കൊച്ചി: മാസപ്പടി കേസില്‍ എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ കൈമാറുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കരാര്‍ രേഖകളുമായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍ രേഖ ഹാജരാക്കിയില്ല. ഇതിനെ തുടര്‍ന്നു സുരേഷ് കുമാറിനെ ഇഡി ഇന്നും ചോദ്യംചെയ്യും. ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പരിശോധിക്കുകയും തീര്‍പ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. അങ്ങനെ തീര്‍പ്പാക്കിയ കേസിന്റെ രേഖകള്‍ കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഇഡി പറയുന്നത്. സുരേഷ് കുമാറിനെ കൂടാതെ മുന്‍ കാഷ്യര്‍ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും. എക്സാലോജിക്കിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് മെയ്ന്റനന്‍സുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടയാളാണ് പി.…
Read MoreDay: April 17, 2024
കണ്ണൂരിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം; ഏഴു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് ചേർത്തല സ്വദേശികൾ
മട്ടന്നൂർ: ചാവശേരി പത്തൊൻമ്പതാം മൈലിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികൾ അടക്കം ഏഴു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നു കർണാടകയിലേക്കു പോകുകയായിരുന്ന കാറും മൈസൂരിൽ നിന്നു ചെടികളുമായി കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.പത്തൊൻമ്പതാം മൈൽ ഇരിട്ടി താലൂക്ക് സൊസൈറ്റിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിലിരുന്ന ചേർത്തല സ്വദേശിനി കുമാരി (63) ആണു മരിച്ചത്. വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു. പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട…
Read Moreപൊതുജനങ്ങൾക്ക് നൽകുന്ന രേഖകൾ മലയാളത്തിലായിരിക്കണം; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്നുമാണ് ഉത്തരവ്. പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഔദ്യോഗികഭാഷ മലയാളമാക്കിയ സര്‍ക്കാര്‍, ഉത്തരവുകളും നിര്‍ദേശങ്ങളുമെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണ്.
Read Moreപോരാട്ടം അവസാനഘട്ടത്തിലേക്ക്; പ്രചാരണം ചൂടുപിടിക്കുന്നു
എം. സുരേഷ്ബാബുതിരുവനന്തപുരം: വേനൽച്ചൂടിനേക്കാൾ ഉയർന്ന ചൂടാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കാണപ്പെടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും ഏതുവിധേനയും വിജയം നേടണമെന്ന വീറും വാശിയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ വിഷയങ്ങളും തുറുപ്പ് ചീട്ടുകളും പ്രയോഗിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് നേർക്കുനേരെയുള്ള മത്സരമാണെങ്കിലും തിരുവനന്തപുരത്തും തൃശൂരിലും ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് കാണുന്നത്. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിലെ ശശിതരൂരും എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണ് മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാണ്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. തലസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്ക്ക് തരൂരിന് അവസരം നൽകണമെന്നാണ് കോണ്‍ഗ്രസ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. എന്നാൽ തലസ്ഥാന വികസനം കാര്യമായി നടന്നിട്ടില്ലെന്നും ബിജെപിക്ക് വോട്ട് നൽകിയാൽ മോദിയുടെ ഗ്യാരന്റി നടപ്പാക്കുമെന്നുമാണ്…
Read Moreകെ.ജി. ജയന് കലാകേരളത്തിന്റെ യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ
തൃപ്പൂണിത്തുറ: ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയന് (90) കലാകേരളത്തിന്റെ യാത്രാമൊഴി. മൃതദേഹം അന്ത്യകർമങ്ങൾക്കായി ഇന്ന് രാവിലെ 7.30 ഓടെ തൃപ്പൂണിത്തുറ എരൂർ എസ്എംപി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലുള്ള വസതിയിലെത്തിച്ചു. കച്ചേരികളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൂടെയും ആസ്വാദക മനം കവർന്ന സംഗീത പ്രതിഭയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ചലച്ചിത്ര, സംഗീത രംഗത്തെ ഒട്ടേറെ പ്രമുഖർ രാവിലെ മുതൽ എരൂരിലെ വസതിയിലേയ്ക്കെത്തി. മന്ത്രി പി. രാജീവ്, കെ. ബാബു എംഎൽഎ എന്നിവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. വീട്ടിലെ കർമങ്ങൾക്കുശേഷം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അഞ്ച് വരെ തുടരുന്ന പൊതുദർശനത്തിന് ശേഷം 5.30 ഓടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിൻയാർഡ് മെഡോസിലെ വസതിയിൽ ഇന്നലെ പുലർച്ചെ 5.26…
Read More‘കേരള പോലീസിലെ സ്ട്രോംഗ് മാന്‍’
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ് കേരള പോലീസിന്റെ ഇന്‍ഫോപാര്‍ക്കിലുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഡെപ്യൂട്ടേഷനില്‍ സബ് ഇന്‍സ്പെക്ടറായ ആര്. ശരത്കുമാര്. പവര്‍ ലിഫ്ടിംഗ്, ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമെഡലുകളോടെ ചാമ്പ്യനായ ശരത്കുമാറിന് ഈ വര്‍ഷം നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, പോലീസ് നാഷണല്‍ മീറ്റ്, ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും തന്റെ കൈക്കരുത്ത് തെളിയിക്കണം. ജോലിക്ക് തടസമാവാത്ത വിധം കിട്ടുന്ന സമയത്തെല്ലാം കേരള പോലീസിലെ ഈ സ്ട്രോംഗ് മാന്‍ പരിശീലനം നടത്തുകയാണ്… ആ വിശേഷങ്ങളിലേക്ക് തുടക്കം സ്വാമി ജിമ്മില്‍നിന്ന് ആലപ്പുഴ സ്വദേശിയായ ശരത്കുമാര് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിമ്മില്‍ പോയി തുടങ്ങിയത്. പവര്‍ ലിഫ്ടര്‍ ആകണമെന്നുള്ള കുട്ടിക്കാലത്തെ മോഹം സാക്ഷാത്ക്കരിക്കുന്നതിനായാണ് ആലപ്പുഴ സ്വാമി ജിമ്മില്‍ പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് കോളജ് പഠനകാലത്ത്…
Read Moreപിത്താശയ കല്ലുകൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ചികിത്സ തേടേണ്ടതെപ്പോള്‍? എല്ലാവര്ക്കും ചികിത്സ ആവശ്യമായി വരില്ല. നിശബ്ദമായ കല്ലുകള്‍(silent stones) സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്. * പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ കാന്‍സറിന്റെ ചരിത്രവുമുള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.രോഗനിര്‍ണയ രീതികള്വയറിന്റെ ലളിതമായ അള്‍ട്രാസൗണ്ട് സ്കാനിംഗാണ് പ്രധാന രോഗനിര്‍ണയ രീതി. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണയം, CECT / MRCP വഴിയാണ് സാധ്യമാകുന്നത്.ചികിത്സാ രീതികള്സാധാരണയായി പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് പിത്താശയത്തിലെ കല്ലുകള്‍ ചികിത്സിക്കുന്നത്. ഇത് താക്കോല്‍ദ്വാര (Laparoscopic) ശസ്ത്രക്രിയയാണ്. കല്ലുകള്‍ അലിയിച്ചുള്ള ചികിത്സാരീതി സാധാരണഗതിയില്‍ ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ട്.പ്രതിരോധ മാര്‍ഗങ്ങള്‍* ആരോഗ്യകരമായ ഭാരം നിലനിര്ത്തുന്നതുപിത്തസഞ്ചിയിലെ കല്ലുകള്‍ ഉണ്ടാകുന്നതു തടയാന്‍ സഹായിക്കുന്നു. * സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുറഞ്ഞ കലോറിയുള്ള ഭക്ഷണശീലവും കല്ലുകള്‍ അകറ്റാന്‍ സഹായിക്കുന്നു.* കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുക.…
Read Moreയഥാർഥ കാരണം അറിയില്ല, പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്: പ്രിയാമണി
എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേൾക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനുപിന്നിലെ യഥാർഥകാരണം അറിയില്ല. ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പർകൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെടണമെങ്കിൽ മുൻനിര നായകന്മാർക്കൊപ്പംതന്നെ അഭിനയിക്കണമെന്ന ചിന്താഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ഗുണമുണ്ടാവുമെന്ന് മാത്രം. ഇടയ്ക്ക് കാണുമ്പോൾ പരസ്പരം അഭിവാദ്യംചെയ്യും, എന്നാൽ പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്. -പ്രിയാമണി
Read Moreപ്രണയവലയിൽ വീഴ്ത്തി; ആരോരുമില്ലാത്ത സമയം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച 25 കാരനു 32 വര്‍ഷം തടവ്
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25 കാരനു 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നു പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചു ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് കേസ്. പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം…
Read Moreവീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; ആത്മഹത്യാ ഭീഷണിയുമായി വയോധികന്
ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്കിയതിനാല് ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. ഇതുമൂലം വീടിന്റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു…
Read More