ആളും ആരവവും ആവോളമുണ്ട്… പക്ഷേ, ഒന്നും അങ്ങ് ശരിയാകുന്നില്ല… അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്ന ടീമിനെ കുറിച്ച് ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ 16 സീസണിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഏക ഐപിഎൽ ടീമാണ് ആർസിബി. മൂന്ന് തവണ ഐപിഎൽ ഫൈനലിൽ (2009, 2011, 2016) കളിച്ചത് മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം. 2023 സീസണിൽ പ്ലേ ഓഫ് കണ്ടില്ല. 2024 സീസണിലും ചരിത്രം ആവർത്തിക്കുകയാണ് ആർസിബി. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി, ഒരു ജയത്തിലൂടെ ലഭിച്ച രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം ഇപ്പോൾ. സീസണിലെ ആറാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയത് ആർസിബിയുടെ മനോബലത്തിനു ക്ഷതമേൽപ്പിച്ചെന്നത് വാസ്തവം. കാരണം, 20 ഓവറിൽ 196/8 എന്ന സ്കോർ പടുത്തുയർത്തിയിട്ടും ജയിക്കാൻ ആർസിബിക്കു…
Read MoreDay: April 13, 2024
മായങ്ക് യാദവ് തിരിച്ചെത്തും
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കും. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ മായങ്ക് 19ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. അതേസമയം, ഇന്നലെ നടന്ന ഡൽഹി ക്യാപ്പിറ്റൽസിന് എതിരായത് ഉൾപ്പെടെ രണ്ടു മത്സരങ്ങൾ ഇതിനകം മായങ്കിന് നഷ്ടമായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് മായങ്കിന് പരിക്കേറ്റത്. മായങ്കായിരുന്നു ലക്നോയുടെ രണ്ട് ജയത്തിലെ പ്ലെയർ ഓഫ് ദ മാച്ച്.
Read Moreലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ട്; ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും പ്രദർശിപ്പിക്കും; സംഗീത വിശ്വനാഥൻ
ഇടുക്കി: വിവാദ സിനിമ ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കി എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നിലനിൽക്കുന്നുണ്ട്. ഈ വിഷയം എസ്എൻഡിപി ചർച്ച ചെയ്തിട്ടുള്ളതാണ്. എസ്എൻഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്നും എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥൻ പറഞ്ഞു. അതേസമയം, സിനിമ പ്രദർശിപ്പിക്കുന്നതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട് സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ദി കേരള സ്റ്റോറി യഥാർഥ സംഭവമാണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുണ്ടെന്നും, ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ഏഴാം റൗണ്ടിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് അപ്രതീക്ഷിത തോൽവി. ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയോടാണ് ഗുകേഷ് തോൽവി വഴങ്ങിയത്. ചാന്പ്യൻഷിപ്പിൽ ഫ്രഞ്ച് താരത്തിന്റെ ആദ്യജയമാണ്. അതേസമയം, റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴാം റൗണ്ടിൽ അമേരിക്കയുടെ ഹികാരു നാകാമുറയുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ 4.5 പോയിന്റുമായി നിപോംനിഷി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുമായി ഗുകേഷ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ അമേരിക്കയെു ഫാബിയാനൊ കരുവാനയുമായും വിദിത് ഗുജറാത്തി അസർബൈജാന്റെ നിജത് അബാസോവുമായും സമനിലയിൽ പിരിഞ്ഞു. പ്രജ്ഞാനന്ദയ്ക്ക് നാലും വിദിത്തിന് 3.5ഉം പോയിന്റാണ്. വനിതാ ചാന്പ്യൻഷിപ്പിൽ ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ചൈനയുടെ ടാൻ സോങ് യി (അഞ്ച്) ഒന്നാമത് തുടരുന്നു.
Read Moreപൂജയിലൂടെ പരിഹാരം; ഭർത്താവിന്റെ മദ്യപാനം അവസാനിപ്പിക്കാൻ സഹായം തേടിയെത്തിയ യുവതിയെ വ്യാജ സിദ്ധൻ പീഡിപ്പിച്ചു
തൃശൂർ: പൂജകളിലൂടെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വീട്ടിൽ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ്(34) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. വീട്ടമ്മയുടെ മോശ സാഹചര്യവും അന്ധവിശ്വാസവും മുതലെടുത്ത് നിരന്തരമായി പീഡനം നടത്തിയ കേസിലാണ് വ്യാജ സിദ്ധനെ കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവിന്റെ മദ്യപാനം നിർത്താനായിട്ട് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൂജയ്ക്ക് വേണ്ടി എന്നുപറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് യുവതിയെ ഇയാൾ ക്ഷണിച്ചു. പിന്നാലെ വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രതി പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി…
Read Moreതൃശൂര്‍ പൂരം; ആനകളുടെ പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പട്ടികയും സമര്‍പ്പിക്കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി. ചൊവ്വാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിന് കോടതി നിര്‍ദേശം നല്കി. ആരോഗ്യപ്രശ്നങ്ങളോ മദപ്പാടോ ഉള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളതിനാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും. അതേസമയം ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയതനുസരിച്ച് ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആനകളുടെ 50 മീറ്റര്‍ അകലെ മാത്രമേ ആളുകളെ നിര്‍ത്താവൂ, ചൂട് കുറയ്ക്കാനായി ഇടയ്ക്കിടെ ആനകളെ നനയ്ക്കണം, തുടങ്ങിയവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
Read Moreകോമിക് സ്ട്രിപ് ഒരുക്കി; റോഷ്നയ്ക്ക് ലോക റിക്കാര്‍ഡ്
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോമിക് സ്ട്രിപ് സൃഷ്ടിച്ച് രണ്ടുതവണ ലോക റിക്കാര്‍ഡ് മറികടന്ന് മലയാളി യുവതി. കോഴിക്കോട് സ്വദേശിനി റോഷ്നയാണ് 430 മീറ്ററുള്ള കോമിക് സ്ട്രിപ് തയാറാക്കിയത്. കുത്തബ് മിനാറിന്റെ ഉയരത്തേക്കാള്‍ ആറു മടങ്ങ് നീളമുള്ള കോമിക് സ്ട്രിപ്പിന് 1250 കടലാസ് കഷണങ്ങൾ ഉപയോഗിച്ചു. 200 പേനകള്‍ ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മുഹമ്മദ് ദിലീപിന്റെ മകളാണ് പതിനെട്ടുകാരിയായ റോഷ്ന. നേരത്തേ ഈഫല്‍ ടവറിനേക്കാള്‍ 100 മീറ്റര്‍ ഉയരത്തോളം (404 മീറ്റര്‍) നീളത്തിലുള്ള കോമിക് സ്ട്രിപ് തയാറാക്കിയതായിരുന്നു റോഷ്നയുടെ പേരിലുള്ള ആദ്യ ലോക റിക്കാര്‍ഡ്. റോഷ്നയുടെ വിജയകഥ ഹിസ്റ്ററി ടിവി1 ലെ ഓമൈജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയില്‍ 15ന് രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.
Read Moreബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് പോലീസ് അട്ടിമറിക്കുന്നു; ഡിവൈഎഫ്ഐ ആർഎസ്എസിന്റെ പോഷക സംഘടനയാണോയെന്ന് വ്യക്തമാക്കണം; രാഹുൽ മാങ്കൂട്ടത്തിൽ
തലശേരി: പാനൂർ സ്ഫോടനക്കേസ് അന്വേഷണത്തിൽ പോലീസിനെ വിശ്വാസമില്ലെന്നും യൂണിഫോംഡ് തെളിവു നശിപ്പിക്കൽ സേനയായി പോലീസ് മാറിയിരിക്കുകയാണെന്നും യൂത്ത് കോൺ ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെങ്കിൽ ആർഎസ്എസിന്റെ പോഷക സംഘടനയാണോയെന്ന് അവർ വ്യക്തമാക്കണമെന്നും ഇരുവരും പറഞ്ഞു. പാനൂരിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുലും ഫിറോസും. ബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് അട്ടിമറിക്കുകയാണ് പോലീസ്. കേരളാ പോലീസിന്റെ അന്വേഷണം ഒരു തരത്തിലും നീതിയുക്തമായിരിക്കില്ല. ആര് കുപ്പിച്ചില്ല് വാങ്ങി, ആര് മുള്ളാണി വാങ്ങി എന്ന അന്വേഷണത്തിനപ്പുറം എവിടേക്കാണിതിന്റെ സപ്ലൈയെന്നോ, ആർക്കു വേണ്ടിയാണെന്നോ വ്യക്തമായിട്ടില്ല. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. ആർഎസ്എസിന്റെ പോഷക സംഘടനയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വിഷയത്തിൽ കൃത്യമായ…
Read Moreസിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആദിത്യന്റെ പിതാവ് മരിച്ച നിലയിൽ
പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുങ്കര അരുണോദയത്തിൽ പി.കെ. വിജയനെ (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണു സംഭവം. വീട്ടിലെ സ്വീകരണമുറിയിൽ ഉറങ്ങാൻ കിടന്ന വിജയനെ കാലത്ത് സോഫയുടെ താഴെ കിടക്കുന്ന നിലയിൽ ഭാര്യ കാണുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഗവ. എൽപി സ്കൂൾ അധ്യാപകനായിരുന്നു വിജയൻ. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണു ഭാര്യ മേരി മിറാൻഡ. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ഒളിവിലായപ്പോഴും ഇതിനുശേഷം പോലീസ് കസ്റ്റഡിയിലായപ്പോഴും പോലീസ് വീട്ടിലെത്തി വിജയനെയും കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ഇദ്ദേഹം അസ്വസ്ഥനായിരുന്നെന്നു നാട്ടുകാർ പറയുന്നു. മകൾ: അരുണിമ…
Read More‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ്
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണു ഹര്‍ജി. ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള് മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്…
Read More