്ന മത്സരത്തിൽ നായകൻ ഗോൾ നേടി ഇന്ത്യയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് യോഗ്യതയിൽ 2023 നവംബർ 16ന് കുവൈറ്റിനെതിരേ ഗോൾ നേടിയശേഷം ഇന്ത്യക്ക് ഇതുവരെ എതിർ വലകുലുക്കാനായിട്ടില്ല. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ…
Read Moreകൈയിൽ കാശില്ലേൽ ഫോൺ പേ വഴി തരൂ… ക്യൂആർ കോഡ് ഉപയോഗിച്ച് ഭിക്ഷ യാചിക്കുന്ന ഡിജിറ്റൽ ഭിക്ഷാടകൻ!
ഇന്നത്തെ കാലത്ത് ഡിജിറ്റൽ പണമിടപാടുകളാണ് ഭൂരിഭാഗം വരുന്ന ആളുകളും ഉപയോഗിക്കുന്നത്. ചെറി കടയെന്നോ വലിയ കടയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ക്യൂആർ കോഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ യാചകരും ഡിജിറ്റലായി പണം യാചിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്. ആസാമിലെ ഗുവാഹത്തിയിൽ കാഴ്ച വൈകല്യമുള്ള ഒരു യാചകൻ തനതായ ഭിക്ഷാടന രീതിയിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എക്സിൽ വൈറലായ ഒരു വീഡിയോയിൽ, ദശരഥ് എന്ന് തിരിച്ചറിഞ്ഞ യാചകൻ ഡിജിറ്റൽ പേയ്മെൻ്റിലൂടെ ഭിക്ഷ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഇയാൾ കഴുത്തിൽ ക്യൂആർ കോഡുള്ള ഫോൺപേ കാർഡ് ധരിച്ചിരിക്കുകയാണ്. ഒരു കാറിൽ ഇരിക്കുന്ന ആളുകളെ യാചകൻ സമീപിക്കുകയും ചെയ്യുന്നു. അവരിൽ ഒരാൾ 10 രൂപ അയയ്ക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നു. തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ അറിയിപ്പ് കേൾക്കാൻ യാചകൻ തന്റെ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു.…
Read Moreപ്രളയക്കെടുതി; ഇന്‍ഷ്വര്‍ ചെയ്ത കടയുടമയ്ക്ക് 33.35 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
പത്തനംതിട്ട: 2018ലെ വെള്ളപ്പൊക്കത്തില്‍ കടയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സ്ഥാപനത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 33.35 ലക്ഷം രൂപ നല്കാന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. വടശേരിക്കര ക്വാളിറ്റി സൂപ്പര്‍ ബസാര്‍ ഉടമ എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് മാനേജര്‍ക്കെതിരേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ബസാര്‍ ഒന്നരക്കോടി രൂപയ്ക്ക് എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സില്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ സ്ഥാപനവും കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നഷ്ടപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന് ഇരുകക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കുകയും അഭിഭാഷകര്‍ മുഖേന ഹാജരാകുകയും ചെയ്തതാണ്. സര്‍വേ റിപ്പോര്‍ട്ടിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ പറയുന്ന നഷ്ടം ശരിയെന്ന് കമ്മീഷനു ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. സാധനങ്ങള്‍ നഷ്ടപ്പെട്ട വകയിലാണ് 32.25 ലക്ഷം രൂപ അനുവദിച്ചത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് ഇന്‍ഷ്വറന്‍സ്…
Read More