കോട്ടയം: നെല്ലിന്റെ നേട്ടം തൊഴിലാളികള്‍ക്കും ഇടനിലക്കാര്‍ക്കും യന്ത്രം ഉടമകള്‍ക്കും. നെല്ലിന് ചുമട്ടുകൂലി ക്വിന്റലിന് 170 രൂപയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവായി നല്‍കുന്നത് കിലോയ്ക്ക് 12 പൈസ. ദിവസം 3500 രൂപവരെ ചുമട്ടുകൂലി ലഭിക്കുന്ന തൊഴിലാളികളുണ്ട്. സീസണില്‍ മാസം ഒരു ലക്ഷത്തിലേറെ രൂപ തൊഴിലാളിക്കു ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കടവും നഷ്ടവും. സംഭരണം തുടങ്ങിയതുമുതലുള്ള നിരക്ക് ഇതാണ്. നിലവില്‍ ഒരു കിലോ നെല്ലിന് വില 28.20 രൂപയാണ്. സപ്ലൈകോ സംഭരിച്ച പുഞ്ച നെല്ലിന് നയാ പൈസ ലഭിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ വിരിപ്പ് നെല്ലിന്റെവരെ പണം ലഭിക്കാത്ത കര്‍ഷകരും ഏറെയാണ്. വേനലില്‍ പതിരിന്റെ പേരില്‍ ക്വിന്റലിന് രണ്ടു കിലോയും മഴ പെയ്താല്‍ ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചു കിലോവരെയും തള്ളുക പതിവാണ്. നിലവില്‍ 16 മില്ലുകാരാണ് സപ്ലൈകോയില്‍ നിന്ന് നെല്ല് സംഭരിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍മഴ ശക്തമാകുന്നതിനു മുന്‍പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കണമെന്നും ബാങ്ക്…
Read MoreDay: April 16, 2024
ഗാനങ്ങളിലെ ഭക്തിയും, നൈർമ്മല്യവും ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ ഏവർക്കും മാതൃകയായി മാറിയ മഹാകലാകാരൻ; കെ. ജി. ജയനെ അനുസ്മരിച്ച് മോഹൻലാൽ
പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയനെ അനുസ്മരിച്ച് മോഹൻലാൽ. ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ. ജി. ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദര സ്നേഹത്തിൽ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ.
Read Moreബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ തെറിച്ച് വീണത് കാറിന് മുകളിലേക്ക്; കാറുടമ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്ററോളം
പതിനെട്ട് കിലോമീറ്ററോളം കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം. ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി പതിനെട്ട് കിലോമീറ്ററാണ് കാർ സഞ്ചരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പോലീസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തിൽ പെട്ടതായി പോലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടത്. പോലീസ് വിവരം അറിഞ്ഞതിന് പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreഗൂഗിൾപേ ചതിച്ചതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദനം; ആക്രമണം തടയാനെത്തിയയാളുടെ നെഞ്ചിൽ കുത്തിവീഴ്ത്തി; വടകര സ്വദേശികൾക്കായി വലവിരിച്ച് പോലീസ്
തലയോലപ്പറമ്പ്: പെട്രോൾ അടിച്ചതിന്റെ പണം ഗൂഗിൾപേ അക്കൗണ്ടിൽ എത്താത്തതു ചൂണ്ടിക്കാട്ടിയ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. പമ്പ് ജീവനക്കാരനായ മണകുന്നം നാൽപതിൽത്തറ ലൂക്കോസിനാണ്(അപ്പച്ചൻ) മർദനമേറ്റത്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് കിഴക്കുഭാഗത്തുള്ള കണ്ണൻ കൂരാപ്പള്ളിയുടെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. മാരകമായി പരിക്കുപറ്റിയ പമ്പ് ജീവനക്കാരനായ അപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി അക്രമികൾ വാഹനം തടഞ്ഞ് ജീവനക്കാരനെ വീണ്ടും മർദിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.പി. ഷായെ അക്രമികൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മുതുകിലും വലതു നെഞ്ചിന് തൊട്ടു മുകളിലായും കുത്തേറ്റ വി.പി. ഷായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അപ്പച്ചനെ ആക്രമിച്ചതിലും വി.പി. ഷായെ കുത്തി പരിക്കേൽപിച്ച സംഭവത്തിലും തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. ആക്രമണത്തിനുശേഷം അക്രമികൾ ഇരുചക്ര വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു. ആക്രമണം നടത്തിയ വടകര സ്വദേശികളായ അജയ്,അക്ഷയ് എന്നിവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.ഇവർ…
Read Moreമൈക്കിന് മുഖ്യനോട് എന്തിത്ര രോക്ഷം; വാർത്താ സമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്; മാധ്യമങ്ങൾക്ക് ഒരു വാർത്ത ആയല്ലോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയുന്നതിന് നടത്തിയ വാർത്താസമ്മേളനത്തിന് പണിമുടക്കി മൈക്ക്. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിലാണ് മൈക്ക് പ്രവർത്തനരഹിതമായത്. എന്നാൽ ഇത്തവണ രോക്ഷാകുലനാകാതെ സമാധാനത്തോടെ മൈക്കിന് മുന്നിൽ തുടർന്ന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകാൻ ഒരു വർത്തയായല്ലോ എന്ന് പറഞ്ഞ് ചിരിച്ചു. മൈക്ക് ഓപ്പറേറ്റർ എത്തി മൈക്ക് നന്നാക്കിയതിന് ശേഷം അദ്ദേഹം വാർത്താ സമ്മേളനം തുടർന്നു. മാസങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടി അനുസ്മരണ വേളയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയ്ക്ക് മൈക്ക് കേടുവന്ന സംവത്തിൽ മൈക്ക് ഓപറേറ്റർക്കെതിരേ പോലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അതിനു പിന്നാലെ ഈ മാസം മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങുന്പോൾ മൈക്ക് പണി കൊടുക്കുന്നത്. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പോര് വീണ്ടും കനക്കാൻ ഇന്നത്തെ വാർത്താ സമ്മേളനം കാരണമാകുമോ എന്ന് കണ്ടറിയാം.
Read Moreവോട്ടിന് ഇനി പത്തുനാള്‍; പ്രചാരണ വേദികളില്‍ താരമായി പേപ്പര്‍ വര്‍ണവിസ്മയം; പാർട്ടിക്കാരുടെ കൊടിയുടെ കളർ അനുസരിച്ചാണ് പേപ്പർ വിസ്മയം
കോട്ടയം: മാലപ്പടക്കവും വാദ്യമേളങ്ങളും പൂത്തിരിയും കലാരൂപങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പേപ്പര്‍ വര്‍ണവിസ്മയം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്കും വാഹന പര്യടനത്തിനുമൊപ്പം ഇപ്പോള്‍ പേപ്പര്‍ വര്‍ണ വിസ്മയം ഒഴിച്ചു കൂടാനാവാത്ത ആഘോഷമാണ്. ഒരാള്‍പൊക്കമുള്ള സിലിണ്ടറില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡിന്റെ ശക്തിയില്‍ ജംബോ മെഷീനിലൂടെ വര്‍ണ പേപ്പറുകള്‍ പുറത്തേക്ക് ചിതറിച്ച് വിസ്മയം തീര്‍ക്കുന്നതാണ് പേപ്പര്‍ വര്‍ണവിസ്മയം. അടുത്തനാളിലാണ് ഈ മെഷീനും പേപ്പര്‍ വര്‍ണ വിസ്മയവും ഹിറ്റായത്. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കും പേപ്പര്‍ വര്ണവിസ്മയമുണ്ട്. സ്ഥാനാര്‍ഥി പര്യടനത്തില്‍ സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴാണ് വര്‍ണവിസ്മയം നടത്തുന്നത്. അഞ്ചു മുതല്‍ 25 വരെയുള്ള ഷോട്ടുകളാണുള്ളത്. മിനിമം ഷോട്ടിനു 12000 രൂപ നല്‍കണം. പിന്നെയുള്ള ഷോട്ടുകള്ക്കനുസരിച്ചാണ് പണം. കനം കുറഞ്ഞ വര്ണപേപ്പറുകളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഷോട്ടിനു രണ്ടു കിലോ പേപ്പറുകള്‍ വേണം. ആകാശത്ത്…
Read Moreവിവാഹം വെള്ളത്തിലായി: താലി കെട്ടാൻ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കി വരൻ; കേസെടുത്ത് പോലീസ്
മദ്യപിച്ചെത്തി വിവാഹത്തിന് പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങുകയും ചെയ്തു. പത്തനംതിട്ട തടിയൂരിലാണ് സംഭവം. കല്യാണ സ്ഥലത്തെത്തിയ വരൻ കാറിൽ നിന്ന് ഇറങ്ങാൻ പോലും പാടുപെടുകയായിരുന്നു. ഒരു വിധത്തിൽ കാറിൽ നിന്ന് ഇറങ്ങിയ വരൻ മദ്യ ലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി. തുടർന്ന് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്നും വിവാഹത്തിനായി എത്തിയതായിരുന്നു വരൻ. ഇയാൾ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
Read Moreഇന്ത്യൻ ടീമിൽ ഇടംനേടി മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും
ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഇടംപിടിച്ചത്. വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനായി തിളങ്ങിയ താരമാണ് ആശ. മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്താന്‍ സജനയ്ക്കും സാധിച്ചിരുന്നു. മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന മലയാളി താരങ്ങളാണ് ഇരുവരും.
Read Moreമൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് പിണറായി വിജയനെ തൊടുന്നില്ല; രാഹുൽ ഗാന്ധി
കോഴിക്കോട്: ബിജെപിയെ വിമർശിച്ചതിന്റെ പേരിൽ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് രാഹുൽഗാന്ധി. യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ, ഇന്ത്യയെ വിഭജിക്കാനുളള നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കുന്നതെന്നും രാഹുൽഗാന്ധി ചോദിച്ചു. “”എന്നെ പിണറായി വിജയൻ എതിർക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ ആർഎസ്എസിനെതിരേ അദ്ദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്- രാഹുൽഗാന്ധി പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ബിജെപിയുടെയും ആർഎസ്എസിന്റെയും നടപടികളെ എതിർത്തതിനാണ് ബിജെപി എന്നെ ലോക്സഭയിൽനിന്നു പുറത്താക്കിയത്. ബിജെപിയെ വിമർശിച്ചതിന് അവർ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെക്കൊണ്ട് വേട്ടയാടിയാണ് പ്രതികാരം ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഭൂരിഭാഗവും ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബിജെപിയെയും പ്രധാനമന്ത്രി…
Read Moreജർമൻ ബുണ്ടസ് ലീഗ കിരീടത്തിൽ മുത്തമിട്ട് നെവർകൂസെൻ അല്ല
ലെവർകൂസൻ: തോൽവി അറിയാതെ ബെയർ ലെവർകൂസൻ ആദ്യമായി ജർമൻ ബുണ്ടസ് ലീഗ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. പതിനൊന്ന് വർഷമായി ബയേണ്‍ മ്യൂണിക് അടക്കി വച്ച ലീഗ് നേട്ടത്തിനാണ് സാബി അലോൻസോയുടെ ലെവർകൂസൻ അവസാനമിട്ടത്. കിരീടത്തിന് ഒരു ജയം കൂടി മാത്രം മതിയായിരുന്ന ലെവർകൂസൻ, സ്വന്തം കളത്തിൽ 29-ാം റൗണ്ട് മത്സരത്തിൽ വെർഡർ ബ്രെമെനെ എതിരില്ലാത്ത അഞ്ചു ഗോളിനു തകർത്താണ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഫ്ളോറിയൻ വിർട്സിന്റെ ഹാട്രിക്കാണ് ലെവർകൂസന് വൻ ജയമൊരുക്കിയത്. അഞ്ചു മത്സരങ്ങൾ കൂടി ബാക്കിയിരിക്കേ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കുമായി 16 പോയിന്റ് വ്യത്യാസമാണുള്ളത്. നിലവിൽ 79 പോയിന്റാണ് ലെവർകൂസന്.
Read More