അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബിജെപി റാലിയിലായിരുന്നു മോദിയുടെ വിമർശനം. ഡൽഹിയിൽ കേന്ദ്ര ഏജൻസികൾക്കെതിരേ കുറ്റം പറയുന്ന രാഹുൽ, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു. പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് ഇവർ പറയുന്നത്. ഇതേ കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസ് ഇത് പറയുന്നത്. അഴിമതിക്കാരെ ആരെയും വെറുതെവിടില്ല. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാരുണ്ടാകില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Read MoreDay: April 17, 2024
തോൽപ്പിച്ചു കളഞ്ഞ സ്ഥിതിക്ക് ആ പൈസ തിരികെ തരണം സാർ… പരീക്ഷയ്ക്ക് ഫലമില്ലാതായ കൈക്കൂലിക്കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പലരും വേറിട്ട് കുറിക്കാറുണ്ട്. കാരണം മാര്‍ക്ക് വരുമ്പോള്‍ “മിടുക്കന്’, “മണ്ടന്‍’, “ആവറേജ്’, “ബ്രൈറ്റ്’ എന്നിങ്ങനെ നിരവധി തരംതിരുവുകള്‍ സംഭവിക്കാറുണ്ടല്ലൊ. ഇതുമാത്രമല്ല ഈ പരീക്ഷയുടെ പ്രശ്നം തോറ്റുകഴിഞ്ഞാല്‍ അപ്പനമ്മമാരുടെ തല്ലും കിട്ടും. അപ്പോള്‍ എന്തുചെയ്യണം? ഏതുവിധേനയേയും പരീക്ഷ ജയിക്കണം. ചില കുട്ടികള്‍ അതിനായി പഠിക്കും. ചില വിരുതന്മാര് കോപ്പിയടിക്കും. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരുവഴി പരീക്ഷിച്ച കുട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു അധ്യാപകന് പരീക്ഷ പേപ്പറുകള്‍ പരിശോധിക്കുകയാണ്. അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്ന പേപ്പറില്‍ ഒരു ഉത്തരവും ശരിയായിട്ടില്ല. തെറ്റിട്ട് തെറ്റിട്ട് സാര്‍ മടുത്തു. അപ്പോഴാണ് പേപ്പറിന്റെ ഇടയില്‍ ഒരു മഞ്ഞിപ്പ്. ശ്രദ്ധിച്ചുനോക്കിപ്പോള് അതൊരു 200 രൂപാ നോട്ടാണ്. ചോദ്യം തന്നെ ഉത്തരമായി എഴുതിവച്ചിരിക്കുന്ന ഈ വിദ്യാര്‍ഥി അധ്യാപകന് കൈക്കൂലിയായിട്ടാണ്…
Read Moreഅബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; ബോബി ചെമ്മണ്ണൂർ
കോഴിക്കോട് : സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ യാചകയാത്രയും അയാളുടെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. ജാതിയും മതവും നോക്കാതെ എല്ലാ മലയാളികളും ഐക്യത്തോടെ റഹീമിന്റെ മോചനത്തിനായ് പരിശ്രമിച്ചു. അത് ലോകത്തിനു തന്നെ മാതൃകയാണ്. ലോകത്തിന് മുന്നിലേക്ക് മലയാളികളുടെ നന്മ എത്തിക്കുന്നതിനാണ് സിനിമ നിർമിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇത് സംബന്ധിച്ച് സംവിധായകൻ ബ്ലസിയുമായി സംസാരിച്ചു. പോസിറ്റീവ് മറുപടിയാണ് അദ്ദേഹത്തിന്റെ പക്കൽ നിന്നും ലഭിച്ചതെന്നും ബോബി അറിയിച്ചു. ഒരിക്കലും ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും കിട്ടുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിന് കഴിഞ്ഞ 18 വര്‍ഷമായി അബ്ദുൽ റഹീം സൗദിയിൽ ജയിലിൽ കഴിയുകയാണ്. ഭിന്നശേഷിക്കാരനായ…
Read Moreവീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടികുത്തി; ആത്മഹത്യാ ഭീഷണിയുമായി വയോധികന്
ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്കിയതിനാല് ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.ഇതുമൂലം വീടിന്റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു സ്ഥലത്ത്…
Read Moreതൃശൂർ പൂരം; ഒന്നുമറിയാത്ത വനംമന്ത്രി; എല്ലാം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥർ; ഉത്തരവുകൾ കോടതിയിൽ തിരുത്തി തിരുത്തൽവാദികളായി സർക്കാർ
തൃശൂർ: തൃശൂർ പൂരത്തിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വനംവകുപ്പിന്റെ ഉത്തരവുകൾ വനംമന്ത്രിയറിയാതെ. എല്ലാം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരാണ് വനംവകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു മാത്രമാണ് മന്ത്രി പോലുമറിയുന്നതെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. ഇതെങ്ങിനെ നടക്കുന്നുവെന്ന കാര്യമാണ് വ്യക്തമാകാത്തത്. വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞാലുടൻ മന്ത്രിമാരും സർക്കാരും തിരുത്തലുകളും നിഷേധങ്ങളുമായി കോടതിക്കു മുന്നിലും മാധ്യമങ്ങൾക്കു മുന്നിലുമെത്തുന്നതും പതിവായി. പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് അടുത്തോടെ സർക്കാർ തന്നെ സൃഷ്ടിക്കുന്നതാണെന്നും എല്ലാ പ്രശ്നങ്ങളും തങ്ങൾ ഇടപെട്ട് പരിഹരിച്ചെന്ന് വരുത്തിതീർക്കാനുമാണ് ഇത്തരം നാടകങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൂരപ്രേമികൾക്കിടയിലും ഈ ആക്ഷേപം നിലനിൽക്കുന്നുണ്ട്.വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചാകും പ്രശ്നങ്ങളുണ്ടാവുകയെന്നാണ് ഇത്തവണ ആശങ്കപ്പെട്ടിരുന്നതെങ്കിലും ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പാണ് തുടർച്ചയായി അപ്രായോഗിക സർക്കുലറുകൾ ഇറക്കി പ്രതിസന്ധി സൃഷ്ടിച്ചത്. തങ്ങൾ പൂരത്തിനൊപ്പമാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയും വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകൾ വിവാദങ്ങളാകുന്പോൾ മാത്രം മന്ത്രിമാർ അറിയുകയും…
Read More‘കോടതി പറഞ്ഞിരുന്നെങ്കിൽ യുപിഎ സർക്കാർ രാമക്ഷേത്രം പണിയുമായിരുന്നു’; അശോക് ഗെലോട്ട്
ന്യൂഡൽഹി: കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ അന്നത്തെ യുപിഎ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം പണിയുമായിരുന്നുവെന്നു രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ അവർ അതു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പ്രധാന പ്രചാരണവിഷയമായി കാണുന്നുവെന്നും ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും ഗെലോട്ട് വ്യക്തമാക്കി.
Read Moreകാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ
യുഎസ്: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. നെബ്രാസ്കയിൽനിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസുള്ള വിദ്യാർഥിയുമായി കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായത്. പുലർച്ചെ മൂന്നോടെ സംശയാസ്പദമായ രീതിയിൽ ഒരു കാർ റോഡിൽ പാർക്ക് ചെയ്തത് കണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു പോലീസ് എത്തുന്പോൾ നഗ്നയായ നിലയിൽ അധ്യാപികയും ആൺകുട്ടിയും കാറിന്റെ പിൻസീറ്റിലായിരുന്നു. പോലീസിനെ കണ്ട് കുട്ടി മുൻസീറ്റിലേക്കു ചാടി വണ്ടിയോടിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. നിസാര പരിക്കേറ്റ അധ്യാപികയെയും വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വകുപ്പിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അധ്യാപികയെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്. നെബ്രാസ്കയിൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്ക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
Read Moreഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. കപ്പൽ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലുള്ള ഇന്ത്യാക്കാരിൽ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്. ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം. നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.
Read Moreതളങ്കരയിലാണോ പ്രചാരണം? എങ്കിൽ മുണ്ട് ഇടത്തോട്ട്; എല്‍ഡിഎഫ് പ്രചാരണ വീഡിയോ വിവാദമാകുന്നു
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിന് സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചുകളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും ഒമ്പതു മണിക്കൂറിനുശേഷം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വീഡിയോക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസല്‍ പറഞ്ഞു.…
Read Moreചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി ദമ്പതികളുടെ സ്കൂട്ടർ യാത്ര; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി യാത്ര ചെയ്ത ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. ബംഗളൂരുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ദമ്പതികൾക്കെതിരേ രൂക്ഷ വിമർശനവുമായി എത്തിയത്. ദമ്പതികൾ വൈറ്റ്ഫീൽഡിലാണ് സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുട്ടിയെ നിർത്തികൊണ്ട് യാത്ര ചെയ്തത്. ദൃശ്യങ്ങളിൽ മുന്നിൽ സ്കൂട്ടറോടിച്ച് ഭർത്താവും പിറകിൽ ഭാര്യയുമാണ് ഉള്ളത്. ചവിട്ടുപടിയിൽ നിർത്തിയിരിക്കുന്ന കുഞ്ഞിനെ യുവതി ചേർത്തുപിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ദമ്പതികൾ കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയാണെന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റ്. ഇത്തരം ഒരു പ്രവൃത്തി ചെയ്ത യുവതിക്ക് കർശനമായ ശിക്ഷ നൽകണമെന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ വീഡിയോയ്ക്ക് പ്രതികരണവുമായി ബംഗളൂരു ട്രാഫിക് പോലീസും രംഗത്തെത്തി. ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. Idiots…
Read More