കോഴിക്കോട്: ജാതി, മത ഭേദമില്ലാതെ ലോകമെന്പാടുമുള്ള മലയാളികളും വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർത്തപ്പോൾ സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീ (42) മിന്റെ മോചനത്തിനു വഴി തെളിഞ്ഞു. എപ്രിൽ 16നുള്ളിൽ ദയാധനമായി സൗദി ബാലന്റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ ഇന്നലെത്തന്നെ അബ്ദുൾറഹീമിന്റെ മോചനത്തിനായി രൂപീകരിച്ച അക്കൗണ്ടുകളിലെത്തി. ഈ തുക ഉടൻതന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കു മാറ്റും. വിദേശകാര്യമന്ത്രാലയം ഈ തുക സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറും. ഇന്ത്യൻ എംബസി സൗദി കോടതി മുഖേന സൗദി ബാലന്റെ കുടുംബത്തിനു കൈമാറും. തുക എത്രയും പെട്ടെന്ന് കൈമാറി അബ്ദൂൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട് പറഞ്ഞു. സൗദിയിൽ ഈദ് അവധിയായതിനാൽ…
Read MoreDay: April 13, 2024
കരുതിയിരിക്കണം, ‘കേന്ദ്ര ഉദ്യോഗസ്ഥരെ’; അറസ്റ്റ് ഭീഷണിയിലൂടെ പണം തട്ടല്‍
കൊച്ചി: കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞു കൊച്ചിയില്‍ വീണ്ടും പണം തട്ടല്‍. എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയും മറ്റൊരാള്‍ക്ക് 30 ലക്ഷം രൂപയും നഷ്ടമായി. തട്ടിപ്പ് വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. അജ്ഞാത ഫോണ്‍ കോളുകളെയും ഇ- മെയില്‍ സന്ദേശങ്ങളെയും സൂക്ഷിക്കണമെന്നും സാമ്പത്തികവിവരങ്ങള്‍ ഉള്‍പ്പെടെ മറ്റ് യാതൊരു വിവരങ്ങളും അജ്ഞാതര്‍ക്ക് കൈമാറരുതെന്നും പോലീസ് നിർദേശിച്ചു. പോലീസ്, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേനയാണു പണം തട്ടുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിളിയോ ഇ- മെയിലോ ഇങ്ങനെ എത്താം തട്ടിപ്പിനിരയാക്കാന്‍ ഉദ്ദേശിക്കുന്നവരെ ഫോണിലോ ഇ- മെയില്‍ മുഖേനയോ ബന്ധപ്പെടുന്നതാണു രീതി. നിങ്ങള്‍ക്കയച്ച കൊറിയറിലോ…
Read Moreനടിയെ ആക്രമിച്ച കേസ്; സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്കു നല്‍കണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതയ്ക്കു നല്കാന് ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിച്ചത്. സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ല അന്വേഷണം നടത്തിയതെന്നും അതിജീവിതയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് അഡ്വ. ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു. ഇന്‍കാമറ നടപടികളിലൂടെ അന്വേഷണം നടത്തിയെന്നും അന്വേഷണം വേണമെന്നത് മൗലികാവകാശമാണെന്നും അദ്ദേഹം വാദമുന്നയിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നേരത്തേ തീര്‍പ്പാക്കിയതിനാല്‍ പുതിയ ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സെഷന്‍സ് ജഡ്ജി…
Read Moreഅസാധാരണമായ ആകാശ പ്രതിഭാസം; നിഴലില്ലാ ദിനത്തിന് സാക്ഷിയാകാൻ സംസ്ഥാനം
കൊച്ചി: തലയ്ക്കു മീതെ സൂര്യന് ജ്വലിച്ചു നില്‍ക്കുമ്പോഴും ഒട്ടും നിഴല്‍ കാണാത്ത അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസത്തിനു സാക്ഷിയാകാം. ആലപ്പുഴയിലും കോട്ടയത്തും നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12.25നാണ് ഈ പ്രതിഭാസം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാര്‍ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റു വരെ നീണ്ടുനില്‍ക്കും. തിരുവനന്തപുരത്ത് ബുധനാഴ്ചയും കൊല്ലത്ത് ഇന്നലെയും ഈ പ്രതിഭാസം ദൃശ്യമായിരുന്നു. എന്താണ് സീറോ ഷാഡോ ഡേ? ഒട്ടും നിഴല്‍ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴല്‍രഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മുകളിലൂടെ സൂര്യന് കടന്നുപോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേര്സ്ഥാനത്തുകൂടി ലംബമായി കടന്നുപോകുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒട്ടും ചെരിവില്ലാതെ കുത്തനേ നില്ക്കുന്ന ഒരു വസ്തുവിന്റെയും…
Read Moreവിവാദമായപ്പോൾ എല്ലാം വിഴുങ്ങി; സുരേഷ് ഗോപിയെ പിന്തുണച്ച് വെട്ടിലായി തൃശൂർ മേയർ
തൃശൂര്‍: സുരേഷ് ഗോപിയെ മിടുക്കനെന്ന് അഭിനന്ദിച്ചു വെട്ടിലായി എൽഡിഎഫ് ഭരിക്കുന്ന തൃശൂർ കോർപറേഷന്റെ മേയർ എം.കെ. വർഗീസ്. സംഭവം കോൺഗ്രസ് ഏറ്റുപിടിച്ചു വിവാദമാക്കുകയും ഇടതു കേന്ദ്രങ്ങളിൽനിന്നു പ്രതിഷേധം ഉയരുകയും ചെയ്തതോടെ മലക്കംമറിഞ്ഞ് മേയറുടെ തിരുത്ത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ടു തേടി മേയറുടെ ചേംബറിലെത്തിയപ്പോൾ, കോര്‍പറേഷനു പ്രഖ്യാപിച്ച പണം മുഴുവന്‍ നല്‍കിയയാൾ എന്നുപറഞ്ഞായിരുന്നു മേയറുടെ പുകഴ്ത്തല്‍. ‘എംപിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസിലേക്ക് ഇറങ്ങിച്ചെല്ലണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള് പൊതുവേ തെരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാണ്’ -മേയർ പറഞ്ഞു. കോൺഗ്രസ് വിമതനായി മത്സരിച്ച് ഇടതുപിന്തുണയോടെ മേയറായ എം.കെ. വർഗീസിന്റെ പ്രസ്താവന ഇടതുകേന്ദ്രങ്ങളില്‍ വന്പ്രതിഷേധമുണ്ടാക്കി. സിപിഎം…
Read Moreആശ്വാസപ്പെയ്ത്ത്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു; കൂടുതൽ വേനൽമഴ ലഭിച്ചത് മാവേലിക്കരയിൽ
തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് കൂടുതൽ വേനൽമഴ ലഭിച്ചത് ഒൻപത് സെന്റിമീറ്റർ. കുമരകം (കോട്ടയം) ആറ് സെന്റിമീറ്റർ, കുരുടാമണ്ണിൽ (പത്തനംതിട്ട) അഞ്ച് സെന്റിമീറ്റർ, തിരുവനന്തപുരം എയർപോർട്ട്, ആര്യങ്കാവ് (കൊല്ലം), കോന്നി (പത്തനംതിട്ട), മങ്കൊന്പ് (ആലപ്പുഴ), വെള്ളായണി (തിരുവനന്തപുരം) എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതവും മഴ പെയ്തു. മറ്റു പ്രദേശങ്ങളിലും ഒറ്റപ്പട്ട ഇടങ്ങളിലായി മഴ ലഭിച്ചു. സംസ്ഥാനത്തെ പരമാവധി താപനിലയിൽ വലിയ മാറ്റമില്ല. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ചൂട് സാധാരണയേക്കാൾ കൂടുതലായിരുന്നു. ആലപ്പുഴ, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കേരളത്തിലെ മറ്റിടങ്ങളിലും ചൂട് സാധാരണ നിലയിലായിരുന്നു. ഏറ്റവും ഉയർന്ന താപനില 39.8 സെൽഷസ് പാലക്കാട്ട് രേഖപ്പെടുത്തി.
Read Moreഇനി ആശ്വാസക്കാലം; കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാൻ താത്കാലിക അനുമതി നൽകി കേന്ദ്രസർക്കാർ. 5,000 കോടി കടമെടുക്കാൻ അനുമതി തേടിയതിനു പിന്നാലെയാണ് 3,000 കോടിയുടെ താത്കാലിക അനുമതി ലഭിച്ചത്. ഈ സാന്പത്തികവർഷത്തെ വായ്പാപരിധിയിൽനിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി. ഈ സാന്പത്തികവർഷം കടമെടുക്കാനുള്ള പരിധിയിൽ വലിയ വെട്ടിക്കുറവു വരുത്തില്ലെന്നാണു സംസ്ഥാന ധനവകുപ്പിന്റെ പ്രതീക്ഷ. 37,000-38,000 കോടി രൂപയുടെ കടമെടുക്കാൻ ഈ സാന്പത്തിക വർഷം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. മുൻ വർഷങ്ങളിൽ ബജറ്റിനു പുറത്ത് കിഫ്ബിയിൽനിന്നും കടമെടുത്തിരുന്നു. ഇതു വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കവും ഉയർന്നിരുന്നു. ബജറ്റിനു പുറത്തെ കടമെടുപ്പും മറ്റും ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നേരിടുന്നുണ്ട്. അതിനിടെ, ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യുന്നതിനായി 2,000 കോടി രൂപ സഹകരണ ക്ഷേമനിധിയിൽ നിന്നു കടമെടുത്തിരുന്നു. 9.1 ശതമാനം പലിശ നിരക്കിലാണ് തുക…
Read Moreതെരഞ്ഞെടുപ്പിനു ശേഷം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണത്തിന് സംസ്ഥാന സർക്കാർ; വൻകിട മദ്യവിതരണ കന്പനികളുമായി എക്സൈസ് വകുപ്പിന്റെ ചർച്ച അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കൂട്ടത്തോടെ ബാറുകൾ ആരംഭിച്ചതിനു പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതിനായി മൂന്നു വൻകിട മദ്യവിതരണ കന്പനികളുമായി എക്സൈസ് വകുപ്പിന്റെ ചർച്ച അന്തിമഘട്ടത്തിലായി. ബക്കാഡിയ കൂടാതെ ബ്രിട്ടന്, ജർമനി എന്നിവ ആസ്ഥാനമായുള്ള മറ്റു രണ്ടു മദ്യക്കന്പനികൾക്കൂടി വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് എത്തിക്കുന്നതിനായി സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ കേരളത്തിലെ ഡീലർഷിപ്പിനെക്കുറിച്ചുള്ള അവസാനഘട്ട ചർച്ചകളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നതെന്നാണു വിവരം. സർക്കാർ നിർദേശിക്കുന്ന ചിലർക്ക് കേരളത്തിലെ ഡീലർഷിപ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയതായാണു സൂചന. കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽപ്പന നടത്താനായി ലോകത്തെ മുൻനിര മദ്യക്കന്പനികളെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇവയിലെ ആൾക്കഹോളിന്റെ അളവ് അഞ്ച് ശതമാനത്തിൽ കുറവാണെന്നാണ് പറയപ്പെടുന്നത്. 80…
Read Moreഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകമെന്ന വെളിപ്പെടുത്തലിലാണ് പരാതി. സിപിഎം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലായിരുന്നു ഇതുസംബന്ധിച്ച പരാമർശം. ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദാണ് ഡിജിപിക്ക് പരാതി നൽകിയത്. ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More