ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപിന്റെ ബോധവല്കരണ പരിപാടികളുടെ ഭാഗമായി കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ കോട്ടയം വോട്ടര്‍ കുഞ്ഞച്ചനെ അനാവരണം ചെയ്ത ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചപ്പോള്‍.
Read MoreDay: April 16, 2024
എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ
വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് ട്രാക്കിൽ നിന്ന മയിൽ പെട്ടത്. വനമേഖല ആയായതിനാൽ ശബ്ദം കേട്ടെങ്കിലും ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. തുടർന്ന് എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളമാണ്. കഞ്ചിക്കോട് ചുള്ളിമടയിൽ ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. 5.55ന് ട്രെയിൻ പാലക്കാടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreകണ്ണൂരിൽ സിപിഎം ഓഫീസ് അടിച്ചുതകർത്തു
പയ്യന്നൂര്‍(കണ്ണൂർ): കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസായ സഖാവ് ഷേണായി മന്ദിരവും തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും അജ്ഞാതർ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ ഒന്നോടെ മല്യോട്ട് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് അക്രമം നടന്നത് കണ്ടത്. ഷേണായി മന്ദിരം ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഓഫീസിനകത്തെ കസേരകളുള്പ്പെടെ അടിച്ചു തകർത്തു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും കൊടികള്‍ കീറിയ നിലയിലാണ്. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയാറാക്കിയിരുന്ന ഫ്ലക്സ് ബോര്‍ഡുകളിൽ സ്ഥാനാർഥിയുടെ തല മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കൊടിമരത്തില്‍ തൂക്കിയിരുന്ന പതാക കീറിയ നിലയില്‍ പറമ്പിലാണ് ഉണ്ടായിരുന്നത്. തീരദേശ റോഡ്, തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, പറമ്പത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികകള്‍ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. എംഎല്‍എയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. സിപിഎം ഓഫീസ്…
Read Moreപാന്പുഭീതിയിൽ ‘പാസഞ്ചേഴ്സ്’! ബോഗിക്കുള്ളില്‍ പാമ്പുകയറില്ല, ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളു എന്ന് റെയില്‍വെ
കോട്ടയം: പാസഞ്ചര്‍ ട്രെയിന്‍ ബോഗിക്കുള്ളില്‍ പാമ്പുകയറില്ലെന്നും ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളുവെന്നും റെയില്‍വെ പറയുന്നു. അതേസമയം കൊച്ചി-മധുര എക്സ്പ്രസ് ട്രെയിനില്‍ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ഇന്നലെ യാത്രക്കാരന് പാമ്പുകടിയേറ്റതില്‍ യാത്രക്കാർ ആശങ്കയിൽ. യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ ട്രെയിനുകളുടെ വാതിലുകള്‍ ബന്ധിക്കാറുണ്ടെങ്കിലും കാലപ്പഴക്കം ചെന്നവയുടെ വിടവുകളിലൂടെയോ ജനാലകളിലൂടെയോ കംപാര്‍ട്ട്മെന്റില്‍ പാമ്പ് കയറാന്‍ സാധ്യതയുണ്ട്. പാളങ്ങളുടെ അടിയില്‍ എലിയും പാമ്പും നായകളും പതിവുള്ളതുമാണ്. അതേ സമയം യാത്രക്കാര്‍ അറിഞ്ഞോ അറിയാതെയോ ലഗേജില്‍ പാമ്പ് കയറിപ്പറ്റി ഇത് യാത്രക്കാര്‍ ഭീഷണിയാകാമെന്ന് റെയില്‍വെ സുരക്ഷാ വിഭാഗം സംശയിക്കുന്നു. തിരക്കേറിയ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുക എളുപ്പമല്ല. മീന്പാത്രങ്ങളും കുട്ടയും വട്ടിയും പണിസാധനങ്ങളുമായി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ ഏറെയാണ്. യാത്ര അവസാനിപ്പിക്കുമ്പോള്‍ ബോഗിയുടെ പുറംഭാഗം കഴുകുന്നതിനൊപ്പം ഉള്‍വശം വാക്വം ക്ലീനര്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുക. പാറ്റയും പല്ലിയും മൂട്ടയും പോലുള്ള ജീവികളെ ഇത്തരത്തിലാണ് ഒഴിവാക്കുക.…
Read Moreഇറങ്ങി വാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാ… കോട്ടയം കുഞ്ഞച്ചൻ!
കോട്ടയം: എടാ പാപ്പീ, അപ്പീ, മാത്താ, പോത്താ, ഇറങ്ങി വാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാല്‍ കോട്ടയം കുഞ്ഞച്ചന്. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചന് വരും, വോട്ടര്‍ കുഞ്ഞച്ചനായി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടര്‍ കുഞ്ഞച്ചന് എന്ന കഥാപാത്രം. കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സിലെ കായലോരത്ത് ഹൗസ് ബോട്ടില്‍ വന്നിറങ്ങിയ വോട്ടര്‍ കുഞ്ഞച്ചന്റെ മാസ് എന്‍ട്രിയും വേറിട്ടതായി.മലയാളസിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയില്‍ തോര്‍ത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാര്‍ഥികള്‍ വോട്ടര്‍ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. അവര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ചുവടുവച്ചപ്പോള്‍ വോട്ടര്‍ കുഞ്ഞച്ചന്റെ വരവ് കളറായി. വോട്ടര്‍ കുഞ്ഞച്ചന്റെ ബോധവത്കരണ മാസ്കോട്ട് ജില്ലാ കളക്ടര്‍…
Read Moreവോട്ടെടുപ്പിന് ഇനി പത്തുനാൾ; പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ചൂടുപിടിച്ച് മുന്നണികൾ
തിരുവനന്തപുരം: ദേശീയ- സംസ്ഥാന വിഷയങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗവും ചർച്ചയാക്കി മുന്നണികൾ നേർക്കുനേർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങളാണ് ബിജെപിയും എൽഡിഎഫും കോണ്‍ഗ്രസും ഇന്ന് ചർച്ചയാക്കിയിരിക്കുന്നത്. തണുത്ത രീതിയിലായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ചൂടുപിടിക്കുകയായിരുന്നു. ഇത് ഇന്ന് മുന്നണികൾ പരസ്പരം ഏറ്റു പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് മറുപടിയുമായി എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്ത് പ്രചാരണം നടത്തുകയാണ്. തിരുവനന്തപുരത്ത് ശശിതരൂർ ബിജെപി സ്ഥാനാർഥിക്കെതിരേ നടത്തിയ പ്രസ്താവനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചത് നേരിയ ക്ഷീണമായെങ്കിലും സജീവമായി ബിജെപിക്കെതിരേ രാഷ്ട്രീയ പോരാട്ടവുമായി തരൂർ രംഗത്തുണ്ട്. മുഖ്യമന്ത്രിയും മകളും അഴിമതി കാട്ടിയെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവനയെ കോണ്‍ഗ്രസും എൽഡിഎഫിനെതിരേ ആയുധമാക്കുന്നുണ്ട്. ബിജെപിക്കെതിരേ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം അവശേഷിക്കെ കടുത്ത പ്രചാരണപരിപാടികൾക്കായി ദേശീയ നേതാക്കൾ കേരളത്തിലെത്തി തുടങ്ങിയിരിക്കുകയാണ്.…
Read Moreപിത്താശയ കല്ലുകൾ; കല്ല് പിത്തനാളിയിൽ എത്തിയാൽ…
എന്താണ് പിത്താശയ കല്ലുകള്‍? പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ഇത് സാധാരണയായി ഇന്ത്യന്‍ ജനസംഖ്യയുടെ 10-20% ആളുകളെ ബാധിക്കുന്നു. പിത്താശയ കല്ല് ഉണ്ടാകാനുള്ള കാരണങ്ങള്‍ ? * പിത്തസഞ്ചി പൂര്‍ണമായി ഒഴിഞ്ഞില്ലെങ്കില്‍* പിത്തസഞ്ചിയിലെ പിത്തരസത്തില്‍ എന്‍സൈമുകള്‍ക്ക് അലിയിക്കാനാകാത്ത തരത്തില്‍ അധിക കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍* കരള്‍വീക്കം (Liver cirrhosis) പോലെ പിത്തരസത്തില്‍ വളരെയധികം ബിലിറൂബിന്‍ ഉണ്ടെങ്കില്‍ ഇവ കല്ല് രൂപപ്പെടുന്നതിന് കാരണമാകും. പിത്താശയ കല്ല് രൂപപ്പെടാന്‍ കാരണമാകുന്ന അപകട ഘടകങ്ങള്‍ എന്തെല്ലാം? 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകള്‍ കൂടുതലായി കാണപ്പെടുന്നത്. അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, നാരുകളുടെ അപര്യാപ്തത, പ്രമേഹം, രോഗ പാരമ്പര്യം എന്നിവ ചില അപകട ഘടകങ്ങളാണ്. രോഗ ലക്ഷണങ്ങള്‍ * പ്രത്യേക ലക്ഷണങ്ങളോടു കൂടി ആയിരിക്കില്ല പിത്തസഞ്ചിയിലെ കല്ലുകള്‍ പ്രകടമാകുന്നത് (നിശബ്ദമായ കല്ലുകള്‍ –…
Read Moreടീച്ചറമ്മ എന്നു വിളിച്ച നാവ് കൊണ്ട് ‘ബോംബ് അമ്മ’എന്ന് വിളിക്കുന്നു; ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; കെ.കെ. ശൈലജ
കോഴിക്കോട്: യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചാരണം വഴി തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ രംഗത്ത്. തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ഇലക്ഷന് കമ്മീഷന് ഇന്ന് പരാതി നല്‍കുമെന്നും അറിയിച്ചു. ‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനക്കേസ് പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരേ രംഗത്ത് വന്നുവെന്നും ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തി.…
Read Moreരാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമെന്ന് എം.എ. ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമർശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമാണെന്നും സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടർച്ചയായി പിഴവ് പറ്റുന്നുവെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉപയോഗപ്പെടുത്തി ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഒരുപാട് ക്ഷതം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് രാഹുൽ ഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ലെന്നും എം.എ.ബേബി വിമർശിച്ചു. ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാർഹമാണ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണ്. അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണി- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും…
Read Moreകുതിച്ചുയർന്ന്; പവന് 54,000 രൂപ കടന്ന് സ്വര്‍ണവില
കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധഭീതി തല്ക്കാലം ഒഴിഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഏപ്രില്‍ 12 ലെ റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന തുടരുകയാണ്. ഇറാന്- ഇസ്രയേല്‍ യുദ്ധഭീതി തല്ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.
Read More