തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പിതാവ്. മുഖ്യമന്ത്രിക്ക് തന്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിദ്ധാർഥന്റെ കുടുംബത്തിന്റെ വാ അടക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി ലഭിച്ചു എന്ന് താൻ തെറ്റിദ്ധരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ കൊലപാതക കേസിൽ ഇപ്പോൾ യാതൊരു തരത്തിലുമുള്ള അന്വേഷണം നടക്കുന്നില്ല. പോലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ഇതുവരെയും തുടങ്ങിയിട്ടില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും പിതാവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. ഞങ്ങളെ സഹായിക്കും എന്ന് അദ്ദേഹം വാക്ക് നൽകിയിട്ടുണ്ടെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. തത്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. അദ്ദേഹം ഉറപ്പു തന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന്…
Read MoreDay: March 26, 2024
കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയപ്പോൾ കുഴിച്ചുമൂടാൻ വിജയന്റെ ഭാര്യയും കൂട്ടുനിന്നു; ഇരട്ടക്കൊലപാതകത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കളപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷെൽട്ടർ ഹോമിലായിരുന്ന ഇവരുടെ അറസ്റ്റ് തിങ്കളാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ വിജയന്റെ ഭാര്യ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടെ മാനസികനില തെറ്റിയതിനെത്തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൗൺസലിംഗ് നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചത്.വിജയനെ കൊന്ന് കുഴിച്ചു മൂടുവാൻ ഭാര്യയും കൂട്ടുനിന്നതിനാണ് കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ടത്. 2023 ലാണ് വാക്ക്തർക്കത്തിനൊടുവിൽ വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തൻപുരക്കൽ നിതീഷ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്.തുടർന്ന് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മാർച്ച് രണ്ടിന് കട്ടപ്പനയിൽ വർക്ക്ഷോപ്പിൽ നടന്ന മോഷണ കേസിന്റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതക കേസിനു തെളിവു ലഭിച്ചത്.…
Read Moreഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; സഹപാഠികള്‍ വിദ്യാര്‍ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചു; ആക്രമണത്തിന് നേതൃത്വം നൽകിയത് അച്ചടക്ക നടപടി നേരിട്ട വിദ്യാർഥി
കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് സഹപാഠികള്‍ അടിച്ചുപൊട്ടിച്ചു. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ.പി. നിവേദ് ബാബു (17)വിനാണ് ക്രൂരമായ മര്‍ദനമേറ്റത്. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നിവേദിനെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണു മര്‍ദിച്ചത്. മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. അവസാന പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാനായി ബസ് കാത്തുനില്ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ നാലു വിദ്യാര്‍ഥികളെത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനായി നിവേദിനെ നിര്‍ബന്ധിച്ചത്. നിവേദ് താത്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളില്‍ തോളില്‍ കൈയിട്ട് പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തതോടെയാണു തന്നെ ആക്രമിച്ചതെന്നു നിവേദ് പറഞ്ഞു. സംഘത്തിലെ ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മുഖത്തിനിട്ട് ഇടിച്ചതിനെത്തുടര്‍ന്നാണ് താടിയെല്ല് തകര്‍ന്നത്. ഈ വിദ്യാര്‍ഥി പലതവണ അധ്യാപകരോട് മോശമായി പെരുമാറുകയും സഹപാഠികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും രണ്ടുതവണ…
Read Moreതലോടി ചുംബിച്ച് പെൺകുട്ടി: അനുസരണയോടെ ആസ്വദിച്ച് രാജവെമ്പാല; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ഒരു ദിവസം സോഷ്യൽ മീഡിയയിൽ എന്തൊക്കെ തരത്തിലുള്ള വീഡിയോകളാണ് നമ്മൾ കാണാറുള്ളത്. ചിലതൊക്കെ കാണുമ്പോൾ ഇതൊക്കെ സത്യം തന്നെയാണോന്ന് തന്നെ നമ്മൾ ചിന്തിച്ചുപോകും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം എക്സിൽ വൈറലായത്. ഒരു പേടിയുമില്ലാതെ സ്നേഹത്തോടെ രാജവെമ്പാലയെപ്പോലെ ഒരു യുവതി ഉമ്മ വയ്ക്കുന്ന വീഡിയോയാണിത്. യുവതി ഉമ്മവയ്ക്കുമ്പോൾ വളരെ അനുസരണയോടെയാണ് പാമ്പ് നിൽക്കുന്നത്. ഇടയ്ക്കൊന്ന് പാമ്പ് തല വലിച്ചെങ്കിലും യുവതി വീണ്ടും ഉമ്മ വയ്ക്കുകയാണ്. എക്സിൽ Figen എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ വീഡിയോയിൽ തന്നെ യുവതി മറ്റ് പാമ്പുകളുമായി ഇടപഴകുന്ന രംഗങ്ങളും കാണാം. ശരിക്കും ഈ പാമ്പുകൾക്കൊന്നും ജീവനില്ലേ എന്നുവരെ നമുക്ക് തോന്നിപ്പോകും. അത്രയും കൂളായിട്ടാണ് യുവതി പാമ്പിനെ ഉമ്മ വയ്ക്കുന്നതും മറ്റും. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ ഇത്തരം വീഡിയോകളൊന്നും പ്രോത്സാഹിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റിട്ടിരിക്കുന്നത്.…
Read Moreഅവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ല; വികസനമാണ് പ്രധാനം; സംസ്ഥാനത്ത് ഏഴ് സീറ്റ് ബിജെപി പിടിച്ചെടുക്കുമെന്ന് മേജർ രവി
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം എൻഡിഎ സ്ഥാനാർഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ വേദനയില്ലന്ന് മേജർ രവി. പാർട്ടി തീരുമാനംഎന്തുതന്നെ ആയാലും ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ബിജെപിക്ക് മികച്ച വിജയം ലഭിക്കുമെന്നും സംസ്ഥാനത്ത് ഏഴ് സീറ്റ് പിടിച്ചെടുക്കുമെന്നും മേജർ രവി കൂട്ടിച്ചേർത്തു. സ്ഥാനാർഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് സ്ഥാനാർഥി പട്ടികയിൽ മേജർരവി പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഡോ. കെ. എസ്. രാധാകൃഷ്ണനെ തെരഞ്ഞെടുക്കുകയായിരുന്നു.
Read Moreഎം.എം. മണിയുടെ മുഖം ചുട്ട കശുവണ്ടി പോലെ; ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച എം.എം.മണിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്
മൂന്നാർ: സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ.ആര്. ശശി. മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ശശിയുടെ വിവാദ പരാമര്‍ശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ശശിയുടെ അധിക്ഷേപം. ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തില്‍ ശശി പറയുന്നു. മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു ശശിയുടെ പരാമർശം.
Read Moreഅതു കാണാൻ ഞാനെന്റെ സ്വന്തം കാറില്‍… ഇന്നസെന്റ് ഓർമയായിട്ട് ഇന്ന് ഒരാണ്ട്
“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എന്ന് കിട്ടുണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ ഓർമയിൽനിന്ന് ചിരിയുടെ ചങ്ങാതി മറഞ്ഞിട്ടേയില്ല. കിട്ടുണ്ണിയടക്കമുള്ള നൂറുകണക്കിനു കലക്കൻ കഥാപാത്രങ്ങൾക്കു ജീവനേകിയ, പിന്നീടു ജനപ്രതിനിധിയും എഴുത്തുകാരനുമായ ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്! പേരുപോലെ നിഷ്കളങ്കമായി ചിരിച്ച്, ചിന്തിപ്പിച്ച് കഴിഞ്ഞവർഷം മാർച്ച് 26നാണ് അദ്ദേഹം യാത്രയായത്. 1948 മാര്‍ച്ച് നാലിന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്റ് എട്ടാം ക്ലാസിൽ പഠനം നിർത്തി മദ്രാസിലേക്കു വച്ചുപിടിച്ചതാണ്. മലയാളികളുടെ മനസു മൊത്തം പിടിക്കാനുള്ള യാത്രയായിരുന്നു അത്. അവിടെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി കുറച്ചുകാലം ജോലി. ആ സമയത്തു ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമാഭിനയത്തിനു തുടക്കമിട്ടു. 1972 സെപ്റ്റംബര്‍ ഒന്പതിനു റിലീസ് ചെയ്ത നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം തീപ്പെട്ടിക്കമ്പനി…
Read Moreമരണമില്ലാത്ത ഓർമകൾ; കൃഷ്ണ ചന്ദ്ര ഇനി ഇവരിലൂടെ ജീവിക്കും; മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു
ഭുവനേശ്വർ: ഒഡീഷയിൽ മസ്തിഷ്ക മരണം സംഭവിച്ച സിആർപിഎഫ് ജവാന്റെ അവയവങ്ങൾ ദാനം ചെയ്തു. സിആർപിഎഫിൽ ഹവിൽദാറായി സേവനമനുഷ്ഠിക്കുകയായിരുന്ന കൃഷ്ണ ചന്ദ്ര മഹാഭോയ് ആണ് മരിച്ചത്. വിട്ടുമാറാത്ത വൃക്കരോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം രണ്ട് വർഷത്തോളമായി ഡയാലിസിസിന് വിധേയനായിരുന്നു. മാർച്ച് 20 ന് ഖുർദാ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ മസ്തിഷ്ക മരണത്തിന് ശേഷം, അവയവദാനത്തിന് ഞങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് അനുമതി തേടുകയും അവർ സമ്മതിക്കുകയും ചെയ്തു. തുടർന്ന്, അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.-സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അലീഷ ചൗധരി പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്യുന്നതിന് ഡോക്ടർമാരെ അനുവദിക്കാൻ ആദ്യം കുടുംബം തയാറായിരുന്നില്ല. “എന്നാൽ, എന്റെ അച്ഛൻ തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചുവെന്ന് എന്റെ അമ്മ പറഞ്ഞു. ഇപ്പോൾ, രണ്ട് പേർക്ക് എന്റെ പിതാവിന്റെ അവയവം ഉപയോഗിച്ച് അതിജീവിക്കാൻ കഴിയുമെങ്കിൽ, അതും ഒരു സേവനമായിരിക്കും. അതിനാൽ…
Read Moreപടയപ്പാ…കെഎസ്ആർടിസി ബസ് തടഞ്ഞ് പടയപ്പ; ശ്വാസമടക്കി യാത്രക്കാർ!
മൂന്നാര്‍: വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കാട്ടാനയായ പടയപ്പ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. ദേവികുളം ടോള്‍ പ്ലാസക്ക് സമീപത്താണ് ആനയെത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ മുന്നിലെത്തിയ കെഎസ്ആര്‍ടിസി ബസ് ആന തടഞ്ഞു. ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം ഏറെ നേരം പരതി. ഡ്രൈവറുടെ സീറ്റ് ബല്‍റ്റ് ഇതിനിടെ വലിച്ച് പൊട്ടിച്ചു. ഇതിനിടെ യാത്രക്കാർ എല്ലാവരും ബസിന്റെ മുന്‍വശത്ത് നിന്നു പിന്നോട്ട് മാറി. ബസിലെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഇതോടെ കാട്ടാന യാത്രക്കാരെ ആക്രമിച്ചില്ല. ആര്‍ആര്‍ടി സംഘം എത്തിയതോടെ ഏറെ സമയത്തിനു ശേഷം ചൊക്കനാട് ഭാഗത്തേക്ക് ആന കയറിപ്പോയി. വീണ്ടും ആന ഇവിടെ എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍, വനം വകുപ്പ് പടയപ്പയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. ഉള്‍വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് എത്തിയാല്‍ ആനയെ കാട്ടിലേക്ക് തുരത്തുമെന്നും ജനവാസ മേഖലയില്‍ ഇറങ്ങാതെ ശ്രമിക്കുമെന്നുമായിരുന്നു…
Read More