കായിക ലോകത്തിന്റെ ഒളിന്പിക്സ് സ്വപ്നങ്ങളിലേക്കുള്ള ദീപം ഇന്ന് തെളിയും, തുടർന്ന് 101-ാം ദിനം 2024 പാരീസ് ഒളിന്പിക്സ് മിഴിതുറക്കും… കോവിഡ്-19 കാലശേഷം ആദ്യമായി കാണികൾക്ക് പ്രവേശനം നൽകുന്ന ഒളിന്പിക് ദീപശിഖ തെളിക്കലും പ്രയാണവുമാണ് ഇന്ന് നടക്കുക. അതെ, 2024 പാരീസ് ഒളിന്പിക്സ് ദീപശിഖ ഇന്ന് പുരാതന ഒളിന്പിയയിൽ തെളിയും.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11വരെയാണ് പാരീസ് ഒളിന്പിക്സ്. സമ്മർ ഒളിന്പിക്സിന് മൂന്നാം തവണയാണ് പാരീസ് വേദിയാകുന്നത്. ചരിത്രത്തിൽ ലണ്ടൻ മാത്രമേ മുന്‍പ് മൂന്നു തവണ ഒളിന്പിക്സിനു വേദിയൊരുക്കിയിട്ടുള്ളൂ. 1908, 1948, 2012 വർഷങ്ങളിലാണ് ലണ്ടനിൽ ഒളിന്പിക്സ് അരങ്ങേറിയത്. 100-ാം വാർഷികം പാരീസ് ഒളിന്പിക്സിലേക്കുള്ള കൗണ്ടൗണിന്റെ 100-ാം നാൾ നാളെയാണ്. 1924 ഒളിന്പിക്സിന്റെ 100-ാം വാർഷികമായാണ് ഇത്തവണ പാരീസിൽ ലോക കായികമാമാങ്കം അരങ്ങേറുന്നത് എന്നതും മറ്റൊരു വാസ്തവം. 1900, 1924 വർഷങ്ങൾക്കുശേഷം പാരീസ് നഗരം ഒളിന്പിക്സിനു വേദിയാക്കുന്നു എന്നതാണ്…
Read MoreDay: April 16, 2024
വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം; സിഐടിയു നേതാവിന്റെ മകനെതിരേ കേസ്
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരേ പോലീസ് കേസ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ മകൻ കെ.പി. രാജീവിനെതിരേയാണ് സിറ്റി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് രാത്രി താഴെചൊവ്വ തെഴുക്കിലെ പീടികയിലായിരുന്നു സംഭവം. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ എസ്ഐ എം. പ്രമോദനുൾപ്പെടെയുള്ളവരോട് തട്ടിക്കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പോലീസുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Read Moreസൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ച രണ്ടുപേർ പിടിയിൽ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വെടിവച്ച ശേഷം രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിൽ എത്തിക്കും. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തത്. ബൈക്കിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ ബൈക്ക് വിറ്റതാണെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിക്കാൻ മുംബൈ പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കിയിരുന്നു.
Read Moreപുഴയിൽ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണം; പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
വാല്‍പ്പാറ: പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്. മാനാമ്പള്ളി സ്വദേശി അജയനാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കോയന്പത്തൂർ വാല്‍പ്പാറ പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ആദ്യമായാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Read Moreഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയം; ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു; ഭാര്യ അറസ്റ്റിൽ
ലക്നോ: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുമായി ചേർന്ന് മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ഭർത്താവ് ആശിഷ് കുമാർ റായിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ അമൃത റായി സംശയിച്ചു. ഞാൻ എന്റെ ഭാര്യയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു. അവർ എന്റെ മൊബൈലും മോട്ടോർബൈക്കിന്റെ താക്കോലും പിടിച്ചെടുത്തു. താക്കോൽ ചോദിച്ചപ്പോൾ നിങ്ങൾ ഇന്ന് താമസിക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് അനുസരിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഉറങ്ങിയെന്ന് ബല്ലിയ സ്വദേശിയായ ആശിഷ് റായ് പറഞ്ഞു. രാത്രി മൂന്നായപ്പോൾ എന്റെ ഭാര്യ വാഷ്റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. ഈ സമയം അവളുടെ സഹോദരി തിളച്ച വെള്ളം റെഡിയാക്കി വച്ചിരുന്നു. ഞാൻ ഉറങ്ങുന്നതിനിടെ അവൾ എന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു. ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടിച്ച് മർദിക്കാൻ തുടങ്ങി.…
Read Moreകുഞ്ഞായിരുന്നപ്പോൾ കൊടുത്ത വാക്ക്: അച്ഛന്റെ സ്വപ്നമായിരുന്ന ബുള്ളറ്റ് സമ്മാനിച്ച് മകൾ; വൈറലായി വീഡിയോ
ചെറിയപ്രായത്തിൽ താൻ വലുതാകുമ്പോൾ അച്ഛനും അമ്മയ്ക്കുമായി എന്തൊക്കെ കാര്യങ്ങൾ ചെയ്ത് തരുമെന്ന് കുട്ടികൾ മാതാപിതാക്കളോട് പറയാറുണ്ട്. തങ്ങളുടെ മക്കൾ അക്കാര്യങ്ങൾ ഒക്കെ ചെയ്ത് തരുമോ എന്നതിലല്ല മറിച്ച് ആ കുഞ്ഞുമനസിൽ അച്ഛനോടും അമ്മയോടുമുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും വാക്കുകളാണ് മാതാപിതാക്കൾക്ക് സന്തോഷം നൽകുന്നത്. എന്നാൽ കുട്ടികൾ അച്ഛനും അമ്മയ്ക്കും നൽകിയ വാഗ്ദാനങ്ങൾ ഓർമയിൽ സൂക്ഷിച്ച് വലുതാകുമ്പോൾ അത് നിറവേറ്റി നൽകിയാലോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉടമയാണ് തന്റെ അച്ഛന് നല്കിയ സര്‍പ്രൈസിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അച്ഛന് പണ്ടുമുതലേ ആഗ്രഹിച്ചിരുന്നതാണ് ഒരു റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ്, പലവട്ടം അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതാണ് വലുതായി ഒരു ജോലിയാകുമ്പോള്‍ അച്ഛന് എന്തായാലും ബുള്ളറ്റ് വാങ്ങിത്തരും എന്ന്. എനിക്ക് ജോലി കിട്ടിയപ്പോൾ മുതൽ ഞാൻ ഇതിനുവേണ്ടി പണം…
Read Moreമോക്ഷംതേടി… 200 കോടിയുടെ സ്വത്ത് ദാനംചെയ്ത് ഗുജറാത്ത് ദമ്പതികള്‍ സന്യാസത്തിലേക്ക്
മോക്ഷമാര്‍ഗം തേടി ഗുജറാത്തിലെ ജൈനദമ്പതികൾ 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്തു. അവശേഷിച്ച കാലം സന്യാസത്തിലൂടെ കഴിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെയാണു നിർമാണമേഖലയിലെ പ്രമുഖനായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും സ്വത്തുക്കള്‍ കൈയൊഴിഞ്ഞത്. 19 കാരിയായ മകളും 16 കാരനായ മകനും സന്യാസം തെരഞ്ഞെടുത്തതോടെയാണ് ആത്മീയജീവിതത്തിലേക്ക് തിരിയാൻ ദന്പതികൾ തീരുമാനിച്ചതെന്ന് ജൈനസമുദായത്തിലുള്ളവർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും മുഴുവൻ സ്വത്തും ദാനം ചെയ്തത്. പരിത്യജിക്കൽ ചടങ്ങിന്റെ ഭാഗമായി 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയ ദന്പതികൾ യാത്രയിലുടനീളം തങ്ങളുടെ മൊബൈൽഫോണുകളും എയർകണ്ടീഷണറുകളുമുൾപ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്യുകയായിരുന്നു. അടുത്ത തിങ്കളാഴ്ച ഇരുവരും ഔദ്യോഗികമായി ജൈന സന്ന്യാസിമാരാകും. 2022ലാണു ദന്പതികളുടെ മക്കൾ സന്യാസം സ്വീകരിച്ചത്. ഇതിനു പിന്നാലെ മാതാപിതാക്കളും കുടുംബപരമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൈനസന്യാസിമാരായി മാറുന്നതോടെ നഗ്നപാദരായി കാൽനടയാത്ര ചെയ്ത് ഭിക്ഷയാചിച്ചായിരിക്കും ഇരുവരുടെയും…
Read Moreബിഗ് ബോസ്: ചട്ടലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് ആറില്‍ സംപ്രേഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില്‍ ഉടൻ പരിഹരിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്കി. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്ത്തിവയ്പ്പിക്കാമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹഖിം എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ എസ്. ആദര്‍ശ് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്) ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് റിയാലിറ്റി ഷോയെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
Read Moreപ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ.ജി. ജയൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. കെ.ജി. ജയൻ, കെ.ജി. വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ. ജി. ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. “നക്ഷത്രദീപങ്ങൾ തിളങ്ങി…’, “ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും…
Read Moreഭാരതത്തെ മൂന്നാം സാമ്പത്തികശക്തി ആക്കും; പ്രധാനമന്ത്രി
തിരുവനന്തപുരം: അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തെ മൂന്നാം സാമ്പത്തികശക്തി ആക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ടുവരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിനു മുൻഗണന നൽകുകയും ചെയ്യും. അതുപോലെതന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവേ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗാരണ്ടിയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വലിയ തോതിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരേ പ്രധാനമന്ത്രി പ്രസംഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണ്. ഇടത്-വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും…
Read More