ബംഗളൂരു: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യാതൊരു പ്രസക്തിയുമില്ലാത്ത കുറച്ച് കടലാസ് കഷണം മാത്രമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാനൂറ് സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ പ്രചാരണം തോൽവി ഭയന്നുകൊണ്ടുള്ളതാണെന്നും ബിജെപി ഇത്തവണ നാനൂറ് സീറ്റുകൾ കടക്കുമെന്ന് കോൺഗ്രസ് സമ്മതിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അവഹേളിച്ചു. പാർട്ടി ഒരു കുടുംബ സംരംഭമായതിനാലാണ് മൻമോഹൻ സിംഗിന് ഈ അവസ്ഥവന്നത്. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ ബിജെപി മികച്ച വിജയം നേടുമെന്നും ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു
Read MoreDay: April 16, 2024
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; ഹർജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്കുന്നതിനെതിരായി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തീർപ്പാക്കിയ ഹർജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അതുകൊണ്ടു തന്നെ മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നുമായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞു. നേരത്തെ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ സിംഗിള്‍ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു കേൾക്കും.
Read Moreആന്ധ്ര മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവം; പ്രതികളെക്കുറിച്ച് അറിയിച്ചാൽ രണ്ട് ലക്ഷം പാരിതോഷികം
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്ക് ഫോഴ്സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്നു പോലീസ് അറിയിച്ചു. വിവരം നൽകുന്നവരെ വിലാസം വെളിപ്പെടുത്തുന്നതല്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്. കല്ലേറിൽ അദ്ദേഹത്തിന്റെ ഇടതു കണ്ണിനു മുകളിൽ കല്ലേറുകൊണ്ട് മുറിവേറ്റു. മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിനെത്തിയ യുവജന ശ്രമിക റൈത്ത് കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസ റാവുവിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ ജഗൻ മോഹൻ റെഡ്ഡി പ്രഥമശുശ്രൂഷയ്ക്കുശേഷം റോഡ് ഷോ തുടർന്നു.
Read Moreപൂര്‍ണ ഗർഭിണിയുടെ വയറ്റിൽ അടിപ്പാവാടകൊണ്ടു കെട്ടി; നവജാതശിശു മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം
കോഴിക്കോട്: പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവം നടന്നെങ്കിലും തലയ്ക്കു പരിക്കേറ്റ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.…
Read Moreഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതർ ഇന്നു സന്ദർശിക്കും
ന്യൂഡൽഹി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് ചരക്കു കപ്പലിലെ 17 ഇന്ത്യക്കാരെ ഇന്ത്യൻ എംബസി അധികൃതർ ഇന്നു സന്ദർശിക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്നു സമയം നൽകുമെന്നാണു വിവരം. കപ്പലിലുള്ള 17 ഇന്ത്യാക്കാരിൽ നാലു മലയാളികളുണ്ട്. കോട്ടയം വാഴൂരിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മലയാളികൾ. ഇതിൽ ആൻ ടെസ ജോസഫ് കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആൻ ടെസ കുടുംബത്തെ അറിയിച്ചു. കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഓഫീസിൽനിന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കപ്പൽ കമ്പനിയുടെ മുംബൈ…
Read Moreഇരുചക്രവാഹന യാത്രക്കാര്‍ക്കു മുന്നറിയിപ്പ് കുട ‘പാരച്യൂട്ട്’ ആകും.. സൂക്ഷിക്കുക
കോഴിക്കോട്: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഓര്‍മപ്പെടുത്തുന്നത്. ‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍നിന്നു രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങൾ റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്യൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്’-പോസ്റ്റില്‍ പറയുന്നു.
Read Moreകൊട്ടേഷനും ഗുണ്ടാപിരിവും; കാട്ടാക്കടക്കാരെ വിറപ്പിച്ച ഡിങ്കനെന്ന വിഷ്ണു എംഡിഎംഎയുമായി പോലീസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രതിയെ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കിഴാരൂർ കുറ്റിയാണിക്കാട് കടയറപുത്തൻവീട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന വിഷ്ണു മോഹൻ (32)നെ യാണ് പിടികൂടിയത്. കുറ്റിയാണിക്കാടുള്ള പ്രതിയുടെ കടയറ പുത്തൻ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം റൂറൽ ഷാഡോ ടീമും ഡാൻസാഫ് ടീമും ആര്യൻകോട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.മുൻപും ഇയാളെ സമാന സ്വഭാവമുള്ള കേസിൽ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കൊട്ടേഷനും ഗുണ്ടാപിരിവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉള്ളതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും 600 മില്ലി ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.
Read Moreസിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും
തൃശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുന്‍പ് മരവിപ്പിച്ചത്. ഈ നടപടിയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽനിന്നാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം.എം. വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽനിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് അഞ്ചു കോടി പത്ത് ലക്ഷം രൂപയാണ്.
Read Moreചിക്കൻകറി കൂടുതൽ കൊടുത്തില്ല; നാലംഗ സംഘം ഹോട്ടൽ ആക്രമിച്ചു
കാട്ടാക്കട : ചിക്കൻ കറി കൂടുതൽ കൊടുക്കാത്തതിനെ തുട ർന്ന് നാലംഗ സംഘം കട ആക്രമിച്ചു. കട ഉടമ അടക്കം രണ്ടു പേർക്ക് പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം പ്രവർത്തിക്കുന്ന മയൂര ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെന്ററിന് നേരെയാണ് ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കട ഉടമ പൂവച്ചൽ സ്വദേശി പ്രവീൺ, ബന്ധുകൂടിയായ കടയുടെ പങ്കാളി പൂവച്ചൽ നാവെട്ടിക്കോണത്ത് താമസിക്കുന്ന കായംകുളം സ്വദേശി ഉദയദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉദയദാസിന് തലയ്ക്ക് കുത്തേറ്റു.പ്രവീണിന്റെ മുഖത്തിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടംഗ സംഘം ഹോട്ടലിൽ എത്തി ചിക്കൻ കഴിച്ചു. പാഴ്സലും വാങ്ങി. ഇതിനിടെ ചിക്കന്റെ ഗ്രേവി കുറവാണെന്ന് പറഞ്ഞ ഇവർ ഉദയദാസുമായി തർക്കമായി. അത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് ഇവർ ഫോണിൽ ചിലരെ ബന്ധപ്പെടുകയും ബൈക്കിൽ രണ്ടു പേർ ഹോട്ടലിലേക്ക് വരികയും ചെയ്തു.…
Read Moreയുഡിഎഫ് രാജ്യത്തിന് വേണ്ടി മത്സരിക്കുമ്പോൾ സിപിഎം നോക്കുന്നത് ചിഹ്നം പോകാതിരിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പുതുക്കാട് : മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫുമെങ്കിൽ സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. അതു കൊണ്ടു തന്നെ ജനാധിപത്യത്തിന്റെ ശക്തിക്ക് യുഡിഎഫ് ജയിക്കേണ്ടത് ആവശ്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതുക്കാട് വല്ലച്ചിറയിൽ കെ.മുരളിധരന്റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയ ഭീതിയിലാണ്. അതുകൊണ്ടാണ് കേജരിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധിപ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ.മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മോദിയും പിണറായിയും തൃശൂർ വന്നപ്പോൾ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ്…
Read More