‘ന്നാ താൻ കേസ് കൊട്’ എന്ന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറിയ സുരേശന്റേയും സുമലതയുടെയും കഥ പറയുന്ന പുതിയ ചിത്രം ‘സുരേശന്റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയ്ലർ പങ്കുവെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മേയ് 16 ന് ചിത്രം റിലീസ് ചെയ്യും. സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്. ബിൻ ഉരാളുകണ്ടിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ആകെ എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.’ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ ആയി ചാക്കോച്ചൻ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Read MoreDay: April 13, 2024
രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹ; പ്രതിയുടെ രക്ഷപെടൽ കൃത്യമായ റൂട്ട്മാപ്പിലൂടെ
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായ അബ്ദുള്‍ മത്തീന്‍ താഹയെന്ന് എന്‍ഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയില്‍ സ്ഥിരമായി എത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. മുസവീര്‍ ഹുസൈന് ഷാജിഹ് ആണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. എന്നാൽ താഹയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ റൂട്ട്മാപ്പിലൂടെയാണ് ഇയാള്‍ സ്ഫോടനത്തിന് പിന്നാലെ രക്ഷപ്പെട്ടത്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ പല ബസുകള്‍ മാറിക്കയറിയാണ് ഇരുവരുംസംസ്ഥാനം വിട്ടതെന്നും എന്‍ഐഎ വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശിവമോഗ സ്വദേശികളായ അബ്ദുള്‍ മത്തീന്‍ താഹയും മുസവീര്‍ ഹുസൈന് ഷാജിഹും എൻഐഎയുടെ പിടിയിലായത്. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ വ്യാജപേരുകളില്‍ കോല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇവരെ ബംഗളൂരുവിലെ എന്‍ഐയുടെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചു. മാർച്ച് ഒന്നിന് ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ കഫെയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ശേഷം ബോംബ്…
Read Moreസ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്; വിദ്യാ ബാലൻ
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ വരുന്നതിലും അത്തരം സിനിമകൾ വിജയിക്കുന്നതിലും നടന്മാർ അസ്വസ്ഥരാണെന്ന് നടി വിദ്യാ ബാലൻ. താൻ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളായ ദി ഡേർട്ടി പിക്ചർ, ഇഷ്കിയ തുടങ്ങിയവയിൽ സ്ക്രീൻ സ്പേസ് പങ്കിടുമ്പോൾ പോലും പുരുഷ താരങ്ങളിൽ നിന്ന് വിമുഖത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലൻ പറഞ്ഞു. ‘ഒരു വിദ്യാ ബാലൻ സിനിമയിലോ സ്ത്രീകൾ നയിക്കുന്ന സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാകുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം സ്ത്രീകൾ പുരുഷൻമാരേക്കാൾ മികച്ച സിനിമകൾ ചെയ്യുന്നതിനാലാണ്. സത്യസന്ധമായി ഇത് അവരുടെ നഷ്ടമാണ്. ഞാൻ അത് ആത്മാർഥമായി വിശ്വസിക്കുന്നു. ഫോർമുല അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അവർ ചെയ്യുന്നതെന്ന് വിദ്യാ ബാലന് പറഞ്ഞു.
Read Moreജെസ്നയെ ആരോകൊലപ്പെടുത്തിയത്; മകള്‍ മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ല; സ്വന്തം അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങൾ വെളിപ്പെടുത്തി ജെയിംസ്
മുണ്ടക്കയം: ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകൾ താനുമായി ബന്ധപ്പെട്ടെനെ. ജെസ്നയെ അപായപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി അച്ഛന് ജെയിംസ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. മകള്‍ മുണ്ടക്കയം വിട്ട് പോയിട്ടുണ്ടാവില്ല. ജെസ്നയെ അപായപ്പെടുത്തിയതാണെന്ന് താന്‍ സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. നേരത്തേ സംശയം തോന്നിയ ജെസ്നയുടെ സുഹൃത്തും താനും അടക്കം നുണ പരിശോധനയ്ക്ക് വിധേയരായി. ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളെ തള്ളുന്നതായും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെയിംസ് വ്യക്തമാക്കിയിരുന്നു. സംശയമുളള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ജെസ്നയോട് രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായും പിതാവ് കോടതിയെ അറിയിച്ചിരുന്നു.…
Read Moreഅഭിമാനിക്കാം… ആരോഗ്യ കേരളം, സുന്ദര കേരളം; ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത് എന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന…
Read Moreചൈനീസ് ഇലക്ട്രിക് കാറുകൾക്ക് നിരോധനം
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദം. ചൈനീസ് ഇലക്ട്രിക് കാറുകൾ അമേരിക്കൻ വാഹന വ്യവസായത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണെന്ന് യുഎസ് സെനറ്റിലെ ബാങ്കിംഗ് കമ്മിറ്റി അധ്യക്ഷൻ ഷെറോഡ് ബ്രൗൺ പ്രസിഡന്റിനു നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയുള്ള വഞ്ചനകൾ അമേരിക്കൻ വാഹനവ്യവസായ മേഖലയിൽ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
Read Moreഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ കൗമാരക്കാർ അറസ്റ്റിൽ
ബെർലിൻ: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഭീകരാക്രമണത്തിനു തയാറെടുത്ത മൂന്നു കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി ജർമൻ പോലീസ് അറിയിച്ചു. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന സംഘം ഡുസൽഡോർഫിൽനിന്നാണു പിടിയിലായത്. 15നും 16നും ഇടയിലാണ് ഇവരുടെ പ്രായം. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതൽ വിശദീകരണം നല്‍കിയില്ല. എന്നാൽ, ക്രൈസ്തവർക്കും പോലീസിനും നേർക്ക് പെട്രോൾ ബോംബ് എറിയാനും കത്തിയാക്രമണം നടത്താനുമാണു പദ്ധതിയിട്ടതെന്നു ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്ക് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾക്കെതിരേ കടുത്ത ജാഗ്രതയാണ് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്നത്. പുതുവത്സര രാവിൽ കൊളോണിലെ കത്തീഡ്രലിൽ ആക്രമണത്തിനു പദ്ധതിയിട്ട മൂന്നു പേർ നേരത്തേ ജർമൻ പോലീസിന്റെ പിടിയിലായിരുന്നു.
Read Moreറീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ധനു. റീൽസ് എടുക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പൂജപ്പുര സ്വദേശി ഷെമീറാണ് ധനു കൃഷ്ണയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഷമീറിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ 12 മണിക്ക് ശേഷം ആളുകൾ തുടരുന്നതിന് അനുവാദമുണ്ടായിരുന്നില്ല. രാത്രി 12 മണിക്ക് ശേഷം എല്ലാവരും ഈ മേഖലയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ യുവാക്കൾ തുടരുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു കാരണം. സിസിടിവി…
Read Moreഇറാന്റെ ആക്രമണം: മുൻകരുതലുമായി അമേരിക്കയും ബ്രിട്ടനും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു നേർക്ക് ഇറാന്റെ ആക്രമണം ആസന്നമെന്ന റിപ്പോർട്ടുകൾക്കിടെ മുൻകരുതലുമായി പാശ്ചാത്യ ശക്തികൾ. അമേരിക്ക ഇസ്രയേലിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കു യാത്രാ മുന്നറിയിപ്പു നല്കി. ജറൂസലെം, ടെൽ അവീവ്, ബേർഷെബ എന്നീ നഗരങ്ങൾക്കു പുറത്തു പോകരുതെന്നും പോകണമെന്നുണ്ടെങ്കിൽ വലിയ ജാഗ്രത പുലർത്തണമെന്നുമാണ് എംബസി ജീവനക്കാരോടു നിർദേശിച്ചിരിക്കുന്നത്. ഇറാനിൽനിന്ന് ആക്രമണം ഉണ്ടാകാമെന്നും ഇതു പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഫ്രാൻസ് ഇറാനിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. ഫ്രഞ്ച് പൗരന്മാർ വരുംദിവസങ്ങളിൽ ഇറാൻ, ലബനൻ, ഇസ്രയേൽ, പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യയും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജർമനിയിലെ ലുഫ്താൻസ എയർലൈൻസ് ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി ആക്രമിച്ച് ഉന്നത കമാൻഡർമാർ അടക്കം 13 വരെ വധിച്ച…
Read More‘നിയമങ്ങൾ ലംഘിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്’; റോഡ് സുരക്ഷയെ കുറിച്ച് വീഡിയോ പങ്കുവച്ച് പോലീസ്
സുരക്ഷിതമല്ലാതെ മൂന്ന് പേർ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഡൽഹി പോലീസ് വ്യാഴാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമായി, നിയമലംഘകർക്ക് എങ്ങനെ സൗഹൃദവും വിശ്വാസവും തകർക്കാൻ കഴിയുമെന്നതിനെക്കുറിച്ചാണ് വീഡിയോ വ്യക്തമാക്കുന്നത്. മൂന്ന് യുവാക്കൾ മാസ്ട്രോ സ്കൂട്ടറിൽ സവാരി ആസ്വദിക്കുന്നതും തുടർന്ന് ഗതാഗതത്തിനിടെ ഒരാൾ പെട്ടെന്ന് തെറിച്ചുവീഴുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മുന്നിൽ ഇരുന്നയാൾ ഒന്നുകിൽ സ്ഥാനം ക്രമീകരിക്കാനോ അല്ലെങ്കിൽ അവനെ തെറിപ്പിക്കാനോ ശ്രമിച്ചപ്പോൾ അവസാനം ഇരുന്നയാൾ ആകട്ടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. വഴിയരികിലെ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. റോഡിൽ വീണ ആൾ മുന്നിൽ ഇരുന്ന സുഹൃത്തിൻ്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീണയാൾ സഹായഹസ്തം അപേക്ഷിച്ചെങ്കിലും സുഹൃത്തുക്കൾ രക്ഷിച്ചില്ല. ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് ഹൃദയസ്പർശിയായ ഒരു നിർദ്ദേശവുമായി റോഡ് സുരക്ഷാ സന്ദേശം കൈമാറി. “നിയമം ലംഘിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്,”…
Read More